സംവാദം:ശബരിമല ധർമ്മശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'ണ്' 'ൺ' ആയിപ്പോകുന്നുണ്ടേ - ജെയിൻ 08:01, 14 മേയ് 2008 (UTC) തിരുത്തിയിട്ടുണ്ട് - ജെയിൻ 11:06, 14 മേയ് 2008 (UTC)[]

"ശാസ്താവാണ് പ്രധാന മൂർത്തി. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻറെ ക്ഷേത്രം"

1) നടുവിലാണ്‌ അയ്യപ്പന്റെ സ്ഥാനം എന്ന് പറയുന്നതല്ലേ നല്ലത്? 2) മലദൈവങ്ങൾ എവിടെയാണ്‌ ഇരിക്കുന്നത്. അവർക്ക് ക്ഷേത്രമുണ്ടോ? 3) അയ്യപ്പനും ശാസ്താവും ഒന്നു തന്നെയാണോ?

ഇൻ‌ട്റോയിലെ വാക്കുകൾ അപ്ലം സ്പഷ്ടവും വ്യക്തവുമായാൽ നന്നായിരുന്നു. --ശ്രീകല 16:22, 14 മേയ് 2008 (UTC)[]

[തിരുത്തുക]

ണ്(N) (N~) ആയിപ്പോകുന്നത് ഫോണ്ടിന്റെ പ്രശ്നമാണോ? --ഷാജി 16:34, 14 മേയ് 2008 (UTC)[]

അല്ല എനിക്ക് ണ് എന്നും ൺ എന്നും എഴുതാൻ പറ്റുന്നുണ്ടല്ലോ ? രൺജിത്ത്

നീക്കം ചെയ്യേണ്ട ചിത്രങ്ങൾ[തിരുത്തുക]

ഈ താളിലുള്ള മിക്ക പടങ്ങളും നീക്കം ചെയ്യേണ്ടതാണെന്ന് തോന്നുന്നു. ശ്രീകോവിലിന്റെ പരിസരങ്ങളിൽ ഫോട്ടോ എടുക്കുന്നത് നിരോധിച്ചിരിക്കുന്നതായാണ് എന്റെ അറിവ്. ഇതേ കാരണത്തിൽ മുൻപ് പ്രമാണം:ശബരിമല.JPG എന്ന ചിത്രം നീക്കം ചെയ്തിട്ടുണ്ട്. ഉസം:Aruna/Archive_1#ശബരിമല ചിത്രം ഇവിടെ നടന്ന സംവാദം കാണുക. ഇതേ പറ്റി കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായം തേടുന്നു. --സാദിക്ക്‌ ഖാലിദ്‌ 06:02, 4 ഏപ്രിൽ 2009 (UTC)[]

പൊതുജനങ്ങളെ നിരോധിച്ചിരിക്കുന്നു എന്നേ ഉള്ളൂ. എങ്കിലും പടം എടുക്കുന്നതു നിയമലംഘനം ആവുന്നില്ല. നിരവധി പത്രങ്ങളും മറ്റും ഈ പടങ്ങൾ കാണിക്കാറുണ്ട്. എങ്കിലും ശബരിമല സുരക്ഷക്ക് ചിലപ്പോൾ പ്രശ്നമായേക്കാം. അതേ പോലെ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡാമുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവക്കും ഇത്തരം നിരോധനങ്ങൾ ഉണ്ട്. കുറഞ്ഞ റസലൂഷനിലുള്ള ചിത്രം വലിയ പ്രശ്നമുണ്ടാക്കില്ല എന്ന് തോന്നു. അഞജന മേനോൻ കയറ്റിയ പടങ്ങൾ ആ ലേഖനത്തിൽ അത്യാവശ്യമാണെങ്കിൽ മാത്രം നിലനിർത്തിയാൽ മതി എന്നാണെന്റെ അഭിപ്രായം. വെറുതെ പടം കാണിക്കാൻ വേണ്ടി മാത്രമാണെങ്കിൽ അതൊഴിവാക്കുന്നതാൺ നല്ലത്. ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായവും അഞ്ജനയുടെ അഭിപ്രായവും കേൾക്കട്ടേ. --ചള്ളിയാൻ ♫ ♫ 06:22, 4 ഏപ്രിൽ 2009 (UTC)[]

