സംവാദം:വ്യാകുലമാതാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബങ്ങൾ[തിരുത്തുക]

ലേഖനത്തോടൊപ്പം നൽകിയിരിക്കുന്ന സുവിശേഷഭാഗങ്ങളുടെ അവലംബങ്ങളിലെ കണ്ണികൾ ക്രമീകരിച്ചിരിക്കുന്നത് അതാത് സുവിശേഷങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളിലേക്കാണെല്ലോ? അതിലും നല്ലത് കണ്ണികൾ വിക്കിഗ്രന്ഥശാലയിലുള്ള സത്യവേദപുസ്തകത്തിലേക്കോ അല്ലെങ്കിൽ പി.ഓ.സി ബൈബിളിന്റെ ഓൺലൈൻ താളിലേക്കോ ക്രമീകരിക്കുന്നതല്ലേ? അവിടെയാണല്ലോ റഫറൻസായുള്ള വാക്യങ്ങളോ സംഭവങ്ങളോ കാണാൻ കഴിയുക. ---Johnchacks (സംവാദം) 13:51, 10 മാർച്ച് 2012 (UTC)[മറുപടി]

float--അഖില് അപ്രേം (സംവാദം) 14:06, 10 മാർച്ച് 2012 (UTC)[മറുപടി]

ഈ അവലംബങ്ങൾ തന്നെ ഒഴിവാക്കേണ്ടതാണ്. മൂന്നാം കക്ഷി അവലംബങ്ങളാണ് വിക്കിപീഡിയയ്ക്ക് ആവശ്യം. --സിദ്ധാർത്ഥൻ (സംവാദം) 14:12, 10 മാർച്ച് 2012 (UTC)[മറുപടി]

മൂന്നാം കക്ഷി അവലംബങ്ങൾ ബൈബിളിൽ നിന്നും തന്നെ രൂപം കൊണ്ടവയായിരിക്കും. ലേഖനത്തിൽ സപ്തസന്താപങ്ങൾ എന്ന ഉപവിഭാഗത്തിൽ മറിയത്തിന്റെ സപ്തസന്താപങ്ങളുടെ പട്ടികയ്ക്കാണ് അവലംബം നൽകിയിരിക്കുന്നത്. അത് ലേഖകൻ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചവയല്ല ബൈബിളിനെ ആസ്പദമാക്കി നൽകിയിരിക്കുന്നവയാണെന്നു വ്യക്തമാക്കാനാണ് ചേർത്തിരിക്കുന്നത്. പിന്നെ ജോണിന്റെ ചോദ്യം, ഇപ്പോൾ ബൈബിൾ എല്ലാം അതേപടി ഓൺലൈനിൽ ലഭ്യമായതിനാൽ പുസ്തകം തുറന്നുനോക്കുന്നതിനു പകരം വെബ്സൈറ്റിലേക്കു കണ്ണി നൽകുകയാണെങ്കിൽ തെളിവ് പെട്ടെന്നു പരിശോധിക്കാൻ സാധിക്കും എന്നതിനാലാണ്.--റോജി പാലാ (സംവാദം) 14:51, 10 മാർച്ച് 2012 (UTC)[മറുപടി]

മൂന്നാംകക്ഷി അവലംബം എന്നുദ്ദേശിച്ചത് ബൈബിളിൽനിന്ന് വ്യത്യസ്തമായി അവലംബം കൊടുക്കുക എന്നതല്ല. വിക്കിപീഡിയ ലേഖനങ്ങൽക്ക് വിക്കിസംരംഭങ്ങളിലെത്തന്നെ താളുകൾ അവലംബമായി നല്കുന്നത് അഭിലഷണീയമല്ല. പകരം അവ കൂടുതൽ വിവരങ്ങൾക്ക് എന്ന വിഭാഗത്തിലേക്ക് മാറ്റണം. --സിദ്ധാർത്ഥൻ (സംവാദം) 14:57, 10 മാർച്ച് 2012 (UTC)[മറുപടി]

