സംവാദം:സൗമ്യ വധക്കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗമ്യ കേസ് തെറ്റുകാർ ആര്

സൗമ്യ റേപ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സുപ്രീം കോടതിക്ക് ബോധ്യമുണ്ട്. എന്നാൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നതിനോ, സൗമ്യ കൊല്ലപ്പെടുന്നതിനോ ദൃക്സാക്ഷികൾ ഇല്ല. ദൃക്സാക്ഷികൾ ഇല്ലാത്ത സ്ഥിതിക്ക് ഫോറൻസിക് തെളിവുകളെങ്കിലും ഹാജരാക്കേണ്ട പ്രോസിക്യൂഷൻ അത് ചെയ്തിട്ടില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം എന്ന് കോടതിക്ക് ബോധ്യമുണ്ട്. എന്നാൽ അതും ട്രെയിനിൽ നിന്ന് വീണതിന്റെ പരിക്കാണോ ഗോവിന്ദച്ചാമി കല്ലിനിടിച്ച് പരിക്കേൽപ്പിച്ചതാണോ എന്ന് വ്യക്തമാക്കുന്ന തെളിവുകളും പ്രോസിക്യൂഷൻ നൽകിയിട്ടില്ല. ചുരുക്കത്തിൽ കുറ്റപത്രം പ്രകാരം, സൗമ്യയെ ഗോവിന്ദച്ചാമി

Accusation 1: ട്രെയിനിൽ നിന്ന് തള്ളിയിട്ട്, Accusation 2: റേപ് ചെയ്ത്, Accusation 3 : കല്ലിനിടിച്ചുപദ്രവിച്ച്, Accusation 4 : ഫോണും പണവും അപഹരിച്ച്

Accusation 5 : കൊന്നു

എങ്കിലും, ഈ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ രണ്ടെണ്ണം (Accusation 2&4) മാത്രമേ തെളിവുകൾ നിരത്തി കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടുള്ളു ....

"https://ml.wikipedia.org/w/index.php?title=സംവാദം:സൗമ്യ_വധക്കേസ്&oldid=2396349" എന്ന താളിൽനിന്ന് ശേഖരിച്ചത്