സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സി.ഒ.പി.ഡി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സനാതനം എന്നതിന് ക്രോണിക് എന്നാണോ അർത്ഥം? മാറ്റമില്ലാത്ത - സനാതന ധർമ്മം - എന്ന മട്ടിലല്ലേ? ക്രോണിക് ഡിസീസുകളെ കുറിക്കാൻ പരക്കെ ഉപയോഗിക്കുന്ന തീരാവ്യാധി എന്ന പദം തന്നെ ഉപയോഗിച്ചാൽ പോരേ? --പ്രവീൺ:സംവാദം 15:07, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

മാറ്റമില്ലാത്തത്->മാറാവ്യാധി->തീരാവ്യാധി.. രണ്ടും ഒന്നുതന്നെയല്ലേ? --Vssun (സുനിൽ) 15:50, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
ക്രോണിക് എന്ന അർത്ഥത്തിൽ തന്നെയാണ് “സനാതന” രോഗം എന്നുപയോഗിക്കുന്നത്. ‘സനാതന’ എന്നത് രോഗനാമത്തിന്റെ വിശേഷണമായി ആംഗലശൈലിയിൽ തന്നെ prefix രൂപത്തിലുപയോഗിക്കാമെന്നതാണ് സൌകര്യം. ആ സൌകര്യം മാറാ/തീരാ ഉപയോഗിച്ചാൽ കിട്ടില്ല, ഏച്ചുകെട്ടിയതുപോലിരിക്കുകയും ചെയ്യാം. ‘സനാതനമതം’ എന്നതിലെ സനാതനത്തിന് വാഗർത്ഥം “മാറാത്തത്” എന്നാണെങ്കിലും ‘സനാതന രോഗം’ എന്നതിലെ ‘മാറാത്തത്’ എന്നതിനു നിരന്തരശല്യമുള്ളത് എന്ന അർത്ഥമാണ് സിദ്ധിക്കുക. --സൂരജ് | suraj 07:22, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഗൂഗിൾ പ്ലസിൽ പ്രിൻസ് മാത്യുവിന്റെ പരിഹാസം:
ഹെന്റമ്മോ ചിരിപ്പിച്ചുകൊല്ലുമല്ലോ...
Chronic disease = സനാതന രോഗം
Chronic pain = സനാതന വേദന
Chronic constipation = സനാതന മലബന്ധം
കൂടുതൽ പരിഹാസങ്ങൾ ഒഴിവാക്കാൻ സനാതന- എന്നതുമാറ്റി ചിരകാലിക- എന്നാക്കുന്നു. eternal, everlasting എന്നിവയുടെ പരിഭാഷയായി സനാതന- ഉപയോഗിച്ചുകൊള്ളൂ.--Naveen Sankar (സംവാദം) 13:57, 19 മേയ് 2013 (UTC)[മറുപടി]

A chronic condition is a human health condition or disease that is persistent or otherwise long-lasting in its effects. The term chronic is usually applied when the course of the disease lasts for more than three months. (Wikipedia)

മൂന്നുമാസമാണോ ചിരകാലം? chronic എന്നുവെച്ചാൽ പഴക്കം ചെന്ന, വിട്ടുമാറാത്ത എന്നൊക്കെയല്ലേ അർത്ഥം ? അപ്പോൾപ്പിന്നെ പഴക്കംചെന്ന ശ്വാസതടസ്സ രോഗം എന്നോ വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം എന്നോ അല്ലേ കൂടുതൽ ശരി? ഇനി അതല്ല, സംസ്കൃതം തന്നെ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ... ഒന്നും പറയാനില്ല. --Prince Mathew പ്രിൻസ് മാത്യു 18:18, 22 മേയ് 2013 (UTC)[മറുപടി]

ചിരം ആയുർവ്വേദത്തിൽ ഉപയോഗിച്ചുവരുന്ന വാക്കാണ്. ചിരരോഗം എന്നത് chronic disease തന്നെയാണ്.

മാസത്തിന്റെ കണക്ക് U.S. National Center for Health Statistics-ന്റെയാണ്. ഒരു കണക്ക് എന്നതിലപ്പുറം അതിലൊന്നുമില്ല. ആ താളിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങൾ പ്രിൻസിന് ഒഴിവാക്കേണ്ടിവന്നത് അതുകൊണ്ടാണ്. ഇനി പഴക്കം ചെന്ന ആയാൽ 'മൂന്നുമാസമൊക്കെ ഒരു പഴക്കമാണോ പ്രിൻസേ' എന്ന് ചോദിച്ചൂടേ? 'വിട്ടുമാറാത്താ'ന്ന് വെച്ചാലോ? ചിരത്വമൊക്കെ ആപേക്ഷികമാണ്.

'വിട്ടുമാറാത്ത' മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ഔചിത്യമ്പോലെ മാറിമാറി പ്രയോഗിക്കുക. പുതിയ വാക്കുകൾ വ്യുല്പാദിപ്പിക്കുക, ഒറ്റപ്പദമാക്കുക, കുസന്ധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സംസ്കൃതം ചിലപ്പോൾ ഉപയോഗിക്കേണ്ടിവരും. അതിനിങ്ങനെ ക്രോണിക്കാവേണ്ട കാര്യമൊന്നുമില്ല. ഇത്തരം ആവശ്യങ്ങളില്ലാത്തപ്പോൾ തനിമലയാളംതന്നെ ആവണം എന്നാണ് എന്റെ പക്ഷം.

പിന്നെ, ഈ പുതിയ വാക്ക് എന്ന് കേട്ടാൽ കണ്ടുപിടിപ്പെന്നൊക്കെ കരുതുന്നതിൽ ഒരുപാട് പിശകുണ്ട്. പ്രിൻസ് പഴക്കംചെന്ന/വിട്ടുമാറാത്ത ശ്വാസതടസ്സരോഗം എന്ന് നിർദ്ദേശിക്കുമ്പോൾ എന്തുതരം കണ്ടെത്തലാണോ നടത്തിയത്, ആ വിവർത്തനപ്രക്രിയ മാത്രമാണ് പദനിർമ്മാണംകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്. ഇതിലെവിടെയാണ് വിക്കിവിരുദ്ധത?--തച്ചന്റെ മകൻ (സംവാദം) 07:20, 23 മേയ് 2013 (UTC)[മറുപടി]

"വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം" എന്നോ "പഴക്കംചെന്ന ശ്വാസതടസ്സ രോഗം" എന്നോ പറയുന്നത് ഒരു വാചകമാണ്, ഒരു പദമല്ല. അതേസമയം "ചിരകാലികശ്വാസതടസ്സരോഗം" എന്നുപറയുമ്പോൾ ഒരു പുതിയ സമസ്തപദമാണ് സൃഷ്ടിക്കുന്നത്. രണ്ടും രണ്ടാണ്. "വിട്ടുമാറാത്ത എന്നുപയോഗിക്കുന്നതിൽ കുഴപ്പമില്ല" എന്ന് അഭിപ്രായപ്പെട്ടതുകൊണ്ട് നമ്മൾ ഒരു സമവായത്തിലെത്തി എന്നു കരുതുന്നു. അതുകൊണ്ട് തലക്കെട്ട് അങ്ങനെ മാറ്റുന്നു. --Prince Mathew പ്രിൻസ് മാത്യു 15:24, 24 മേയ് 2013 (UTC)[മറുപടി]
chronic - കാലവുമായി ബന്ധമുള്ളതാണ് (chronologyയിലുള്ള അതേ 'കാലം'). വിട്ടുമാറാത്ത എന്നല്ല അർഥം. chronic diseases വിട്ടുമാറിക്കൂട എന്നൊന്നുമില്ല. സംസ്കൃതമാണ് കുഴപ്പക്കാരനെങ്കിൽ "പഴക്കംചെന്ന" എന്നതാകും കൂടുതൽ നല്ലത്. പഴക്കം ചെന്നത് / വളരെക്കാലമായുള്ള ഇവയിലേതെങ്കിലും പരിഗണിക്കൂ. ('ചിരകാലം' അത്ര സംസ്കൃതമൊന്നുമല്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. ശ്വാസവും കാലവും രോഗവുമൊക്കെപ്പോലെ അതും മലയാളമാണ്. എങ്കിലും വേണ്ട. കഴിവതും തമിഴാക്കാൻ ശ്രമിക്കാം. ഛെ! അവിടെയും കൈവിട്ടുപോയി. ശ്രമത്തിന്റെ തമിഴെന്താണാവോ?)--Naveen Sankar (സംവാദം) 05:11, 26 മേയ് 2013 (UTC)[മറുപടി]
കിട്ടിപ്പോയ്. chronic = "ഏറെനാളായുള്ള" (Sanskrit free; സംസ്കൃതം ഒട്ടുമില്ല). आप लीजिए। --Naveen Sankar (സംവാദം) 05:37, 26 മേയ് 2013 (UTC)[മറുപടി]
hi:दीर्घकालिक थकान संलक्षण ( en:Chronic fatigue syndrome) ഹിന്ദി വിക്കി "Chronic" "दीर्घकालिक" എന്നാണ് ഉപയോഗിക്കുന്നത്.en:Chronic (medicine).-- 117.203.69.99 08:21, 26 മേയ് 2013 (UTC)[മറുപടി]

നേരത്തേ "വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം" എന്നു പേരുമാറ്റിയ എന്റെ നടപടി അബദ്ധമായെന്നു തോന്നുന്നു. ശ്വാസതടസ്സരോഗം എന്നൊരു വാക്ക് നിലവിലുണ്ടാകും എന്നു കരുതിയാണ് അതോടൊപ്പം വിട്ടുമാറാത്ത എന്നു ചേർക്കുന്നതിൽ തെറ്റില്ല എന്നുകരുതിയത്. എന്നാൽ വിശദമായി അന്വേഷിച്ചപ്പോൾ മനസിലാകുന്നത് ശ്വാസതടസ്സ രോഗം എന്നൊരു വാക്ക് പ്രയോഗത്തിലില്ലെന്നും ഇത് മറ്റുപല വാക്കുകളെയും പോലെ വിക്കിപീഡിയയിലെ എഴുത്തച്ഛന്മാരുടെ സൃഷ്ടിയാണെന്നുമാണ്. അതേ സമയം ഈ രോഗത്തിന്റെ ഇംഗ്ലീഷ് പേര് തന്നെയാണ് മലയാളത്തിലും പ്രചാരത്തിലുള്ളതെന്നതിന് ധാരാളം അവലംബങ്ങൾ ലഭിക്കുകയും ചെയ്തു. ([1][2][3][4][5]

