സംവാദം:സിന്ധു നദീതട സംസ്കാരം/archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കാണുമ്പോൾ ജഗതി വാഴുന്നോരിൽ പറഞ്ഞ തമാശ ഓർമ്മ വരുന്നു:-) ലിജു മൂലയിൽ 23:54, 25 ജനുവരി 2007 (UTC)[മറുപടി]

എന്താണത്? --202.83.55.119 08:06, 26 ജനുവരി 2007 (UTC)[മറുപടി]
ഹാരപ്പ അല്ലേ ചള്ളിയൻ ജീ, btw മറ്റൊരു പേരാണ് ഹരപ്പൻ സംസ്കാരം എന്നു പറയുന്നതോ.. ഹാരപ്പാ മോഹൻ‌ജൊദാരോ രണ്ടും ചേർത്തല്ലേ സിന്ധു തടസംസ്കാരം എന്നു പറയുന്നത്?--പ്രവീൺ:സംവാദം‍ 10:36, 26 ജനുവരി 2007 (UTC)[മറുപടി]

അല്ല. ഹരപ്പ എന്നത് ആദ്യത്തെ തെളിവ് കിട്ടിയ സ്ഥലമയതു കൊണ്ട് അങ്ങനെ പറയുന്നു. ഇതിനെ (type site) എന്നാണ് പറയുക. ഈ രണ്ടു സ്ഥലത്തല്ലാതെ 1500 മറ്റു സ്ഥലങ്ങൾ ഉണ്ട്. നമ്മുടെ സ്കൂൾ പുസ്തകങ്ങളിൽ ആണ് ഹാരപ്പാ മോഹൻ‍ജോദാരോ എന്ന് പറയുന്നത്. ഈയിടെയായി സിന്ധൂ-സരസ്വതി നാഗരികത എന്നൊക്കെ പറയുന്നുണ്ട്. അത് സരസ്വതി നദിയുമായി ബന്ധപ്പെടുത്തി-- വിവാദമാണ്... references for names: എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997. --ചള്ളിയാൻ 13:31, 26 ജനുവരി 2007 (UTC)[മറുപടി]

ജഗതിയുടെ തമാശ[തിരുത്തുക]

ജഗതിയോട് സിന്ധു നദീതട സംസ്കാരം എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണിത്. “സിന്ധു എന്ന പെങ്കൊച്ച് നദിയിൽ കുളിക്കാൻ പോയപ്പോൾ സംസ്കാരം ഇല്ലാത്ത ആരോ തടഞ്ഞെന്നോ തല്ലായെന്നോ, ആ എനിക്കറിയില്ല.” :-):D ലിജു മൂലയിൽ 01:57, 27 ജനുവരി 2007 (UTC)[മറുപടി]


ഈലേഖത്തിനെ കുറിച്ചുള്ള സംവാദം[തിരുത്തുക]

വിക്കി പഞ്ചായത്തിൽ നിന്ന് എടുക്കുന്നു. ലിങ്ക് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%29#.E0.B4.8E.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.A3.E0.B5.8D_.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF.3F


സം വാദങ്ങൾ[തിരുത്തുക]

