സംവാദം:സിറിയൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

'ധാന്യവിളകൾ' എന്നതല്ലേ നല്ല തലക്കെട്ട്? ലേഖനത്തിലെ ധാന്യവിളകളിൽ സിറിയലുകളും (cereals) മില്ലെറ്റുകളും (millets) ഉൾപ്പെടുന്നു. - എന്നത് എന്താണ് എന്നും വ്യക്തമല്ലല്ലോ? millet എന്നതിന്റെ അർത്ഥം cereal palant;തിന, ചാമ എന്ന് നിഘണ്ടുവിൽ കാണുന്നു. ---ജോൺ സി. (സംവാദം) 12:12, 30 ഡിസംബർ 2012 (UTC)[മറുപടി]

ഇത് സർവ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന താളിൽ നിന്നും അവശ്യ ലേഖനങ്ങൾ പദ്ധതിക്കായി പകർത്തിയതാണ്. ആ താളിലെ വിവരണം ഇങ്ങനെയാണ്

--ഷാജി (സംവാദം) 01:44, 9 ജനുവരി 2013 (UTC)[മറുപടി]

ഈ വരികൾ കൂടുതൽ വ്യക്തമാണെന്നു തോന്നുന്നു. അതിനാൽ സ.വി.കോ ലേഖനത്തിന്റെ തലക്കെട്ടും(ധാന്യവിളകൾ) ഘടനയും(സിറിയലുകളും മില്ലെറ്റുകളും എന്ന വിഭാഗങ്ങൾ) അതേപടി സ്വീകരിക്കുന്നതല്ലേ നല്ലത്? ---ജോൺ സി. (സംവാദം) 02:19, 9 ജനുവരി 2013 (UTC)[മറുപടി]

പുതുതായി ധാന്യവിളകൾ എന്ന താൾ നിർമ്മിച്ചിട്ടുണ്ട്--ഷാജി (സംവാദം) 11:33, 10 ജനുവരി 2013 (UTC)[മറുപടി]

തലക്കെട്ട്‌ മാറ്റുക[തിരുത്തുക]

മലയാളത്തിനു ക്ലാസ്സികൽ പദവി ലഭിച്ച ഈ വേളയിൽ ഈ ലേഖനത്തിന്റെ തലക്കെട്ട്‌ മാറ്റണമെന്ന് ശക്തിയായി ആവിശ്യപ്പെടുന്നു. സിറിയൽ എന്ന് ഒരിക്കലും നാം മലയാളത്തിൽ ഉപയോഗിക്കുന്നില്ല. ഈ വാക്കിന്റെ മലയാളം അർത്ഥമായ "ഭക്ഷ്യധാന്യങ്ങൾ" എന്നാണു ഈ കാലയളവ് വരെ നാം ഉപയോഗിച്ച് പോരുന്നത്. ദയവായി പരിഹാസപരമായ ഈ തലക്കെട്ട് മാറ്റുക. മലയാളത്തിൽ സിറിയൽ എന്നതിനു പകരം ഉപയോഗിക്കാവുന്ന വാക്കുകൾ ഉണ്ടായിരിക്കുമ്പോൾ ഈ രീതിയിൽ ഒരു തലക്കെട്ട്‌ ഉപയോഗിക്കുന്നത് ഭാഷയെ പരിഹസിക്കുന്നതിനു തുല്യമാണ്. ഭാഷയിൽ സമാനപദങ്ങൾ ഇല്ലാത്ത വേളയിൽ കടം കൊള്ളൽ ആകാം, ഇല്ലെങ്കിൽ അത് ആത്മഹത്യപരമായ നീക്കം ആകും --Devgowri (സംവാദം) 06:04, 28 മേയ് 2013 (UTC)[മറുപടി]

/ / മലയാളത്തിനു ക്ലാസ്സികൽ പദവി ലഭിച്ച ഈ വേളയിൽ ഈ ലേഖനത്തിന്റെ തലക്കെട്ട്‌ മാറ്റണമെന്ന് ശക്തിയായി ആവിശ്യപ്പെടുന്നു. / / മലയാളത്തിന് ക്ലാസിക്കൽ പദവി ലഭിച്ചിരുന്നില്ലെങ്കിലും തലക്കെട്ടു മാറ്റേണ്ടതാണെന്ന് ആവശ്യത്തിന് ശക്തിയുണ്ട് :) മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും ധാന്യവിളകൾ എന്ന മറ്റൊരു താളിന്റെ സൃഷ്ടിയിൽ കലാശിക്കുകയാണുണ്ടായത്. - --ജോൺ സി. (സംവാദം) 01:30, 29 മേയ് 2013 (UTC)[മറുപടി]

ഇംഗ്ലീഷിലെ ലേഖനം cereal വായിക്കുന്നതിനിടയാൽ മലയാള ലേഖനം നോക്കിയപ്പോൾ ആശ്ചര്യം തോന്നി. എന്നാൽ സംവാദത്തിൽ ഈ വിഷയം ഉന്നയിക്കാം എന്ന് കരുതി ടാബ് ക്ലിക്ക്‌ ചെയ്തപ്പോ കണ്ടത് താങ്കളുടെ കമന്റും അതിനുള്ള പ്രതികരണവുമാണ്. സിറിയൽ എന്നത് വളരെയധികം പരിഹാസ്യമായ പ്രയോഗമായിപ്പോയി. ദേവതയുടെ ഓർമയ്ക്ക്‌ ഗ്രീക്ക്‌കാര് പേരിട്ടത് മനസ്സിലാക്കാം സ്വന്തം ഭാഷയിൽ അതിനു സമാന പദം ഉള്ളപ്പോൾ അതിനെ തഴഞ്ഞു ഇങ്ങനെ ഒരു തലക്കെട്ട്‌ ലേഖനത്തിനു ഇടുകയും, ആ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോ വേറെ ഒരു ലേഖനം തുടങ്ങുകയും ചെയ്യുക വഴി തെറ്റ് അതേപടി വിഴുങ്ങാൻ പ്രേരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതു. പ്രൊഫസ്സർ ഗുപ്തൻനായർരുടെ ഇംഗ്ലീഷ് ഡിക്ഷണറിയിൽ cereal - എന്നതിന്റെ അർഥമായി ഭക്ഷ്യധാന്യം എന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്. അതിനാൽ താങ്കളുടെ വാദത്തോട് ഞാനും യോജിക്കുന്നു. --Devgowri (സംവാദം) 18:24, 29 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സിറിയൽ&oldid=1762785" എന്ന താളിൽനിന്ന് ശേഖരിച്ചത്