സംവാദം:സ്വയംഭോഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം[തിരുത്തുക]

ഇതിൽ സചിത്ര വിവരണം ആവശ്യമുണ്ടോ? --ജ്യോതിസ് 21:15, 11 ജനുവരി 2008 (UTC)[മറുപടി]

രേഖാ ചിത്രം പോര...— ഈ തിരുത്തൽ നടത്തിയത് 87.109.244.189 (സംവാദംസംഭാവനകൾ)

ചിത്രങ്ങൾ നീക്കം ചെയ്തു. ഒരു ചർച്ചക്കു ശേഷം ആവശ്യമെങ്കിൽ പുനസ്ഥാപിക്കാം. ദീപു [Deepu] 04:29, 12 ജനുവരി 2008 (UTC)[മറുപടി]

ഇംഗ്ലിഷ് വിക്കിപിഡിയയിൽ നിന്നുമുള്ള ചിത്രമാണ‍് ചേർത്തിരിക്കുന്നത്. എന്തിനാണ‍് ഈ കപടസദാചാരബോധം ?— ഈ തിരുത്തൽ നടത്തിയത് Achayan007 (സംവാദംസംഭാവനകൾ)

ചിത്രത്തിന്റെ കാര്യത്തിൽ ഒരു ചർച്ച വേണമെന്നു തോന്നി അതിനാലാണ് നീക്കം ചെയ്തത്. ഒരു ചർച്ചക്ക് ശേഷം ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം.

ദീപു [Deepu] 06:11, 12 ജനുവരി 2008 (UTC)[മറുപടി]

--അനൂപൻ 06:18, 12 ജനുവരി 2008 (UTC)[മറുപടി]
സഭ്യതയുടെ അതിരുകള് ലംഘിക്കരുത് സഭ്യതയുടെ അതിരുകള് ണ്ടെന്ന് ജ്യോതിസ് തന്നെ സമ്മതിച്ച സ്ഥിക്ക് ആ വരംബ് ഏതാണെന്ന് വ്യക്തമാക്കണം. --ബ്ലുമാൻ‍ഗോ ക2മ 07:41, 12 ജനുവരി 2008 (UTC)[മറുപടി]

അച്ചായൻറെ വാക്കുകളോട് യോജിക്കുന്നു. എങ്കിലും ചിത്രങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളപ്പോഴാണ്‌ ചേർക്കേണ്ടത് എന്നാണ്‌ എന്റെ അഭിപ്രായം. കൂടുതൽ പേർക്കും പടം ചേർക്കുന്നതിനോട് യോജിപ്പില്ലെങ്കിൽ ആ അഭിപ്രായത്തേയും മാനിക്കുന്നു. --ചള്ളിയാൻ ♫ ♫ 06:46, 24 ജനുവരി 2008 (UTC)[മറുപടി]

ചിത്രത്തിന്രെ ആവശ്യമുണ്ടോ..? — ഈ തിരുത്തൽ നടത്തിയത് Ali.swadq (സംവാദംസംഭാവനകൾ)

ഇസ്ലാമിക കാഴ്ചപ്പാട്[തിരുത്തുക]

ഫത്‌വ - റെഫറൻസ് കൊടുക്കാം[1]


മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയം കാണുക. വിക്കിപീഡിയ:ശൈലീ പുസ്തകം#റഫറൻസുകൾ

അതിനാൽ തന്നെ മുകളിലെ ലിങ്ക് റെഫറൻസ് ആയി കൊടുക്കാൻ പറ്റില്ല. --ഷിജു അലക്സ് 06:13, 29 ജനുവരി 2008 (UTC)[മറുപടി]


ഡോ. യൂസുഫുൽ ഖറദാവിയുടെ - ഗ്രന്ഥം റെഫറൻസ് കൊടുക്കാമോ? ഹദീസിന്റെയും ഖുർ‌ആനിന്റെയും അടിസ്ഥാനത്തിൽ രചിച്ചത്?--Caduser2003 06:19, 29 ജനുവരി 2008 (UTC)[മറുപടി]


അത് കൊടുക്കാം എന്നു തോന്നുന്നു. പക്ഷെ ഇതിനെ കുറിച്ച് സാമാന്യമായി പറയാനുള്ള ഒന്ന് ഇതാണ്‌. വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഓരോ വാചകം എഴുതുമ്പോഴും റെഫറൻസ് കൊടുക്കുമ്പോഴും ഈ സുവർണ്ണ നിയമം ഓർക്കുക.


--ഷിജു അലക്സ് 06:30, 29 ജനുവരി 2008 (UTC)[മറുപടി]

ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻ‌സുകൾ - അതു തന്നെയാണ്‌ വേണ്ടതും. സാമാന്യ ബുദ്ധിക്കു നിരക്കുന്നതായിരിക്കണമെന്ന് എഴുതുന്നവർ മനസ്സിലാക്കുകയും വേണം. എന്തെങ്കിലും എഴുതി വരി കൂട്ടിയിട്ട് ആർക്ക് എന്തു പ്രയോജനം? --Caduser2003 06:49, 29 ജനുവരി 2008 (UTC)[മറുപടി]


float --ഷിജു അലക്സ് 06:57, 29 ജനുവരി 2008 (UTC) float--ചള്ളിയാൻ ♫ ♫ 07:14, 29 ജനുവരി 2008 (UTC)[മറുപടി]