അസംബന്ധങ്ങൾ പ്രചരിപ്പിക്കാനുള്ള ഇടമാണോ വിക്കിപീഡിയ? പലരും എഴുതിവെയ്ക്കുന്ന അസംബന്ധങ്ങൾ misinformation ൻറെ എല്ലാ പരിധികളെയും ലംഘിക്കുന്നു. സിന്ധു നദീതട സംസ്കാരം എന്ന ലേഖനത്തിൽ ഏതോ മുറിവൈദ്യൻ ജിയോസിറ്റീസ് പേജിൽ ചേർത്തുവെച്ച അസംബന്ധങ്ങളും പരമമണ്ടത്തരങ്ങളും അതേപടി ഇവിടെയും പകർത്തിവെച്ചിരിക്കയാണ്. അതിലെ കുത്തിവരച്ച അറപ്പുളവാക്കുന്ന ചിത്രം പോലും കോപ്പിറൈറ്റ് പരിഗണനപോലുമില്ലാതെ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഇൻഡസ് വാലി ലിഖിതങ്ങൾ ഇന്നേവരെ വായിക്കപ്പെട്ടിട്ടില്ല എന്നത് കേരളത്തിൽ സ്കൂളിൽ പോയവർ പഠിക്കുന്ന കാര്യമാണ്. പലരും വായിച്ചതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും. വായിക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഇവലുംതിട്ടയിലെ രാമനുമുണ്ട്. എന്നാൽ ഏതോ നാലാംകിട മുറിവൈദ്യൻ "ഋഗ്വേദം എഴുതിയിരിക്കുന്നതും ഒരു ദ്രാവിഡ ഭാഷയായ സുമേരോ തമിഴ് ഭാഷയിലാണ്" എന്നെഴുതിയതുപോലും പകർത്തിവെയ്ക്കുമെങ്കിൽ... മലയാളം വിക്കിപീഡിയരേ, നിങ്ങൾ ഉണ്ടാക്കാൻ പോവുന്ന പീഡിയ എന്തുവിധത്തിലായിരിക്കും? ഇത്തരം വിഷയങ്ങൾ വിക്കിപീഡിയയ്ക്കു പുറത്താണോ ചർച്ച ചെയ്യേണ്ടത് എന്നു പോലും ഞാൻ സംശയിക്കുന്നു. ക്രിസ്തുവർഷം എന്ത് എന്നറിയാത്തവർ ("ക്രി.വ. 1800 ഓടെ മൊഹഞ്ച-ദരോ വിട്ട് മറ്റു പ്രദേശങ്ങളിലേയ്ക്ക് കിടിയേറാൻ ആരംഭിച്ച" അതായത് പത്തൊമ്പതാം നൂറ്റാണ്ടിൽ!) ചരിത്ര സംബന്ധിയായ ലേഖനങ്ങൾ തൊടാൻ പാടില്ല. ഇത് ഈ ലേഖനത്തിലെ മാത്രം കാര്യമല്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനെ പല അംഗങ്ങളും എങ്ങനെ സമീപിക്കുന്നു എന്നതും പരിഗണിക്കേണ്ടതുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന എന്നെ വിക്കിപോലീസ് എന്നു വിളിച്ചാക്ഷേപിക്കുന്നവരും ഇവിടെയുണ്ടല്ലോ. പുതിയ ലേഖനങ്ങൾ തട്ടിക്കൂട്ടുന്നതിനു പകരം നിലവിലുള്ളവ വെടിപ്പാക്കാൻ ശ്രമിക്കുന്നതാവും ഉചിതം. അല്ലെങ്കിൽ മലയാളം വിക്കിപീഡിയ പരിഹാസ്യമായ അഭ്യാസമായി ഒടുങ്ങും. ഇക്കാര്യം അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്യുക. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ പ്രബന്ധം വായിക്കുക. എണ്ണവും വണ്ണവും പിന്നെ നോക്കാം. ആദ്യം വിഴുപ്പുകൂമ്പാരം നീക്കുക. Calicuter 14:45, 7 ജൂൺ 2007 (UTC)[മറുപടി]

തെറ്റുകൾ ചൂണ്ടിക്കാട്ടുക മാത്രം ചെയ്യുന്നതാവാം പ്രശ്നം കാലിക്കൂട്ടറേ. താങ്കൾ ഒരു തെറ്റു തിരുത്തിയിട്ട് ആരെങ്കിലും അതു വീണ്ടും പഴയതെറ്റിലേക്കു മാറ്റിയിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിലേ താങ്കൾ മുകളിൽ പറഞ്ഞവയ്ക്ക് പ്രസക്തിയുണ്ടാകാൻ വഴിയുള്ളൂ. തെറ്റായാലും ശരിയായാലും പരസ്പര ബഹുമാനത്തോടെ ഇടപെടുക എന്നതിലാണു കാര്യം. ശരിയെഴുതുന്നവനെ ഇവിടെയാരും ഓടിച്ചുവിടുന്നതായി കണ്ടിട്ടില്ല. ഇതു മുഴുവൻ തെറ്റാണേ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിലാണു പ്രശ്നം. മാറി നിൽക്കാതെ ഇടപെടുകയാണല്ലോ ഇവിടത്തെ ശൈലി.മൻ‌ജിത് കൈനി 14:54, 7 ജൂൺ 2007 (UTC)[മറുപടി]

