സംവാദം:സൂക്ഷ്മജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂക്ഷ്മജീവശാസ്ത്രം എന്നതാണോ സൂക്ഷ്മജീവിശാസ്ത്രം എന്നതാണോ ശരി? ഇവിടേം, ഇവിടേം, ഇവിടേം കാണുക. പലേടത്തും പലപോലാണ്, ഒരു സമവായത്തിലെത്തണം. --നത (സംവാദം) 20:27, 28 സെപ്റ്റംബർ 2012 (UTC)

സൂക്ഷ്മജീവിശാസ്ത്രം എന്നല്ലേ ശരി?--യൂസുഫ് മതാരി 20:38, 28 സെപ്റ്റംബർ 2012 (UTC)

സൂക്ഷ്മജീവിശാസ്ത്രം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. സൂക്ഷ്മജീവികളെയാണല്ലോ പഠിക്കുന്നത്. എന്നാലും ഊഹിക്കാതെ വല്ല അവലംബവും നോക്കുന്നതാകും നല്ലത്. പാഠപുസ്തകങ്ങളിലൊക്കെ എങ്ങനെയാണ്? -- റസിമാൻ ടി വി 05:22, 29 സെപ്റ്റംബർ 2012 (UTC)
സൂക്ഷ്‌മാണുശാസ്‌ത്രം എന്നുമുണ്ട്. ഉചിതമെന്നു തോന്നുതൊരെണ്ണം തീരുമാനിക്കുക.--റോജി പാലാ (സംവാദം) 05:29, 29 സെപ്റ്റംബർ 2012 (UTC)
Mircrobiology. സൂക്ഷ്മ = Micro , ജീവശാസ്ത്രം = Biology. സൂക്ഷ്മജീവശാസ്ത്രം Yes check.svg - Irvin Calicut....ഇർവിനോട് പറയു 05:53, 29 സെപ്റ്റംബർ 2012 (UTC)
സൂക്ഷ്മജീവിശാസ്ത്രം എന്നു തന്നെയാണു വേണ്ടതു്. ഇംഗ്ലീഷിൽ [മൈക്രോബയോ]ളജി എന്നു പറയുന്നുണ്ടെങ്കിലും ആ വിഷയത്തിൽ വരുന്നതു് പ്രധാനമായും ബാക്റ്റീരിയോളജിയും വൈറോളജിയും മൈക്കോളജിയും പരാദവിജ്ഞാനീയവുമാണു്. സൂക്ഷ്മ-[ജീവശാസ്ത്രം] എന്നു വിളിച്ചാൽ അതിൽ കോശത്തെ സംബന്ധിച്ച ജൈവരസതന്ത്രവും തന്മാത്രാജൈവശാസ്ത്രവും സൈറ്റോളജിയും ഫൈലോജനറ്റിൿസും അതുപോലുള്ള മറ്റു അവാന്തരവിഭാഗങ്ങളും ഉൾപ്പെടുന്നു എന്നു് അർത്ഥം വന്നേക്കാം. ഒറ്റയടിയ്ക്കു് അർത്ഥദ്ധ്വനി ലഭിയ്ക്കേണ്ടതു് സൂക്ഷ്മജീവികൾക്കാണു്. വിശ്വപ്രഭ ViswaPrabha Talk 19:16, 29 സെപ്റ്റംബർ 2012 (UTC)
മുകളിൽ പറഞ്ഞ യുക്തി അനുസരിച്ച് നോക്കുകയാണെങ്കിൽ ജീവശാസ്ത്രത്തെ 'ജീവിശാസ്ത്രം' എന്ന് പുനർനാമകരണം ചെയ്യേണ്ടി വരും. മെഡിക്കൽ മൈക്രോബയോളജിയിലെങ്കിലും സൂക്ഷ്മജീവികളെ മാത്രമല്ല ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂക്ഷ്മജീവികളെ വളർത്താനുള്ള സംവർധക മാധ്യമങ്ങളെപ്പറ്റിയും, അണുനാശനത്തെപ്പറ്റിയും, സൂക്ഷ്മകോശ ജനിതകശാസ്ത്രത്തെപ്പറ്റിയുമൊക്കെ വളരെ പ്രാധാന്യത്തോടുകൂടി തന്നെ പരാമർശിക്കുന്നുണ്ട്. മൈക്രോബയോളജി എന്നാൽ ജീവികളുടെ മാത്രം പഠനമാണെന്നതിനോട് യോജിക്കുക വിഷമം. --നത (സംവാദം) 04:56, 30 സെപ്റ്റംബർ 2012 (UTC)
സൂക്ഷ്മജീവിശാസ്ത്രം തന്നെ ആയിരിയ്ക്കണം. Microbio-logy ആണ്. അല്ലാതെ Micro-biology അല്ല എന്നാണ് എന്നാണ് എന്റെ അഭിപ്രായം --ഓലപ്പടക്കം (സംവാദം) 11:08, 1 ഒക്ടോബർ 2012 (UTC)

സൂക്ഷ്മശരീരികൾ[തിരുത്തുക]

അണുജീവികളാണോ പഠനവിഷയം.എങ്കിൽ സൂക്ഷ്മജീവീശാസ്ത്രം ചേരും.ജീവനെ സംബന്ധിക്കുന്ന സൂക്ഷ്മതലപഠനത്തിന് സൂക്ഷ്മജീവശാസ്ത്രം തന്നെയാണു നല്ലതെന്നാണ് എന്റെ പക്ഷം. ബിനു (സംവാദം) 11:33, 1 ഒക്ടോബർ 2012 (UTC)

"Microbiology (from Greek μῑκρος, mīkros, "small"; βίος, bios, "life"; and -λογία, -logia) is the study of microscopic organisms, which are defined as any living organism that is either a single cell (unicellular), a cell cluster, or has no cells at all (acellular)" - ഇംഗ്ലീഷ് വിക്കിയിൽ നിന്ന്. സൂക്ഷ്മജീവികൾ തന്നെ യാണ് വിഷയത്തിന്റെ കേന്ദ്രം -- റസിമാൻ ടി വി 11:37, 1 ഒക്ടോബർ 2012 (UTC)

'സൂക്ഷ്മജീവശാസ്ത്രം' എന്നു മൊഴിമാറ്റാവുന്ന ഒരു പഠനമേഖലയുമുണ്ടോ?. എങ്കിൽ സൂക്ഷ്മജീവശാസ്ത്രം- സൂക്ഷ്മജീവീശാസ്ത്രം എന്ന അല്പവ്യത്യയജോടി(minimal pair) നുരച്ചുപൊന്തി വായനക്കാരനു പ്രശ്നം സൃഷ്ടിക്കാം,അതൊഴിവാക്കാൻ സൂക്ഷ്മജീവികളെ അണുജീവികളോ മറ്റോ ആക്കുന്നതാകും ഉത്തമം (ശസ്ഥൂലകായർക്ക് എതിർപ്പില്ലെങ്കിൽ മാത്രം) ബിനു (സംവാദം) 11:33, 4 ഒക്ടോബർ 2012 (UTC)