അതുകൊണ്ട് ഞാൻ എന്റെ നിലപാട് തിരുത്തുന്നു. ലേഖനത്തിന്റെ പേര് സി.ഒ.പി.ഡി. എന്നോ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് എന്നോ വേണം മാറ്റാൻ. --Prince Mathew പ്രിൻസ് മാത്യു 10:42, 26 മേയ് 2013 (UTC)[മറുപടി]

അപ്പോഴ് അങ്ങനെയാകട്ടെ. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി. പിന്നെന്തിനാണൊരു മലയാള വിക്കിപീഡിയ? മലയാളലിപികാണാൻ മാത്രമോ?. നേരെയങ്ങ് ഇംഗീഷ് വിക്കിപീഡിയയിൽ പോയാൽ പോരേ?. ---Naveen Sankar (സംവാദം) 02:35, 27 മേയ് 2013 (UTC)[മറുപടി]


വിശദമായി അന്വേഷിച്ചപ്പോൾ മനസിലായത് 'മലയാളം വിക്കിപീഡിയ', 'സ്വതന്ത്രവിജ്ഞാനകോശം' തുടങ്ങിയ സമസ്തപദങ്ങൾ മലയാളത്തിലെ ചില നവീനരായ എഴുത്'തച്ച'ന്മാരുടെ സൃഷ്ടിയാണെന്നാണ്. ഇവ 'മലയാളത്തിലുള്ള വിക്കിപീഡീയ' സ്വതന്ത്രമായ വിജ്ഞാനകോശം എന്നിങ്ങനെ മാറ്റാൻ WP:OR പ്രകാരം ആവശ്യപ്പെടുന്നു. ഇങ്ങനെ പദങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമായ റെഫറൻസ് നൽകാത്ത പക്ഷം 'കാര്യനിർവ്വാഹകർ' 'ഫലകം', 'സമീപകാലമാറ്റങ്ങൾ', സാമൂഹികകവാടം, വിക്കിപഞ്ചായത്ത് തുടങ്ങിയവ അഡ്മിനിസ്ട്രേറ്റർമാർ, ടെമ്പ്ലേറ്റ്, റീസെന്റ് ചെയ്ഞ്ചുകൾ, കമ്യൂണിറ്റി പോർട്ടൽ, വിക്കി വില്ലേജ് പമ്പ് എന്നിങ്ങനെ മാറ്റുക. ചെയ്ഞ്ച് എന്ന വാക്ക് "എന്തൊരു ചെയ്ഞ്ച്" , "ഒരു ചെയ്ഞ്ച് ആർക്ക ഇഷ്ടമല്ലാത്തെ?" തുടങ്ങിയ വാചകങ്ങളിലൂടെ മലയാളത്തിൽ വളരെ പ്രചാരത്തിലുള്ളതെന്നതിന് അവലംബങ്ങൾ നൽകാൻ തയ്യാറാണ്. മറ്റുള്ളവയ്ക്കും. ഈ പറഞ്ഞ ഭാഗങ്ങളിൽ 'അവലംബം നൽകുക' എന്ന ടെമ്പ്ലേറ്റ് നൽകുന്നതിന് എന്തു ചെയ്യണം? കാര്യനിർവ്വാഹകർ സഹായിക്കുക.--115.241.225.58 12:34, 27 മേയ് 2013 (UTC)[മറുപടി]

വിക്കിയിലെ ഗ്രാമർ നാസികളെ കൊണ്ടു തോറ്റുപോകത്തേയുള്ളൂ. സനാതനം എന്നുപയോഗിച്ചാൽ എന്താണുകുഴപ്പം? അതൊരു മതത്തിനു് തീറെഴുതിക്കൊടുത്തിരിക്കയാണോ? അതു് മലയാളത്തിലുപയോഗിക്കുന്ന പദം തന്നെയല്ലേ? ആരെങ്കിലും പരിഹസിച്ചാലുടനെ അതു മാറ്റാൻ എന്തൊരു ജാഗ്രത! Sebinaj (സംവാദം) 18:24, 28 മേയ് 2013 (UTC)[മറുപടി]

സി.ഒ.പി.ഡി.[തിരുത്തുക]

മേൽ സൂചിപ്പിച്ചപ്രകാരം, ശ്വാസതടസ്സരോഗം എന്നൊരു സമസ്തപദം മലയാളഭാഷയിൽ പ്രയോഗത്തിലില്ലാത്തതാണെന്നും പ്രസ്തുത സമസ്തപദവും അതിന്റെ സംയുക്തരൂപങ്ങളും വിക്കിപീഡിയ ഉപയോക്താക്കളുടെ സൃഷ്ടിയും വിക്കിപീഡിയയിൽ മാത്രം ഉപയോഗത്തിലുള്ളതും ആണെന്നും ബോധ്യപ്പെട്ടതിനാലും അപ്രകാരം പുതിയ പദങ്ങൾ സൃഷ്ടിക്കുന്നത് "കണ്ടെത്തലുകൾ അരുത്" എന്ന വിക്കിപീഡിയ നയത്തിന് വിരുദ്ധമായതിനാലും ഈ രോഗത്തിന്റെ പേരും അതിന്റെ ചുരുക്കരൂപവും ഇംഗ്ലീഷ് ഭാഷയിൽനിന്ന് തത്സമങ്ങളായി മലയാളഭാഷയിലേയ്ക്ക് സ്വീകരിച്ചിരിക്കുന്നതും പരക്കെ ഉപയോഗത്തിലിരിക്കുന്നതും ആണെന്ന് മേൽ സൂചിപ്പിച്ച [6] [7] [8] [9] [10] എന്നീ അവലംബങ്ങളിൽനിന്ന് സംശയലേശമന്യേ തെളിയുന്നതുകൊണ്ടും ഈ ലേഖനത്തിന്റെ പേര് സി.ഒ.പി.ഡി. എന്ന് ഇതിനാൽ മാറ്റിക്കൊള്ളുന്നു. --Prince Mathew പ്രിൻസ് മാത്യു 19:12, 1 ജൂൺ 2013 (UTC)[മറുപടി]

ചുരുക്കെഴുത്തുകൾ വിക്കിപീഡിയയിൽ മുഖ്യതാളായി കൊടുക്കുക പതിവില്ല. അതിനാൽ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് ക്ക് തിരിച്ചുവിടുന്നു. ഇനി പേരുമാറ്റങ്ങളുണ്ടെങ്കിൽ ദയവായി അത് സംവാദം താളിൽ തിരുമാനമാക്കി ഉറപ്പിച്ച് ചെയ്യുക. --മനോജ്‌ .കെ (സംവാദം) 19:40, 1 ജൂൺ 2013 (UTC)[മറുപടി]
float ഇതായാലും മതി.--Prince Mathew പ്രിൻസ് മാത്യു 19:42, 1 ജൂൺ 2013 (UTC)[മറുപടി]

ക്രോണിക്, ഒബ്സ്ട്രക്ടീവ്, പൾമൊണറി, ഡിസീസ് എന്നീ പദങ്ങളൊക്കെ ഏറെനാളായി പ്രയോഗത്തിലുള്ള മലയാളപദങ്ങളായതുകൊണ്ട് പ്രശ്നമില്ല. ഫേസ്ബുക്കിൽ ഞാനൊന്ന് പരിഹസിച്ചാൽ കൂടുതൽ പരിഹാസങ്ങളൊഴിവാക്കാൻ വീണ്ടും തിരുത്തുമോ? Robykurian

തർജ്ജമകൾക്കു് റഫറൻസ് വേണമെന്ന കീഴ്‌വഴക്കം എപ്പോഴാണു് തുടങ്ങിയതു് ? ഇംഗ്ലീഷ് വിക്കിപീഡിയയിലെ WP:OR തർജ്ജമകളെ പറ്റി പറയുന്നതു് ഇങ്ങനെയാണു് Faithfully translating sourced material into English, or transcribing spoken words from audio or video sources, is not considered original research. സനാതന ശ്വാസതടസ്സരോഗം എന്നതു് എന്തു നല്ല പരിഭാഷയാണു്. ആരോ എവിടെയെങ്കിലും തുമ്മിയെന്നും ചിരിച്ചെന്നും കേട്ടു് മികച്ച തർജ്ജമകളെ മാറ്റുന്നതാണു് തെറ്റായ കീഴ്‌വഴക്കങ്ങൾ. പ്രിൻസ്‌മാത്യു ഇട്ട റഫറൻസുകളിൽ നിന്നു ബോധ്യമാകുന്നതു് മലയാളത്തിൽ തത്തുല്യ പദം ഇല്ലെന്നു മാത്രമല്ലേ . ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു വ്യത്യസ്തമായി മലയാളത്തിലെ പുതിയ പദങ്ങൾക്ക് റെഫറൻസ് വേണമെന്ന നയം എങ്ങനെയാണു് ഉണ്ടായതെന്നറിയാനും താല്പര്യമുണ്ടു് . ഇതു ഒരു നയരൂപീകരണത്തിനു പുറത്താണോ ? ഈ ലേഖനത്തിന്റെ മലയാളം തലക്കെട്ടായി സനാതന ശ്വാസ തടസ്സരോഗം എന്നു തന്നെ മാറ്റണമെന്നാണു് എന്റെ അഭിപ്രായം. --അനിവർ അരവിന്ദ് (സംവാദം) 03:56, 3 ജൂൺ 2013 (UTC)[മറുപടി]

