സംവാദം:സുകുമാർ അഴീക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അദ്ദേഹം സംസ്കൃതത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ഈ വിവരം തെറ്റാണ്. കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യത്തിലാണ് പി.എഛ്.ഡി ബിരുദം. ഡോ.മഹേഷ് മംഗലാട്ട് 11:47, 27 മേയ് 2007 (UTC)

തത്വമസി എന്ന അദ്ദേഹത്തിന്റെ പുസ്തകം സംസ്കൃതത്തിലെ അദ്ദേഹത്തിന്റെ തന്നെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ വിവർത്തനമാണ്.

തെറ്റാണ്.എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്?

ചിറക്കര രാജാസ് വിദ്യാലയത്തിലും ചിറക്കരയല്ല ചിറക്കൽ ആണ്. ചിറക്കര തലശ്ശേരിയിലെ ഒരു ചെറിയ പ്രദേശമാണ്.

പിന്നീട് മൂട്ടക്കുന്നം എസ്.എൻ.എം അദ്ധ്യാപന പരിശീലന കോളെജിലെ പ്രധാന അദ്ധ്യാപകനും

മൂത്തകുന്നം എന്നാണ് സ്ഥലത്തിന്റെ പേര്. വിവർത്തനം ചെയ്യുന്നയാൾ അഴീക്കോടിന്റെ ഏതെങ്കിലും പുസ്തകം നോക്കിയിരുന്നെങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കാമായിരുന്നു. ഡോ.മഹേഷ് മംഗലാട്ട് 11:55, 27 മേയ് 2007 (UTC)

കേരലത്തിലെ സ്ഥലങ്ങൾ പോലുമറിയാത്ത ചില സാഹിത്യ പഞ്ചാനനമാർ കണ്ണുമടച്ച് പരിഭാഷപ്പെടുത്തിയാൽ മൂത്തകുന്നം മൂട്ടക്കുന്നും ാതിനുമപ്പുറവുമാവും. ഒരൊറ്റ റഫറൻസുപോലുമില്ലാതെ അടിച്ച് വിടുകയല്ലേ. എല്ലാത്തിനും ഇംഗ്ലീഷ് വിക്കി. അവിടെ വല്ല പോഴനും (കടപ്പാട്: സ:വി.എസ്) വല്ലതും എഴുതി വച്ചാൽ അത് അതെ പടി പകർത്തും തെറ്റോ ശരിയോ നോട്ടമില്ല.

കുറ്റം പറയും മുൻപ് ആ വിഷയത്തെപ്പറ്റി ഗ്രാഹ്യമുണ്ടെങ്കിൽ അതങ്ങ് തിരുത്തുന്നതല്ലേ അജ്ഞാത സുഹൃത്തേ നല്ലത്?--Arayilpdas 17:29, 21 നവംബർ 2007 (UTC)

വിശദീകരണം ആവശ്യമുണ്ട്[തിരുത്തുക]

ഖണ്ഡനനിരൂപണത്തിലൂടെ ഇതിൽ ഖണ്ഡനം എന്ന ഒരു വാക്ക് പല ലേഖനങ്ങളിലും കാണപ്പെട്ടു. ഇത് സാധാരണക്കാർക്ക് മനസ്സിലാകുന്നതിനായല്ലേ നമ്മളെല്ലാവരും ചെയ്യുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തിൽ കട്ടികൂടിയ സംസ്കൃത വാക്കുകൾ സ്വന്തം കൃതികളിൽ ഉപയോഗിച്ചത് അല്പം ഗൗരവം ഉണ്ടാകുന്നതിനായാണ്‌ എന്ന് ഏതോ പത്രത്തിൽ നിന്നും വായിച്ചതായി ഓർക്കുന്നു. അതുകൊണ്ട് നമുക്ക് ഖണ്ഡനം എന്നുപറയുന്ന സാധനം വേണമോ?--സുഗീഷ് 15:17, 21 നവംബർ 2007 (UTC)