ലളിതമലയാളത്തിലുമായിക്കണം --78.93.110.247 09:31, 29 ജനുവരി 2008 (UTC)[മറുപടി]

അനന്തരഫലങ്ങള് എന്ന തലക്കെട്ടിനുകീഴിൽ നല്കിയിരിക്കുന്ന ഭാഗം വസ്തുതാവിരുദ്ധവും തെറ്റിദ്ധീരണാജനകവുമാണെന്നതിനാൽ നീക്കം ചെയ്യുന്നു.--Achayan007 17:50, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

ശാസ്ത്രീയ സമീപനം വേണ്ടിടത്ത്[തിരുത്തുക]

വളരെയധികം അന്ധവിശ്വാസങ്ങളും മിത്തുകളും കൂടിക്കുഴഞ്ഞ് സങ്കീർണവും അശാസ്ത്രീയവുമായ പല വിഡ്ഢിവിവരങ്ങളും കുട്ടിക്കാലം മുതൽക്ക് വന്ന് കയറുന്ന ഒരു മേഖലയാണിത്. അതിൽ തികച്ചും ശാസ്ത്രീയമായ സമീപനത്തിൽ വിഷയം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐ..ടി @ സ്കൂൾ പദ്ധതിയിലും മറ്റും ഉൾപ്പെടുത്തപ്പെട്ട ഒരു വിജ്ഞാനകോശത്തിൽ കുട്ടികൾക്കടക്കം ശരിയായ വിവരം നൽകാനുപയോഗിക്കേണ്ട ഇതുപോലൊരു വേദിയെ മതപ്രചരണ വേദിയാക്കി തരം താഴ്ത്തുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ലേഖനം ഏതായാലും പ്രസക്തമായ റെഫറൻസുകളോടെ പുതുക്കാനാരംഭിച്ചു. ഇസ്ലാമിക കാഴ്ചപ്പാട് എന്നൊരു തലക്കെട്ടിൽ ഏച്ചുകെട്ടി മുഴപ്പിച്ചുനിർത്തിയിരിക്കുന്ന വിവരത്തിനു ഇത്തരമൊരു ലേഖനത്തിൽ എന്ത് പ്രസക്തിയാണുള്ളത് ? ഇസ്ലാം എന്ന പേജിൽ ഇങ്ങനൊരു ഖണ്ഡിക ഇട്ടാൽ പോലും അല്പമെങ്കിലും പ്രസക്തിയുണ്ടെന്ന് പറയാമായിരുന്നു ! ഇത് എന്തുകൊണ്ട് പണ്ടേ തോണ്ടി ദൂരെക്കളഞ്ഞില്ല എഡിറ്റർമാർ എന്നത് അത്ഭുതം തന്നെ ! മതപരമായ കാഴ്ചപ്പാട് എന്ന ഒരു തലക്കെട്ടിൽ വിവിധമതങ്ങൾക്ക് ഇക്കാര്യത്തിൽ എന്തു പറയാനുണ്ടെന്ന് tertiary sources ഉപയോഗിച്ച് (ഫത്വയും ഹദീസിലെ വരിയും ഖുർ ആൻ ആയത്തും ഒന്നുമല്ല tertiary sources) സപ്പോർട്ട് ചെയ്ത് ഒരു ഖണ്ഡികയോ ഉപവിഭാഗമോ ഉണ്ടാക്കുന്നതിനു പകരം എന്താണു ഇതിനു വിക്കിയിലെ ശ്രദ്ധേയതയും പ്രസക്തി യും എന്നുപോലും കണക്കിലെടുക്കാതെ ഇങ്ങനെയൊരു ഖണ്ഡിക ഇട്ടത് തികച്ചും അപക്വമായിപ്പോയി.
തൽക്കാലം ആ ഖണ്ഡിക മറയ്ക്കുന്നു. എഡിറ്റർമാർക്കും ബ്യൂറോക്രാറ്റുകൾക്കും വേണ്ടത് ചെയ്യാം. --സൂരജ് | suraj 17:46, 20 ഒക്ടോബർ 2010 (UTC)[മറുപടി]

തലകെട്ട് മാറ്റുക[തിരുത്തുക]

സ്വയംഭോഗം എന്ന തലകെട്ട് തെറ്റാണ്. നിലവാരമില്ലാത്ത മാസികകളാണ് Masturbation എന്ന ഇംഗ്ലിഷ് പദം തെറ്റായി സ്വയംഭോഗം എന്ന് പരിഭാഷപെടുത്തിയിരിക്കുന്നത്. ഹസ്തമൈഥുനം എന്നതാണ് ശരിക്കുള്ള പദം. സ്വയംഭോഗം എന്നത് ഒരു General term മാത്രമാണ്. സ്വന്തമായോ അല്ലെങ്കിൽ സ്വന്തം ശരീരത്തിലൂടെയോ സുഖം കണ്ടെത്തുക എന്നു മാത്രമേ അതിനർത്ഥമുള്ളു. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ തിരയുക, ഹസ്തമൈഥുനം എന്ന പദം പരക്കെ ഉപയോഗത്തിലുണ്ട്. --Glass567 07:41, 1 ഡിസംബർ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വയംഭോഗം&oldid=3073617" എന്ന താളിൽനിന്ന് ശേഖരിച്ചത്