MOBILE PHONE AND PHOTOGRAPHY STRICTLY PROHIBITED എന്ന ബോർഡ് അവിടെ ഉണ്ടായിരുന്നു (ഇപ്പോ ഉണ്ടൊ എന്ന് അറീല്ല). അങ്ങിനെയുള്ള സ്ഥലത്തു നിന്നും പടമെടുത്ത് വിക്കിയിൽ ചേർക്കേണ്ടതുണ്ടോ? നിയമലംഘനമാണെങ്കിലും അല്ലെങ്കിലും അവരെ മാനിക്കേണ്ടതില്ലേ? --സാദിക്ക്‌ ഖാലിദ്‌ 09:50, 4 ഏപ്രിൽ 2009 (UTC)[]

ശ്രീകോവിലിൻറെ പടം എടുക്കുന്ന കാര്യത്തിൽ മാത്രമെ നിരോധനം ഉള്ളു. എൻറെ ഒരു ചിത്രം അതിൽ പെടും. മറ്റു പടങ്ങൾ ശ്രീകോവിലിൻറെ പരിസരത്ത് അല്ല. ഞാൻ അപ്ലോഡ് ചെയ്ത ആ ചിത്രം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. Aruna 11:07, 4 ഏപ്രിൽ 2009 (UTC)[]
അരുണയുടെ പടം നീക്കിയിട്ടുണ്ട് ചിത്രം:Shabarimala.JPG കൂടി നീക്കം ചെയ്യാമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 17:36, 4 ഏപ്രിൽ 2009 (UTC)[]

പകർപ്പവകാശം ഒഴികെയുള്ള മറ്റു നിയമങ്ങളൊന്നും വിക്കിപീഡിയ കണക്കിലെടുക്കേണ്ടതില്ല. മുകളിൽപ്പറഞ്ഞ കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ട ചിത്രങ്ങൾ ആവശ്യമെങ്കിൽ പുനഃസ്ഥാപിക്കാവുന്നതാണ്.--Vssun (സുനിൽ) 10:07, 3 ഒക്ടോബർ 2011 (UTC)[]


അതു തന്നെയാണ് എൻറേയും അഭിപ്രായം. പകർപ്പവകാശമാണ് മുഖ്യമായി ശ്രദ്ധിക്കേണ്ടത്. ചിത്രങ്ങൾ ഉചിതമായി ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യാം. malikaveedu 09:47, 17 ഒക്ടോബർ 2017 (UTC)

ആധാരസൂചിക[തിരുത്തുക]

↑ മംഗളം വാർത്തമകരവിളക്ക്‌ സ്വയം തെളിയുന്നതല്ല: തന്ത്രി മഹേശ്വര്‌
7 ആം കണ്ണി ഇപ്പോഴും നിലവിലുണ്ടോ. പത്രവാർത്തകൾ ആധാരമായിടാൻ കഴിവതും ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്. — ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)

ഇടത്താവളങ്ങൾക്ക് വളരെ അധികം പ്രാധാന്യം?[തിരുത്തുക]

ഇടത്താവളങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുത്തു കാണുന്നു. ശരിക്കും പേരും ഒരു ഒന്നു രണ്ടു വാചകങ്ങളിൽ വിവരണവും പോരേ?. ഇപ്പോൾ ഓരോ ക്ഷേത്രത്തിന്റെയും മുഴുവൻ താളും ഈ താളിൽ കൊണ്ടുവന്ന് നിറച്ചിരിക്കുകയാണ്.

