സംവാദം:സേവികളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെൽട്ടാപ്പ് സംഭവിച്ചു എന്ന് വക്കുക, അപ്പോൾ എന്താണ്‌ പ്രശ്നം? പിന്നെ ഇതിന്റെ മറ്റ് പ്രാദേശികനാമങ്ങൾ ഏതൊക്കെയാണ്‌. ? ഞാന് ഇതിന്റെ ഒരു പടം പിടിക്കാനായി രണ്ടു മൂന്നു പിള്ളാരോട് ചോദിച്കു. ക്രിക്കറ്റ് ബാറ്റ് അല്ലാതെ അവർ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. കഷ്ടം. --ചള്ളിയാൻ 17:17, 1 ജൂലൈ 2007 (UTC)[മറുപടി]

ഇതു നമ്മടെ സേവികളിയല്ലേ ചള്ളിയാനേ.. നാളെ ശരിയാക്കാം.. ഗുമ്മയിടലും ബെൽറ്റാപ്പും കോൾട്ടാറും ഒക്കെ ചേർക്കാം.. ഒരു സേവി കളം വരച്ചു ചേർക്കാം.. --Vssun 22:24, 1 ജൂലൈ 2007 (UTC)[മറുപടി]
ഞങ്ങളുടെ നാട്ടിൽ ഇതിനെ പെട്ടിയടി എന്നാണൂ പറയുന്നത്, തൃശ്ശൂർകാരുടെ ഒരു പരിപാടിയെ. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:45, 4 ജൂലൈ 2007 (UTC)[മറുപടി]
ഇതുപോലെയുള്ള നാടൻ കളികൾക്ക് റെഫറൻസുകൾ കിട്ടുക ബുദ്ധിമുട്ടാൺ. പ്രാദേശിക നാമങ്ങൾ പരാമർശിക്കുമ്പോൾ റഫറൻസുകൾ വേണമെന്നു നിർബന്ധം പിടിക്കുന്നതിലും അർത്ഥമില്ല. ഏതായാലും വിക്കിയിലെ സംവാദം തന്നെ റെഫറൻസ് ആക്കുന്നത് ശരിയല്ല എന്നു തോന്നുന്നു.മൻ‌ജിത് കൈനി 05:21, 4 ജൂലൈ 2007 (UTC)[മറുപടി]

പിന്നെ ജിഗേഷിനെക്കൊണ്ട് അങ്ങേർടെ സൈറ്റിൽ കിശേപ്പിയുടെ പേർ പെട്ടിയടി എന്നാണ് എന്ന് പറഞ്ഞാൽ മതിയോ? സ്ഥലനാമങ്ങളെക്കുറിച്ചും പേരുകളെക്കുറിച്ചും നാട്ടുകാരുടെ വാക്കുകൾ തെളിവായി എടുക്കാം എന്നാണ് തോന്നുന്നത്. അറിയില്ല ഇതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടോ? --202.83.54.75 05:31, 4 ജൂലൈ 2007 (UTC)[മറുപടി]

നാടൻ കളികളെക്കുറിച്ചൊക്കെ മലയാളത്തിൽ പുസ്തകമുണ്ടെന്നാണറിവ്. അവ കിട്ടുന്ന മുറയ്ക്ക് ചേർത്താൽ പോരേ? നമ്മളെഴുതുന്ന ലേഖനങ്ങളിൽ നമ്മുടെ തന്നെ സംവാദം തെളിവായിച്ചേർത്ത് പരിഹാസ്യരാകേണ്ട എന്നാണെന്റെ വിനീതമായ അഭിപ്രായം. തൃശൂരിതിനെയാരും പെട്ടിയടി എന്നു പറയുന്നില്ലല്ലോ കൂവേ എന്നാരും സംശയം ചോദിക്കാത്തിടത്തോളം കാലം തെളിവില്ലെങ്കിലും വല്യപ്രശ്നമില്ലെന്നു തോന്നുന്നു. സ്വകാര്യ വെബ്‌സൈറ്റുകൾ ആധികാരിക രേഖകളായി സ്വീകരിക്കുന്നത് നല്ലതല്ലെന്ന് ഇവിടെ പറയുന്നുണ്ട്.മൻ‌ജിത് കൈനി 05:56, 4 ജൂലൈ 2007 (UTC)[മറുപടി]