ചേർക്കാൻ പറ്റിയ സാങ്കേതികപദങ്ങൾ നിലവിലില്ലെങ്കിൽ തത്തുല്യമായി പുതിയത് കണ്ടെത്തുന്നതിൽ തെറ്റില്ലാന്നു കരുതുന്നു.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:36, 3 ജൂൺ 2013 (UTC)[മറുപടി]

കണ്ടെത്തലുകൾ എന്തായാലും ഇതിനകത്ത് ശരിയാകില്ല. ശരിയായ രീതിയേ അല്ല. തലക്കെട്ട് മാറ്റിയ രീതിയും നന്നല്ല. ദീർഘകാലശ്വാസതടസ്സരോഗം എന്ന് എവിടെയാണ് വിക്കിപീഡിയയ്ക്ക് പുറത്ത് പ്രചാരത്തിലുള്ളത്. അല്ലെങ്കിൽ ഉപയോഗിച്ചിട്ടുള്ളത്. --Roshan (സംവാദം) 07:31, 3 ജൂൺ 2013 (UTC)[മറുപടി]

സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി WP:TT പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. "കണ്ടെത്തലുകൾ അരുത്" എന്നതിന്റെ ദുരുപയോഗമാണു് ഇവിടെ പ്രിൻസ്‌മാത്യു നടത്തി അതിനെ സാങ്കേതികപദങ്ങളുടെ തർജ്ജമയ്ക്കെതിരായ തരത്തിലുള്ള നയമാക്കിയെടുക്കാൻ ശ്രമിക്കുന്നതും അതുവഴി മലയാളം വിക്കിപീഡിയയ്ക്ക് സമൂഹത്തിൽ അപമാനം വരുത്തിവെക്കുന്നതും. ഇതിൽ വ്യക്തതയ്ക്കായി ഒരു ചർച്ച വിക്കിപീഡിയ_സംവാദം:കണ്ടെത്തലുകൾ_അരുത് എന്നിടത്തു തുടങ്ങിയിട്ടുണ്ടു് . നയപരമായ ചർച്ചയായതിനാൽ അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. - അനിവർ അരവിന്ദ് (സംവാദം) 07:51, 3 ജൂൺ 2013 (UTC)[മറുപടി]
അനിവാർ ഇങ്ങനെ വല്ലപ്പോഴും മാത്രം വിക്കിപീഡിയയിൽ വന്നുപോകുന്നതുകൊണ്ടാണ് ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയാത്തത്. ഈ വിഷയത്തിൽ സുദീർഘമായ ഒരു ചർച്ച ഞാൻ തന്നെ തുടങ്ങിവച്ചത് ഇവിടെ നടക്കുന്നുണ്ട്. "ഈ നയം നമുക്ക് ഇപ്പോൾത്തന്നെ ഉണ്ട്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്#എന്തൊക്കെ ഒഴിവാക്കപ്പെടണം കാണുക. പുതിയ പദങ്ങൾ, പഴയകാര്യങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ എന്നിവ കണ്ടെത്തലുകളാണ് എന്ന് ഇവിടെ പ്രസ്താവി‌ച്ചിട്ടുണ്ട്. "ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ." എന്നതും ഈ നയത്തിന്റെ പരിധിയിൽ വരും." എന്ന് എന്നോട് പറഞ്ഞത് ഇവിടുത്തെ ഒരു അഡ്മിൻ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മുകളിൽ അപ്രകാരം അഭിപ്രായപ്പെട്ടത്. ദുരുപയോഗം എന്നൊക്കെ പറയുന്നതിനു മുൻപ് ആ ചർച്ച കൂടി ഒന്നു കാണൂ.--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:10, 3 ജൂൺ 2013 (UTC)[മറുപടി]
ചർച്ച കാണിച്ചുതന്നതിൽ നന്ദി. അവിടെ ഒരു തീരുമാനമാവും മുമ്പു് അതിനെപ്പറ്റി അഭിപ്രായം ഇവിടെ പറയുന്നില്ല. ഉള്ള നയത്തിന്റെ വ്യക്തതയില്ലായ്മയും ഇപ്പോഴുണ്ടായതുപോലുള്ള ദുരുപയോഗവും എന്തായാലും പരിഹാരമുണ്ടാക്കേണ്ട പ്രശ്നം തന്നെയാണു്. തർജ്ജമ എന്നതു് കണ്ടെത്തലല്ല എന്നാവർത്തിക്കട്ടെ. എന്തായാലും ഈ ലേഖനത്തെത്തന്നെ ഓങ്ങിയ ചർച്ചയാണു് അതെന്നു ഇപ്പോഴാ മനസ്സിലായതു് അതിൽ തീരുമാനമാവാതെ പേരു മാറ്റുന്നതെന്തായാലും ശരിയല്ല. -അനിവർ അരവിന്ദ് (സംവാദം) 08:44, 3 ജൂൺ 2013 (UTC)[മറുപടി]

തർജ്ജമയാണെങ്കിൽ അത് ഏത് ഏതർഥത്തിൽ എടുക്കും. ഒരു ഇംഗ്ലീഷ് വാക്കിന് ഏതൊക്കെ രീതിയിൽ മലയാളത്തിൽ തർജ്ജമയുണ്ടാക്കാൻ സാധിക്കും ശ്രമിച്ചു നോക്കൂ. എന്തായാലും അതിന് ഒരു തർജ്ജിമ മാത്രമല്ല ലഭിക്കുക. ഇതെന്തായാലും കണ്ടെത്തൽ തന്നെയാണ് --Roshan (സംവാദം) 12:09, 3 ജൂൺ 2013 (UTC)[മറുപടി]

  1. ഇതിൽ കണ്ടെത്തലുകൾ അരുത് പ്രയോഗിക്കുന്നത് അബദ്ധമാണ്, ഇടനിലയില്ലാതെ മനസ്സിലാകുന്ന, ലളിതമായ പരിഭാഷയുണ്ടേൽ ഉപയോഗിക്കുക തന്നെ വേണം എന്നെന്റെ അഭിപ്രായം. നയങ്ങൾ സ്വന്തം വാദത്തിനായി വ്യാഖ്യാനിക്കേണ്ടതില്ല.
  2. ഇതിന് സനാതന ശ്വാസതടസ്സ രോഗം എന്ന് പ്രയോഗിക്കുന്നത് പരമാബദ്ധമാണ്. :-) മേൽപ്പറഞ്ഞ മാതിരി ലളിതമായ, പെട്ടന്ന് മനസ്സിലാകുന്ന, തെറ്റിദ്ധരിക്കാനിടയില്ലാത്ത പദങ്ങളുപയോഗിച്ചുള്ള പരിഭാഷകൾ ധാരാളമുണ്ട്. അതിലൊന്ന് ഉപയോഗിക്കുകയാണ് ബുദ്ധിയും, വായിക്കുന്നവർക്ക് സുന്ദരമായി അനുഭവപ്പെടുന്നതും എന്നെന്റെ അഭിപ്രായം.
--പ്രവീൺ:സംവാദം 16:22, 3 ജൂൺ 2013 (UTC)[മറുപടി]

ദീർഘകാലശ്വാസതടസ്സരോഗം എന്നതിന് തെളിവ് ആവശ്യമാണ്.--Roshan (സംവാദം) 17:04, 3 ജൂൺ 2013 (UTC)[മറുപടി]

chronic = ദീർഘകാല; obstructive = തടസ്സമുണ്ടാക്കുന്ന ; pulmonary = ശ്വാസസംബന്ധമായ disease = രോഗം : ഇവ നാലും ഇപ്പോൾ മലയാളത്തിൽ ലഭ്യമായ ഭാഷാന്തരനിഘണ്ടുക്കളിൽ ഏറ്റവും ബൃഹത്തായ 1966-ലെ NBS ഇംഗ്ലീഷ് - മലയാളം നിഘണ്ടുവിലുള്ള[1] വാക്കുകളാണു്. മലയാളം എന്നതു് ഇത്തരം കൃത്യമായ അർത്ഥങ്ങളുള്ള വാക്കുകൾ പരസ്പരം സുഖകരമായി ഒട്ടിച്ചേർന്നു് സ്വാഭാവികവും കൃത്യവുമായ അർത്ഥങ്ങളുണ്ടാവുന്ന ഭാഷയാണു്.

  1. സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)

ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:32, 3 ജൂൺ 2013 (UTC)[മറുപടി]

സനാതനം എന്നാൽ പഴക്കം കൊണ്ടു് ലഭിച്ചതു് (aquired through/by ages) എന്നാണു് കൃത്യമായ അർത്ഥം. (സനാ = age / പഴക്കം; ആതന = ആർജ്ജിച്ചതു്, വളർന്നതു്, പരന്നതു്) . ആ അർത്ഥത്തിൽ സനാതനശ്വാസതടസ്സരോഗം എന്നുപയോഗിക്കുന്നതുകൊണ്ട് ഒരു കുറവുമില്ല. (ഇടയ്ക്കൊരു സ്പേസ് അരുതു്. ആ സ്പേസും നമ്മുടെ പുത്തൻ (ഇംഗ്ലീഷ്/കമ്പ്യൂട്ടർ) വിശ്ലേഷണഭ്രമത്തിൽ നിന്നു വന്നതാണു്. സനാതനം എന്നു പറഞ്ഞാൽ എന്തോ കാവി സാദനമാണെന്നു തോന്നുന്നതുകൊണ്ടായിരിക്കണം ആ വാക്കിനോട് ഇത്ര അലർജി. അങ്ങനെ വാക്കുകളെ വെടക്കാക്കിത്തനിക്കാക്കാൻ വിട്ടുകൊടുക്കുന്നവരാണു് യഥാർത്ഥ കുറ്റവാളികൾ. (സഖാവ്, സ്ത്രീപീഡനം, കാവി, സ്വയംസേവനം ഇതൊക്കെ ഇപ്പോൾ ഓരോ ലായങ്ങളിൽ ഇതുപോലെ കുറ്റിയടിക്കപ്പെട്ടുകിടക്കുകയാണു്.). ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:45, 3 ജൂൺ 2013 (UTC)[മറുപടി]

