സംവാദം:വൈക്കം സത്യാഗ്രഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് വൃത്തിയാക്കി വളരെ വലിയ ഒരു ലേഖനമാക്കേണ്ടതാണ്. (സ്വകാര്യം: ഈയുള്ളവൻ വൈക്കംകാരനാണ്!) വൈക്കം ക്ഷേത്രത്തിന്റേതും, മന്നം, ടി.കെ. മാധവൻ തുടങ്ങിയ സമരനായകൻമാരുടേതും അടക്കം ചിത്രങ്ങളും കൊടുക്കേണ്ടതാണ്. പെരിയോർ എന്നും പേരുള്ള ഇ.വി. രാമസ്വാമിനായ്ക്കരെപ്പോലുള്ളവരും സമരത്തിൽ ഉണ്ടായിരുന്നു. ഒരു കാലത്ത് നായ്ക്കർ തമിഴ്നാട്ടിൽ അറിയപ്പെട്ടിരുന്നത് തന്നെ വൈക്കം പെരിയോർ എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വൈക്കത്തെ പ്രധാന കവലയിൽ നായ്ക്കരുടെ ഒരു പ്രതിമ തമിഴ്നാട് സർക്കാർ സ്ഥാപിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മറ്റൊന്നുകൂടി: സത്യാഗ്രഹം നടന്നത് കൊല്ലവർഷം 1099-ൽ ആയിരുന്നു; കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം നടന്ന വർഷം. വെള്ളപ്പൊക്കം സത്യഗ്രഹികളെ ഒരുപാടു വലച്ചു എന്ന് ഏതോ ആനുകാലികത്തിൽ വന്ന ആരുടേയോ ഓർമ്മക്കുറിപ്പുകളിൽ വായിച്ചതായി തോന്നുന്നു. ഉറപ്പില്ല.Georgekutty 10:04, 30 ഏപ്രിൽ 2008 (UTC)[മറുപടി]

ഇത് പരിഫാഷിച്ചാ മതിയോ? http://en.wikipedia.org/wiki/Vaikom_Satyagraha --ലിജു മൂലയിൽ 13:31, 30 ഏപ്രിൽ 2008 (UTC)[മറുപടി]

References കുറവാണെങ്കിലും, വളരെ രസകരമായി എഴുതിയിരിക്കുന്ന ലേഖനമാണ്. ശരാശരി വിക്കി ലേഖങ്ങളേക്കാൾ വളരെ മുന്തിയ readability ഉണ്ട്. 'പരിഭാഷിച്ചാൽ' നന്നായിരിക്കുമെന്ന് തോന്നുന്നു. ആരാ തുടങ്ങുക?Georgekutty 16:50, 30 ഏപ്രിൽ 2008 (UTC)[മറുപടി]

അങ്ങ് തുടങ്ങൂ മാഷെ.--അനൂപൻ 17:10, 30 ഏപ്രിൽ 2008 (UTC)[മറുപടി]

റീഡെബിലിറ്റി എന്നുദ്ദേശിച്ചത് നോവൽ പോലെ എഴുതിയിരിക്കുന്നതു കൊണ്ടാണോ? :) --ചള്ളിയാൻ ♫ ♫ 17:31, 30 ഏപ്രിൽ 2008 (UTC)[മറുപടി]


നോവലുകളിലും, Readability ഇല്ലാത്തവ എത്രവേണമെങ്കിലുമുണ്ട്. നോവലായാലും, വിജ്ഞാനകോശലേഖനമായാലും, രസകരമായി വായിച്ചുപോകാവുന്നതാണ് എന്നത്, അതിനാൽ തന്നെ, ഒരു നെഗറ്റീവ് കാര്യം ആയി എടുക്കണമെന്നില്ല. രസതന്ത്രത്തിൽ ചില വസ്തുക്കളെക്കുറിച്ച് പറയുമ്പോൾ, നിറവും, മണവും, രുചിയും (ഗുണവും?) ഇല്ലാത്തതാണെന്ന് പറയാറുണ്ട്. വിജ്ഞാനകോശലേഖനങ്ങൾ അത്തരം ആകണമെന്ന് നിർബ്ബന്ധിക്കേണ്ട കാര്യമില്ല. രസം കൂട്ടാൻ വേണടി വസ്തുതാപരമായ compromise നടത്തിയിട്ടുണ്ടെങ്കിൽ കാര്യം വേറേ. അക്കാര്യത്തിൽ വിധിപറയാൻ മാത്രം ശ്രദ്ധിച്ച് ഇവിടെ പരാമർശിക്കുന്ന ലേഖനം ഞാൻ വായിച്ചിട്ടില്ല. പക്ഷേ, അത്തരം കുറവുകൾ, പരിഭാഷ നടത്തുമ്പോൾ, വിവേചന ഉപയോഗിച്ച് പരിഹരിക്കാവുന്നതേയുള്ളു.Georgekutty 19:51, 30 ഏപ്രിൽ 2008 (UTC)[മറുപടി]

ഇതിനെ പലഭാഗങ്ങളായി തിരിച്ച് നമ്മൾ എല്ലാവരും കൂടി പരിഭാഷിക്കാം.