‘’‘ദിലീപ് കുമാർ‘’‘ 08:59, 22 മാർച്ച് 2011 (UTC)[]

മതി. ധൈര്യമായി തിരുത്തൂ --Anoopan| അനൂപൻ 09:03, 22 മാർച്ച് 2011 (UTC)[]

മണ്ഡലക്കാലം[തിരുത്തുക]

മണ്ഡലക്കാലം എന്നാൽ എന്നു മുതൽ എന്നു വരെയാണ്? --Vssun (സുനിൽ) 10:18, 3 ഒക്ടോബർ 2011 (UTC)[]

ഒരു മണ്ഡലം = 41 ദിവസങ്ങൾ ചേർന്നുള്ള കാലത്തെ മണ്ഡലം എന്നു സൂചിപ്പിക്കുന്നു.
മണ്ഡലക്കാലം = വൃശ്ചികം ഒന്നു മുതലുള്ള 41 ദിവസങ്ങൾ മണ്ഡലക്കാലമായി (വ്രതാനുഷ്ഠാനങ്ങൾക്കുള്ള) പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വളരെ പണ്ടുമുതൽക്കുതന്നെ ഹൈന്ദവ വിശ്വാസപ്രകാരം ഭജന, വ്രതാനുഷ്ഠാനങ്ങൾ തുടങ്ങിയവയ്ക്കു സാധാരണയായി 1, 7,.... 41 ദിവസങ്ങൾ നടത്താറുണ്ടായിരുന്നു. മണ്ഡലക്കാലം ഭജനം ഇരുന്നതിനായുള്ള തെളിവുകൾ ഐതീഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രതിപാദിച്ചിട്ടുണ്ട്.
മണ്ഡലക്കാലം (പണ്ട്) = ദക്ഷിണായനം തുടങ്ങിയിരുന്നത് കർക്കിടകത്തിലായിരുന്നു; ദക്ഷിണായന കാലം നല്ലതല്ല എന്നുള്ള വിശ്വാസത്താലാണ് ഈ കാലയളവിലുള്ള ദിവസങ്ങൾ കൂടുതൽ പൂജാകാര്യങ്ങൾക്കായി മാറ്റിവെച്ചിരുന്നത്. (ഉദാ: ദക്ഷിണായനം തുടങ്ങുന്ന കർക്കിടകമാസത്തിലെ രാമായണവായന). ദക്ഷിണായനം തീരുന്നത് ധനുമാസം അവസാനം മകരസംക്രാന്തിയോടെയായിരുന്നു. ഉത്തരായനം തുടങ്ങിയിരുന്ന മകരസംക്രാന്തി നാൾ ഭാരതം മുഴുവനും ആഘോഷിക്കാനുള്ള കാരണവും ഇതായിരുന്നു. ദക്ഷിണായനം തീരുന്നതിനുമുൻപായി ഒരു മണ്ഡലക്കാലം (വൃശ്ചികം മുതൽ 41 ദിവസം) വീണ്ടും പൂജാദികാര്യങ്ങൾക്കും, വ്രതനിഷ്ഠകൾക്കും, ഭജനം ഇരിക്കുവാനും സ്വീകരിച്ചിരുന്നു.
മണ്ഡലക്കാലം (ഇന്ന്) = ഇന്ന് ദക്ഷിണായനം തീരുന്നത് ഒരു മാസം മുൻപാണ്. അതായത് ഡിസംബർ 15-നു (വൃശ്ചികം തീർന്നു ധനു തുടങ്ങുമ്പോൾ). അതുപോലെതന്നെ വിഷുവവും മാറി ഒരു മാസം മുൻപോട്ടായി.
വിഷുവം (സൂര്യൻ ഭൂമദ്ധ്യരേഖയിൽ വരുന്ന ദിവസം, പകലും രാത്രിയും ഒരേദൈർഘ്യത്തിൽ വരുന്ന ദിവസം) = 2 വിഷുവങ്ങൾ; മഹാവിഷുവം (മേടവിഷുവം), തുലാവിഷുവം. അതായത് ഏപ്രിൽ-15നും, ഒക്ടോബർ-15നും (പഴയ പ്രകാരം). പക്ഷെ ഇന്ന് വിഷുവം മീനത്തിലും. കന്നിയിലും ആണു വരുന്നത് (മാർച്ച്-15നും, സെപ്തം-15നും). (15 എന്നു പറഞ്ഞത് ഏകദേശ ദിവസമാണ്, മാറാൻ സാധ്യതയുണ്ട്) --രാജേഷ് ഉണുപ്പള്ളി Talk‍ 11:17, 3 ഒക്ടോബർ 2011 (UTC)[]