വിശ്വപ്രഭ പറഞ്ഞതിനോടു് യോജിക്കുന്നു. Sebinaj (സംവാദം) 18:32, 3 ജൂൺ 2013 (UTC)[മറുപടി]
ആയിക്കോട്ടെ! പക്ഷേ തെറ്റിദ്ധരിക്കപ്പെടാനിടയില്ലാത്ത വാക്കുകൾ ഉള്ളപ്പോൾ ആശയക്കുഴപ്പമുണ്ടാകുന്ന വാക്ക് തന്നെ ഉപയോഗിക്കണം എന്ന പിടിവാശി എന്തിനാണ്?--പ്രവീൺ:സംവാദം 02:03, 4 ജൂൺ 2013 (UTC)[മറുപടി]

വിശ്വേട്ടൻ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഇവിടെ സനാതനശ്വാസതടസ്സരോഗം എന്നുതന്നെ ഉപയോഗിക്കാവുന്നതാണ്. കാരണം Chronic obstructive pulmonary disease എന്നതിനു തത്തുല്യമായി മലയാളത്തിൽ പ്രചരിച്ച മറ്റൊരു പേരില്ല എന്നു കരുതുന്നു. അതുകൊണ്ട് ഇങ്ങനെയൊരു തർജ്ജമ നല്ലതുതന്നെ. മാത്രമല്ല, നമ്മുടെ പരിധിയില്പെടുന്നില്ലെങ്കിലും സനാതനത്തെ ചുറ്റിപ്പറ്റിയുള്ള പ്രവീൺ പറഞ്ഞ തെറ്റിദ്ധാരണ മാറുകയാണെങ്കിൽ അതും ഭാഷയ്ക്കൊരു പുണ്യം തന്നെയല്ലേ. പക്ഷേ, ഈ ആനുകൂല്യം മുതലാക്കി കാർബണും ആണവവികിരണവുമൊക്കെ തർജ്ജമ ചെയ്യാൻ പോകുന്ന ബുദ്ധി അപാരമായിപ്പോയി. അത്തരം വാക്കുകൾക്ക് പ്രചാരം നൽകണമെന്നുണ്ടെങ്കിൽ താളിൽതന്നെ കൊടുക്കുകയോ തിരിച്ചുവിടൽ നൽകുകയോ ഒക്കെ ആവാം എന്നിരിക്കെ, ഇങ്ങനെ പേരുമാറ്റുന്ന രീതി അല്പം അപകടം തന്നെയാവും. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:29, 4 ജൂൺ 2013 (UTC)[മറുപടി]

പ്രചാരത്തിലില്ലാത്ത പ്രയോഗങ്ങൾ പ്രചരിപ്പിക്കുക എന്നൊരു കർത്തവ്യം വിക്കിപീഡിയയ്ക്കില്ലെന്നെന്റെ അഭിപ്രായം. വിക്കിമീഡിയർ ആകെ മലയാളികളുടെ ഉപസമൂഹമായി മാത്രം നിന്നാൽ മതിയാവും.--പ്രവീൺ:സംവാദം 02:14, 5 ജൂൺ 2013 (UTC)[മറുപടി]

ആധുനിക വൈദ്യശാസ്ത്ര വീക്ഷണകോണിൽ നിന്നുള്ള ഒരു അഭിപ്രായം[തിരുത്തുക]

ഇതിനു മുൻപുള്ള ചർച്ച വായിച്ചു. മിക്ക വാദഗതികളിലും ന്യായമുണ്ട് എന്നു തോന്നുന്നു.

ഇവിടെ വിഷയം നാലു ഭാഗങ്ങളുള്ള ഒരു സാങ്കേതിക പ്രയോഗമാണ്. (Chronic Obstructive Pulmonary Disease.)