ഹ ഹ തമാശ തന്നെ. ഈ എഴുതിയതിന്റെ ആയിരത്തിലൊന്ന് സമയം പോലും വേണ്ടായിരുന്നു കാലിക്കൂട്ടർക്ക് അത് തിരുത്താൻ. ക്രി.വ. എന്നത് ക്രി.മു എന്നാക്കിയാൽ മതിയിയായീരുന്നു. പിന്നെ കാലിക്കൂട്ടരെ. ലേഖനം എഴുതാൻ ആർക്കും കാശൊന്നും കൊടുക്കുന്നില്ലല്ലോ താങ്കൾ? തെറ്റുണ്ടെങ്കിൽ തിരുത്താൻ താങ്കളും (മറ്റാരേയും പോലെ ബാധ്യസ്ഥനാണ്‌. അത് ചെയ്തില്ലെങ്കിൽ പിന്നെ ഇങ്ങനെ സംവദിച്ചിട്ട് കാര്യമില്ല. പിന്നെ അവിടെ ഇങ്ങനെയാണ്‌ ഇവിടെ ഇങ്ങനെയാണ്‌ എന്ന് വിളിച്ചു പറയുന്നതിനേക്കാൽ വ്യക്തമായ തെളിവ് നൽകി തിരുത്തുന്നത് തന്നെയാണ്‌.

താങ്കളുടെ വാക്കുകളിൽ എല്ലായ്പോഴും ഒരു പരിഹാസച്ചുവയുണ്ട്. ആദ്യം എല്ലാവരേയും ബഹുമാനിക്കാൻ ശ്രമിക്കൂ. താങ്കൾ മാത്രം ആയാൽ വിക്കിയിൽ ഒന്നുമവില്ലല്ലോ. അതുകൊണ്ട് വിക്കിയിൽ എഴുതുന്നവരെ പരിഹസിച്ച് ഓടിച്ച് വിടാനല്ലാതെ വീണ്ടും വീണ്ടും എഴുതാൻ പ്രചോദിപ്പിക്കുന്നതും അതേ സമയം തെറ്റുകൾ കണ്ടു പിടിച്ച് അവരെ സഹായിക്കാനുള്ളതുമായ ശ്രമങ്ങൾ നടത്തൂ.

(അറിവ് ഉണ്ടായിട്ട് അത് പകർന്ന് കൊടുക്കാതെ പരിഹസിക്കുന്ന മൂന്ന് നാല്‌ പ്രൊഫസർമാരുടെ ഇടയിൽ കിടന്ന് ആറ് വർഷം ബിരുദാനന്തര ബിരുദം പഠിച്ച അറിവ് ആൾക്കാരെ മനസ്സിലാക്കാനുള്ള കഴിവ് തന്നട്ടുണ്ട് എന്ന ഉത്തമ വിശ്വാസത്തോടെ) --ചള്ളിയാൻ 04:46, 8 ജൂൺ 2007 (UTC)[മറുപടി]


ഋഗ്‌വേദം, സിന്ധൂനദീതട സംസ്കാരം[തിരുത്തുക]

ഋഗ്വേദവും സിന്ധൂനദീതട സംസ്കാരവുമായി ബന്ധമൊന്നുമില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ റിസേർച്ച് സ്കോളർ ആയ ഇരവത്തം മാധവനുമായുള്ള അഭിമുഖം ചേർക്കുന്നു. http://www.hindu.com/mag/2007/02/04/stories/2007020400260500.htm . അതുകൊണ്ട് ഋഗ്വേദത്തെക്കുറിച്ചുള്ള പരാമർശം ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു. Simynazareth 21:01, 8 ജൂൺ 2007 (UTC)simynazareth[മറുപടി]

രണ്ടിനും ഇന്ത്യയുമായി ബന്ധമില്ല എന്ന് പറയും പോലുണ്ടല്ലോ? പിന്നെ ക്ലൈഡ് വിന്റേർസ് എഴുതിയതെല്ലാം ചവറ് എന്നാണോ. അയാൾ എഴുതിയ ***കൾ പബ്ലീഷ് ചെയ്തിരിക്കുന്ന ജേർണൽകളും ചവറായിരിക്കണമല്ലോ. ഭയങ്കരം തന്നെ. എന്തെങ്കിലും ചെയ്യുന്നതിനു മുന്ന്‌ ഒരു വീണ്ടു വിചാരം ഉണ്ടായിരുന്നെങ്കിൽ :) --ചള്ളിയാൻ 02:32, 9 ജൂൺ 2007 (UTC)[മറുപടി]