വിവരങ്ങൾ ലേഖനത്തിൽ യോജിച്ചയിടങ്ങളിൽ ചേർക്കുമെന്ന് കരുതുന്നു. അതുപോലെ മണ്ഡലം/മണ്ഡലക്കാലം എന്നതിന് വേറൊരു ലേക്ഖനത്തെക്കുറിച്ചും ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 02:08, 5 ഒക്ടോബർ 2011 (UTC)[]

നിഷ്പക്ഷത[തിരുത്തുക]

ലേഖനത്തിലെ വിവരണങ്ങൾ നിഷ്പക്ഷകോണിൽ നിന്നും എഴുതണം. അതുകൊണ്ട് തൽക്കാലം നിഷ്പക്ഷതാഫലകം ചേർക്കുന്നു. --Vssun (സുനിൽ) 02:08, 5 ഒക്ടോബർ 2011 (UTC)[]

ഫലകം നീക്കം ചെയ്യ്തുകൂടെ?--KG (കിരൺ) 20:47, 8 ഒക്ടോബർ 2020 (UTC)[]

വാഹനം[തിരുത്തുക]

ധർമ്മശാസ്താവിന്റെ വാഹനം കടുവയും പുലിയും അല്ല. കുതിരയാണ്. ദേവ-ദേവിക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്താക്ഷേത്രങ്ങളിലും കുതിരയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. (കാരണം വാഹനം കുതിരയാണ്.) അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും. ചിലർ ആ ചിത്രം കണ്ട് കടുവയയായും തെറ്റിധരിക്കുന്നു എന്നുമാത്രം. --രാജേഷ് ഉണുപ്പള്ളി Talk‍ 11:03, 17 നവംബർ 2011 (UTC) ഞാൻ തിരുത്തുന്നു. ഇനി അടുത്ത തിരുത്ത് നൽകുന്നതിനു മുൻപ് ഇവിടെ സംവദിക്കുക. --രാജേഷ് ഉണുപ്പള്ളി Talk‍ 11:03, 17 നവംബർ 2011 (UTC)[]