ക്രോണിക്
  • ഈ പദത്തിന് ദീർഘകാലം നീണ്ടുനിൽക്കുന്നത് എന്ന സാധാരണക്കാർ (സാങ്കേതികവിദഗ്ദ്ധരല്ലാത്തവർ) മനസ്സിലാക്കുന്ന തലത്തിലുള്ള അർ‌ത്ഥമുണ്ട്. പക്ഷേ Chronic എന്ന വാക്കിന് സാങ്കേതിക തലത്തിലുള്ള അർത്ഥം കൂടുതൽ സങ്കുചിതമാണ്. അസുഖങ്ങളുടെ ദൈർഘ്യം കണക്കാക്കി വൈദ്യശാസ്ത്രത്തിൽ Acute, Sub Acute, Chronic എന്നിങ്ങനെ തിരിക്കാറുണ്ട് (പല അസുഖങ്ങളിലും വിഷബാധകളിലും ഇത് വളരെ പ്രാധാന്യമുള്ള തരം തിരിവാണ് - ചില വിഷബാധകളിലെ ചികിത്സ നിർണ്ണയിക്കുന്നതുപോലും ഇതിന്റെ അടിസ്ഥാനത്തിലാണ്). ഇതിലെ ഏതെങ്കിലും വാക്കിന് സാങ്കേതികവിദഗ്ദ്ധരല്ലാത്തവർ തർജ്ജമ നടത്തുമ്പോൾ ഈ സാങ്കേതിക വശം കണക്കിലെടുത്താവില്ല പദം തിരഞ്ഞെടുക്കുന്നത്. അസുഖങ്ങൾ എത്രനാളായി നീണ്ടു നിൽക്കുന്നു എന്ന അർത്ഥം മാത്രമല്ല ഈ വാക്കുകൾക്കുള്ളത്. രോഗലക്ഷണങ്ങൾ ആരംഭിച്ചത് പെട്ടെന്നാണോ എന്ന അർത്ഥം കൂടിയുണ്ട്. ദീർഘനാളായി നീണ്ടു നിൽക്കുന്ന ഒരു അസുഖം ആശുപത്രിയിൽ എത്തുന്നത് പെട്ടെന്നുണ്ടാകുന്ന ലക്ഷണങ്ങൾ മൂലമാണെങ്കിൽ അത് Acute exacerbation of Chronic condition എന്നാണ് കണക്കാക്കപ്പെടുക. ക്രോണിക് = സനാതനം/ദീർഘകാലമായുള്ളത്/മറ്റെന്തെങ്കിലും ആണെങ്കിൽ അക്യൂട്ട്=?? സബ്അക്യൂട്ട്=?? എന്നും തീരുമാനിക്കപ്പെടേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇവ മൂന്നും ഒരു വിഭാഗത്തിൽ പെടുത്താവുന്ന പദങ്ങളാണ്. ഇവയുടെ മലയാളത്തിലെ സൃഷ്ടി വിക്കിപീഡിയയിൽ ചെയ്യാവുന്നതാണെങ്കിൽ പോലും (അല്ലെന്നാണ് എന്റെ അഭിപ്രായം) വളരെ സൂക്ഷിച്ചു മാത്രം ചെയ്യേണ്ടതാണ് എന്ന് വ്യക്തമാണെന്ന് വിശ്വസിക്കുന്നു.
  • വൈദ്യശാസ്ത്രസംബന്ധിയായ സാങ്കേതിക പദങ്ങൾ 'ഇംഗ്ലീഷിൽ' നിന്ന് മൊഴിമാറ്റം ചെയ്യുമ്പോൾ കഴിവതും മൂലപദം തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം എനിക്കുണ്ട്. കാരണം ഇവ മിക്കതും ഇപ്പോൾ ഇംഗ്ലീഷ് പദങ്ങളല്ല, മറിച്ച് ലോകത്തിൽ ഒട്ടനവധി ഭാഷകളിൽ ഉപയോഗിക്കപ്പെടുന്ന അന്താരാഷ്ട്ര പദങ്ങളാണ്. ഇവ ഇംഗ്ലീഷിലേയ്ക്കുതന്നെ മറ്റു ഭാഷകളിൽ നിന്നാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത് (ഇംഗ്ലീഷുകാർക്ക് ഇക്കാര്യത്തിലുള്ള തുറന്ന മനസ്സ് നമുക്കുണ്ടായിക്കൂടേ?) ഭാവിയിൽ എന്നെങ്കിലും മലയാളത്തിൽ വൈദ്യശാസ്ത്രപഠനം നടത്താം എന്ന് മലയാള സർവ്വകലാശാല തീരുമാനിച്ചാൽ (ഹീബ്രൂ സർവ്വകലാശാല ഇങ്ങനെ തീരുമാനിച്ചിരുന്നു) ഇത്തരം സാങ്കേതിക പദങ്ങൾ ധാരാ‌ളം മലയാളത്തിലേയ്ക്ക് സ്വീകരിക്കപ്പെടുകയാവും ചെയ്യുക എന്നാണ് എനിക്ക് തോന്നുന്നത്. ഹീബ്രൂവിലും റഷ്യനിലും ജർമ്മനിലും മറ്റും വൈദ്യശാസ്ത്രം പഠിപ്പിക്കുമ്പോൾ ഇത്തരം സാങ്കേതിക പദങ്ങൾ അതേപടി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
  • വസ്തുതകൾ ഇങ്ങനെയൊക്കെയായതുകൊണ്ട് ഈ വാക്കിന്റെ പൂർണ്ണ അർത്ഥം സൂചിപ്പിക്കാൻ ക്രോണിക് എന്ന പദം ലേഖനത്തിൽ എവിടെയെങ്കിലും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം ഇത് തലക്കെട്ടിൽ തന്നെയാകുന്നതാണ് നല്ലതെന്നാണ്. ലേഖനം വായിക്കുന്നത് ഭൂരിപക്ഷവും സാങ്കേതികാർത്ഥം അറിവില്ലാത്തവരായതുകൊണ്ട് തലക്കെട്ടിൽ വിവരിച്ചുള്ള പ്രയോഗവുമാകാം (ക്രോണിക് എന്നതല്ലാത്ത ഒരു പ്രയോഗം). തച്ചൻ മകൻ പറഞ്ഞതുപോലെ "ചിരരോഗം" എന്ന് ആയുർവേദത്തിൽ പറയുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണെന്ന് തോന്നുന്നു. അതുപയോഗിച്ച് വാക്കുകൾ കൂട്ടിക്കെട്ടുന്നതിനേക്കാൾ നല്ലത് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസിന് ആയുർവ്വേദത്തിൽ പേരുണ്ടെങ്കിൽ (പേരുണ്ടാകാൻ നല്ല സാദ്ധ്യതയുണ്ട്) അത് താളിന്റെ പേരായി കൊടുക്കുന്നതാണ്. എന്തായാലും
  • സാധാരണക്കാരന് "സനാതനം" എന്നത് "Chronic" എന്നതുപോലെ തന്നെ മനസ്സിലാകാത്ത ഒരു പ്രയോഗമല്ലേ? സനാതനം എന്നാൽ eternal, something without beginning or end എന്നൊക്കെയുള്ള അർത്ഥമല്ലേ കേൾക്കുമ്പോൾ ലഭിക്കുക? അത് യോജിച്ച വാക്കാണെന്ന് എനിക്ക് തോന്നുന്നില്ല.
ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്
  • അസുഖത്തിന്റെ ഈ ഭാഗത്തിന് "ശ്വാസതടസ്സരോഗം" എന്ന തർജ്ജമ കൊടുക്കുന്നതിൽ തെറ്റില്ലായിരിക്കാം. ശ്വാസനാളങ്ങളുടെ ചുരുങ്ങലാണ് ഈ അസുഖത്തിന്റെ അടിസ്ഥാന പ്രശ്നം - സംഗതി ശ്വാസനാളത്തിലെ തടസ്സം തന്നെ. ക്രോണിക് ഒബ്സ്ട്രക്റ്റീവ് എയർവേ ഡിസീസ്, ക്രോണിക് ഒബ്സ്ട്രക്റ്റിവ് റെസ്പിറേറ്ററി ഡിസീസ്, ഒബ്സ്ട്രക്റ്റീവ് ലങ് ഡിസീസ്, ക്രോണിക് എയർഫ്ലോ ലിമിറ്റേഷൻ എന്നൊക്കെയാണ് ഈ അസുഖത്തിന്റെ മറ്റു പേരുകൾ. ഇതിൽ ഒബ്സ്ട്രക്റ്റീവ് എയർവേ ഡിസീസ് എന്ന പ്രയോഗത്തിന്റെ തർജ്ജമായാണ് "ശ്വാസതടസ്സരോഗം" എന്ന പ്രയോഗം കൂടുതൽ ചേരുക. ഇതിലുണ്ടാകുന്ന പ്രശ്നം നോക്കൂ. റെസ്പിറേറ്ററി=ശ്വസ‌നം സംബന്ധിച്ച, പൾമണറി=ശ്വാസകോശം സംബന്ധിച്ചത്/ശ്വാസകോശത്തിന്റെ, ലങ്=ശ്വാസകോശം, എയർവേ=ശ്വാസനാളം എന്നിങ്ങനെ വ്യത്യസ്ത അർത്ഥങ്ങളുള്ള ഒറ്റവാക്കുകൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നുണ്ട് (മിക്ക വാക്കുകളെയും ഇംഗ്ലീഷ് വാക്കുകൾ എന്ന് വിളിക്കാൻ സാധിക്കില്ല). ഇവയ്ക്ക് പലതിനും വിശദീകരിച്ചേ മലയാളത്തിൽ അർത്ഥം പറയാൻ സാധിക്കൂ. "ഒബ്സ്ട്രക്റ്റീവ് പൾമണറി" എന്ന പ്രയോഗത്തിന്റെ പദാനുപദ മലയാളം തർജ്ജമ "ശ്വാസകോശസംബന്ധിയായ തടസ്സം" എ‌ന്നാണ്!! ഇതുപോലുള്ള സാങ്കേതിക പദങ്ങളുടെ കൂട്ടം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്ന‌തുപോലെ എളുപ്പമാകില്ല തർജ്ജമ ചെയ്തുകഴിഞ്ഞ സംഗതി മലയാളത്തിൽ നിന്ന് മറ്റൊരു ഭാഷയിലേയ്ക്ക് വീണ്ടും തർജ്ജമ ചെയ്യുന്നത്. എങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത് മലയാളത്തിലേയ്ക്ക് ഇങ്ങനെ തർജ്ജമ ചെയ്തു എന്നു തന്നെ വയ്ക്കുക.
  • എന്നാലും ശ്വാസതടസ്സരോഗം എന്ന പ്രയോഗം വിക്കിപീഡിയയിലോ വിക്കിപീഡിയയിൽ നിന്ന് കടം കൊണ്ട സൈറ്റുകളിലോ മാത്രം കാണപ്പെടുന്നതെന്താണ്? വിക്കിപീഡിയയിലാണോ ഈ തർജ്ജമ ആദ്യമായി വരേണ്ടത്? അല്ലെന്നാണ് വിക്കിപീഡിയയുടെ ഒരു അടിസ്ഥാന തത്ത്വം.
അസുഖത്തിന്റെ പേര്
  • ആയുർവ്വേദത്തിൽ ഈ അസുഖത്തിന് ഒരു പേരു നൽകിയിട്ടുണ്ടെങ്കിൽ അത് തലക്കെട്ടായി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.
  • ഇല്ലെങ്കിൽ മുകളിലെ ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടപോലെ മലയാളഭാഷയിൽ ഇപ്പോൾ തന്നെ ഉപയോഗത്തിലിരിക്കുന്ന "ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്" എന്ന പ്രയോഗം തലക്കെട്ടായി സ്വീകരിച്ച് ബാക്കിയെല്ലാം ഇതിലേയ്ക്ക് തിരിച്ചുവിടലായി മാറ്റേണ്ടതാണ്. സാങ്കേതിക പദങ്ങൾ ഇങ്ങനെ മലയാളത്തിലേയ്ക്ക് സ്വീകരിക്കുന്നത് ഭാഷയ്ക്ക് ഗുണമായേ വരൂ (ഇംഗ്ലീഷ് വളർന്നത് ഇങ്ങനെ തന്നെയാണ് - മലയാളത്തിന് എന്തുകൊണ്ട് അതായിക്കൂട?)
  • മലയാളത്തിൽ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ സാങ്കേതികപദത്തിനോട് (മൂന്നുനാല് ഉദാഹരണങ്ങൾ പ്രിൻസ് മുകളിലെ ചർച്ചയിൽ ഉദ്ധരിച്ചിട്ടുണ്ട്) നാം എന്തിന് പുറം തിരിഞ്ഞു നിൽക്കണം? ഒരു സാങ്കേതികപദത്തിനെ മലയാളത്തിലേയ്ക്ക് സ്വീകരിക്കുന്നതല്ലേ പുതിയ പ്രയോഗം കൂട്ടിക്കെട്ടി സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്? പ്രിൻസ് ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങൾ അടിസ്ഥാനമാക്കി താളിന്റെ പേര് "ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്" എന്നാക്കിക്കൂടേ? ആ പ്രയോഗം മലയാളത്തിൽ (വിരളമായാണെങ്കിലും) ഉള്ളതാണല്ലോ?

ക്രോണിക് എന്നത് ഒരു മലയാളപദമാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനോടാണ് എനിക്ക് താല്പര്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:17, 4 ജൂൺ 2013 (UTC)[മറുപടി]

വിക്കിപീഡിയയ്ക്ക് പുറത്ത് ഈ രോഗത്തിന് ഒരു മലയാളം പേര് നിലവിലുണ്ടോ?--റോജി പാലാ (സംവാദം) 08:29, 4 ജൂൺ 2013 (UTC)[മറുപടി]

എന്റെ അറിവിൽ ഇല്ല. ആയുർവ്വേദത്തിൽ ക്രോണിക് ഡിസീസിന് മലയാളമുണ്ടെന്ന് തച്ചൻ മകൻ പറഞ്ഞിരുന്നു. പക്ഷേ "ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്" എന്നതിന് മലയാളമുള്ളതായി അറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:51, 4 ജൂൺ 2013 (UTC)[മറുപടി]

ഇത്തരം തർജമ്മകൾ വേണ്ട എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന് തന്നെ മതി , ഇന്ന് ഇത് സമ്മതം കൊടുത്താൽ നാളെ ഇതിലും വലിയ തർജമ്ക്കൾ തലകെട്ടിൽ വരും - Irvin Calicut....ഇർവിനോട് പറയു 09:31, 4 ജൂൺ 2013 (UTC)[മറുപടി]
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 09:46, 4 ജൂൺ 2013 (UTC)[മറുപടി]
ചർച്ച തുടരാവുന്നതാണ്.--റോജി പാലാ (സംവാദം) 09:46, 4 ജൂൺ 2013 (UTC)[മറുപടി]

ശ്വാസതടസ്സം എന്നു മലയാളത്തിൽ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ടു്. ഈ ശ്വാസതടസ്സം ഒരു രോഗമായി തിരിച്ചറിഞ്ഞാൽ മലയാള വ്യാകരണമനുസരിച്ചു് അതിനെ ശ്വാസതടസ്സരോഗമെന്നു് ചേർത്തു പറയാമോ? പറയാം. ക്രോണിൿ എന്ന സാങ്കേതികപദത്തിനെ കുറിക്കാൻ സനാതനം എന്ന വാക്കുപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ? എന്റെ അഭിപ്രായത്തിൽ ഇല്ല. അതേ സമയം കാക്കി നിക്കറിട്ടവർക്കു ചൊറിയും. അതിനു ചികിത്സയില്ല. മണിപ്രവാളം എന്ന സാഹിത്യപ്രസ്ഥാനം തന്നെ മലയാളത്തിലുണ്ടായിട്ടുള്ളതുകൊണ്ടു് നമുക്കു പണ്ടേ മിശ്രഭാഷയാണു് പ്രിയങ്കരം എന്നു നൂനം. അതിനാൽ കൊള്ളാവുന്ന മലയാളം പരിഭാഷ തോട്ടിൽ കളഞ്ഞിട്ടു് നമുക്കു് ആംഗലേയത്തിൽ ഛർദ്ദിക്കാം. എന്നാലല്ലേ ഭാവം വരൂ... നടക്കട്ടെ. (ചർച്ച തുടരാമെന്നു് തിരുവെഴുത്തുണ്ടായതിനു കർത്താവിൽ സ്തുതി. മേലാകാശത്തിലും കീഴുഭൂമിയിലും ഉള്ള സർവ്വചരാചരങ്ങൾക്കും സ്വസ്തി!) Sebinaj (സംവാദം) 18:35, 4 ജൂൺ 2013 (UTC)[മറുപടി]

