സംവാദം:സിന്ധു ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രഹ്മി ലിപിയാണോ, ബ്രാഹ്മി ലിപിയാണോ?--പ്രവീൺ:സം‌വാദം 06:11, 8 മേയ് 2010 (UTC)


സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഇംഗ്ലീഷ് വിക്കി ലേഖനം പരിഭാഷിക്കാൻ ശ്രമിച്ചതാണ്‌. എനിക്ക് ഒരു തിരിവും ഇല്ലാത്ത വിഷയമായതു കൊണ്ട് വേറേയും അബദ്ധങ്ങൾ കണ്ടേക്കാം. "Fools rush in where angels fear to tread" എന്നു കേട്ടിട്ടില്ലേ. അതു തന്നെ സംഗതി :)Georgekutty 06:19, 8 മേയ് 2010 (UTC)

ഹാരപ്പ[തിരുത്തുക]

ഹരപ്പയല്ലേ ശരി? ഹരപ്പ എന്ന താളും കാണുക. + हड़प्पा --Vssun 08:17, 8 മേയ് 2010 (UTC)

തിരുത്തിയിട്ടുണ്ട്.Georgekutty 08:23, 8 മേയ് 2010 (UTC)


കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാമൻ എന്ന ഒരു മലയാളി ചരിത്ര പണ്ഡിതൻ സൈന്ധവലിപി വ്യഖ്യാനിക്കാൻ ശ്രമിക്കുന്നതായി പത്രങ്ങളിലൊക്കെ വാർത്ത വന്നിരുന്നു. പിന്നീട് അതേപറ്റി യാതൊരുവിവരവുമില്ല. ആർക്കെങ്കിലും ഈ വിഷയത്തെക്കുറിച്ചറിയാമെങ്കിൽ ഈ ലേഖനത്തിൽ ഉൾപ്പെടുത്തണമെന്നപേക്ഷിക്കുന്നു. - ഹനൂഫ്-

പത്തിരുപത് വർഷമെങ്കിലും മുൻപ്, ഒരു മലയാളിയുടെ സിന്ധുലിപിവ്യാഖ്യനത്തെക്കുറിച്ച് കാലാകൗമുദിയിൽ ചിത്രങ്ങളോടെ ഒരു ലേഖനം വന്നിരുന്നു. അതിന്റെ കാര്യമാണോ ഹനൂഫ് പറയുന്നതെന്നറിയില്ല. ഏതായാലും ആ ലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ ഒരോർമ്മയും എനിക്കിപ്പോഴില്ല.Georgekutty 15:56, 8 മേയ് 2010 (UTC)

സിന്ധുലിപി എന്ന പേരിനേക്കാൾ നല്ലത് സൈന്ധവലിപി എന്നല്ലേ? ഹാരപ്പൻ ലിപി, റോമൻ ലിപി എന്നൊക്കെ പറയുന്നുണ്ടല്ലോ.Chandrapaadam (സംവാദം) 09:05, 23 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സിന്ധു_ലിപി&oldid=1543831" എന്ന താളിൽനിന്ന് ശേഖരിച്ചത്