ഇതിനു അവലംബം വേണം രാജേഷ്. --അനൂപ് | Anoop 11:05, 17 നവംബർ 2011 (UTC)[]
ഒരു ഐ.പി. വന്നു കുതിര കടുവയാക്കി. ഞാൻ എന്റെ അറിവിൽ പുലിയാക്കി. ഇനി തെളിവ് വേണ്ടി വരും--റോജി പാലാ 11:08, 17 നവംബർ 2011 (UTC)[]
വീട്ടിൽ ഒരു പഴയ ചിത്രം ഉണ്ട് അതിൽ കുതിരയിലാണിദ്ദേഹത്തിന്റെ ഇരുപ്പ്. പക്ഷെ പുലിയാണ് കൂടുതൽ കണ്ടുവരുന്നത്. അന്വേഷിക്കേണ്ട കാര്യമാണ് --എഴുത്തുകാരി സംവാദം‍ 11:17, 17 നവംബർ 2011 (UTC)[]
ഇവിടെ നോക്കുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 11:55, 17 നവംബർ 2011 (UTC)[]
ആരുടെ കൈയ്യിലെങ്കിലും ശാസ്താക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുകളിലെ ഫോട്ടെ ഉണ്ടോ ? (ചിരിക്കരുത് ചോദ്യം കേട്ടിട്ട്) പെട്ടന്നു സോൾവ് ചെയ്യാൻ പറ്റുമായിരുന്നു അതാണ് ഉദ്ദേശിച്ചത്. പിന്നെ തെളിവ് നോക്കട്ടെ ഞാൻ ശ്രമിക്കാം.--രാജേഷ് ഉണുപ്പള്ളി Talk‍ 12:25, 17 നവംബർ 2011 (UTC)[]
അതേ ബ്ലോഗിൽ ഇവിടെയും ഉണ്ട് ആ കഥ ബ്ലോഗറിനെ ആധാരമാക്കാറില്ല എങ്കിലും ഒന്നൂടെ പരതി നോക്കട്ടെ. --എഴുത്തുകാരി സംവാദം‍ 12:32, 17 നവംബർ 2011 (UTC)[]
ഇതു നോക്കാതിരിക്കില്ലല്ലൊ.. --രാജേഷ് ഉണുപ്പള്ളി Talk‍ 16:54, 17 നവംബർ 2011 (UTC)[]
ഫേസ്‌ബുക്ക് കണ്ണിയൊന്നും കാണാൻ പറ്റുന്നില്ല. അത് പോട്ടേ, കുതിരപ്പുറത്തുപോകുന്ന ഏക ധർമ്മശാസ്താ ക്ഷേത്രം ചങ്ങനാശ്ശേരിയിലെ വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. മാത്രമല്ല, അയ്യപ്പൻ പുലിവാഹനാണെന്നും. --വൈശാഖ്‌ കല്ലൂർ (സംവാദം) 03:53, 16 ഡിസംബർ 2011 (UTC)[]

ഹരിവരാസനത്തിൽ "കളഭ കേസരി വാജി വാഹനം" എന്നാണ് വർണിക്കുന്നത്, കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം വാജി എന്നാൽ കുതിര, 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായ് അദ്ദെഹം സ്വീകരിക്കുന്നു. ശാസ്താവിനെ പലരീതൈയിൽ ഉള്ള ഭാവങ്ങളിൽ കാണാം, പ്രഭാ എന്ന പത്നിയൊടും സത്യകൻ എന്ന പുത്രനോടും കൂടി, പൂർണാ പുഷ്കലാ എന്നീ പത്നിമാരൊടു കൂടി, വേട്ടയാടുന്ന വേട്ടശാസ്താവായി, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനായി ഒക്കെ ശാസ്തൃ സങ്കൽപ്പം ഉണ്ട്. എന്നിരുന്നാലും ശാസ്താവിന്റെ മുഖ്യ വാഹനം കുതിര തന്നെയാണ്.--കണ്ണൻ വയനാട്

കൊടിമരത്തിന് മുകളിൽ കുതിര തന്നെയാണ് - Pranchiyettan (സംവാദം) 18:20, 4 ഡിസംബർ 2012 (UTC)[]

"കളമൃദുസ്മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ"

ഇതും കാണുക

വീഡിയോ from യുട്യൂബ് --♥Aswini (സംവാദം) 09:02, 23 ജനുവരി 2013 (UTC)[]

ചാലക്കയം[തിരുത്തുക]

തീർത്ഥാടനകാലത്ത് ചാലക്കയം പട്ടണം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം >> ചാലക്കയം പട്ടണം ഒന്നും അല്ല.. ഒരു ചായക്കട പോലും ഇല്ലാത്ത കാടാണ് ആ സ്ഥലം.. അതുകൊണ്ട് പട്ടണം എന്നാ വാക്ക് മായ്ക്കുന്നു. Pranchiyettan (സംവാദം) 18:20, 4 ഡിസംബർ 2012 (UTC)[]


Number of pilgrims[തിരുത്തുക]

നാല് - അഞ്ചു കോടി കണക്കു എവിടെ നിന്നാണ് ? പത്തനതിട്ട ജില്ലയുടെ സൈറ്റ് 3-4 million മാത്രമേ പറയുന്നുള്ളൂ . http://www.pathanamthitta.nic.in/Sabarimala.htm

Rakeshwarier (സംവാദം) 13:27, 24 സെപ്റ്റംബർ 2014 (UTC)[]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറയുന്നത് 40-50 million എന്നാണ്.

