സംവാദം:ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപ്പോസ്തലിക വിശ്വാസപ്രമാണം എന്ന താളിലുള്ളതിൽ പ്രസക്തമായ ഭാഗങ്ങൾ ഇപ്പോൾ ഇതിൽ ചേർത്തിട്ടുണ്ട്. അതിനാൽ ഇതിനെ നിലനിർത്തിക്കൊണ്ട് ആ താൾ ഇനി നീക്കം ചെയ്യാമെന്നു തോന്നുന്നു. അതിൽ പറയുന്ന ചിലകാര്യങ്ങൾ ശരിയെന്നു തോന്നാത്തതിനാൽ ഇതിൽ ചേർത്തിട്ടില്ല. ഉദാഹരണമായി "പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനമാണ്" ഈ വിശ്വാസപ്രമാണത്തിന്റെ 'കാതൽ' എന്ന അതിലെ രണ്ടാം വാക്യം അബദ്ധമാണ്. ഈ പഴയ വിശ്വാസപ്രമാണത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അവർ ചേർന്ന ഒരു ദൈവികത്രിത്വം എന്ന സങ്കല്പം ഇതിലില്ല. പിൽക്കാല ദൈവശാസ്ത്രത്തിൽ രൂപപ്പെട്ട ത്രിത്വസങ്കല്പത്തിനു മുൻപുള്ളതാണ് ഈ വിശ്വാസപ്രമാണം.ജോർജുകുട്ടി (സംവാദം) 13:09, 2 ഒക്ടോബർ 2012 (UTC)[മറുപടി]

 താൾ നാൾവഴി ലയനം നടത്തി തിരിച്ചുവിട്ടു -- റസിമാൻ ടി വി 13:22, 2 ഒക്ടോബർ 2012 (UTC)[മറുപടി]