അത് ലേഖനത്ത വിക്കിസംരംഭത്തിൽ തന്നെ അവലംബമായി നൽകി എന്നു കാണാനാവില്ല. ഒരു വെബ്സൈറ്റിനെ അവലംബമായി നൽകുമ്പോൾ ആ വെബ്സൈറ്റിനെക്കുറിച്ച് വിക്കിയിൽ ലേഖനം ഉണ്ടെങ്കിൽ അതിനു നമ്മൾ കണ്ണി നൽകാറുണ്ട്. അത് നൽകണമെന്നു നിർബന്ധവുമില്ല. ലേഖകൻ അത്തരത്തിൽ നിലവിലുള്ള ലേഖനക്കണ്ണി നൽകി എന്നു മാത്രം. ഇനി കണ്ണി നൽകിയില്ലെങ്കിലും സുവിശേഷത്തിന്റെ പേരോ വാക്യമോ മാറുന്നില്ല.--റോജി പാലാ (സംവാദം) 15:06, 10 മാർച്ച് 2012 (UTC)[മറുപടി]

അതുതന്നെയാണ് പറഞ്ഞത്. അവലംബം എന്ന വിഭാഗത്തിൽനിന്ന് ആ ലിങ്ക് മാറ്റി മറ്റു പേരിൽ നൽകണം. അവലംബം എന്നതിന്റെ അന്തഃസത്തയ്ക്ക് ആ ലിങ്ക് ചേരുന്നില്ല. --സിദ്ധാർത്ഥൻ (സംവാദം) 16:38, 10 മാർച്ച് 2012 (UTC)[മറുപടി]

അതിന്റെ [[ ]] എടുത്തു കളഞ്ഞോളു. പ്രശ്നം തീർന്നില്ലേ?--റോജി പാലാ (സംവാദം) 16:53, 10 മാർച്ച് 2012 (UTC)[മറുപടി]
ആദാം, ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടിക , കഅബ ഇതിന്റെയൊക്കെ താഴെ നോക്കൂ. ഇതു പോലെ നിരവധിയുണ്ട്. ഒക്കെ കണ്ണി ഒഴിവാക്കേണ്ടി വരും. --റോജി പാലാ (സംവാദം) 17:03, 10 മാർച്ച് 2012 (UTC)[മറുപടി]

തീർച്ചയായും. മറ്റ് ലേഖനങ്ങൾ ചൂണ്ടിക്കാട്ടി സാധൂകരിക്കുന്നതിൽ അർത്ഥമില്ല. ഇത്തരത്തിലുള്ള ഏതൊക്കെ ലേഖനങ്ങളിൽ ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ടോ അതെല്ലാം മാറ്റേണ്ടതുതന്നെ. സിദ്ധാർത്ഥൻ (സംവാദം) 07:10, 11 മാർച്ച് 2012 (UTC)[മറുപടി]

സാധൂകരിക്കാനുള്ള ശ്രമം എന്നു കരുതേണ്ടതില്ല. ഇതൊക്കെ ഇവിടെ പിന്തുടരുന്ന കാര്യങ്ങളാണെന്നു ചൂണ്ടിക്കാണിക്കാൻ ഉദ്ധരിച്ചെന്നേ ഉള്ളു. അവലംബം എന്നതിന്റെ അന്തഃസത്തയ്ക്ക് ചേരില്ല എന്നതിനൊരു വിശദീകരണം കുറിക്കുമോ? ഒപ്പം ഇതിലെ 1 എന്ന അവലംബത്തിൽ ക്ലിക് ചെയ്ത് എത്തുന്ന അവലംബത്തിലെ കണ്ണി en:Our Sunday Visitor എന്ന ഇംഗ്ലീഷ് വിക്കിയിലെ തന്നെ ലേഖനത്തിലേക്കു പോകുന്നതിനും എന്താണ് പ്രശ്നം. അത്തരത്തിൽ അവലംബം നൽകുന്ന കണ്ണിയിലെ സംഭവത്തെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ ഉണ്ടെങ്കിൽ അത് മനസിലാക്കാൻ ഉപകരിക്കുകയല്ലേ ഉള്ളു. ലൂക്കായുടെ സുവിശേഷം 2:34-35 എന്ന് നൽകുമ്പോൾ ലൂക്കായുടെ സുവിശേഷം എന്തെന്നു അറിവില്ലാത്തവർക്ക് ലൂക്കായുടെ സുവിശേഷം 2:34-35 ഇങ്ങനെ നൽകുക വഴി ലൂക്കായുടെ സുവിശേഷം എന്തെന്നു തിരിച്ചറിയാൻ സാധിക്കും. ആ കണ്ണി ഒഴിവാക്കുക വഴി അന്തഃസത്തയ്ക്ക് എന്തു മാറ്റമാണ് ഉണ്ടാകുക. --റോജി പാലാ (സംവാദം) 07:29, 11 മാർച്ച് 2012 (UTC)[മറുപടി]

