സംവാദം:സുഭാഷ് ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരേകടൽ എന്ന സിനിമയുടെ കഥ സുഭാഷിന്റെതാണ്‌ പിന്നീട് ശ്യാമപ്രസാദ് തന്നെ ഒഴിവാക്കുകയായിരുന്നു എന്ന രീതിയിലുള്ള ഒരു വിവാദം മാതൃഭൂമി വീക്കീലിയിൽ കുറച്ച് മുമ്പ് ഉണ്ടായിരുന്നു. ആ അവകാശവാദത്തിന്റെ അന്ത്യം എന്തായി ?--വിചാരം 02:53, 23 സെപ്റ്റംബർ 2009 (UTC)

കഥയല്ല. സുനിൽ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലിനെ അധികരിച്ച് - പൂർണ്ണമായും അവലംബിക്കാതെ - ശ്യാമപ്രസാദ് പറഞ്ഞ കഥയുടെ തിരക്കഥാരൂപം എഴുതാൻ സുഭാഷ് ചന്ദ്രനെ ഏല്പ്പിക്കുകയും പിന്നീട് ആ തിരക്കഥ സ്വീകരിക്കാതെ സ്വന്തം തിരക്കഥയിൽ ചിത്രം പൂർത്തിയാക്കുകയും ചെയ്തു എന്നതാണ് വിവാദം. തിരക്കഥ സ്വീകരിച്ചില്ലെങ്കിലും തിരക്കഥയിൽ സുഭാഷ് ചന്ദ്രൻ ആവിഷ്കരിച്ച കാര്യങ്ങൾ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്. സിനിമയിൽ സുഭാഷ് ചന്ദ്രന് ക്രെഡിറ്റ് നൽകിയിട്ടില്ല. riyazahamed 05:37, 23 സെപ്റ്റംബർ 2009 (UTC)

അക്കാദമി അംഗം[തിരുത്തുക]

ഇപ്പോഴും കേരള സാഹിത്യ അക്കാദമി അംഗമാണോ? അല്ലെന്ന് കരുതുന്നു --Anoop | അനൂപ് (സംവാദം) 05:48, 2 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സുഭാഷ്_ചന്ദ്രൻ&oldid=1376248" എന്ന താളിൽനിന്ന് ശേഖരിച്ചത്