ഇതൊരാൾ 1 Introduction 2 Why Vaikom was selected for the agitation? 2.1 Historical background 2.2 Other probable reasons

ഇത് മറ്റൊരാൾ 3 Protests by Ezhavas 4 Involvement of the Indian National Congress 5 Involvement of Periyar

ഇത് മറ്റൊരാൾ 6 The role of Sree Narayana Guru in Vaikom Satyagraha 7 The Savarna Processeion 8 Final actions 9 Final settlement

--ലിജു മൂലയിൽ 04:22, 1 മേയ് 2008 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കി വായിക്കാൻ രസകരമാണെങ്കിലും അത് പുസ്തകങ്ങളിൽ നിന്ന് അപ്പാടെ കോപ്പിയടിച്ചതുപോലുണ്ട്. അതേ രീതിയിൽ തന്നെ നമ്മളും പരിഭാഷാപകർപ്പ് കയറ്റണമെന്നില്ലല്ലോ. എനിക്ക് രസമുള്ള വാക്കുകൾ എഴുതിയുണ്ടാക്കാനുള്ള കഴിവില്ല. പദാനുപദ തർജ്ജമ ചെയ്യാനും ഇഷ്ടമല്ല. എങ്കിലും ഞാൻ എന്നാലാവതു റഫറൻസ് ഗ്രന്ഥങ്ങൾ കണ്ടുപിടിച്ച് ചേർക്കാനും ശ്രമിക്കാം. അതിലെ റീഡബിലിറ്റി ഉരപ്പു വരുത്താൻ എനിക്കാവില്ല. ജോർജ്ജ് കുട്ടിയെ എതിർത്ത് പറയുകയല്ല. എന്റെ പരിമിതി വ്യക്തമാക്കിയതാണ്‌. തെറ്റിദ്ധരിക്കരുത്. --ചള്ളിയാൻ ♫ ♫ 04:39, 1 മേയ് 2008 (UTC)[മറുപടി]


നമുക്ക് നമ്മുടെ സ്വാതന്ത്ര്യം എടുത്ത് ചെയ്താൽ മതിയെന്നേ. പദാനുപദമൊന്നും വേണ്ട. പിന്നെ, references കണ്ടുപിടിക്കേണ്ടി വരും. മലയാളം വിക്കിയിലായിരുന്നെങ്കിൽ ഈ ലേഖനത്തിൽ കുറേ സ്ഥലത്ത് തെളിവ് ആവശ്യമുണ്ടെന്ന ഫലകം വന്നേനെ. ലിജു പറഞ്ഞ വിഭജനത്തിന്റെ അവസാനഭാഗം (ശ്രീനാരായണഗുരുവിന്റെ റോളിൽ തുടങ്ങുന്നത്) ഞാൻ ചെയ്യാം. സമ്മതം അറിയിച്ചാൽ, ശുഭമുഹൂർത്തം നോക്കി ഉടനേ തുടങ്ങാം. പുരോഗതി കുറച്ചു പതുക്കെയായിരിക്കുമെന്നേയുള്ളു.Georgekutty 10:02, 1 മേയ് 2008 (UTC)[മറുപടി]

ഒത്തുനോക്കാൻ ആധാരം ഇല്ലാത്തവർ പരിഭാഷയിൽ ഏർപ്പെടൂ. ഞാൻ റഫറൻസ് വല്ലതും കിട്ടുമോന്ന് തപ്പുകയും ചെയ്യാം. --ചള്ളിയാൻ ♫ ♫ 11:19, 1 മേയ് 2008 (UTC)[മറുപടി]

ആൾ റൈറ്റ്. ഞാൻ ആദ്യഭാഗവും ചെയ്യാം. ചള്ളിയാൻ റെഫ്. തപ്പട്ടെ. --ലിജു മൂലയിൽ 11:24, 1 മേയ് 2008 (UTC)[മറുപടി]

