സംവാദം:സീറോ വിഡ്ത്ത് ജോയിനർ
ദൃശ്യരൂപം
“ | രണ്ടക്ഷരങ്ങൾക്കിടയിൽ ഈ ചിഹ്നം ചേർക്കുമ്പോൾ അവ കൂട്ടക്ഷരമായി മാറുന്നു | ” |
ഇതല്ലേ ഇതിന്റെ ശരിയായ (നിർദ്ദിഷ്ട) ഉപയോഗം? ഇന്ത്യൻ ലിപികളിലെ ഉപയോഗം ശരിയായതാണോ? --Vssun (സുനിൽ) 04:49, 24 ഒക്ടോബർ 2011 (UTC)
- ശരി-തെറ്റ് യുണിക്കോഡിന്റെ കാര്യത്തിൽ പറയുക ബുദ്ധിമുട്ടാണ്. അങ്ങനെയാണ് സ്പെക്കിൽ സൂചിപ്പിച്ചിരുന്നത്. മാത്രമല്ല, ഇപ്പോൾ സ്വതന്ത്രചില്ലുകൾ വന്നതിനുശേഷം മലയാളത്തിൽ ഈ ഉപയോഗത്തിനു കമ്പാറ്റബിലിറ്റിയുടെ പ്രസക്തി മാത്രമേ ഉള്ളൂ. എന്നാൽ ദേവനാഗരിയിലും മറ്റും അങ്ങനെയല്ല. അത് വളരെ കൃത്യമായി വിവരിച്ചിട്ടുള്ള രീതിയാണ്. -സിബു 14:48, 24 ഒക്ടോബർ 2011 (UTC)
- ഇതിന്റെ ഉപയോഗം യൂനികോഡ് എവിടെയെങ്കിലും വ്യക്തമായി നിർവചിച്ചിട്ടുണ്ടോ? കണ്ണികളെന്തെങ്കിലും? --Vssun (സുനിൽ) 05:25, 25 ഒക്ടോബർ 2011 (UTC)
- ഇതിൽ കുറച്ചുവിവരങ്ങളുണ്ട്. കാര്യമായി മനസിലായില്ല. --Vssun (സുനിൽ) 05:38, 25 ഒക്ടോബർ 2011 (UTC)