തർക്കം ഇപ്പോഴാണു ശ്രദ്ധിച്ചത്. വിക്കിയിലെ ഒരു ലേഖനം മറ്റൊരു ലേഖനത്തിൽ തെളിവ് ആക്കിയിരിക്കുന്നു എന്നു പറയുന്നത് ശരിയല്ല. സുവിശേഷങ്ങളെക്കുറിച്ചുള്ള വിക്കി ലേഖനങ്ങളല്ല, സുവിശേഷവാക്യങ്ങളാണു തെളിവ്. മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങൾ എന്ന് അവലംബത്തിൽ കാണുന്ന ആൾ ആ സുവിശേഷം എന്താണെന്നറിയാത്ത ആളാണെങ്കിൽ, വിക്കിയിൽ ഉള്ള ലേഖനം വായിച്ച് അതിനെക്കുറിച്ച് അറിയാൻ അവസരം ഉണ്ടാക്കുക മാത്രമാണ് ആ ലിങ്കു ചെയ്യുന്നത്. ഒരു പുസ്തകം, അത് ഏതുമാകട്ടെ, അവലംബമായി കൊടുക്കുമ്പോൾ, ആ പുസ്തകത്തെക്കുറിച്ച് വിക്കിയിൽ മുന്നേ ലേഖനമുണ്ടെങ്കിൽ, അവലംബഭാഗത്ത് ആ ലേഖനത്തിലേക്കു ലിങ്കു കൊടുക്കുന്നതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. സംസ്കൃത വ്യാകരണത്തിലെ ഏതെങ്കിലും ഒരു നിയമത്തെക്കുറിച്ചു ലേഖനം എഴുതുമ്പോൾ, പാണിനിയുടെ അഷ്ടാധ്യായി അവലംബം ആയി കൊടുക്കുന്നുവെന്നിരിക്കട്ടെ. അപ്പോൾ, അവലംബഭാഗത്ത്, അഷ്ടാധ്യായി എന്ന ലേഖനത്തിലേക്കു ലിങ്കു കൊടുത്താൽ തെറ്റാകുമോ?ജോർജുകുട്ടി (സംവാദം) 07:43, 11 മാർച്ച് 2012 (UTC)[മറുപടി]

ഒരു തെറ്റുമില്ല. അത് അറിവാണു നൽകുന്നത്. ഒഴിവാക്കലിനെ എതിർക്കുന്നു. എല്ലാ വിക്കിയിലും ഉള്ള രീതിയാണ്. നമ്മൾ തുടരുന്ന ശൈലിയാണ്. വാഗ കാണുക. (ചുവപ്പു കണ്ണി കാണുന്നത് മലയാളം വിക്കിയിൽ ലേഖനമില്ലാത്തവയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ) ഇതു പോലെ നിരവധി. അവലംബത്തിൽ സാധാരണയായി ബുക്ക് റഫറൻസ് നൽകുമ്പോൾ ISBN എന്ന ലിങ്ക് നൽകുന്നതെന്തിനാണ്. --റോജി പാലാ (സംവാദം) 07:46, 11 മാർച്ച് 2012 (UTC)[മറുപടി]