Chronic Obstructive Pulmonary Diseases എന്നതിന് മലയാളത്തിൽ പരിഭാഷ വിക്കിപീഡിയയ്ക്ക് പുറത്തുണ്ടെങ്കിൽ കുറിപ്പിടൂ.--റോജി പാലാ (സംവാദം) 19:19, 4 ജൂൺ 2013 (UTC)[മറുപടി]

Chronic എന്നത് എന്തായാലും സനാതനമല്ല. chronic - കാലവുമായി ബന്ധമുള്ളതാണ് (chronologyയിലുള്ള അതേ 'കാലം'). വിട്ടുമാറാത്ത എന്നല്ല അർഥം. chronic diseases വിട്ടുമാറിക്കൂട എന്നൊന്നുമില്ല. Etymology അനുസരിച്ച് സനാതനം (സന + അതന) ശരിയാക്കാമെങ്കിലും ഈ പദങ്ങളുടെ ഉറച്ചുപോയ അർഥങ്ങൾ ചുവടെ കൊടുത്തിരിക്കുമ്പോലെയാണ്.
സനാതനം = eternal/perpetual/permanent/everlasting = അനശ്വരം.
Chronic = continuing for a long time = ചിരകാലിക/ദീർഘകാലിക/നീണ്ടനാളായ/ഏറെക്കാലമായ.
Chronicനെ സനാതനം എന്ന് പരിഭാഷപ്പെടുത്തുന്നതിനെ നഖശിഖാന്തം എതിർക്കുന്നു.
എന്നാൽ പേരുകൾ മലയാളത്തിലാക്കുന്നതിനെ അനുകൂലിക്കുന്നു. ഒരു സാധാരണമലയാളിക്ക് ഒബ്‌സ്ട്രക്ടീവ്_പൾമൊണറി_ഡിസീസ് എന്നൊക്കെ കേൾക്കുന്നതിനെക്കാൾ മനസ്സിലാകുന്നത് ശ്വാസതടസ്സരോഗം എന്നതുതന്നെയാണ്. (ഈ പൾമനറി പൾമനറി എന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ അത് ശ്വാസകോശസംബന്ധിയാണെന്ന് ഞാനറിഞ്ഞത് ഇപ്പോഴാണ്. എന്നെപ്പോലെയുള്ള മലയാളികളും വിക്കിപീഡ്യ വായിക്കാൻ വരില്ലേ. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ. ജയ് ജയ് മലയാളവത്കരണം) --Naveen Sankar (സംവാദം) 19:33, 4 ജൂൺ 2013 (UTC)[മറുപടി]
മുകളിൽ സിഒപിഡി എന്ന ഉപതലവാചകത്തിനു കിഴീൽ സംവാദത്തിലിടപെട്ടു് വിശ്വപ്രഭ എഴുതിയതു് ഒന്നുകൂടി വായിക്കാൻ നവീൻ ശങ്കറിനോടു് അപേക്ഷ.

ടിപ്പണി: ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന ചലച്ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിൽ ടൈറ്റിൽ എഴുതിയിരിക്കുന്നതു് ഇംഗ്ലീഷ് (മലയാളം) എന്നാണു്. അതേ കണക്കു് മലയാളം വിക്കിപ്പീഡിയയും ഇനി ഇംഗ്ലീഷ് (മലയാളം) എന്നു വയ്ക്കേണ്ടിവരുമോ എന്തോ... Sebinaj (സംവാദം) 19:54, 4 ജൂൺ 2013 (UTC)[മറുപടി]

പുതുക്കി : "Etymology അനുസരിച്ച് സനാതനം (സന + അതന) ശരിയാക്കാമെങ്കിലും ഈ പദങ്ങളുടെ ഉറച്ചുപോയ അർഥങ്ങൾ ചുവടെ കൊടുത്തിരിക്കുമ്പോലെയാണ്.
സനാതനം = eternal/perpetual/permanent/everlasting = അനശ്വരം.
Chronic = continuing for a long time = ചിരകാലിക/ദീർഘകാലിക/നീണ്ടനാളായ/ഏറെക്കാലമായ."--Naveen Sankar (സംവാദം) 19:59, 4 ജൂൺ 2013 (UTC)[മറുപടി]
"ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന് ഉപയോഗിക്കുന്നതും ഒരുവിധത്തിൽ പുതിയ പദനിർമ്മാണം തന്നെയാണ്ണ്. ഇംഗ്ലീഷിന്റെ വശത്തുന്നിന്ന് ചിന്തിക്കാതെ മലയാളത്തിന്റെ വശത്തുനിന്ന് ചിന്തിച്ചാൽ മാത്രം മതി അതുമനസ്സിലാകാൻ. 'ക്രോണിക്' എന്നതിന്റെ അർഥം എത്രത്തോളം മലയാളിക്കറിയില്ല എന്നറിയാൻ ഈ സംവാദം താൾ തന്നെ ധാരാളമല്ലേ.. ക്രോണിക് എന്നത് ഒരു മലയാളപദമാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന സാഹചര്യം പിന്നെ എങ്ങനെയുണ്ടാകും?. അതിനാൽ, മലയാളത്തിൽ ഏറെക്കാലമായ/നീണ്ടനാളായ/ദീർഘകാലിക/ദീർഘകാല/പഴകിയ/വളരെക്കാലമായ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കണം എന്നാണെന്റെമതം. --Naveen Sankar (സംവാദം) 14:36, 5 ജൂൺ 2013 (UTC)[മറുപടി]

ഇതാ ഒരു മനോരമ ലിങ്ക് തീവ്രമായ ശ്വാസകോശസങ്കോചം ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ് (സിഒപിഡി) --Roshan (സംവാദം) 15:04, 5 ജൂൺ 2013 (UTC)[മറുപടി]

ഇതാണ് ക്രോണിക് മലയാളമല്ലെന്ന് പറയാൻ കാരണം. മനോരമയ്ക്ക് അത് തീവ്രമായി. --Naveen Sankar (സംവാദം) 15:35, 5 ജൂൺ 2013 (UTC)[മറുപടി]
ദീർഘകാല കരൾരോഗങ്ങൾ ദീർഘകാല കരൾരോഗങ്ങൾ (ക്രോണിക് ലിവർ ഡിസീസ്). -- 117.206.9.105 15:55, 5 ജൂൺ 2013 (UTC)[മറുപടി]

@നവീൻ/ / 'ക്രോണിക്' എന്നതിന്റെ അർഥം എത്രത്തോളം മലയാളിക്കറിയില്ല എന്നറിയാൻ ഈ സംവാദം താൾ തന്നെ ധാരാളമല്ലേ.. ക്രോണിക് എന്നത് ഒരു മലയാളപദമാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന സാഹചര്യം പിന്നെ എങ്ങനെയുണ്ടാകും?/ /

ഓക്സ്ഫോഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലെ ഒരുപാട് വാക്കുകൾ ഇംഗ്ലീഷ് മാതൃഭാഷയായുള്ളവർക്കറിയണമെന്നില്ല. അതുപോലെ മലയാളത്തിൽ സ്വീകരിക്കപ്പെട്ട ഒരു സാങ്കേതികപദത്തിന്റെ അർത്ഥം മലയാളികളിൽ ഭൂരിപക്ഷം പേർക്കും അറിനാൻ സാധിക്കണമെന്നില്ല. പക്ഷേ ഒരു മലയാളം നിഘണ്ടുവിൽ ക്രോണിക് എന്ന വാക്ക് വന്നാൽ എനിക്ക് ക്രോണിക് മലയാളമാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും. ഇതുവരെ എനിക്കറിയില്ലാതിരുന്ന ഒരു കാര്യം ഇന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്രോണിക് എന്ന വാക്ക് മലയാളം തന്നെയാണ്. . ക്രോണിക്മൈയസം എന്ന വാക്കിന് ശബ്ദതാരാവലിയിൽ സ്ഥായിയായ രോഗങ്ങൾക്ക് കാരണമാകുന്ന മൈയസം എന്ന് അർത്ഥം കൊടുത്തിട്ടുണ്ട്.[1] അഭിമാനത്തോടെ തന്നെ പറയട്ടെ. ക്രോണിക് എന്ന പദം മലയാളമാണ് (അത് മലയാളത്തിൽ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. നാം കൂടുതൽ വഴക്കടിച്ചിട്ട് കാര്യമില്ല).

@Sebinaj / / അതിനാൽ കൊള്ളാവുന്ന മലയാളം പരിഭാഷ തോട്ടിൽ കളഞ്ഞിട്ടു് നമുക്കു് ആംഗലേയത്തിൽ ഛർദ്ദിക്കാം./ / വിക്കിപീഡിയയിൽ വേണ്ടത് ഭാഷയിൽ ഇപ്പോൾ നിലവിലുള്ള പരിഭാഷകളാണ്. സാങ്കേതികപദങ്ങൾക്ക് പ്രത്യേകിച്ചും. ഈ പരിഭാഷ വിക്കിപീഡിയയ്ക്ക് പുറത്ത് നിലവിലുണ്ടോ? മാത്രമല്ല, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന പ്രയോഗം വിക്കിക്കു പുറത്ത് മലയാ‌ള ഭാഷയിൽ നിലവിലുണ്ടുതാനും.

അതും പോകട്ടെ; സനാതനം സംസ്കൃതമല്ലേ? ശ്വാസകോശം എന്ന് പറയുന്നതിലും സംസ്കൃതമില്ലേ? സംസ്കൃതവും മലയാ‌ളവും കൂട്ടിക്കെട്ടി മണിപ്രവാളമുണ്ടാക്കാമെങ്കിൽ എന്തുകൊണ്ട് യൂറോപ്യൻ ഭാഷകളിൽ വേരുകളുള്ള സാങ്കേതികപദങ്ങളുമായി മലയാളത്തിന് ഛർദ്ദിൽ വഴിയുള്ള ബന്ധമെങ്കിലും സ്ഥാപിച്ചുകൂട?