കലക്കി ജോർജ്ജ്കുട്ടി. --ലിജു മൂലയിൽ 10:31, 3 മേയ് 2008 (UTC)[മറുപടി]

ദളവാക്കുളം[തിരുത്തുക]

സത്യാഗ്രഹത്തോടനുബന്ധിച്ച് പറയപ്പെടുന്ന ദളവാക്കുളം 1806 ൽ നടന്നതാണെന്നും അതിനുത്തരവാദി വേലുത്തമ്പി ദളവയാണെന്നും പറയുന്നുണ്ട്. (മറ്റൊരു ദളവ രാമയ്യൻ ദളവമാത്രേമേ ഉള്ളല്ലോ). എന്തെങ്കിലും വാസ്തവമുണ്ടാകുമോ? --ചള്ളിയാൻ ♫ ♫ 07:42, 2 മേയ് 2008 (UTC)[മറുപടി]

ഇംഗ്ലീഷിൽ ദളവാ കുഞ്ചുകുട്ടി പിള്ളയെ ആണല്ലോ പ്രതി ആക്കിയിരിക്കുന്നത്. ഇതാണ് വാക്യം. It seems Dalawa Kunchukutti Pillai had ordered the massacre; hence the pond came to be known as Dalawa Kulam. വൈക്കത്തെ ഇപ്പോഴത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്തിന് ആ പേരുണ്ട് എന്ന് പറയുന്നത് നേരാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടക്ക് തൊട്ടടുത്താണത്.Georgekutty 09:43, 2 മേയ് 2008 (UTC)[മറുപടി]

കുഞ്ചുകുട്ടിപ്പിള്ള നാമമാത്രമായ ദിവസങ്ങൾ മാത്രമാണ്‌ അധികാരത്തിലിരുന്നത്. മാത്രവുമല്ല അങ്ങേർടെ പേരിൽ ഇതേ മട്ടിൽ വേറെ അപരാധമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വേലുത്തമ്പിയാണെങ്കിൽ സ്വന്തം പട്ടാളക്കാരെ നിഷ്ഠൂരമായി കൊല്ലുകയും ചെവി ഛേദിക്കുയും ശരീരം ആനകളെക്കൊണ്ട് വലിച്ച് തുണ്ടാക്കയും ദണ്ഡനം ചെയ്ത മറ്റു സംഭവങ്ങളിൽ പങ്കാളിയുമാണ്‌. --ചള്ളിയാൻ ♫ ♫ 09:52, 2 മേയ് 2008 (UTC)[മറുപടി]


വേലുത്തമ്പി ആണ് പ്രതി എന്ന് ഉറപ്പായിട്ട് അങ്ങനെ എഴുതുന്നതാണ് ശരി. സംഭവം നടന്നത് കൃത്യം എന്നാണെന്ന് അറിഞ്ഞാൽ ഉത്തരവാദിത്വം അന്നത്തെ ദളവയുടെ തലയിൽ വച്ചുകെട്ടാം. 200 കൊല്ലം മുൻപ് അന്നത്തെ പ്രക്ഷോഭകാരികൾ ശ്രമിച്ചത്, അന്നത്തെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ വിപ്ലവകരമായ കാര്യത്തിനായിരുന്നു. അന്നത്തെ സാഹചര്യങ്ങളിൽ, വേലുത്തമ്പിയല്ലാത്ത ഒരു ദളവ ആയിരുന്നെങ്കിലും, orthodoxy-യെ തൃപ്തിപ്പെടുത്താൻ, അക്രമം പ്രയോഗിച്ച് അതിനെ തടയുമായിരുന്നു. പിന്നീട് നൂറുകൊല്ലം കഴിഞ്ഞും, കേരളം ഭ്രാന്താലയം എന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട് എന്നോർക്കണം. ഇപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടായത്!Georgekutty 10:19, 2 മേയ് 2008 (UTC)[മറുപടി]


ഇംഗ്ലീഷിൽ നിന്നുള്ള 'മോഷണം' ഇപ്പോൾ ഒരു വിധം പൂർത്തിയായി. പക്ഷേ reference-കളോ പടമോ തീരെ ഇല്ല. സൗകര്യമുള്ള ആരെങ്കിലും ആ കുറവ് തീർക്കാൻ അപേക്ഷ. ഈ വിഷയത്തിൽ reference കൊടുക്കാനുള്ള വകുപ്പൊന്നും എന്റെ കൈവശം ഇല്ല.Georgekutty 18:28, 4 മേയ് 2008 (UTC)[മറുപടി]

രണ്ടുമൂന്നു ദിവസത്തിനകം ഒപ്പിക്കാം. --ചള്ളിയാൻ ♫ ♫ 06:54, 5 മേയ് 2008 (UTC)[മറുപടി]

ദാ ഈ ലേഖനത്തിനു വേണ്ട റെഫറൻസ്/കണ്ടന്റ് ഇവിടെ നിന്നും കിട്ടാൻ സാധ്യതയുണ്ട്..