ആവശ്യമില്ലാത്ത രീതിയിൽ ഈ ചർച്ച നീണ്ടു പോകേണ്ട കാര്യമില്ല. ഇത്രേയുള്ളു കാര്യങ്ങൾ : ഇവിടെ അവലംബം ചേർത്തിരിക്കുന്ന കാര്യങ്ങൾ വലിയ തർക്കവിഷയങ്ങളോ സംശയത്തിനിട നൽകുകയോ ചെയ്യാത്തവയായതിനാൽ ഒരു കണ്ണി പോലും നൽകാതെ മത്തായിയുടെ സുവിശേഷം 2:13 എന്ന രീതിയിൽ നൽകിയാലും മതിയാകും. എന്നാൽ കണ്ണി നൽകുകയാണെങ്കിൽ 2 രീതിയിൽ കണ്ണി നൽകാനാവും

  1. വാക്യങ്ങളിലേക്കുള്ള ലിങ്ക് മാത്രം: വളരെ ലളിതമായ രീതി. ഇതേ രീതിയിൽ തന്നെയാണോ വാക്യം അവിടെയുള്ളത് ആ വാക്യങ്ങളുടെ മുന്നിലും പിന്നിലുമുള്ള വാക്യങ്ങൾ ഏവ? എന്താണ് പശ്ചാത്തലം എന്നെല്ലാം വായനക്കാരന് മനസ്സിലാക്കാം. (ഈ ലേഖനത്തിലതിന്റെ ആവശ്യമില്ലെങ്കിലും ഒരു ശൈലി പിന്തുടരുന്നത് നല്ലതാണ്).
  2. വാക്യങ്ങളിലേക്കും വാക്യങ്ങൾ എടുത്തിരിക്കുന്ന പുസ്തകങ്ങളെപ്പറ്റി(സുവിശേഷങ്ങളോ ലേഖനങ്ങളോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളോ)യുള്ള വിക്കി ലേഖനങ്ങളിലേക്കും: കൂടുതൽ സമഗ്രമായ രീതിയെങ്കിലും ആദ്യം കിട്ടുന്ന കണ്ണി റഫറൻസുകളുടെ വിക്കി ലേഖനങ്ങളിലേക്ക് മാത്രം വായനക്കാരനെ പ്രത്യേകിച്ച് പുതിയ ഉപയോക്താക്കളെ വഴിതിരിച്ചു വിടുമോ എന്നു ശങ്കയുണ്ട്. -Johnchacks (സംവാദം) 07:50, 11 മാർച്ച് 2012 (UTC)[മറുപടി]

എന്നാൽ അവലംബത്തിൽ റഫറൻസുകളുടെ വിക്കിലേഖനങ്ങളിലേക്ക് മാത്രം കണ്ണികൾ കണ്ടതു കൊണ്ട് ഒരു നിർദ്ദേശം മുന്നോട്ടു വെച്ചുവെന്നേയുള്ളൂ. ഇപ്പോൾ ആശയക്കുഴപ്പം ഒഴിവായിക്കാണുമെന്നും എല്ലാവരും ഉദ്ദേശിച്ചത് ഒന്നു തന്നെയെന്നും പ്രത്യാശിക്കുന്നു :) ---Johnchacks (സംവാദം) 07:58, 11 മാർച്ച് 2012 (UTC)[മറുപടി]

അവലംബം വെബ്സൈറ്റിലേക്കു നൽകി--റോജി പാലാ (സംവാദം) 08:41, 11 മാർച്ച് 2012 (UTC)[മറുപടി]

ഇതൊരു തർക്കവിഷയമല്ല. എങ്കിലും ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ (ചിലപ്പോൾ തെറ്റായിരിക്കാം) ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.

