സംവാദം:സഫലമീയാത്ര (കവിതാസമാഹാരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലയിപ്പിക്കൽ ശുപാർശ[തിരുത്തുക]

സഫലമീ യാത്ര (കവിത) എന്ന താളിനുമുൻപ് നിലനിന്നിരുന്നതാളാണ് ഈ താൾ. സ്വാഭാവികമായും രണ്ടാമത്തെ താൾ ഇങ്ങോട്ട് ലയിപ്പിക്കുന്നതാണ് ഉചിതം.എന്നാൽ ഈ താൾ കവിതാ സമാഹാരത്തെക്കുറിച്ചും രണ്ടാമത്തെ താൾ കവിതയെക്കുറിച്ചുമുള്ളതാണ്. അപ്രകാരം രണ്ട് വ്യത്യസ്ത തലക്കെട്ടുകളിൽ ഇവ നിലനിർത്താമോ എന്നും പരിശോധിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 06:25, 25 ഏപ്രിൽ 2013 (UTC)[മറുപടി]

രണ്ടു ലേഖനങ്ങൾക്കും ഒറ്റക്കു നിൽക്കാനുള്ള ശ്രദ്ധേയത ഉണ്ടെങ്കിൽ അങ്ങനെ നിലനിർത്താം. അല്ലെങ്കിൽ ലയിപ്പിക്കണം. സഫലമീ യാത്ര (കവിത) എന്ന താളിൽ നൽകിയിരുന്ന പുരസ്കാരങ്ങളെല്ലാം ലഭിച്ചിരിക്കുന്നത് കവിതാസമാഹാരത്തിനായിരിക്കണം. അതിനാൽ ആ താൾ ഇങ്ങോട്ട് ലയിപ്പിക്കുന്നതായിരിക്കും ഉചിതം. --Anoop | അനൂപ് (സംവാദം) 07:14, 25 ഏപ്രിൽ 2013 (UTC)[മറുപടി]
സഫലമീയാത്ര എന്ന കവിതയെ ഒറ്റക്കു നിലനിർത്താം എന്നു തോന്നുന്നു. ബ്ലോഗ് നമുക്ക് അവലംബമായി ചേർക്കാമോ ? ബിപിൻ (സംവാദം) 07:35, 25 ഏപ്രിൽ 2013 (UTC)[മറുപടി]
കവിതയെ ഒറ്റയ്ക്കു നിർത്താനുള്ള ത്രാണിയില്ല എന്നു തോന്നുന്നു. അനൂപൻ പറഞ്ഞപോലെ അവിടെ നല്കിയിരിക്കുന്ന പുരസ്കാരങ്ങൾ കവിതാസമാഹാരത്തിനാണ്. ചുരുക്കത്തിൽ ലേഖനത്തിലെ ആദ്യത്തെ വാക്യവും കവിതയിലെ ആദ്യനാലുവരികളുമല്ലാതെ ഈ കവിതയെക്കുറിച്ച് പ്രത്യേകമായി ഇവിടെ ഒന്നുമില്ല. ബിപിൻ നല്കിയില ലിങ്ക് ഒരു ആസ്വാദനമാണ്. അത് ഇവിടെ നല്കുന്നത് എത്രത്തോളം ഉചിതമാകുമെന്ന് എനിക്കറിയില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ലയിപ്പിക്കണം എന്നാണഭിപ്രായം.--സിദ്ധാർത്ഥൻ (സംവാദം) 08:43, 25 ഏപ്രിൽ 2013 (UTC)[മറുപടി]

കവിതയ്ക്കല്ല പുരസ്ക്കാരം എങ്കിലും ഈ കവിത മൂലമാണ് ആ സമാഹാരം പോലും ഇത്ര പ്രശസ്തമായത്. എന്റെ അഭിപ്രായത്തിൽ ആ സമാഹാരത്തേക്കാൾ ശ്രദ്ധെയമായത് കവിതയാണ്. അതിനാൽ ലയിപ്പിക്കാതെ വെവ്വേറെ ലേഖനമായി നിർത്താം എന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് (സംവാദം) 09:27, 25 ഏപ്രിൽ 2013 (UTC)[മറുപടി]

കവിതാസമാഹാരത്തെപ്പറ്റിയുള്ള വിവരം ഒരു വിഭാഗമാക്കി കവിതയെപ്പറ്റിയുള്ള താളിൽ ചേർക്കുന്നതാകും (തിരിച്ച് ലയിപ്പിക്കുക) നല്ലതെന്ന് തോന്നുന്നു. സഫലമീ യാത്ര എന്ന കവിതയ്ക്കാണ് ശ്രദ്ധേയത കൂടുതൽ. --അജയ് ബാലചന്ദ്രൻ (സംവാദം) 13:19, 25 ഏപ്രിൽ 2013 (UTC)[മറുപടി]

കവിതയും സമാഹാരവും രണ്ടായി നിൽക്കട്ടെ.സമാഹാരം പരിശോധിച്ച് ആസ്വാദനവും മറ്റും തയ്യാറാക്കേണ്ടവർക്കു അതിനുള്ളസൗകര്യം ലഭ്യമാകുമല്ലോ? സഫലമീയാത്ര എന്നത് മാത്രം പരിഗണിയ്ക്കേണ്ടവർക്ക് അതിനുള്ള സംവിധാനവും അനായാസമായി ലഭിയ്ക്കുമല്ലോ? Mpmanoj (സംവാദം) 10:08, 26 ഏപ്രിൽ 2013 (UTC)[മറുപടി]

  • കവിതയ്കും കാവ്യസമാഹാരത്തിനും സ്വതന്ത്രമായ നിലിനിൽപ്പുണ്ടെന്ന് ചർച്ചകളിൽ നിന്നും വ്യക്തമാണ്. ഇരുതാളുകളിലെയും വിവരങ്ങൾക്ക് പരിമിതിയുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഭാവിയിൽ അത് പരഹരിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിച്ചുകൊണ്ട് ലയനനിർദ്ദേശം പിൻവലിക്കുന്നു. --Adv.tksujith (സംവാദം) 03:53, 3 മേയ് 2013 (UTC)[മറുപടി]