സംവാദം:ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷൊർണൂർ അല്ലേ?--റോജി പാലാ 14:35, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]
കാട്ടറബിയെ പിടിച്ച് മലയാളം പറയിപ്പിച്ചപോലെ ആയല്ലോ? അതോ ഇനി ഒറ്റപ്പാലത്തുകാർ ഇനി ഇങ്ങനെയങ്ങാനുമാണോ പറയുന്നത് ?--രാജേഷ് ഉണുപ്പള്ളി Talk‍ 14:48, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതൊരു വലിയ ചർച്ചയ്ക്കു വകുപ്പുള്ള ചോദ്യമാണു്. ഇംഗ്ലീഷിൽ തപാൽ / റെയിൽ‌വേ / ബാങ്ക് രേഖകളിലൊക്കെ Shoranur ആണു്. മലയാളത്തിലെ പേരു നോക്കാൻ പഴയ സർക്കാർ രേഖകൾ പരിശോധിക്കേണ്ടി വരും. ഷൊറണൂരിനു് ആ പേരു വന്നിട്ടു് എത്ര കാലമായിരിക്കും? പേരുകളുടെ ആധികാരിത എവിടെനിന്നാണെടുക്കേണ്ടതു്? റെവെന്യൂ വകുപ്പ് / പഞ്ചായത്തു് / മുനിസിപ്പാലിറ്റി / തപാൽ /റെയിൽ‌വേ?

ചർച്ച ഷൊറണൂർ / ഷൊർണൂർ / ഷൊർണ്ണൂർ/ഷൊറണ്ണൂർ പേജിൽ തന്നെയാവട്ടെ :) തീരുമാനമായിട്ട് എല്ലാ വിക്കിപേജിലും ഒരേപോലെയാക്കാം. ViswaPrabha (വിശ്വപ്രഭ) 14:51, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

സമ്മതിച്ചു -- പൂർണ്ണസമ്മതം :); അപ്പോൾ നമ്മുക്ക് ഇവിടെ കാണാം (ഹ..ഹ...ഹ) !--രാജേഷ് ഉണുപ്പള്ളി Talk‍ 14:56, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]