  1. അവലംബത്തിൽ നൽകുന്ന ലിങ്കുകളുടെ ലക്ഷ്യം കൂടുതൽ വിവരങ്ങൾ നൽകുകയോ വായനയെ പ്രോത്സാഹിപ്പിക്കുകയോ അല്ല. മറിച്ച് ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ്. മറ്റൊരാൾക്ക് പറഞ്ഞിരിക്കുന്ന വസ്തുത ശരിയാണോ എന്ന് ഉറപ്പുവരുത്താനുള്ള ലിങ്കാണിത്. പരിശോധാനായോഗ്യതയാണ് ഇവിടെ പ്രധാനം.
  2. കൂടുതൽ വിവരങ്ങൾ നൽകാനും വായനക്കാരനെ ലേഖനത്തിന്റെ മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകാനും വിക്കീപിഡയയിൽ മറ്റു സംവിധാനങ്ങളുണ്ട്. വിക്കികണ്ണികൾ, പുറംകണ്ണികൾ എന്നിവയെല്ലാം ഇതിനുപയോഗിക്കാം.
  3. വിക്കിയിലെ ലേഖനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതിനാൽത്തന്നെ അവയുടെ പരിശോധനായോഗ്യത ഉറപ്പുവരുത്താൻ പ്രയാസമാണ്. ഇതുകൊണ്ടുതന്നെയാണ് മൂന്നാംകക്ഷി അവലംബങ്ങൾ വേണമെന്ന് വിക്കിപീഡിയ അനുശാസിക്കുന്നത്. വിക്കിപീഡിയയിലെ ലേഖനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ലിങ്ക് ചെയ്ത് ലേഖനങ്ങളെ പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം സർവവിജ്ഞാനകോശം എന്ന നിലയിക്ക് വിക്കീപിഡയയ്ക്ക് ആവശ്യമില്ല.
  4. ഓൺലൈൻ അവലംബങ്ങൾക്കെല്ലാം ഈ പരിമിതിയുണ്ട്. അതിനാൽ അച്ചടി അവലംബങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഉചിതം.

അവലംബത്തിന്റെ അന്തസത്ത എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ (സംവാദം) 07:55, 12 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയയിലെ ലേഖനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ലിങ്ക് ചെയ്യേണ്ട ആവശ്യമുണ്ട്. അതിനായി ഓർഫൻ എന്നൊരു ഫലകം നിലവിലുണ്ട്. വർഗ്ഗവും. അച്ചടി അവലംബങ്ങൾ മാത്രം നൽകുന്നത് പരിശോധിക്കാൻ എല്ലാവർക്കും പുസ്തകം എടുത്തു നോക്കുക അസാധ്യമാണ്. വെബ്സൈറ്റുണ്ടെങ്കിൽ അതാണ് അനുയോജ്യം. ഈ ലേഖനത്തിൽ ലൂക്കായുടെ സുവിശേഷം 34-ആം വാക്യം അവലംബമായി നൽകിയിരിക്കുന്നു. ലൂക്കായുടെ സുവിശേഷം എന്നൊരു ഗ്രന്ഥം ഉണ്ടെന്ന് അറിവില്ലെങ്കിൽ ആ അറിവിനെ ഈ ലിങ്കിലൂടെ നൽകുക വഴി എതിർക്കണോ? (ഈ ലേഖനത്തിന്റെ മാത്രം പ്രശ്നമല്ല) ഗ്രന്ഥത്തെ മനസിലാക്കുകയും ആ പുസ്തകത്തിൽ പ്രസ്തുത വാക്യം പരിശോധിക്കുകയും ചെയ്യാം. ഇപ്പോഴുള്ള രീതി തന്നയാണ് നല്ലത്. എളുപ്പത്തിൽ പരിശോധിക്കാനായി ഈ ലേഖനത്തിലെ അവലംബം വ്യക്തമായി വെബ്സൈറ്റിലേക്കു കൂടി നൽകിയത് ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 11:13, 12 മാർച്ച് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വ്യാകുലമാതാവ്&oldid=1202866" എന്ന താളിൽനിന്ന് ശേഖരിച്ചത്