സംവാദം:സുന്ന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

സുന്ന എന്നല്ലേ കൂടുതൽ നല്ല തലക്കെട്ട്? --അജയ് ബാലചന്ദ്രൻ (സംവാദം) 12:17, 23 ഏപ്രിൽ 2013 (UTC)[മറുപടി]

സുന്ന എന്ന് തിരിച്ചുവിടലോടെ പേരുമാറ്റുന്നു. താൾ ഇംഗ്ലീഷ് താ‌ളിന്റെ ചുവടുപിടിച്ച് മാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:06, 23 ഏപ്രിൽ 2013 (UTC)[മറുപടി]

വേഗത്തിൽ നീക്കം ചെയ്യൽ[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല എന്നത് മായ്ക്കുക എന്ന വിഭാഗത്തിൽ പെടുത്തി ചർച്ച ചെയ്ത് പതുക്കെ നീക്കം ചെയ്യാനുള്ള കാരണമല്ലേ (വേഗത്തിൽ നീക്കം ചെയ്യാനുള്ള കാരണമല്ലല്ലോ)? സുന്ന എന്ന ഇംഗ്ലീഷ് താളിന്റെ ചുവടുപിടിച്ച് നന്നാക്കിയെടുക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ താളിൽ ഉദ്ദേശിച്ചിരിക്കുന്നത് സുന്ന തന്നെയാണെങ്കിൽ ഞാൻ കുറച്ചുദിവസത്തിനുള്ളിൽ ശരിയാക്കിക്കോളാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:22, 23 ഏപ്രിൽ 2013 (UTC)[മറുപടി]

താൾ ശരിയാക്കിക്കഴിഞ്ഞപ്പോഴാണ് ഏകദേശം ഇതേ ഉള്ളടക്കത്തിൽ സുന്നത്ത് എന്ന താൾ ഉള്ളതായി കാണുന്നത്. ലയനനിർദ്ദേശം കൊടുത്തിട്ടുണ്ട്. എസ്.ഡി. നീക്കം ചെയ്യാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:15, 23 ഏപ്രിൽ 2013 (UTC)[മറുപടി]

ലേഖനത്തിൽ നിലവിലുണ്ടായിരുന്ന ഉള്ളടക്കത്തെ നന്നാക്കിയെടുക്കാനുള്ള സാധ്യത കണ്ടില്ല എന്നതുകൊണ്ടാണ് SD ഇട്ടത്. --Vssun (സംവാദം) 00:36, 24 ഏപ്രിൽ 2013 (UTC)[മറുപടി]

ഉദാഹരണങ്ങൾ[തിരുത്തുക]

ലേഖനത്തിലെ ഉദാഹരണങ്ങൾ എന്ന ഭാഗം ശരിക്കും എന്തിനുള്ള ഉദാഹരണങ്ങൾ ആണ്? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:34, 24 ഏപ്രിൽ 2013 (UTC)[മറുപടി]

വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നത് ഹദീസുകളുടെ ഇസ്ലാമിക ഗ്രന്ഥങ്ങ‌ളിൽ കാണാറുള്ള ശൈലിയിലുള്ള അവലംബങ്ങളാണ് (ആനുഷംഗികമായവ). മുഹമ്മദ് സ്വന്തം ശീലങ്ങളെക്കുറിച്ച് പറഞ്ഞതും സുന്നയായി കണക്കാക്കുന്നതുമായ വചനങ്ങളായിരിക്കും ഇവ എന്ന് ഞാൻ ഊഹിക്കുന്നു. ഈ വിഷയത്തിൽ എനിക്ക് വലിയ ജ്ഞാനമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:34, 25 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സുന്ന&oldid=1736580" എന്ന താളിൽനിന്ന് ശേഖരിച്ചത്