18:22, 07 ജൂലൈ 2020 (UTC)

temple name is changed.[തിരുത്തുക]

The temple name is changed..old name SHABARIMALA SREE DHARMASHASTRA TEMPLE is changed to SHABARIMALA SREE AYYAPPA TEMPLE. sir,please add the new name in place of old name.

temple name changed[തിരുത്തുക]

The temple's name, Sree Dharma Sastha temple, has been changed following a decision by the Travancore Devaswom Board that manages the Sabarimala temple. The temple was renamed as the board maintained that Lord Ayyappa and Dharma Sastha were two different gods, as opposed to the common belief that they are the same.Nov 22, 2016

http://www.thenewsminute.com/article/why-has-sabarimala-temples-name-been-changed-suddenly-devaswom-chief-speaks-53230

http://indianexpress.com/article/india/india-news-india/name-change-for-keralas-renowned-hill-shrine-4387854/

http://indiatoday.intoday.in/story/kerala-sabarimala-temple-pathanamthitta-lord-ayyappa-travancore-devaswom-board/1/816109.html


SIR PLEASE ADD THE NEW NAME


ഈ ലേഖനത്തിൽ അവശ്യം ആവശ്യമായ അവലംബങ്ങൾ ഇല്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല യിൽ അയ്യപ്പനെപ്പറ്റി പ്രതിപാദിപ്പിച്ചിട്ടുണ്ട്. അത് ലേഖനത്തിൽ കണ്ടില്ല. ഒരു prejudice view ലേഖനത്തിനു ഉണ്ടെന്നു തോന്നിപ്പോകുന്നു. ഇതിന്റെ ലേഖകൻ ആത്മാർത്ഥമായി ലേഖനം എഴുതിയിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ! അദ്ദേഹം ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ പറഞ്ഞെന്നു മാത്രം .(Anjuravi (സംവാദം) 01:26, 1 നവംബർ 2018 (UTC))[]

Requested move 25 നവംബർ 2018[തിരുത്തുക]

{{requested move/dated|ശബരിമല}}

ശബരിമല ധർമ്മശാസ്താക്ഷേത്രംശബരിമല – WP:Commonname Akhiljaxxn (സംവാദം) 12:47, 25 നവംബർ 2018 (UTC)[]

എതിർപ്പില്ലാത്തതിനാൽ തലക്കെട്ടു മാറ്റുന്നു. Akhiljaxxn (സംവാദം) 11:34, 2 ജനുവരി 2019 (UTC)[]

ശബരിമല[തിരുത്തുക]

ഈ ലേഖനത്തിൽ ഇഷ്ടം പോലെ അക്ഷരപ്പിശകുകൾ ഉ ണ്ട്. പല സ്ഥലങ്ങളിലും കാലഗണനയും logic -ഉം ഒത്തുചേരുന്നില്ല ! AD & BC അയ്യപ്പനുമായി കൂട്ടിക്കുഴച്ചിരിക്കുന്നു. ത്രേതാ യുഗത്തിലും ദ്വാപര യുഗത്തിലും പരശുരാമൻ ഉണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഒരു യുഗം 10 ലക്ഷത്തിൽപ്പരം വർഷമാണെന്നും. ത്രേതാ യുഗത്തിൽ പരശുരാമൻ രാമനുമായും ദ്വാപര യുഗത്തിൽ ഭീഷ്മപിതാമഹനുമായും യുദ്ധം ചെയ്തിട്ടുണ്ട് എന്ന് ഏവരും സമ്മതിക്കുമല്ലോ !. ഒരു അവതാരം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വയസ്സ് ലക്ഷക്കണക്കിന് വർഷങ്ങൾ ആണെന്ന് കണക്കാക്കിയാൽ തന്നെ AD യുമായും ശബരിമലയുമായും എന്ത് ബന്ധമാണ് പരശുരാമനുള്ളത് ? പ്രത്യേകിച്ചു കലിയുഗത്തിൽ ! വെള്ളാളർ എന്ന ലേഖനത്തിലും ഈയൊരു പ്രശ്നമുണ്ട് ! സമൂലം മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട ലേഖനങ്ങളാണ് ശബരിമലയും വെള്ളാളരും!! @Anjuravi:(Anjuravi (സംവാദം) 18:47, 28 നവംബർ 2018 (UTC))[]