@ റോഷൻ ഇവിടെ ക്രോണിക് വിഷബാധ എന്നും പറയുന്നുണ്ട്.

എന്റെ അഭിപ്രായം

എന്തായാലും വിക്കിക്കു പുറത്ത് മലയാളഭാഷയിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന പ്രയോഗം നിലവിലുള്ളതിനാൽ അത് വിക്കിയിൽ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. വിക്കിക്കകത്ത് സൃഷ്ടിക്കുന്ന ഒരു മലയാളം പരിഭാഷയേക്കാൾ വിക്കിക്കുപുറത്ത് ഉപയോഗിക്കപ്പെടുന്ന ഈ പ്രയോഗത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:14, 6 ജൂൺ 2013 (UTC)[മറുപടി]

ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് എന്ന് വിക്കിക്കു പുറത്ത് ഉപയോഗിക്കുന്നുണ്ട്. ക്രോണിക് മലയാളമാണെന്ന് ആരെങ്കിലും പറഞ്ഞോ എന്നറിയില്ല. എന്തായാലും ഈ രോഗത്തിന് കൃത്യമായ മലയാളം വാക്ക് നിലവിലുണ്ടെന്ന് ആർക്കും തെളിവ് നൽകാൻ സാധിച്ചിട്ടില്ലല്ലോ അല്ലേ.

@ റോഷൻ, ക്രോണിക് എന്ന പദം ഉൾപ്പെടുന്ന വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നു വ്യക്തമാക്കാനാണ് ലിങ്ക് നൽകിയതെന്നു കരുതുന്നു. --റോജി പാലാ (സംവാദം) 05:23, 6 ജൂൺ 2013 (UTC)[മറുപടി]

റോജീ..ക്രോണിക് എന്ന പദം മാത്രമല്ല, ധാരാളം ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്. സമ്മതിച്ചു. അവയെല്ലാം വിക്കിപീഡിയയിൽ മലയാളമെന്നനിലയിൽ ഉപയോഗിക്കാൻ തുടങ്ങിയാൽ അടിപൊളിയായിരിക്കും. ഒരോ വാക്കിനും മലയാളത്തിൽ പ്രചാരമുണ്ടെന്ന് സ്ഥാപിക്കാൻ ഇതിലുമധികം അവലംബങ്ങൾ തരാനും സാധിക്കും. അർഥമറിയാതെ ഇംഗ്ലീഷ് പദങ്ങൾ വലിച്ചുവാരി ഉപയോഗിക്കുന്നതിലും മലയാളവിക്കിപീഡിയക്ക് ഭൂഷണം (പ്രചാരമില്ലാത്തതാണെങ്കിലും) മലയാളപദങ്ങൾ ഉപയോഗിക്കുന്നതുതന്നെയാണ്. 'ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്' എന്നോ 'ദീർഘകാലിക ശ്വാസതടസ്സരോഗമെന്നോ' നീട്ടിപ്പരത്തി മലയാളത്തിൽ അന്വേഷിക്കുന്ന ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മലയാളത്തിൽ വേണ്ടവന് മലയാളത്തിൽ കിട്ടിക്കോട്ടെ. ഇംഗ്ലീഷ് വേണ്ടവർ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കട്ടെ. ഇനിയും തിരിച്ചാണ് വാദമെങ്കിൽ, പൾമനറിയാണോ പൾമൊണറിയാണോ പൾമനറിയാണോ പല്മനറിയാണോ മലയാളം? ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമറി ഡിസീസ് എന്നൊരാളും ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് എന്ന് മറ്റൊരാളും എഴുതുന്നു. നാലോ അഞ്ചോ പത്രലേഖനങ്ങളെ ആധാരമാക്കി, ഇതാണ് മലയാളത്തിൽ പ്രചുരപ്രചാരമുള്ള പദമെന്ന് വാദിക്കുന്നത് ഭോഷത്തം. പത്രക്കാർ അതിനെ പരിഭാഷപ്പെടുത്താൻ തുനിഞ്ഞില്ല എന്നേയുള്ളൂ. ശ്രമിച്ചവരാകട്ടെ വായിൽതോന്നിയത് എഴുതുകയും ചെയ്തു. ഒരു നിഘണ്ടു മറിച്ചുനോക്കാൻപോലും ശ്രമിക്കാതെ ക്രോണിക് എന്നതിന് തീവ്രമെന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മറ്റൊരുകൂട്ടർ ക്രോണിക്കൽ എന്നതിനെ ക്രോണിക്കിൾ എന്നാക്കിയിരിക്കുന്നു. (ഗ്രേറ്റ് റഫറൻസസ്). ഒരാളായി ചെയ്യുന്ന പദനിർമാണത്തെക്കാൾ വിക്കിപീഡിയയിൽ ഒരുപാടുപേർ ചേർന്ന് ചർച്ചചെയ്ത് തീരുമാനിക്കുന്ന മലയാളപദമായിരിക്കും എന്തുകൊണ്ടും നല്ലത്. ഒരു പരിധിവരെ മലയാളവിക്കിപീഡിയയിൽ പദനിർമാണം നടന്നേ മതിയാകൂ. അല്ലാതെ പ്രചാരമുള്ള, അവലംബങ്ങളുള്ള, ഇംഗ്ലീഷ് പദങ്ങൾ മലയാളലിപിയിൽ എഴുതി മലയാളമെന്നരീതിയിൽ ഉപയോഗിക്കാനാണ് തീരുമാനമെങ്കിൽ പിയപ്പെട്ട ഫ്രണ്ട്സ്, കൂടുതൽ ഡിസ്കഷനുകൾക്ക് റലവൻസില്ല. വോട്ടിംഗിനിടുന്നതാകും ബനിഫിഷ്യൽ. കുറെ ഇംഗ്ലീഷ് വേഡ്സ് വന്നാൽ നമ്മുടെ മോഡേൺമലയാളത്തിന്റെ ഒരു ഫീൽ കിട്ടുകയും ചെയ്യും. (ബോൾഡഡ് വേഡ്സിനൊക്കെ മൂന്നോ നാലോ റഫറൻസസ് വേണേൽ സെർച്ച് ചെയ്താൽ കിട്ടും). അപ്പോൾ എന്താണ് ഡിസിഷൻ? --Naveen Sankar (സംവാദം) 17:13, 6 ജൂൺ 2013 (UTC)[മറുപടി]

സംസ്കൃതഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്ന മലയാളത്തിൽ സംവദിക്കുന്നതാണ് വിക്കിക്ക് യോജിച്ച സമ്പ്രദായമെന്നും സംസ്കൃത പദങ്ങളെപ്പോലെ തന്നെ ആധുനികമലയാളത്തിൽ സ്വീകരിക്കപ്പെട്ടതും നിഘണ്ടുക്കളിൽ ഉൾപ്പെടുത്തപ്പെട്ടതുമായ ആംഗലേയ സാങ്കേതിക പ്രയോഗങ്ങൾ പോലും വർജ്ജിക്കുകയാണ് അഭികാമ്യമെന്നും ഈ ചർച്ചയിൽ നിർണ്ണയിച്ചാൽ അതിന്റെ അർത്ഥം ഭാഷയുടെ സ്വാഭാവികമായ വളർച്ചയെ തടസ്സപ്പെടുത്തുകയും (വളരുന്ന ഭാഷയ്ക്ക് പുറം തിരിഞ്ഞു നിൽക്കുക എന്നും പറയാം) സംസ്കൃതത്തിൽ തന്നെ മലയാളത്തെ കെട്ടിയിടുകയുമാണ് നമ്മുടെ ലക്ഷ്യം എന്നാണ്.

ഈ ലേഖനത്തിന്റെ തലക്കെട്ട് സനാതന ശ്വാസതടസ്സരോഗം എന്നോ വിട്ടുമാറാത്ത ശ്വാസതടസ്സം എന്നോ ആക്കുന്നത് എന്തായാലും വിക്കി തത്ത്വങ്ങൾക്കെതിരാണ്. ഇതുവരെ ഭാഷയിൽ നിലവിലില്ലാത്ത ഒരു പേര് തലക്കെട്ടായി നൽകിയാൽ എന്താണ് പ്രയോജനം? ഈ രോഗത്തെപ്പറ്റി അന്വേഷിക്കുന്ന ആൾക്കാർ ഈ തർജ്ജമ സമാന്തരമായി അവരുടെ മനസ്സിലുണ്ടാക്കിയശേഷം ആ പ്രയോഗം തിരഞ്ഞുനോക്കുമോ? അവർ എവിടെയെങ്കിലും വായിച്ച പദം മലയാളത്തിൽ തിരഞ്ഞുനോക്കുന്നതിനല്ലേ കൂടുതൽ സാദ്ധ്യത? (സി.ഒ.പി.ഡി. എന്ന് ഡോക്ടറുടെ കുറിപ്പടിയിൽ കാണുന്ന രോഗി അതിനെപ്പറ്റി കൂടുതൽ തിരയുകയല്ലേ സാദ്ധ്യതയുള്ള കാര്യം) ഭാഷയിൽ നിലവിലുള്ള തർജ്ജമകൾ ഉപയോഗിക്കണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് അതാണെന്നാണ് എനിക്ക് തോന്നുന്നത്.

