സംവാദം:ശിവഗിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവഗിരി എന്ന ഈ താളിൽ ആ സ്ഥലത്തെ കുറിക്കുന്ന പൊതുവിവരങ്ങൾ അല്ലേ പ്രധാനമായും വരേണ്ടത്. ശീവഗിരി മഠത്തെയും തീർത്ഥാടനത്തെയും പറ്റി പ്രത്യേകം പ്രത്യേകം ലേഖനങ്ങൾ വരേണ്ടതല്ലേ ? --Adv.tksujith (സംവാദം) 02:57, 1 ജനുവരി 2014 (UTC)[മറുപടി]

ശിവഗിരിയും ശിവഗിരി മഠവും[തിരുത്തുക]

1. ശിവഗിരി എന്ന ചെറിയ കുന്നിൻ പ്രദേശം ഏതാണ്ട് ഇരുനൂറേക്കറോളം മഠത്തിന്റെ ഭൂമിതന്നെയാണ്. അതായത് ശിവഗിരി എന്ന സ്ഥലം ഏതാണ്ട് പൂർണ്ണമായും മഠമാണ്. (മഠം, കോളേജ്, സ്കൂൾ ഒക്കെയായി). എന്നാലും ശിവഗിരിയും ശിവഗിരി തീർത്ഥാടനവും വേറേ വേറേ ലേഖനങ്ങളാക്കാവുന്നതാണെന്ന് തോന്നുന്നു.

2.മറച്ചിരിയ്ക്കുന്ന ഭാഗത്ത് പകർപ്പവകാശലംഘനം ഉണ്ടാകാൻ സാധ്യതയില്ല.ഈ സംഭാഷണത്തിലെ ഒരാളായ ടീ കേ കിട്ടൻ റൈട്ടർ തന്നെ കോട്ടയത്ത് നിന്ന് അച്ചടിച്ചിറക്കിയ ലഘു ഗ്രന്ധത്തിൽ ആണിത് ആദ്യം അച്ചടിയിൽ വരുന്നത്.ആ പുസ്തകം അച്ചടിച്ചിട്ട് എന്തായാലും നൂറു കൊല്ലം കഴിഞ്ഞിരിയ്ക്കണം. 1954ൽ പീ കേ ബാലകൃഷ്ണൻ എഴുതിയ നാരായണഗുരു എന്ന പുസ്തകത്തിലാണ് അതിനു ശേഷം അച്ചടിച്ചത്.ശ്രീ.പീ കേ ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ ആദ്യപ്രതി 54ൽ ഇറങ്ങി. അവിടെ കിട്ടൻ റൈട്ടറുടെ പുസ്തകത്തിൽ നിന്നു അതിനു ശേഷം ആദ്യമായി അച്ചടിയിൽ വരുന്നു എന്ന് പറഞ്ഞാണ് എടുത്ത് ചേർത്തിരിയ്ക്കുന്നത്. നാരായണഗുരുവിനെപ്പറ്റിയുള്ള മിക്കവാറും എല്ലാ പുസ്തകങ്ങളിലും ഇതേ സംഭാഷണം ചേർത്തിട്ടുമുണ്ട്.(കിട്ടൻ റൈട്ടറുടെ പുസ്തകത്തിന്റെ ബാക്കി വിവരങ്ങൾ അറിയില്ല.) — ഈ തിരുത്തൽ നടത്തിയത് Kaaliyambi (സംവാദംസംഭാവനകൾ)

വിശദീകരണത്തിന് നന്ദി. മറയ്കൽ ഒഴിവാക്കാം. മേൽപ്പറഞ്ഞവയുടെ കൂടെ കിട്ടൻ റൈട്ടറുടെ താളും തുടങ്ങാൻ ശ്രമിക്കുമല്ലോ. --Adv.tksujith (സംവാദം) 04:53, 1 ജനുവരി 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശിവഗിരി&oldid=1894275" എന്ന താളിൽനിന്ന് ശേഖരിച്ചത്