ഏതൊരു വിഷയവും ഗൌരവമായി ചർച്ചചെയ്യുമ്പോൾ ചില സാങ്കേതികസംജ്ഞകൾ കൃത്യതയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരും. സാഹിത്യവിമർശനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഉപേക്ഷിക്കാനാവാത്ത പദങ്ങളാണ് ഖണ്ഡനം എന്നതും മണ്ഡനം എന്നതും. വാഴ്ത്തിപ്പാടുന്ന അനുകൂലവിമർശനത്തെ മണ്ഡനം എന്നും അതിന്റെ വിപരീതത്തെ ഖണ്ഡനം എന്നും വിളിക്കും. സാഹിത്യനിരൂപണത്തെക്കുറിച്ചുള്ള ഏത് പാഠപുസ്തകത്തിലും ഈ വാക്കുകൾ കാണാതിരിക്കില്ല. സാധാരണക്കാരൻ ഇതൊന്നും വായിക്കാത്തവനാണ് എന്ന മുൻവിധി വേണ്ട. ഇനി അഥവാ വായിച്ചില്ലെങ്കിലും മനസ്സിലാക്കാവുന്ന വിധത്തിലുള്ള വിശദീകരണം കൊടുത്താൽ മതിയല്ലോ. വിജ്ഞാനകോശത്തിന് ഗൌരവം നടിക്കേണ്ട ആവശ്യമുണ്ടോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ശരി മാഷെ, എന്റെ അറിവില്ലായ്മയാണ്‌. അങ്ങനെയൊരു വാക്ക് വേണമെങ്കിൽ കിടന്നോട്ടെ.--സുഗീഷ് 17:11, 21 നവംബർ 2007 (UTC)

ഖണ്ഡനനിരൂപണം എന്ന ഒരു താൾ തുടങ്ങൂ മംഗലാട്ട് മാഷേ..--Vssun 23:56, 3 നവംബർ 2008 (UTC)

ആധികാരികപഠനം[തിരുത്തുക]

"ഇന്ത്യൻ തത്വശാസ്ത്രം, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയുടെ ഒരു ആധികാരിക പഠനമായ തത്വമസി" എന്നു പറയുന്നതെങ്ങനെ ശരിയാകും? ആ പുസ്തകം ഉപനിഷത്തുകളുടെ പഠനമാണ്. "എം.ടി.വാസുദേവൻ നായർ, എൻ.പി.മുഹമ്മദ് തുടങ്ങിയ എഴുത്തുകാരുടെ പ്രചോദനം തത്വമസിയുടെ ആമുഖത്തിൽ അഴിക്കോട് സ്നേഹത്തോടെ സ്മരിക്കുന്നു" എന്നു വായിക്കുമ്പോൾ, ഉപനിഷത്തിലുള്ള അഴീക്കോടിന്റെ താത്പര്യത്തിനുപിന്നിൽ അവരുടെ പ്രചോദനമുണ്ടെന്ന് തോന്നും. അവരുടെ നിർബ്ബന്ധം കൊണ്ടാണ് പുസ്തകരചന നടന്നതെന്ന് മാത്രമാണ് ആമുഖത്തിൽ പറയുന്നത്.Georgekutty 23:21, 31 ഒക്ടോബർ 2008 (UTC)

ജനനത്തിയതി[തിരുത്തുക]

ഇദ്ദേഹം 1926 മേയ് 12-ന്‌ ജനിച്ചു എന്നാണല്ലോ ഡി.സി. ബുക്സിന്റെ ഭാരതീയത എന്ന പുസ്തകത്തിൽ.. ലേഖനത്തിൽ മേയ് 26-ഉം.. മേയ് 1926 എന്നത് ലേഖനത്തിലേക്ക് വന്നപ്പോൾ തെറ്റിയതാണോ? --Vssun 23:58, 3 നവംബർ 2008 (UTC)

മേയ് 12 ആക്കി. --Vssun 09:55, 12 ഫെബ്രുവരി 2009 (UTC)

മുഖവുരയും വിവാദങ്ങളും[തിരുത്തുക]

ഖണ്ഡനനിരൂപണത്തിലൂടെ പ്രശസ്തനായ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് എന്നു പറഞ്ഞതു ശരിയല്ല. ഒന്നമതായി ഖണ്ഡനവിമർശനം എന്നൊന്ന് ഇല്ല. വാഗ്മി എന്ന വാക്കിന്റെ അർത്ഥം മിതമായ വാക്കുകൾ ഉപയോഗിക്കുന്ന ആൾ എന്നാണു. ദിവസവും പ്രസംഗിച്ചു നടക്കുന്ന ഒരാളെ പറ്റി എങ്ങനെ അതു പറയും?

