സംവാദം:ശീമക്കൊന്ന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശീമക്കൊന്നയുടെ ഉറപ്പ് സംബന്ധിച്ചുള്ള വാദം ശരിയല്ല. ഇതിന്റെ തടി മൂപ്പെത്തിയാൽ നല്ല ഈടും ഉറപ്പും ഉള്ളതായിത്തീരുന്നു. ഫർണീച്ചർ നിർമിക്കാൻ അനുയോജ്യമാണു് . വേലി ആയി നിർത്തിയത് ആകാമെന്നും അതുകൊണ്ടൂതന്നെ തടിയിൽ മുള്ളു കമ്പി ആഴ്ന്നിറങ്ങി ഇരിപ്പുണ്ടാകുമെന്നുമുള്ള, തടി അറക്കുന്ന മില്ലിലെ സംശയം മാാത്രമേ ഇക്കാര്യത്തിൽ തടസ്സമുള്ളു.— ഈ തിരുത്തൽ നടത്തിയത് Reji Jacob (സംവാദംസംഭാവനകൾ) ````

റെജി എന്തെങ്കിലും വിവരം ചേർക്കുമെന്ന് പ്രത്യാശിക്കുന്നു. --സുഗീഷ് (സംവാദം) 09:29, 31 ഡിസംബർ 2011 (UTC)[മറുപടി]


ചില വിവരങ്ങൾ ഇവിടെയുണ്ടു്. http://www.tropicalforages.info/key/Forages/Media/Html/Gliricidia_sepium.htm

തടിയെക്കുറിച്ച് (എന്റെ അനുഭവത്തിൽ):

മിക്കപ്പോഴും വേലിക്കുറ്റികളോ തണൽത്താങ്ങുകളോ ആയി വളർത്തുന്ന ഈ മരത്തിന്റെ തുകലും (Foliage) ശിഖരങ്ങളും ഓരോ വർഷവും മുറിച്ചെടുത്തു് വളമായി ഉപയോഗിക്കുന്നതാണു് പതിവു്. സ്വതവേതന്നെ സാവധാനം മാത്രം തടിവെയ്ക്കുന്ന കാണ്ഡം ഇതുമൂലം, ഉപയോഗപ്രദമായ രീതിയിൽ വലുപ്പം വെയ്ക്കാൻ ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. അധികമൊന്നും പ്രൂൺ ചെയ്യാത്ത, 20 വർഷത്തോളം പഴക്കമുള്ള ഒരു മരംതന്നെ, ഏകദേശം 20 സെ.മീ. വ്യാസമുള്ള തായ്തടിയോടെയാണു കാണുന്നതു്. അതുകൊണ്ടു്, മരസാമാ‍നങ്ങൾ പണിയാൻ തക്ക വലിപ്പമോ ഉറപ്പോ ഈ മരത്തിനുണ്ടാവുമെന്നു് എന്റെ അറിവിൽ തോന്നുന്നില്ല.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:27, 29 ജനുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശീമക്കൊന്ന&oldid=1174057" എന്ന താളിൽനിന്ന് ശേഖരിച്ചത്