ഐരാവതം മാധവൻ എന്നല്ലേ സിമീ? പിന്നെ പ്രോട്ടൊ ദ്രാവിഡൻ ഭാഷയിലെ പല പദങ്ങളും ഋഗ്വേദത്തിൽ കാണുന്നുണ്ട് എന്ന് ഐരാവതം തന്നെ പറഞ്ഞതോ? ബന്ധമില്ലാഞ്ഞിട്ടാണോ? :) --ചള്ളിയാൻ 02:34, 9 ജൂൺ 2007 (UTC)[മറുപടി]

മാധവൻ: "Third, the Harappan religion, as far as we can make out from pictorial representations, included the worship of buffalo-horned male gods, mother goddesses, the pipal tree, serpents and probably also phallic worship"

പിന്നെ എന്താണ്‌ ശിവ ലിംഗം???? പിന്നെ പീപൽ മരം അപ്പോൾ ദ്രാവിഡന്മാരുടേതയിരുന്നു എന്നാണോ? (ശരിയായിരിക്കണം) --ചള്ളിയാൻ 03:21, 9 ജൂൺ 2007 (UTC)[മറുപടി]

ഐരാവതം മാധവൻ എന്ന് ആയിരിക്കണം. ക്ലൈവ് വിന്റേഴ്സിന്റെ ക്രെഡെൻഷ്യത്സിനെ കുറിച്ച് എനിക്ക് അറിയില്ല. ഞാൻ തിരക്കാം. പക്ഷേ ഇദ്ദേഹം 40 വർഷം ഈ വിഷയത്തിൽ പഠനം നടത്തിയ ആളാണ്. പൊതുവെ ഹിന്ദു ദിനപ്പത്രം തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കില്ല - നിലവാരം വളരെ ഉറപ്പുവരുത്താറുണ്ട് അവർ.

  • The Indus civilisation was urban in character. The Vedic civilisation was rural and pastoral. There is hardly any description of city life in the Rig Veda.
  • The Indus seals depict many animals but not the horse. The chariot with spoked wheels is also not depicted in the Indus art. On the contrary, these are among the main features of the society depicted in the Rig Veda.
  • The Harappan religion, as far as we can make out from pictorial representations, included the worship of buffalo-horned male gods, mother goddesses, the pipal tree, serpents, and probably also phallic worship. Such modes of worship seem alien to the religion of the Rig Veda.

These examples (among many others) make it very improbable that the Harappan city dwellers were the same as the people of the Vedic culture

ഇതൊക്കെയാണ് ഐരാവതം മാധവൻ ഋഗ്വേദം സിന്ധൂനദീതട സംസ്കാരത്തിൽ നിന്നും ഉറവെടുത്തതല്ല എന്ന് പറയുന്നതിനുള്ള കാരണങ്ങൾ. Simynazareth 04:35, 9 ജൂൺ 2007 (UTC)simynazareth[മറുപടി]

ശുചീകരണ വ്യവസ്ഥയാണ് മറ്റൊരു പ്രത്യേകത. മറ്റ് സംസ്കാരങ്ങളിൽ കാണാത്തതും അതാണ്.

ഈ വാക്യം തെറ്റാണ്. റോമൻ സംസ്കാരത്തിൽ ഒരു വികസിതമായ ശുചീകരണ വ്യവസ്ഥ ഉണ്ടായിരുന്നു. En:Sanitation_in_ancient_Rome കാണുക. ഈ വാക്യം നീക്കം ചെയ്യുന്നതിന് എന്തെങ്കിലും എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. Simynazareth 05:09, 9 ജൂൺ 2007 (UTC)simynazareth[മറുപടി]

ആ കാലയളവിൽ നില നിന്നിരുന്ന മറ്റു സംസ്കാരങ്ങളെ അപേക്ഷിച്ച് എന്ന് തിരുത്താം. ഇന്നത്തെ കാലത്തെ വികസിതമായ സംസ്കാരങ്ങളെ പോലും നാണിപ്പിക്കുന്ന ഒരു സാനിറ്റേഷൻ വ്യവസ്ഥയാണ്‌ അത് എന്നതിൽ സംശയം ഇല്ല. കക്കൂസ് പോലുമില്ലാത്ത് വീടൂകൾ കേരളത്തിൽ ഉണ്ട്. --ചള്ളിയാൻ 07:01, 9 ജൂൺ 2007 (UTC)[മറുപടി]

