സംവാദം:വൈഷ്ണവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

<< വൈഷ്ണവർ

//"വിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ (ശ്രീബുദ്ധൻ)"// ബലരാമനും ശ്രീബുദ്ധനും ഒന്നാണോ? ശ്രീബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണോ? ഷാജി (സംവാദം) 17:01, 18 മാർച്ച് 2016 (UTC)

ഷാജി സാർ,

ദക്ഷിണേന്ത്യയിലുള്ളവർ ബലരാമനെയും ഉത്തരേന്ത്യയിലുള്ളവർ ശ്രീബുദ്ധനെയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. --- അരുൺ സുനിൽ, കൊല്ലം (സംവാദം) 00:41, 19 മാർച്ച് 2016 (UTC)

അപ്പോൾ ഉത്തരേന്ത്യയിൽ ദശാവതാരങ്ങളിൽ ബലരാമൻ ഉൾപ്പെടുന്നില്ലേ? അവിടെ പ്രചരിക്കുന്ന മഹാഭാരതത്തിന്റെ പാഠങ്ങളിലെല്ലാം ശ്രീബുദ്ധനാണോ വരുന്നത്? ഇവിടെ പറഞ്ഞിരിക്കുന്ന ബലരാമൻ ശ്രീകൃഷ്ണന്റെ സഹോദരനായ ബലരാമനാണോ? അങ്ങനെയെങ്കിൽ ശ്രീബുദ്ധന്റെ ജീവിതകാലവുമായി അദ്ദേഹത്തിന്റെ ജീവിതകാലം യോജിച്ചു പോകുമോ? ശ്രീബുദ്ധൻ ഒരു ചരിത്ര പുരുഷനും ബലരാമൻ ഒരു ഇതിഹാസ കഥാപാത്രവുമാണെന്ന യാഥാർത്ഥ്യവും അംഗീകരിക്കേണ്ടതല്ലേ? ഹിന്ദുമതചന്ദ്രിക എന്നൊരു പുസ്തകത്തിൽ ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. പക്ഷെ അതിൽ അവതാരങ്ങൾ പത്തിലേറെയുണ്ട്. വിഷ്ണുവിന്റെ പതിനെട്ടാമത്തെ അവതാരമായാണ് ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടുള്ളത്. ഇതാകട്ടെ ദശാവതാര സങ്കൽപത്തിൽ നിന്നും വ്യത്യസ്തമാണുതാനും. 06:55, 21 മാർച്ച് 2016 (UTC)

അപ്പോൾ ബുദ്ധനെ മാറ്റാം.[തിരുത്തുക]

അങ്ങനെയെങ്കിൽ ബുദ്ധനെ മാറ്റാമെന്നു തോന്നുന്നു. -- അരുൺ സുനിൽ, കൊല്ലം (സംവാദം) 08:14, 21 മാർച്ച് 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വൈഷ്ണവർ&oldid=2326248" എന്ന താളിൽനിന്ന് ശേഖരിച്ചത്