സംവാദം:സിസിലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം ഇതാണ്. ആ ലേഖനത്തിന്റെ പേരിൽ ഇംഗ്ലീഷ് അക്ഷരം L ഒന്നേയുള്ളു എന്ന വ്യത്യാസമുണ്ട്. മലയാളത്തിൽ ഇതിനെക്കുറിച്ച് ലേഖനം ഉണ്ടോ, ഉണ്ടെങ്കിൽ എന്തു പേരിലാണ് എന്നൊന്നും നിശ്ചയമില്ല. കേരളത്തിൽ ചില പ്രദേശങ്ങളിലൊക്കെ കാണാറുള്ളതാണ് ഈ ജീവി. ഇത്തിരി വണ്ണം കൂടുതലുള്ള ഒരു മണ്ണിരയെപ്പോലിരിക്കും. പക്ഷേ ഇത് നട്ടെല്ലുള്ള ഉഭയജീവിയാണ്. ഞങ്ങളുടെ നാട്ടിൽ ചിലർ ഇതിനെ ഇരുതലമൂരി എന്നു വിളിച്ചു കേട്ടിട്ടുണ്ട്. മറ്റു വല്ല പേരും ഉണ്ടോ എന്നറിയില്ല. ഇരുതലമൂരി എന്ന പേര് ഒരിനം പാമ്പിന്റെ തിരിച്ചുവിടലാണ് മലയാളം വിക്കിയിൽ ഇപ്പോൾ. ഏതായാലും Caecilian ലേഖനം വേണ്ടതാണ്.ജോർജുകുട്ടി (സംവാദം) 13:12, 29 ഒക്ടോബർ 2012 (UTC)

സിസിലിയൻ എന്ന പേര് തൽക്കാലം സ്വീകരിച്ചെങ്കിലും ഏതെങ്കിലും ഒരു മലയാളം പേരിലേയ്ക്കു മാറ്റിയിട്ട് സിസിലിയനു തിരിച്ചുവിടലാണു വേണ്ടതെന്നു തോന്നുന്നു. കേരളത്തിൽ പല പ്രദേശങ്ങളിലും കാണപ്പെടുന്ന ജീവിയാണിത്. ഞാൻ ലിങ്കു കൊടുത്തിരിക്കുന്ന മാതൃഭൂമി ലേഖനത്തിനു താഴെയുള്ള വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്ന്, ഇത് എറണാകുളം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഉള്ളതായി മനസ്സിലാക്കാം. "കുരുടൻ പാമ്പ്" എന്നാണ് ഇതിന്റെ മലയാളം പേരെന്നും ഒരാൾ എഴുതിയിട്ടുണ്ട്. ഞാൻ കേട്ടിട്ടുള്ളത് "ഇരുതലമൂരി" എന്ന പേരാണ്. എന്നാൽ മലയാളം വിക്കിയിൽ ഈ രണ്ടു പേരുകളും, ഓരോ പാമ്പിനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലേയ്ക്കു തിരിച്ചുവിട്ടിരിക്കുന്നു. കുരുടൻ പാമ്പ് എണ്ണക്കുരുടിക്കും ഇരുതലമൂരി ഇരട്ടത്തലയനും പര്യായമായപ്പോൾ, സിസിലിയനു മലയാളത്തിൽ പേരില്ലാതായി. വിനയത്തോടെ ഒതുങ്ങിക്കഴിയുന്നതു കൊണ്ടാവാം മലയാളികൾ ഈ പാവത്തിനു പേരു പോലും നിഷേധിച്ചത്:):)ജോർജുകുട്ടി (സംവാദം) 11:17, 31 ഒക്ടോബർ 2012 (UTC)

ഇംഗ്ലീഷിൽ സിസിലിയൻ എന്നതു നിരയുടെ (Order) താളല്ലേ? ഇവിടെയും തലക്കെട്ട് അങ്ങനെ പോരേ? --റോജി പാലാ (സംവാദം) 11:33, 31 ഒക്ടോബർ 2012 (UTC)

സിസിലിയനുകൾക്ക് പൊതുവായി കുരുടി എന്ന പേരു് വടക്കൻ മലബാറിൽ സാധാരണ ഉപയോഗിക്കുന്ന പേരാണെന്ന് വടക്കൻ മലബാറിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള "സൂചിമുഖി" എന്ന മാസികയിൽ കാണുന്നുണ്ട്. നമുക്ക് ഈ പേരുതന്നെ ഉപയോഗിക്കാമോ?--സുഗീഷ് (സംവാദം) 08:32, 1 സെപ്റ്റംബർ 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സിസിലിയൻ&oldid=1992726" എന്ന താളിൽനിന്ന് ശേഖരിച്ചത്