അതുകൊണ്ട് ഇങ്ങനെ മാറ്റുവാൻ ഉദ്ദേശിക്കുന്നു:

“സുകുമാർ അഴിക്കോട് മലയാളത്തിലെ അറിയപ്പെടുന്ന ഗദ്യ സാഹിത്യകാരനും പ്രാസംഗികനും ആണു,”

(വാഗ്മി എന്ന വാക്കിന് Orator(പ്രാസംഗികൻ) എന്നും അർഥമുണ്ട്. അർഥവത്തായ, മിതത്വമുള്ള വാക്കുകളുപയോഗിച്ച് പ്രസംഗിക്കുന്ന ഒരാളെ അത് ദിവസേനയായാലും വാഗ്മി എന്നു വിളിക്കുന്നതിൽ തെറ്റില്ല.-valsananchampeedika)

അദ്ദേഹത്തിന്റെ പി എച് ഡി കേരളാ യൂണിവെഴ്സിറ്റിയിൽ നിന്നല്ല. അന്നു കേരള യൂണിവെഴ്സിറ്റി ഉണ്ടായിരുന്നില്ല. അതു മ്ദ്രാസ് യൂണിവെഴ്സിറ്റിയിൽ നിന്നു എന്നു തിരുത്തണണം

പിന്നെ വിവാദങ്ങളും

  • എമർജൻസി കാലത്തു ഇന്ദിരാഗാന്ധിയെ സപ്പോറ്ട്ട് ചെയ്തതു
  • കാലിക്കറ്റ് യൂണിവെഴ്സിറ്റിയിലെ പ്രൊ വൈസ് ചാൻസലർ ആയിരുന്ന കാലത്തു പൊലീസിനു എമർജൻസി വിരുദ്ധ വിദ്ധ്യാർത്ഥികളെ ചൂണ്ടികാണിച്ചതു
  • കമ്യൂണിസ്റ്റുകളെ ചീത്ത പറഞ്ഞു നടന്ന ആൾ ഒടുവിൽ കമ്യുണിസ്റ്റ് സപ്പോർട്ടർ ആകുന്നു. പിന്നെ വി എസ് പക്ഷത്തു നിന്നു മമ്മൂട്ടിയെ ചീത്ത പറയുന്നു. ഒടുവിൽ പിണറായിയുടെ കാലാൾ.
  • അജാമിളൻ എന്നു എൻ എസ് മാധവൻ അടുത്ത കാലത്തു വിവരിച്ച ഈ ആശയപരമായ ഒപ്പർച്യുണിസം കൂടി ലേഖനത്തിൽ വന്നലെ ബാലൻസഡ് ആകൂ.

-

അവസരവാദത്തിന്റെ അപ്പസ്തോലൻ[തിരുത്തുക]

"അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു" പ്രസക്തമായ വിശേഷണങ്ങൾ ഉൾപ്പെടുത്തുന്നതല്ലേ ഭംഗി. അവസരവാദത്തിന്റെ അപ്പസ്തോലനായോ കൂലിക്ക് പ്രസംഗിക്കന്നയാളോ ഒക്കെയായി അഴീക്കോടിനെ ആരെങ്കിലും ഏതെങ്കിലും അവസരത്തിൽ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ കേരളീയ സമൂഹം അംഗീകരിക്കാത്തതായ വിമർശനങ്ങളാണ്--Tgsurendran 16:09, 26 ജനുവരി 2012 (UTC).

'തത്ത്വമസി' ഉപനിഷ്ത്തുകളെപ്പറ്റിയുള്ള സമഗ്ര പഠനമല്ല.[തിരുത്തുക]

N B S പതിപ്പിന്റെ പുറംചട്ടയിൽ എഴുതിയിരിക്കുന്നതുപൊലെ ഉപനിഷ്ത്തുകളിലൂടെയുള്ള ഒരുതീർത്ഥാടനം എന്നു വിശേഷിപ്പിക്കുന്നതാകും ഉചിതം.Kjbinukj (സംവാദം) 05:35, 24 ഫെബ്രുവരി 2012 (UTC)kjbinukj

വിലാസിനി ടീച്ചർ സുകുമാർ അഴീക്കോടുമായി ലയിപ്പിക്കണമെന്ന നിർദ്ദേശത്തെപ്പറ്റി[തിരുത്തുക]