  • വിജ്ഞാനകോശങ്ങൾ പ്രിസ്ക്രിപ്റ്റീവാകരുത് (ശാസനാസ്വഭാവമുള്ളതാകരുത്)- ഈ രോഗത്തിന്റെ മലയാളം പേര് ഇതാണ് എന്ന് ഞാൻ പറയുന്നു. ഇനി മുതൽ ഈ പേരുപയോഗിച്ചുകൊള്ളുക എന്ന നിലപാട് വിജ്ഞാനകോശത്തിന് ചേർന്നതല്ല. മറിച്ച്
  • ഡിസ്ക്രിപ്റ്റീവായ (വിവരണാത്മകമായ) വിജ്ഞാനകോശമാണ് വിക്കിപീഡിയ. "ഭാഷയിൽ ഈ രോഗത്തിന് ഈ പേരാണ് വിളിക്കുന്നത്; അവലംബം ഇതാ" എന്നതാണ് വിക്കിപീഡിയയുടെ ശൈലി.
  • അങ്ങനെ പറഞ്ഞുകൊടുക്കാൻ ഒരു പ്രയോഗം ലഭിച്ചില്ലെങ്കിൽ സ്വന്തമായി പ്രയോഗം സൃഷ്ടിക്കുന്നതിലും നല്ലത് മലയാള ലിപിയിൽ ബഹുഭാഷാ സാങ്കേതിക പദങ്ങൾ എഴുതിവയ്ക്കുന്നതാണ്. അങ്ങനെയെഴുതുമ്പോഴുള്ള തെറ്റുകൾ/വ്യത്യാസങ്ങൾ നവീൻ ചൂണ്ടിക്കാണിച്ചതുപോലെ ചർച്ചയിൽ കൊണ്ടുവരുകയും സ്വീകരിക്കപ്പെടാവുന്ന ഒരു രൂപം തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവ തിരിച്ചുവിടലോ മറ്റോ ആക്കുകയുമാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 7 ജൂൺ 2013 (UTC)[മറുപടി]


വിക്കിപീഡിയയിൽ എക്സ്റ്റേണൽ ലിങ്ക്സ് എന്നതിന്റെ പരിഭാഷയായി പുറം കണ്ണികൾ എന്ന് ഉപയോഗിച്ചു (എത്ര ഭംഗിയില്ലാത്ത വിവർത്തനം). എന്തെങ്കിലും അവലംബം ഉണ്ടായിരുന്നോ.. വിക്കിപീഡിയയ്ക്കുപുറത്ത് എവിടെയായിരുന്നു അന്ന് അത് ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് തിരയുന്നവർ ഇംഗ്ലീഷ് വിക്കിപീഡിയയിൽ തിരയട്ടെ. എന്നിട്ട് അതുവഴി മലയാള വിക്കിപീഡിയയിൽ എത്തി മലയാളം അറിഞ്ഞോട്ടെ. അല്ലാതെ ക്രോണിക്കും പൾമനറിയുമൊക്കെ ഇംഗ്ലീഷിൽ കണ്ടിട്ട് എന്താണിതെന്നറിയാൻ മലയാള വിക്കിപീഡിയ നോക്കുമ്പോൾ അവിടെയും അത് അതുപോലെ കിടക്കുന്നത് വിരോധാഭാസമാണ്. ലിപിമാറ്റം മാത്രമാണ് മലയാളവിക്കിപീഡിയയുടെ ലക്ഷ്യമെങ്കിൽ പിന്നൊന്നും പറയാനില്ല. ഭാഷയിൽ ഉപയോഗിക്കുന്നു എന്ന് തെളിവുതന്നാൽ ഏത് ആംഗലപദവും ഉപയോഗിക്കാമല്ലോ.. അല്ലേ.. തെളിവില്ലാത്തെ മലയാളപദങ്ങളൊക്കെ നീക്കം ചെയ്യണം. പുറം കണ്ണികൾ എന്നത് മലയാള വിക്കിപീഡിയക്കാർ നടത്തിയ ഒരു പദസൃഷ്ടിയാണ്. അതു മാറ്റി എക്സ്റ്റേണൽ ലിങ്ക്സ് എന്നാക്കണം. എക്സ്റ്റേണലും ലിങ്കുമൊക്കെ ഇപ്പോൾ മലയാളമായിട്ടുണ്ട്. പുറം, കണ്ണികൾ എന്നിവയേക്കാൾ അധികം മലയാളം. ഇനി എക്സ്റ്റേണൽ എന്നത് ഒരു അഡ്ജക്ടീവ് (നാമവിശേഷണം) ആണെന്നും ലിങ്ക്സ് എന്ന നൗണിന് (നാമത്തിന്) മലയാളത്തിൽ കണ്ണികൾ എന്ന് പറയും, അതിനാൽ പുതിയ സൃഷ്ടിയൊന്നും നടന്നിട്ടില്ല, എന്നരീതിയിലൊക്കെയാണ് വാദഗതികളെങ്കിൽ ഇവിടെയും ക്രോണിക്, പൾമനറി തുടങ്ങിയവയൊക്കെ വിശേഷണങ്ങളാണ്. ഡിസീസ് എന്ന നൗണിന് മലയാളത്തിൽ രോഗമെന്ന് വാക്കുണ്ടുതാനും. വിക്കിയിൽ പദനിർമാണം ഒരു പരിധിവരെ വേണമെന്നാണ് എന്റെ അഭിപ്രായം. വിശേഷിച്ച് തെളിവുകളായി ചൂണ്ടിക്കാട്ടപ്പെടുന്ന പത്രമാധ്യമങ്ങളിൽ ഒന്നോ രണ്ടോ വ്യക്തികൾ ചേർന്ന് നടത്തുന്ന വികലവിവർത്തനങ്ങളും, വിവർത്തനത്തിനു കഴിയാതെ ലിപിമാറ്റി ഉപയോഗിക്കുന്ന പേരുകളും വലിയവിഭാഗം മലയാളികളും നിത്യജീവിതത്തിൽ അതേപോലെ ഉപയോഗിക്കുന്നവയാണെന്നവിധത്തിൽ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ. --Naveen Sankar (സംവാദം) 13:43, 7 ജൂൺ 2013 (UTC)[മറുപടി]


മലയാളരൂപം[തിരുത്തുക]

വിക്കിപീഡിയ:ശൈലീപുസ്തകം#ഇംഗ്ലീഷ് സ്പെല്ലിംഗ് എന്ന മാർഗ്ഗരേഖ അനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന വാക്കുകളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ. എന്നതാണ് നയം

  • പൾമനറിയാണോ പൾമൊണറിയാണോ പൾമനറിയാണോ പല്മനറിയാണോ ഉച്ചാരണത്തോടടുത്തു നിൽക്കുന്നത്?
  • ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾണറി ഡിസീസ്/ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് - ഏതാണ് ഉച്ചാരണത്തോടടുത്തു നിൽക്കുന്നത്?

പൾമണറി എന്നാണ് ഞാൻ ഉച്ചരിച്ച് ശീലിച്ചതെങ്കിലും പൾമനറി എന്നതിനോടടുത്ത ഉച്ചാരണമാണ് ഇവിടെയും ഇവിടെയും കാണുന്നത്. ഒബ്സ്ട്രക്റ്റീവ് എന്നതിനോടടുത്ത ഉച്ചാരണമാണ് ഇവിടെ കാണുന്നത്. ഇവിടെയും ഒബ്സ്ട്രക്റ്റീവ് തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 7 ജൂൺ 2013 (UTC)[മറുപടി]

വേഗം ഡിസിഷൻ എടുക്ക്. എന്നിട്ടുവേണം ശ്വാസംവിട്ടൊരു ആർട്ടിക്കിൾ മലയാളത്തിൽ എഴുതാൻ.. വീട്ടുകാരോടും കൂട്ടുകാരോടും പറയുന്നതുപോലെ..അപ്പോൾ പിന്നെ തോന്ന്യവാസമായിപ്പോയി, അലങ്കോലപ്പെടുത്തി എന്നൊന്നും പറയരുത്. --Naveen Sankar (സംവാദം) 14:52, 7 ജൂൺ 2013 (UTC)[മറുപടി]
ഇത് പ്രത്യേകം ചർച്ച ചെയ്യേണ്ട വിഷയമാണെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തിൽ വ്യത്യസ്തരീതിയിൽ മലയാളത്തിൽ എഴുതപ്പെടുന്ന ധാരാളം പദങ്ങളുണ്ട്. ഫലസ്തീൻ/പലസ്തീൻ/പാലസ്തീൻ, ചൈന/ചീന, ഇൻഡ്യ/ഇന്ത്യ, ആസ്ട്രേലിയ/ഓസ്ട്രേലിയ, etc. അതുപോലെ ബിവറേജസ് എന്നു മറ്റു പത്രക്കാർ എഴുതുമ്പോൾ മനോരമക്കാർ ബവ്റിജസ് എന്നാണ് അടുത്തകാലത്തായി എഴുതുന്നത്. ഇത് മറ്റെവിടെയെങ്കിലും, പഞ്ചായത്തിലോ മറ്റോ ചർച്ച ചെയ്യേണ്ട പൊതുവായ കാര്യമാണ്. (ഇനി എമേവ്ഴീഖാ എന്നൊക്കെ എഴുതേണ്ടി വരുമോ ആവോ?പ്രമാണം:Kopfschuettel.gif) --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 10:47, 9 ജൂൺ 2013 (UTC)[മറുപടി]

സനാതനം എന്ന വാക്കിന്റെ അർത്ഥം കാലം കൊണ്ട് പഴകി സ്ഥിരമാകുന്നത്, ഏറെക്കാലമായുള്ളത് എന്നൊക്കെയാണ്. അല്ലാതെ അനശ്വരം എന്നല്ല. ക്രോണിക് എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം തർജ്ജമ സാധ്യമാണെങ്കിൽ അത് സനാതനം എന്നാണ്. Robykurian

അവലംബങ്ങൾ[തിരുത്തുക]

  1. ജി. പദ്മനാഭ പിള്ള, ശ്രീകണ്ഠേശ്വരം (2010 ജൂൺ). ശബ്ദതാരാവലി. ഡി.സി. ബുക്ക്സ്. p. 726. ISBN 978-81-264-2655-3. {{cite book}}: Check date values in: |year= (help)

'വിപ്ലവകരമായ മാറ്റം' എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്?[തിരുത്തുക]

വിപ്ലവകരമായ മാറ്റം എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്? സുധീർ രാമൻ (സംവാദം) 02:54, 18 ഒക്ടോബർ 2015 (UTC)[മറുപടി]