ഭാഷ എന്ന തലക്കെട്ടിനു കീഴെയുള്ള പരസ്പര വിരുദ്ധങ്ങളും അസംബന്ധവുമായ പ്രസ്താവങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. Calicuter 06:16, 20 ജൂൺ 2007 (UTC)[മറുപടി]

നീക്കം ചെയ്യുന്നതിനു മുൻപ് തെളിവ് ആവശ്യപ്പെടുകയല്ലേ ഉചിതം?--Vssun 06:33, 20 ജൂൺ 2007 (UTC)[മറുപടി]
ഋഗ്വേദം തമിഴിലാണെന്നതിനും തെളിവുണ്ട്. അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻ നീക്കം ചെയ്തത്. ഇത്തരം കാര്യങ്ങൾ ഇംഗ്ലീഷു പീഡിയയിൽ റെഫെറെൻസ് ഡെസ്കിൽ ഉന്നയിക്കാവുന്നതാണ്. പരസ്പരവിരുദ്ധമായ അസംബന്ധങ്ങൾ ചേർത്തെഴുതിയതാണ് ഞാൻ നീക്കിയത്. Calicuter 06:40, 20 ജൂൺ 2007

(UTC) അസംബന്ധം എത്ര എഴുതിക്കൂട്ടിയാലും ശരി അതു നീക്കം ചെയ്യാനുള്ളതു തന്നെ. അതിൽ സംശയം വേണ്ട. Calicuter 18:49, 23 ജൂൺ 2007 (UTC)[മറുപടി]

നീക്കം ചെയ്ത ഭാഗം[തിരുത്തുക]

നിരർത്ഥകവും പൂർവ്വാപര വൈരുധ്യം നിറഞ്ഞതുമാകയാൽ താഴെക്കാണുന്ന ഭാഗം ലേഖനത്തിൽനിന്ന് നീക്കം ചെയ്യുന്നു. മാറ്റിയെഴുതി വായനക്കു യോഗ്യമായ പാകത്തിലാക്കാതെ ഇതു വീണ്ടും ലേഖനത്തിൽ ചേർക്കുന്നത് ശരിയായ നടപടിയല്ല. Calicuter 18:54, 23 ജൂൺ 2007 (UTC)[മറുപടി]

വൈരുധ്യം ആണോ വൈരുദ്ധ്യം ആണോ? ഭാഷാ ശാസ്ത്രജ്ഞാ? --220.226.24.37 04:53, 24 ജൂൺ 2007 (UTC)[മറുപടി]

ഭാഷ[തിരുത്തുക]

പ്രമാണം:HarpBrama.gif
ബ്രാഹ്മി മാന്ഡിൻ ഭാഷകളുമായ് ഹരപ്പൻ ലിപി താരതമ്യം ചെയ്യുമ്പോൾ

ഹരപ്പ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത് സീലുകൾ അഥവാ മുദ്രകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി 4000 [1] ത്തോളം മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. 418 മുദ്രകൾ ഉള്ളതാണ് ഈ ഭാഷ. അതിൽ 60-70 വ്യഞ്ജനങ്ങൾ(Syllables) ഉണ്ട്. മറ്റുള്ളവയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന അക്ഷരങ്ങൾ ആണ്. പത്തോളം പ്രതീകാത്മക വാക്കുകൾ ഉണ്ട്. ഉദാ: മഴ, സൂര്യൻ. എന്നാൽ ഈ അക്ഷരങ്ങളുടെ വിശദീകരണം ഇന്നു വരെ ആർക്കും നലകാനായിട്ടില്ല. അന്വേഷകരെ വിഭ്രമിച്ചുകൊണ്ട് അഴിയാകുരുക്കുകളായി അവ വഴുതി മാറുന്നു. ഹരപ്പയിലേയും മെസോപൊട്ടേമിയ, സുമേറിയൻ എന്നിവിടങ്ങളിൽ കണ്ടെടുത്തിട്ടുള്ള മുദ്രകളുമായി സാദൃശ്യം ഉള്ളവയാണ്. ഇതിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തിയത് എം.എ. വേഡൽ (M.A. Wadel) ആണ്. അദ്ദേഹം ഈ ലിപിയെ ഇൻഡോ-സുമേരിയൻ എന്ന് വിളിച്ചു. എന്നാൽ അദ്ദേഹത്തിൻറെ നിരീക്ഷണങ്ങൾ അടിസ്ഥാനപരമായി തെറ്റുകൾ ഉള്ളവയായിരുന്നതിനാൽ പരക്കെ സ്വീകരിക്കപ്പെട്ടില്ല. ചിഹ്നം, അതിൻറെ ശബ്ദമൂല്യം, ലിപി പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്നീ വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണയുമായി ഫാദർ ഹെരാസ് പഠനം നടത്തി. [2]

