സംവാദം:സുസ്മേഷ് ചന്ത്രോത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എങ്ങനെയാൺ പരസ്യമാകുന്നത്.— ഈ തിരുത്തൽ നടത്തിയത് 103.6.156.163 (സംവാദംസംഭാവനകൾ) 20:05, ഓഗസ്റ്റ് 10, 2014 (UTC)

സുഹൃത്തേ, താങ്കൾ ഒരു അംഗത്വം എടുത്താൽ സംസാരിക്കാൻ എളുപ്പമായേനെ, ആദ്യം ഈ താളിൽ ഉണ്ടായിരുന്നത്,
  • പേപ്പർ ലോഡ്ജ് : "സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ നോവൽ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. പ്രസാധകർ മാതൃഭൂമി ബുക്സ്, വില 220 രൂപ. ഐഎസ്ബിൻ 978-81-8265-310-8 ."
  • ആരാച്ചാർ : "കെ ആർ മീര എഴുതിയ ഒരു നോവൽ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. പ്രസാധകർ ഡി സി ബുക്സ്. 552 പേജുകൾ. വില 275 രൂപ. 2012ലെ ഓടക്കുഴൽ അവാർഡ് ഈ പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്."

എന്നാണ്. ഇത് മാതൃഭൂമി ബുക്സിന്റെയോ ഡിസി ബുക്സിന്റെയോ ഒരു നോവലിന്റെ പരസ്യമായാണ് ഞാൻ വായിക്കുന്നത്. ഇവിടെ പലരും പരസ്യത്തിന്റെ സ്വഭാവത്തോടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രസിദ്ധം ചെയ്യുക എന്ന ഉദ്ദേശത്തോടെ താളുണ്ടാക്കുക പതിവാണ്. താങ്കൾ ഒരു ഐപിയായി വന്ന് പരസ്യരീതിയിൽ താളുണ്ടാക്കിയത് അങ്ങനെ ഉദ്ദേശത്തോടെയാണെന്നു കരുതിയാണ് മായ്ചത്. താങ്കൾക്ക് വിജ്ഞാനകോശരീതിയിൽ എഴുതാനാവുമെങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ ഈ മാനദണ്ഡങ്ങൾ പരിശോധിച്ച് ഇതിനനുസരിച്ച് ഈ കൃതിക്ക് ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളോടെ ഇവിടെ ചേർക്കാവുന്നതാണ്. താങ്കൾ ഐപിയായതിനാലാണ് കാര്യങ്ങൾ ആദ്യതവണ വിശദീകരിക്കാൻ കഴിയാതിരുന്നത്. ദയവായി ക്ഷമിക്കുക. എന്തുകൊണ്ട് താങ്കൾക്ക് ഒരു അംഗത്വം എടുത്തുകൂടാ അത് താങ്കളെയും മറ്റുള്ളവരെയും കൂടുതൽ അടുത്ത് പെരുമാറാൻ സഹായിക്കുമല്ലോ! താങ്കൾക്കിഷ്ടമുള്ള (മല്ലനെന്നോ മാതേവനെന്നോ സ്വകര്യതക്ക് ഭംഗം വരുത്താത്ത) ഒരു തൂലികാനാമം സ്വീകരിക്കുകയും ആവാം. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:24, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]