സംവാദം:ഷാ ആലം രണ്ടാമൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

//1772-ൽ മറാഠശക്തികൾ ദൽഹി വീണ്ടെടുത്ത് ഷാ ആലമിനെ ദൽഹിയിലേക്ക് ക്ഷണിച്ചു.//

ബക്സർ യുദ്ധത്തിനു ശേഷം അലഹബാദിൽ കഴിയുകയായിരുന്ന ഷാ ആലം, 1772-ൽ പ്രതിനിധിഭരണാധികാരിയായ നജീബുദ്ദൗളയുടെ മരണശേഷം ദില്ലിയിലേക്ക് മടങ്ങി എന്നാണല്ലോ ഇവിടെപ്പറയുന്നത്. --Vssun (സംവാദം) 14:43, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]

1770-ൽ നജീബുദ്ദൗള നിര്യാതനായി. 1771-ൽ മുഗളർക്കു വേണ്ടി ദൽഹി വീണ്ടെടുത്തത് മഹാദ്ജി സിന്ധ്യയുടെ നേതൃത്വത്തിലുളള മറാഠ സൈന്യമായിരുന്നു.ഇതിനു പകരമായി സിന്ധ്യക്ക് 40 ലക്ഷം രൂപയും മീററ്റും മറ്റു ചില പ്രദേശങ്ങളും ലഭിച്ചു. ഭരണം ഏല്പിച്ചു കൊടുക്കാനായി മുഗൾ ചക്രവർത്തിയെ/പ്രതിനിധിയെ സിന്ധ്യ ദൽഹിയിലേക്കു ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചാണ് ഷാ ആലം ദൽഹിക്കു പുറപ്പെട്ട് 1772, ജനവരി 6-ന് അവിടെ എത്തിച്ചേർന്നത്. [1] --Prabhachatterji (സംവാദം) 05:44, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

നജീബുദ്ദൗളയുടെ മരണശേഷം മറാഠർ ദില്ലിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും തുടർന്ന് ഷാ ആലമിനെ ചക്രവർത്തിസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു ഇങ്ങനെ ആ വാചകം മാറ്റിയെഴുതിയാലോ? --Vssun (സംവാദം) 09:53, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഏതാണ്ട് 1768-നോടടുത്ത് ജാഠ് സൈന്യത്തെ ചെറുത്തു നില്ക്കാനായി നജീബുദ്ദൗള തന്നേയാണ് മറാഠരുടെ സഹായം ആവശ്യപ്പെട്ടത്. ആ കരാറനുസരിച്ചാണ് 40 ലക്ഷം രൂപയും മറ്റു പ്രദേശങ്ങളും മറാഠ ശക്തിക്ക് ലഭിച്ചത്. അതിനിടക്കാണ് നജീബുദ്ദൗളയുടെ നിര്യാണം. അതു കൊണ്ട് ഇങ്ങനെ എഴുതുന്നതാവും കൂടുതൽ ശരി

1768-ൽ ജാഠുകളിൽ നിന്ന് ദില്ലി തിരിച്ചു പിടിക്കാനായി നജീബുദ്ദൗള മറാഠ ശക്തികളുടെ സഹായം തേടി. പക്ഷേ ഇതു പൂർണ്ണമായും സാധിച്ചെടുക്കും മുമ്പ്, 1770-ൽ നജീബുദ്ദൗള നിര്യാതനായി. 1771-ൽ വിജയപ്രാപ്തിക്കു ശേഷം മറാഠർ ദില്ലിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഷാ ആലമിനെ ചക്രവർത്തിസ്ഥാനത്തേക്ക് ക്ഷണിച്ചു

--Prabhachatterji (സംവാദം) 11:08, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അപ്പോൾ ജാട്ടുകൾക്ക് (സൂരജ് മൽ ആയിരുക്കുമല്ലോ അല്ലേ?) എന്നാണ്/എങ്ങനെയാണ് ഡെൽഹിയുടെ നിയന്ത്രണം കിട്ടിയത് എന്ന കാര്യം കൂടി ചേർക്കേണ്ടിവരും. --Vssun (സംവാദം) 17:02, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഷാ ആലം രണ്ടാമന്റെ താൾ ഇത്രയും പറഞ്ഞു നിർത്തിയ ശേഷം നജീബുദ്ദൗളയെപ്പറ്റി പുതിയൊരു താൾ തുടങ്ങുന്നതല്ലേ നന്നായിരിക്കുക? കാരണം ഒട്ടേറെ കളിക്കാരുണ്ടായിരുന്നു, ആ സമയത്ത് അങ്കത്തട്ടിൽ, ബ്രിട്ടീഷുകാരടക്കം. --Prabhachatterji (സംവാദം) 04:42, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]

നജീബുദ്ദൗളയെക്കുറിച്ച് താൾ തുടങ്ങേണ്ടതുതന്നെ.
താങ്കൾ മുകളിൽപ്പറഞ്ഞ രീതിയിൽ താളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കാണുക. ജാട്ടുകൾ ദില്ലി പിടിച്ച വർഷമെങ്കിലും ചേർക്കുന്നത് കൂടുതൽ നന്നായിരിക്കും. --Vssun (സംവാദം) 05:08, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]
അതുപോലെ ഷാ ആലം ദില്ലിയിൽ തിരിച്ചെത്തിയത് 1772 ഡിസംബറിലാണെന്നാണ് താങ്കൾ മുൻപ് ചേർത്തിരിക്കുന്നത്. --Vssun (സംവാദം) 05:26, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പിശകു പറ്റിയതാണ്, ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിയിരിക്കുന്നു. --Prabhachatterji (സംവാദം) 05:51, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇദ്ദേഹം ഏതുവർഷമാണ് ദില്ലിയിൽ നിന്ന് കിഴക്കോട്ട് പലായനം ചെയ്തതെന്ന കാര്യത്തിന്റെ അഭാവം, ലേഖനത്തിലെ പ്രധാനപ്പെട്ട കുറവാണ്. --Vssun (സംവാദം) 03:39, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പുതിയ മാറ്റങ്ങൾ നന്നായിരിക്കുന്നു. --Vssun (സംവാദം) 12:56, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഷാ ആലത്തിന്റെ പെൻഷൻ 90,000 എന്നത് പ്രതിവർഷമാണോ എന്ന് സംശയിക്കുന്നു. അവലംബത്തിൽ പ്രതിമാസം എന്നു പറയുന്നുണ്ടെങ്കിലും. --Vssun (സംവാദം) 12:56, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]

History By Raghunath Rai ഇവിടെയും hindubooks.org ഇവിടെയും പ്രതിവർഷം 26 ലക്ഷം. -- Raghith (സംവാദം) 13:32, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]
അലഹബാദിൽ വച്ച് പ്രതിവർഷം 26 ലക്ഷം കൊടുത്തിരുന്ന സ്ഥിതിക്ക്, ഡെൽഹിയിൽ പ്രതിമാസം 90,000 കൊടുത്തിരുന്നത് ശരിയാവാൻ വഴിയുണ്ട്. --Vssun (സംവാദം) 13:40, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇതു കൂടി കാണുക "and even that sovereignty was to be exercised under the control of a British Resident, who was to pay his Majesty the net proceeds, besides a monthly stipend of 90,000 rupees." (Fall of Moghul Empire H.G. Keene (1887) [2] --Prabhachatterji (സംവാദം) 05:12, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 06:12, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷാ_ആലം_രണ്ടാമൻ&oldid=1823307" എന്ന താളിൽനിന്ന് ശേഖരിച്ചത്