ഭാഷയെ വ്യഖ്യാനിക്കാൻ പറ്റാതായതിൻറെ കാരണങ്ങളായി പറയുന്നവ: 1) വളരെ ചെറിയ വാക്കുകൾ ആണ് ഒരോ മുദ്രയിലും, ശരാശരി അഞ്ചും ഏറ്റവും കൂടിയത് 26ഉം വരേയേ ഉള്ളൂ. 2) അടിസ്ഥാനപരമായ ഭാഷ അറിയാത്തത്. 2) അവ സൂചിപ്പിക്കുന്ന പദങ്ങൾ അറിയാന് ന്നിവൃത്തിയില്ലാത്തത്.

ഇന്ന് സിന്ധു നദി തട ഭഷയെക്കുറിച്ച് നിരവധി തത്വങ്ങൾ നിലനിൽക്കുന്നു. സിന്ധൂനദീതട സംസ്കാരത്തിലെ ഭാഷ ഇന്നുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ശാസ്ത്രജ്ഞന്മാർക്ക് ഇന്നും ഒരു പ്രഹേളികയാണ്. [3] അഭ്യൂഹങ്ങളും നിഗമനങ്ങളും പ്രധാനമായും താഴെ കൊടുത്തിരിക്കുന്നവയാണ്.

  1. ഈ ഭാഷ പൂർണ്ണമായും മറ്റൊരു ഭാഷയുമായി ബന്ധമില്ലാത്തതാണ് ( ഇത് ശരിയല്ല എന്നാണ് മിക്ക ചരിത്രകാരന്മാരും സൂചിപ്പിക്കുന്നത്. മറ്റു ലിപികളുമായുള്ള സാമ്യം അതാണ് സൂചിപ്പിക്കുന്നതും) - Reason: The statement is ambiguous. Should say who introduced this argument - where this argument comes from.
  2. ഇത് ആര്യന്മാരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ( വടക്കേ ഇന്ത്യയിലെ ഭാഷകൾ, സംസ്കൃതം തുടങ്ങി ഇൻഡോ-ആര്യൻ ഭാഷകൾ ഇതിൽ നിന്ന് രൂപം എടുത്തവയാണ്) - Again, no support for this argument
  3. മുണ്ഡ കുടുംബത്തിൽ പെട്ട ഭാഷയാണിത്. (മുണ്ഡ ഭാഷകൾ കിഴക്കൻ ഇന്ത്യയുടെ ചിലഭാഗങ്ങളിലും ഏഷ്യയിലും പ്രചാരമുള്ള ഭാഷകളുടെ പൂർവ്വികനാണ്, എന്നാൽ ഇതിന് വിദൂര സാധ്യതകളേ ഉള്ളൂ.) - No support for this argument
  4. ഇതിനു കാരണങ്ങൾ താഴെപറയുന്നു.
  • ആര്യഭാഷ ദ്രാവിഡ ഭാഷയുടെ മേൽ സാവധാനം മേൽക്കൈ നേടിയതാണ് എങ്കിൽ ഭാഷയുടെ അംശങ്ങൾ രണ്ടിലും കാണേണ്ടതാണ്, ഇത്തരത്തിൽ ഭാഷയുടെ അടിഞ്ഞുകൂടൽ വേദ ഗ്രന്ഥങ്ങളിൽ കാണുന്നുമുണ്ട്. എന്നാൽ വിരോദാഭാസമായി ചില സ്വരാക്ഷരങ്ങൾ മറ്റൊരു ഭാഷയിലും കാണുന്നുമില്ല.
  • ചില വാക്കുകൾക്ക് ഇന്നും ദ്രാവിഡ ഭാഷയിലുള്ള മൂല സംജ്ഞയുമായി മറ്റു ഭാഷകളിൽ സാമ്യം ഉള്ളതും അവയ്ക്ക് പ്രോട്ടൊ-ആര്യൻ ഭാഷയിൽ സമാന പദങ്ങൾ ഇല്ലാത്തതും. ഉദ: ഫലം, മുഖം എന്നിവ; കലപ്പ ഉപയോഗിച്ചിരുന്ന വേദ സമൂഹത്തിലും കലപ്പയ്ക്ക് പറഞ്ഞിരുന്ന നുകം എന്നീ ദ്രാവിഡഭാഷയിലെ പദങ്ങൾ [4]

