സംവാദം:സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാത്ര എന്ന സിനിമയിൽ എവിടെയാണ് സ്വവർഗ്ഗപ്രണയം ?? ബിപിൻ (സംവാദം) 04:49, 16 നവംബർ 2014 (UTC)[മറുപടി]

ഏത് കഥാപാത്രമാണ് സ്വവർഗപ്രേമി എന്നത് പട്ടികയിൽ ചേർത്തിട്ടുണ്ട് Kishor.clt (സംവാദം) 10:23, 19 നവംബർ 2014 (UTC)[മറുപടി]

യാത്ര എന്ന സിനിമയുടെ വിഷയം സ്വവർഗപ്രണയം അല്ല; പട്ടികയും തലക്കെട്ടും തെറ്റിദ്ധരിപ്പിക്കപെടുന്നുണ്ട്.--KG (കിരൺ) 06:58, 24 നവംബർ 2014 (UTC)[മറുപടി]

സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക എന്നതാണ് തലക്കെട്ട്. എന്നാൽ യാത്ര എന്ന സിനിമയിൽ സ്വവർഗപ്രണയം അല്ല പ്രധാന വിഷയം. സ്വവർഗപ്രണയം ഉപവിഷയം പോലുമാവുന്നില്ല. ഒന്നോ രണ്ടോ സംഭാഷണത്തിൽ അങ്ങിനെ സൂചിപ്പിക്കുന്നു എന്നു മാത്രം. ബിപിൻ (സംവാദം) 11:37, 24 നവംബർ 2014 (UTC)[മറുപടി]

അക്കാലത്തെ സിനിമകളിൽ, അതും മുഖ്യധാരാ സിനിമകളിൽ, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല. എന്നാലും അത്തരം ഒരു ബന്ധം ഉപ കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ടു എന്നത് ചരിത്രപ്രധാനമാണ്.  : Kishor.clt (സംവാദം) 04:06, 25 നവംബർ 2014 (UTC)[മറുപടി]

float തെറ്റിദ്ധരിപ്പിക്കപ്പെടുന്നവ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടതാണ്.--KG (കിരൺ) 09:58, 26 നവംബർ 2014 (UTC)[മറുപടി]
ഈ ലേഖനത്തിന്റെ തലക്കെട്ടു തെറ്റിദ്ധാരണാജനകമാണ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ സ്വവർഗപ്രണയം തമാശക്കു പരാമർശിക്കുന്നു, അതെങ്ങിനെയാണ് മുഖ്യ കഥയിൽ വിഷയമാവുന്നത്. ഈ സിനിമ മാത്രമല്ല, പലതും. ബിപിൻ (സംവാദം) 05:31, 10 മേയ് 2016 (UTC)[മറുപടി]