‘ഒരാളെ കുറിച്ച് എഴുതണമെങ്കിൽ അയാളുടെ വെബ്‌സൈറ്റിനേയോ ബ്ലോഗിനേയോ പുസ്തകത്തിനേയോ അമിതമായി ആശ്രയിക്കുന്നതും നല്ലതല്ല‘ എന്നല്ലേ പറയുന്നുള്ളൂ. ഇത് ആ വകുപ്പിൽ വരില്ലല്ലോ. തൃശ്ശൂരിൽ നിന്നും വരുന്ന ഒരാളുടെ വാക്കുകൾ ആ സ്ഥലത്തിൻറെ സംസ്കാരികവിഷയങ്ങളിലുള്ള തെളിവായി എടുക്കാമല്ലോ. ദിനപ്പത്രങ്ങളിലും മറ്റും ഈ രീതി കാണുന്നുണ്ട്. തെളിവുകൾ അനന്യമായ മേഖലകളിൽ നാട്ടുകാരുടെ വാക്കുകൾ ഐത്യഹ്യ രൂപേണ എഴുതിക്കാണുന്നുമുണ്ട്. --202.83.54.75 06:19, 4 ജൂലൈ 2007 (UTC)[മറുപടി]

ഈ കളിയെ കിശേപ്പി എന്നു പറയുന്നത് എവിടെയൊക്കെയാണ്‌?--Vssun 06:40, 4 ജൂലൈ 2007 (UTC)[മറുപടി]

പെട്ടിയടി എന്നു പറഞ്ഞത് ഈ ലേഖനത്തിനെ പരിഹസിക്കാനല്ല. ഞാൻ തൃശ്ശൂർ കാരനാണ് , പെട്ടികളി, പെട്ടിയടി എന്നാണ് ഞങ്ങളുടെ നാട്ടിലും ഏകദേശം ആ ഒരു തൃശ്ശൂർ-കാഞ്ഞാണി ഭാഗത്ത് പറയുന്നത്. ഇത് ഉള്ള കാര്യമാണ് സുഹൃത്തുക്കളേ എന്നു വെച്ച് ഞാൻ ലേഖനത്തിൽ ചേർക്കാനും ഇതാണി ലേഖനത്തിന്റെ പേർ എന്നു പറയാനും അവകാശം ഉന്നയിച്ചിട്ടൊന്നുമില്ല. എന്റെ നാട്ടിൽ "കൊതുവിന്റെ വഴി" (കൊതൂന്റെ വഴി) , "കുറുക്കന്റെ വഴി" എന്ന വഴികൾ ഉണ്ട് . നാട്ടിലെ ശൈലി പ്രയോഗം കൊണ്ട് നമ്മുക്ക് അത് നിഷേധിക്കാൻ സാധിക്കുമോ. ഞാൻ ഒരു അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ. കിശേപ്പി എന്നു ഞാൻ കേട്ടിട്ടില്ല. സുനിൽ കളം വരച്ച പ്പോൾ ആണ് മനസിൽ ഈ കളി തെളിയുന്നത്. എവിടെയോ പരിചയമുണ്ടെന്ന്. അത് കൊണ്ടാണ് അഭിപ്രായം പറഞ്ഞത്. പിന്നെ നൊത്ത് എന്നതിനു പകരം ഇവിടെ കൊത്ത് (കൊത്തുക)എന്നു പറയുകാണ് പതിവ് --  ജിഗേഷ്  ►സന്ദേശങ്ങൾ  08:19, 4 ജൂലൈ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സേവികളി&oldid=679222" എന്ന താളിൽനിന്ന് ശേഖരിച്ചത്