സംവാദം:സ്നിഗ്ദ്ധകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ ലൂബ്രിക്കന്റ് എന്ന് ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. --റോജി പാലാ (സംവാദം) 04:48, 1 ഓഗസ്റ്റ് 2020 (UTC)

ലൂബ്രിക്കന്റ് എന്ന വാക്ക് ഉചിതമല്ല, സ്നേഹകം എന്ന വാക്ക‌് പാഠപുസ്തകങ്ങളിൽ നേരത്തേതന്നെയുണ്ട്.

@റോജി പാലാ ലൂബ്രിക്കന്റ് എന്ന വാക്കിന് സ്നേഹകം എന്ന വാക്ക് പാഠപുസ്തകങ്ങളിൽ കാണുന്നു. സ്നിഗ്ധകം എന്ന വാക്കിനും നിഘണ്ടുക്കൾ പ്രകാരം ഇതേ അർത്ഥം തന്നയാണ‌്. ലൂബ്രിക്കേഷൻറെ മലയാളം സ്നിഗ്ധീകരണം എന്നാണ്. ഹിന്ദിയിൽ സ്നേഹനം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിലും അങ്ങനെ തന്നെ ഉപയോഗിക്കാവുന്നതാണ്‌. എന്നാൽ സ്നേഹനം എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാലാകാം ലൂബ്രിക്കേഷൻ എന്ന് പലരും എഴുതിവരുന്നത്. സ്നിഗ്ധീകരണം എന‌്നത് ലൂബ്രിക്കേഷന് മലയാളമായി ഉപയോഗിക്കാവുന്നതാണ്. --Sreeeraaj (സംവാദം) 05:39, 1 ഓഗസ്റ്റ് 2020 (UTC)

സുഹൃത്തേ താങ്കൾക്ക് കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. വിക്കിയിലെ രീതി വശമില്ലാത്തതിനാലാണ് മനസിലാക്കിത്തരാൻ ശ്രമിക്കുന്നത്. താങ്കൾ പുതിയ വാക്കുകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണോ ലേഖനം ഉണ്ടാക്കുന്നത്. താങ്കൾ ഇംഗ്ലീഷിൽ തന്നെ തലക്കെട്ട് ഇട്ട് ലേഖനം ഉണ്ടാക്കുക. പിന്നീട് ചർച്ച ചെയ്ത ശേഷം ആകാം മലയാളം തലക്കെട്ടുകൾ ആക്കുന്നത്.--റോജി പാലാ (സംവാദം) 05:42, 1 ഓഗസ്റ്റ് 2020 (UTC)

പുതിയ വാക്ക്[തിരുത്തുക]

ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള ശ്യാനതാങ്കം എന്ന വാക്ക് ലേഖകൻ പുതുതായി ഉണ്ടാക്കിയതാവാൻ സാധ്യതയുണ്ട്. --Vinayaraj (സംവാദം) 16:28, 11 ഒക്ടോബർ 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സ്നിഗ്ദ്ധകം&oldid=3456511" എന്ന താളിൽനിന്ന് ശേഖരിച്ചത്