ശ്രീ :Anjuravi, താങ്കൾ പറഞ്ഞതിനോടു യോജിക്കുന്നു. മാറ്റങ്ങൾ സ്വാഗതം ചെയ്യുന്നതോടൊപ്പം വലിയ മാറ്റങ്ങൾ ചർച്ചയിലൂടെയും സമവായത്തിലൂടെയുമാകണം വേണ്ടതെന്ന് അഭിപ്രായപ്പെട്ടുകൊള്ളുന്നു. Malikaveedu (സംവാദം) 19:44, 28 നവംബർ 2018 (UTC)[]

മാളികവീടിനും എന്റെ view തന്നെയാണെന്നറിഞ്ഞതിൽ സന്തോഷം. എല്ലാവരുടെയും views അറിഞ്ഞതിനു ശേഷം തിരുത്തിയാൽ മതി എന്ന് വിചാരിച്ചാണ് സംവാദത്താളിലിട്ടത് ! പിന്നെ ശബരിമല എന്നത് ഇപ്പോൾ വളരെ sensitive & controversy ഉള്ള വിഷയമാണല്ലോ ? അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. Views വന്നതിനു ശേഷം വേണ്ടത് ചെയ്യാൻ പറ്റുമെന്ന് ആശിക്കുന്നു .@Anjuravi:(Anjuravi (സംവാദം) 20:14, 28 നവംബർ 2018 (UTC))[]

നാൾവഴി[തിരുത്തുക]

ഈ താളിന്റെ കഴിഞ്ഞ പത്തുവർഷത്തെ തിരുത്തൽ ചരിത്രം എവിടെ?--Vinayaraj (സംവാദം) 13:14, 3 ജനുവരി 2019 (UTC)[]

ഇവിടേം പണിതിട്ടു പോയോ!! ഐതിഹ്യങ്ങൾക്കു പിന്നിലൊക്കെ അവലംബവും ലോജിക്കും അന്വേഷിച്ചു പോകുന്നത് ശുദ്ധമണ്ടത്തരമാണ്. ഇന്നത്തെ കണ്ണിലൂടെ നോക്കിയാൽ മിനിറ്റും സെക്കന്റും എണ്ണിപ്പെറുക്കി ഏതുകാലവും രേഖപ്പെടുത്താനാവും. ഇതിനൊന്നും വാച്ചും ക്ലോക്കും കമ്പ്യൂട്ടറും ഇല്ലാതിരുന്ന കാലത്ത് പലഭാഗങ്ങളിലായി പറഞ്ഞുവരുന്ന കഥകൾ മാത്രമാണ് ഐതിഹ്യങ്ങൾ എന്നു കരുതുക. ഒരേ കാര്യം തന്നെ പലഭാഗത്ത് പലതായിരിക്കും. അതങ്ങനെ തന്നെ കുറിച്ചു വെയ്ക്കുക എന്നതിനപ്പുറം മറ്റൊന്നു ചിന്തിക്കേണ്ടതില്ല മേൽപ്പറഞ്ഞ കാര്യത്തിൽ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:07, 4 ജനുവരി 2019 (UTC)[]
നാൾവഴി ഒക്കെ ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല.Akhiljaxxn (സംവാദം) 00:30, 4 ജനുവരി 2019 (UTC)[]