ഈ മുദ്രകൾ പലതും ദ്വാരം ഉണ്ടാക്കി ശരീരത്തിൽ ധരിച്ചിരുന്ന രൂപത്തിലാണ് കിട്ടിയത്. ഇത്തരത്തിൽ ആചാരം ഉള്ളത് തമ്ഴ്നാട്ടിലാണ്. അവിടെ ഹനുമാൻറെയും മറ്റും രൂപങ്ങൾ കുട്ടികൾ കഴുത്തിലണിയുകയും താലിമാലയിൽ കോർത്ത് സ്ത്രീകൾ ചില മുദ്രകൾ അണിയുകയും ചെയ്യാറുണ്ട്. - This was removed for two reasons - a) Parpola's comments are added together with the section on theories regarding language. b) The statements look more like assertions.

അടുത്ത കാലത്തായി അസ്കൊ പർപ്പോള എന്ന ശാസ്ത്രജ്ഞൻ ഈ ഭാഷ പഠിക്കാൻ ശ്രമം നടത്തുകയും ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. [5] അദ്ദേഹത്തിൻറെ അഭിപ്രായം ക്രി.മു. 1800 ഓടെ മൊഹഞ്ച-ദരോ വിട്ട് മറ്റു പ്രദേശങ്ങളിലേയ്ക്ക് കിടിയേറാൻ ആരംഭിച്ച അവർ ക്രമേണ പഴയ ഭാഷ വിസ്മരിക്കുകയും വൈദിക ഭാഷ സ്വായത്തമാക്കുകയും ചെയ്തിരിക്കാം എന്നാണ്.

നരവംശ ശാസ്ത്രജ്ഞന്മാർ ദ്രാവിഡഭഷയ്ക്ക് എലാമൈറ്റ്, മാൻഡിങ്, സുമേറിയൻ എന്നീ ഭാഷകളുമായുൾല ബന്ധം നേരത്തെ തന്നെ കണ്ടെത്റ്റിയിട്ടുണ്ട്. ഇവയെല്ലം പരസ്പര പൂരകങ്ങളായി വികസിച്ച ഭാഷകൾ ആണെന്നാണ് കരുതുന്നത്. - Removed, Indus Language is not proved to be a Dravidian Language.


  1. http://www.geocities.com/olmec982000/Indus.html
  2. എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  3. http://www.hindu.com/mag/2007/02/04/stories/2007020400260500.htm
  4. Parpola, op. cit., p. 168. Also see T. Burrow, The Sanskrit Language (London: Faber & Faber, 1973), p. 386. പ്രതിപാദിച്ചിരിക്കുന്നത് Dr. Tariq Rahman, Fulbright Visiting Fellow PEOPLES AND LANGUAGES IN PRE-ISLAMIC INDUS VALLEY , http://asnic.utexas.edu/asnic/subject/peoplesandlanguages.html
  5. Asko Parpola, Deciphering the Indus Script, Cambridge: Cambridge University Press


രാഘവവാര്യർ തന്റെ ഗ്രന്ഥത്തിൽ എഴുതിയ കാര്യങ്ങളാണ്‌ വെട്ടി വച്ചിരിക്കുന്നത്. അദ്ദേഹം തന്നെ പറയുന്നത് നിഗമനങ്ങളും അഭ്യൂഹങ്ങളുമെന്നാണ്‌. അത് ഇവിടെ വെട്ടി നിരത്തിയിരിക്കുന്നു. --ചള്ളിയാൻ ♫ ♫ 14:06, 22 ഫെബ്രുവരി 2009 (UTC)[മറുപടി]

സം‌വാദം തുടരുന്നു[തിരുത്തുക]

