സംവാദം:സിന്ധു സമുദ്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീരുമാനം ആയില്ലേ..? --എഴുത്തുകാരി സം‌വദിക്കൂ‍ 13:35, 18 ജനുവരി 2010 (UTC)[മറുപടി]

രണ്ടുമൂന്നു താളുകളിൽ നിന്നും ലിങ്കുണ്ട്. അറബിക്കടൽ എന്ന താളിൽ നിന്നും

ഇതൊക്കെക്കാരണമാണ് മാക്കാൻ മടിച്ചത്. --Vssun 14:41, 18 ജനുവരി 2010 (UTC)[മറുപടി]

മായ്ക്കണ്ട എന്നെന്റെയും അഭിപ്രായം. സിന്ധു സാഗരം എന്നായിരുന്നല്ലോ മുമ്പ് വിളിച്ചിരുന്നത്, ഇപ്പോഴും ചിലപ്പോഴൊക്കെ അങ്ങനെ പരാമർശിക്കാറുമുണ്ട്--പ്രവീൺ:സംവാദം 14:52, 18 ജനുവരി 2010 (UTC)[മറുപടി]
നിലനിർത്താം. --എഴുത്തുകാരി സം‌വദിക്കൂ‍ 18:09, 18 ജനുവരി 2010 (UTC)[മറുപടി]
അറബിക്കടലിനെ അറബിക്കടൽ എന്ന് വിളിക്കാൻ മടിച്ച ചിലരുടെ പുനർനിർമ്മിതിയാണ്‌ പ്രസ്തുതപദം. വ്യക്തമായ അജണ്ടകൾ ആ പദത്തിനു പിന്നിലുണ്ട് [1]. വിക്കിപീഡിയ സെക്യുലറാണ്‌. അതിനെ ഏതെങ്കിലുംതരത്തിൽ സ്വാധീനിക്കാൻ ശ്രമിക്കുന്ന സ്വയംസേവനങ്ങളൊന്നും ഇവിടെവേണ്ട. പ്രസ്തുതലേഖനങ്ങളെയും ഒന്ന് തിരുത്തിയെഴുതിയേപറ്റൂ.--തച്ചന്റെ മകൻ 18:27, 18 ജനുവരി 2010 (UTC)[മറുപടി]
പുനർനിർമ്മിതിയാകുമ്പോൾ മുമ്പുണ്ടായിരിക്കണമല്ലോ, അത് ആരെങ്കിലും അവരുടെ ലക്ഷ്യത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ വിക്കിപീഡിയ എന്തു പിഴച്ചു--പ്രവീൺ:സംവാദം 01:52, 19 ജനുവരി 2010 (UTC)[മറുപടി]
ആരെങ്കിലും അവരുടെ ലക്ഷ്യത്തിന് ഉപയോഗിച്ചോട്ടെ. വിക്കിപീഡിയയിൽ ഇത്തരം ലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടതും തടയേണ്ടതുമുണ്ട്. നിലവിലുള്ള ഭാഷ ഉപയോഗിച്ചുതന്നെയാണ്‌ എല്ലാവരും ആശയംവിനിമയം നടത്തുന്നത്. ആരും പുതിയ വാക്കുകൾ നിർമ്മിക്കുന്നില്ല. ഭാഷയുടെ കൊനൊട്ടേഷനുകൾ മാറിമാറിവരും. അതിന്റെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയാതിരിക്കുന്നത് ആപത്താണ്‌. മണ്ടത്തരമാണ്‌.--തച്ചന്റെ മകൻ 04:36, 19 ജനുവരി 2010 (UTC)[മറുപടി]

നിരുപദ്രവകരമെന്ന് നമ്മൾ ഒരു വേള കരുതാനിടയുള്ള ഇത്തരം നാമങ്ങൾ (എല്ലാത്തിന്റെയും അടിസ്ഥാനം ഭാരതീതയാണ്‌ എന്ന പരികല്പനയിൽ നിന്ന് വരുന്ന പ്രതിലോമചിന്ത) വ്യക്തമായ ചില അജണ്ടയുടെ ഭാഗമാണ്‌. അത് തിരിച്ചറിയാതിരിക്കുകയോ ആ അജണ്ടയുടെ ഗോപ്യമായ പങ്കാളികളാവുകയോ ആണ്‌ മലയാളം വിക്കിപീഡിയരിൽ ചിലരെങ്കിലും.--ഉപ്പേരിക്കുരുള 06:45, 19 ജനുവരി 2010 (UTC)[മറുപടി]

സത്യം പറയാമല്ലോ ഉപ്പേരിക്കുരുള ആദ്യവാക്യത്തിൽ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലായില്ല. ഏതൊക്കെയോ ഹിന്ദു സംഘടനകൾ ഉപയോഗിച്ചതിനാലോ ഭാരതീയ വാക്ക് ആയതിനാലോ മാത്രം ഉപയോഗിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാൻ പറഞ്ഞത്--പ്രവീൺ:സംവാദം 07:40, 19 ജനുവരി 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സിന്ധു_സമുദ്രം&oldid=4026370" എന്ന താളിൽനിന്ന് ശേഖരിച്ചത്