എന്റെ അഭിപ്രായം വിലാസിനി ടീച്ചറുടെ താളിന് ശ്രദ്ധേയതയുണ്ടെങ്കിൽ വെറുതേ ലയിപ്പിക്കേണ്ടതില്ല എന്നാണ്. ശ്രദ്ധേയതയുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 08:53, 15 ഫെബ്രുവരി 2013 (UTC)

വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#Invalid criteria എന്ന ഭാഗത്തെ That person A has a relationship with well-known person B, such as being a spouse or child, is not a reason for a standalone article on A (unless significant coverage can be found on A); see Relationships do not confer notability. However, person A may be included in the related article on B. For example, Brooklyn Beckham and Jason Allen Alexander are included in the articles on David Beckham and Britney Spears, respectively, and the links, Brooklyn Beckham and Jason Allen Alexander, are merely redirects to those articles. എന്ന നയം അജയ് കണ്ടിട്ടുണ്ടോ എന്നറിയില്ല. വിലാസിനി ടീച്ചർക്ക് സുകുമാർ അഴീക്കോടുമായി ബന്ധപ്പെടുത്തിയ പ്രശസ്തി മാത്രമേ ഉള്ളൂ. ആയതിനാൽ തന്നെ ഒറ്റയ്ക്ക് നിലനിൽക്കുന്നതിനുള്ള ശ്രദ്ധേയത കാണുന്നില്ല. --Anoop | അനൂപ് (സംവാദം) 09:06, 15 ഫെബ്രുവരി 2013 (UTC)
വിലാസിനി ടീച്ചറുടെ താളിൽ ടീച്ചറുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളെപ്പറ്റിയും നിലപാടുകളെപ്പറ്റിയും ധാരാളം അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇത് സിഗ്നിഫിക്കന്റ് കവറേജ് ആണെന്നാണ് എന്റെ അഭിപ്രായം (അതിനാൽ ലേഖനത്തിന് സ്വതന്ത്രമായ നിലനിൽപ്പിന് സാദ്ധ്യത ഉണ്ടെന്നും). എന്നാലും അനൂപൻ പറഞ്ഞതാണ് പൊതു അഭിപ്രായമെങ്കിൽ താൾ ലയിപ്പിക്കുന്നതാവും നല്ലത്. സിഗ്നിഫിക്കന്റ് കവറേജ് എന്താണെന്ന് ഒരു നയവും രൂപപ്പെടുത്തേണ്ടതില്ലേ? (നയത്തിൽ സിഗ്നിഫിക്കന്റ് എന്ന് വെറുതേ പറഞ്ഞാൽ ഇതുപോലുള്ള ആശയക്കുഴപ്പമുണ്ടാകും). mergeto, mergefrom എന്നീ ഫലകങ്ങൾ ചേർക്കുന്നതുസംബന്ധിച്ചും മലയാളം വിക്കിയിൽ ഒരു നയത്തിന്റെ ആവശ്യമുണ്ട് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 09:29, 15 ഫെബ്രുവരി 2013 (UTC)

ലയനനിർദേശത്തെ അനുകൂലിക്കുന്നു അരുൺ / അരുൺ (സംവാദം) 14:12, 15 ഫെബ്രുവരി 2013 (UTC)

    • ലയനം ഉടനെ വേണ്ടാ എന്ന അഭിപ്രായം - That person A has a relationship with well-known person B, such as being a spouse or child, is not a reason for a standalone article on A (unless significant coverage can be found on A) മുകളിൽ കൊടുത്തിരുന്ന വരിയിൽ നിന്നുള്ള ഭാഗമാണിത്. unless significant coverage can be found on A എന്ന ക്ലോസ് വിലാസിനി ടീച്ചർ എന്ന ലേഖനത്തിനുണ്ട് എന്നാണ് എന്റെ വിശ്വാസം. കാരണം വിലാസിനി ടീച്ചർ എന്ന വ്യക്തിക്ക് മാധ്യമങ്ങൾ പരക്കെ പ്രാധാന്യം നൽകിയിരുന്നു. --atnair (സംവാദം) 17:04, 10 ഏപ്രിൽ 2013 (UTC)

ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:00, 29 ഏപ്രിൽ 2013 (UTC)