നീക്കം ചെയ്ത ഭാഗങ്ങൾ ഇവിടെയുണ്ടല്ലോ. ഇനി അൺപ്രൊട്ടക്റ്റ് ചെയ്യാം ജിഗേഷ്. അതു പോലെ ധാരാളം റെഫറൻസ് നൽകിയിട്ടുള്ള ഒരു ഭാഗം നീക്കംചെയ്യുന്നതിനു മുൻപ് ചർച്ച അത്യാവശ്യമാണ്‌. തെറ്റാണെന്നു തെളിയിക്കാനായും റെഫറൻസ് ചേർക്കൂ കാലിക്കൂട്ടർ --Vssun 19:32, 23 ജൂൺ 2007 (UTC)[മറുപടി]


എപ്പോഴെ ഈ വിഷയം താങ്കൽക്ക് വിട്ടിരിക്കുന്നു. തീരുമാനം എടുക്കാം :) --  ജിഗേഷ്  ►സന്ദേശങ്ങൾ  19:37, 23 ജൂൺ 2007 (UTC)[മറുപടി]
രണ്ട് കാര്യങ്ങൾ:
  • ലേഖനത്തിൽ നിന്ന് തെറ്റാണെന്ന് ഉറപ്പുള്ള വാക്യങ്ങൾ മാത്രം നീക്കം ചെയ്യൂ. സെക്ഷൻ മുഴുവൻ നീക്കം ചെയ്യെണ്ടാ.
  • ലേഖനം അൺപ്രൊട്ടക്റ്റ് ചെയ്യൂ. പ്രൊട്ടക്റ്റ് ചെയ്യാൻ തക്കതായ കാരണങ്ങൾ ഇല്ല.

Simynazareth 19:46, 23 ജൂൺ 2007 (UTC)simynazareth[മറുപടി]


ലേഖനത്തിലെ ഭാഷ എന്ന ഭാഗം മിക്കവാറും തിരുത്തി എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ En:Indus_script എന്ന ലേഖനമാണ് അവലംബം ആയി ഉപയോഗിച്ചത്. വ്യക്തമല്ല എന്നു തോന്നിയ കുറെ ഭാഗങ്ങൾ നീക്കം ചെയ്യുകയും കുറെ ഭാഗങ്ങൾ പുതുതായി ചേർക്കുകയും ചെയ്തിട്ടുണ്ട്. നീക്കം ചെയ്തവയിൽ നിന്ന് എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ കൂട്ടിച്ചേർക്കൂ. Simynazareth 21:55, 23 ജൂൺ 2007 (UTC)simynazareth[മറുപടി]


ഭാഷാ പ്രാവീണ്യർ തിരുത്തൂ നമ്മൾ നോക്കി നിൽകാം. പിന്നെ ഒരു സംശയം- ഹരപ്പയിൽ നിന്നും കുടിയേറിയവരാണ് ദ്രാവിഡന്മാർ.. തമിഴ്നാട്ടിലെ ചില ആചാരങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. പിന്നെ മഹാഭാരതയുദ്ധത്തിൽ ദേഹണ്ഡം ചെയ്യാൻ ചേര രാജാവ് പോയിരുന്നൂ എന്നൊരു ചരിത്രം( ഐതിഹ്യം) ഉണ്ട്. അതും ഇതുമായി ബന്ധപ്പെടുത്താമോ? --220.226.24.37 04:51, 24 ജൂൺ 2007 (UTC)[മറുപടി]

പ്രതിമ[തിരുത്തുക]

ചിത്രത്തിൽ ഒരു പ്രതിയയാണല്ലോ ഉള്ളൂ.. --Vssun 09:09, 25 ജൂലൈ 2008 (UTC

ചിത്രം പിന്നീട് മാറ്റിയതാൺ> --ചള്ളിയാൻ ♫ ♫ 11:59, 30 മാർച്ച് 2009 (UTC)[മറുപടി]

നൃത്തം ചെയ്യുന്ന പെൺകുട്ടിയാണോ.. ഇപ്പോഴത്തെ ചിത്രത്തിൽ?? അങ്ങനെയെങ്കിൽ ആ വാചകം മാറ്റിയെഴുതാമായിരുന്നു.. --Vssun 12:48, 30 മാർച്ച് 2009 (UTC)[മറുപടി]

ലിങ്ക്[തിരുത്തുക]

http://www.harappa.com/arrow/stone_celt_indus_signs.html -ഇത് ഉപകാരപ്രദമാകുമോ? --ചള്ളിയാൻ ♫ ♫ 13:54, 22 ഫെബ്രുവരി 2009 (UTC)[മറുപടി]