സംവാദം:സോമനാദി കായം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗന്ധരാജന്റെ പൂക്കൾ വിരിയുമ്പോൾ വെളുത്ത നിറമല്ലേ ഉണ്ടാകുക? കുറേ കഴിയുമ്പോഴല്ലേ വാടി ചിത്രത്തിലെ മഞ്ഞനിറമാകുന്നത്.?--Vssun 09:30, 8 ഫെബ്രുവരി 2008 (UTC)[മറുപടി]

സുനിൽ പറഞ്ഞത് ശരിയാൺ. വിരിയുമ്പോൾ വെളുത്തനിറവും പിന്നീട് മഞ്ഞനിറം ആവുകയാൺ ചെയ്യുന്നത്. പക്ഷേ വാടിയിട്ടല്ലാട്ടോ. --Aruna 09:49, 8 ഫെബ്രുവരി 2008 (UTC)[മറുപടി]

ചക്കമുല്ല എന്ന് വിളിക്കുന്ന ചെടി ഗന്ധരാജനാണോ. ചിത്രം കണ്ടിട്ടങ്ങനെ തോന്നുന്നു.--മനോജ്‌ .കെ 08:16, 13 മാർച്ച് 2012 (UTC)[മറുപടി]
ഗന്ധരാജന് വേറെ താളുണ്ടല്ലോ മനോജേ. ഇതിനെ പേരുമാറ്റണോ? --Vssun (സംവാദം) 03:20, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ഇത് കുറച്ച് പഴയ സംവാദം താളാണ്. നാൾവഴി കാണുക. സോമനാദി കായവും ഗന്ധരാജനനും രണ്ടാണ്ടാവണം വിനയേട്ടൻ ഇത് തിരിച്ചത്. ഞങ്ങളിവിടെ ചക്കമുല്ല എന്ന് വിളിക്കുന്ന ചെടിയ്ക്ക് ഇതുമായി സാമ്യമുണ്ട്. ഏത് സ്പീഷ്യസ് ആണെന്ന് അറിയില്ല. ചെടിയെ ഇനി കാണുകയാണെങ്കിൽ വിശദമായി പടമെടുത്തിടാം --മനോജ്‌ .കെ (സംവാദം) 03:33, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]
സോമനാദികായത്തിനെ ഗന്ധരാജൻ എന്നും പലയിടത്തും വിളിക്കുന്നുണ്ട്. ഗന്ധരാജൻ എന്ന് Gardenia jasminoides ആണ് വ്യാപകമായി (എന്റെ അറിവിൽ) കാണുന്നത്. സോമനാദി കായവും ഗന്ധരാജനും Gardenia ജീനസ്സിൽ ഉള്ളവ തന്നെ. (സോമനാദി കായം ചെടിയിൽ നിന്നും കായത്തിനോട് സാമ്യമുള്ള ഒരു കറ ഊറി വരാറുണ്ട്). അതുകൊണ്ട് രണ്ടിനേയും വേർതിരിച്ചറിയാൻ രണ്ട് വ്യത്യസ്ത പേരുകൾ നൽകി. സോമനാദി കായത്തിന്റെ വളരെയേറെ ചിത്രങ്ങൾ ഞാനിപ്പോൾ കോമൺസിൽ ചേർത്തിട്ടുണ്ട്.--Vinayaraj (സംവാദം) 04:25, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]

@മനോജ്. പഴയ താളിന്റെ ഉള്ളടക്കവും നാൾവഴിയുമെല്ലാം ഈ താളിനോടനുബന്ധിച്ചാണ് നിൽക്കുന്നത്. ഈ സംവാദം, പുതിയ താളിന്റെ അനുബന്ധമാക്കേണ്ടതില്ല. അതുകൊണ്ട് പേരുമാറ്റാനുള്ള നിർദ്ദേശം ഒഴിവാക്കുന്നു. --Vssun (സംവാദം) 13:29, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പെട്ടെന്ന് ചർച്ചയില്ലാതെ പേരുമാറ്റിയപ്പോൾ ഉണ്ടായ ആശയക്കുഴപ്പമാകണം താളിന്റെ പേരുമാറ്റാൻ നിർദ്ദേശിക്കാൻ കാരണം. എന്താണെന്ന് ഓർക്കുന്നില്ല.--മനോജ്‌ .കെ (സംവാദം) 14:46, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സോമനാദി_കായം&oldid=1817159" എന്ന താളിൽനിന്ന് ശേഖരിച്ചത്