പേരുമാറ്റം[തിരുത്തുക]

ലേഖനത്തിന്റെ പേരു മാറ്റിയതെന്തിനാണ്? മുമ്പ് ഉണ്ടായിരുന്ന പേരിനു കുഴപ്പമുണ്ടായിരുന്നോ? ശബരിമല ശരിക്കും ധർമ്മശാസ്താവിന്റെയോ മണികണ്ഠന്റെയോ അയ്യപ്പന്റേയോ അതോ എല്ലാവരുടേതും കൂടിയതോ ആവട്ടെ,ശബരിമല എന്നുതന്നെ മതിയല്ലോ അപ്പോൾ! രണ്ടു ശബരിമല ഉണ്ടീയിരുന്നെങ്കിൽ വ്യക്തതയ്ക്ക് പേരിതുപോലെ വിശദീകരിക്കാമായിരുന്നു. പേരുമാറ്റിയ ആൾ കാരണം വിശദീകരിച്ചാൽ നല്ലതായിരുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:17, 1 മാർച്ച് 2019 (UTC)[]

സംവാദം:ശബരിമല (സ്ഥലം) കാണുക. സ്ഥലവും ക്ഷേത്രവും തമ്മിൽ disambiguate ചെയ്തതാണ് -- റസിമാൻ ടി വി 07:56, 1 മാർച്ച് 2019 (UTC)[]
സമീപകാലത്ത് ഏറെ പ്രശ്നങ്ങൾ നടന്നതിനാലും വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചർച്ചകൾ വന്നതിനാലും ശബരിമല (ക്ഷേത്രം) എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ മതിയായിരുന്നിന്നില്ലേ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:04, 2 മാർച്ച് 2019 (UTC)[]
പേരുമാറ്റവുമായി സംബന്ധിച്ച ചർച്ചകൾ സംവാദം:ശബരിമല താളിൽ നടത്തുമല്ലോ -- റസിമാൻ ടി വി 13:07, 2 മാർച്ച് 2019 (UTC)[]

16 നൂറ്റാണ്ട് ഗുപ്ത സാമ്രാജ്യം ? അഗസ്ത്യാ മുനി ചരിത്ര പുരുഷൻ എന്ന തെറ്റായ ചരിത്രം[തിരുത്തുക]

ചരിത്രം എന്ന ലെഹ്നം തികച്ചും തെറ്റായ കാര്യങ്ങൾ പറയുന്നത് . പുരാണ കഥാപാത്രം ആയ അഗസ്ത്യ മുനി ബുദ്ധമതം നശിപ്പിക്കാൻ ശ്രമിച്ചു എന്നും പൃ ചരിത്ര പുരുഷൻ ആണ് എന്നും , ഗുപ്ത സാമ്രാജ്യം 16 നൂറ്റാണ്ടിൽ ഭരിച്ചത് എന്നും തെറ്റായ കാര്യങ്ങൾ തെറ്റായ reference ഉപയോഗിച്ച എഴുതിരിക്കുന്നത്. ശബരിമല ബുദ്ധ വിഹാരം ആണ് എന്ന് പറയാൻ തെറ്റായ കാര്യങ്ങൾ തെറ്റായ സന്ദേശ ഉപയോഗിച്ചിരിക്കുന്നത്. ശരണം വിളിലിയും , അയ്യപ്പ പ്രതിഷ്ഠയും ഹിന്ദു മത ശാസ്ത്രം അനുസരിച്ചാണ് . അല്ലാതെ ബുദ്ധമതം ആയി യാതൊരു ബന്ധം ഇല്ല . അഹം ബ്രഹ്മശ്രീ (സംവാദം) 05:09, 28 മേയ് 2021 (UTC)[]