സംവാദം:സ്തംഭനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയനനിർദ്ദേശം[തിരുത്തുക]

ഈ ലേഖനം മന്ത്രവാദം എന്ന താളിലേക്ക് ലയിപ്പിക്കുന്നതാണു നല്ലത്. --Anoop | അനൂപ് (സംവാദം) 06:52, 10 ഏപ്രിൽ 2013 (UTC)[reply]

സ്തംഭനം വിശദമായി പ്രതിപാദിക്കുന്ന മാന്ത്രിക സംബന്ധിയായ ഗ്രന്ഥങ്ങളുണ്ട്. ലേഖനം കൂടുതൽ വിപുലീകരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോൾ തന്നെ ഈ ലേഖനത്തിന് സ്വന്തം നിലയിൽ ശ്രദ്ധേയതയുണ്ട്. ലയനനിർദ്ദേശം എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:12, 10 ഏപ്രിൽ 2013 (UTC)[reply]

ഇപ്പോൾ ലേഖനത്തിനു സ്വന്തം നിലയിൽ ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നില്ല. മാത്രവുമല്ല മന്ത്രവാദം എന്ന താളിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ മാത്രമേ ഇപ്പോൾ ലേഖനത്തിലുള്ളൂ. --Anoop | അനൂപ് (സംവാദം) 07:56, 10 ഏപ്രിൽ 2013 (UTC)[reply]

മറ്റു ചില മെറ്റീരിയൽ കൂടി ലഭിച്ചിട്ടുണ്ട്. ലേഖനം വികസിപ്പിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:20, 10 ഏപ്രിൽ 2013 (UTC)[reply]

float @ അനൂപൻ. ലയനഫലകം ചേർക്കുന്നു. --Vssun (സംവാദം) 08:28, 10 ഏപ്രിൽ 2013 (UTC)[reply]

പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം[തിരുത്തുക]

വിജ്ഞാനകോശ സ്വഭാവമില്ലാത്ത വിഷയം. എന്നതാണ് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് നീക്കം ചെയ്യാനുള്ള ഒരു കാരണമല്ല. ദയവായി സാധുവായ മാനദണ്ഡം ചേർക്കുകയോ ടാഗ് നീക്കം ചെയ്ത് അനുയോജ്യമായ മറ്റെന്തെങ്കിലും ടാഗ് ചേർക്കുകയോ ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 07:20, 10 ഏപ്രിൽ 2013 (UTC)[reply]

SD ഫലകം നീക്കം ചെയ്തു. --Vssun (സംവാദം) 08:25, 10 ഏപ്രിൽ 2013 (UTC)[reply]

ബ്ലോഗ് അവലംബം[തിരുത്തുക]

ബ്ലോഗുകൾ അവലംബമാക്കരുത് എന്നൊരു നയമുള്ളതിനാൽ http://astrologerunnithan.wordpress.com/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/ എന്ന താൾ അവലംബമായി ചേർത്തത് നീക്കുന്നു. --Anoop | അനൂപ് (സംവാദം) 05:27, 11 ഏപ്രിൽ 2013 (UTC)[reply]

അത് ബ്ലോഗാണെന്ന് സത്യത്തിൽ എനിക്ക് മനസ്സിലായിരുന്നില്ല. wordpress എന്നത് ബ്ലോഗാണെന്ന് അറിയില്ലായിരുന്നു,

ഈ ലേഖനത്തിന്റെ കാര്യത്തിൽ പ്രാധാന്യമില്ലെങ്കിലും ബ്ലോഗുകൾ ഒന്നും അവലംബമാക്കരുത് എന്നൊരു നയം നിലവിലുണ്ടോ? ഇവിടെ പറയുന്നത് ഇങ്ങനെയാണ്.

ഇങ്ങനെയുള്ള ബ്ലോഗുകൾ ഇന്ത്യൻ പത്രമാദ്ധ്യമങ്ങളും നടത്തുന്നുണ്ട് (ഇംഗ്ലീഷിലാണ് ഞാൻ കണ്ടിട്ടുള്ളത്). ഒരു ഫീൽഡിൽ വിദഗ്ദ്ധരാണെന്ന് അംഗീകരിക്കപ്പെട്ടതും ധാരാളം പ്രസിദ്ധീകരണങ്ങൾ ഉള്ളതുമായ ശാസ്ത്രജ്ഞരുടെയും മറ്റും (ഇവിടെ അതും ബാധകമല്ല) ബ്ലോഗുകൾ അവലംബമായി സ്വീകരിക്കാമെന്ന നയവും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലവിലു‌ള്ളതായി കണ്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 11 ഏപ്രിൽ 2013 (UTC)[reply]

ബ്ലോഗുകൾ അവലംബമാക്കരുതെന്നു് ഒരു blanket denial നയമുണ്ടോ? എങ്കിൽ അതുടനെ തിരുത്തിയെഴുതണം! എല്ലാ തരം അവലംബങ്ങളും അവയുടെ ആപേക്ഷികമൂല്യത്തിനനുസൃതമാണു്. എഴുതിയ വിവരങ്ങളും അവയുടെ അവലംബമായി കണക്കാക്കാവുന്ന വെബ് സൈറ്റുകളുടെ ആധികാരിതയും തമ്മിൽ വസ്തുനിഷ്ഠവും വിഷയനിഷ്ഠവുമായി ചേർത്തുവെച്ചേ, അത്തരം അവലംബങ്ങൾ സാധുവാണോ എന്നു തീരുമാനിക്കാനാവൂ. വിശ്വപ്രഭViswaPrabhaസംവാദം 07:37, 11 ഏപ്രിൽ 2013 (UTC) [reply]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്തംഭനം&oldid=1722422" എന്ന താളിൽനിന്ന് ശേഖരിച്ചത്