"പുരോഗമാന ആശയഗതിക്കാരായ സവർണ്ണരും അവർണ്ണരും ക്രിസ്ത്യാനികളുടേയും മുസ്ലിങ്ങളുടേയും ഒപ്പം ചേർന്നു" -- സത്യാഗ്രഹത്തിനു ഇങ്ങനെ ഒരു ഫലമുണ്ടായ കാര്യം ഇവിടെ മാത്രമേ കാണൂ

--സന്തോഷ് 16:38, 13 ജൂൺ 2009 (UTC)[മറുപടി]

വന്നുപോം പിഴയും....[തിരുത്തുക]

"ഇവിടെ മാത്രമേ കാണൂ" എന്ന് എന്തിന് വിമർശിക്കുന്നു? മറ്റിടങ്ങളിൽ ഉള്ള ആശയങ്ങൾ reference കൊടുത്ത് ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രമിച്ചുകൂടേ? കേരളചരിത്രത്തിലെ ഇത്രപ്രധാനപ്പെട്ട ഈ സംഭവത്തെക്കുറിച്ച് വിവരം സംഘടിപ്പിക്കാൻ ശ്രമിച്ചിട്ട് ഒരിടത്തും എത്തുന്നില്ല. ഇന്റെർനെറ്റിൽ ഒന്നും തന്നെയില്ല. സന്തോഷ് വിമർശിച്ച വാക്യം ഇത്തിരി slanted ആയ വ്യാഖ്യാനത്തിന് ഇടം കൊടുക്കുന്നതായിപ്പോയി എന്ന് സമ്മതിക്കുന്നു. മന:പൂർവം ചെയ്തതല്ല. ഭാഷയുടെ ബലഹീനതയെക്കുറിച്ച് കുമാരനാശാൻ(ചിന്താവിഷ്ടയായ സീത) എഴുതിയതോർത്താൽ മതി: "തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ; ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ, വന്നുപോം പിഴയുമർത്ഥശങ്കയാൽ". സന്തോഷിനു തന്നെ തിരുത്താമായിരുന്നു. ഞാൻ ഒന്ന് മാറ്റിയിട്ടുണ്ട്. ഇനിയും കാര്യമായ മെച്ചപ്പെടുത്തൽ ബാക്കിയുള്ള ലേഖനമാണിത്. എല്ലാവരും കഴിവനുസരിച്ച് ശ്രമിക്കുക.Georgekutty 14:50, 14 ജൂൺ 2009 (UTC)[മറുപടി]

കെ.പി.സി.സി.[തിരുത്തുക]

ഇതിൽ പറഞ്ഞിരിക്കുന്ന കേരള സംസ്ഥാന കോൺഗ്രസ് സമിതി, കെ.പി.സി.സി. തന്നെ ആണല്ലോ അല്ലേ? അങ്ങോട്ട് തിരിച്ചുവിടുന്നു.--Vssun 11:02, 24 മേയ് 2010 (UTC)[മറുപടി]

പദയാത്ര[തിരുത്തുക]

പഥയാത്രയല്ലേ ശരി? --Vssun 11:14, 24 മേയ് 2010 (UTC)[മറുപടി]

ശചീന്ദ്രം[തിരുത്തുക]

ശുചീന്ദ്രമല്ലേ? --Vssun 11:16, 24 മേയ് 2010 (UTC)[മറുപടി]

ശുചീന്ദ്രം ആണ്‌ മിക്കവാറും കാണുന്നത്. സുചിന്ദ്രം എന്നു ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ മലയാളം കൊടുത്തിരിക്കുന്നതും കണ്ടു. ഏതായാലും 'ശ' തെറ്റാണെന്ന് തോന്നുന്നു.Georgekutty 16:00, 24 മേയ് 2010 (UTC)[മറുപടി]

ഹൈന്ദവസംബന്ധം[തിരുത്തുക]

ഹിന്ദു പരിഷ്കരണപ്രസ്ഥാനങ്ങളുടെ ടെമ്പ്ലേറ്റ് ഇതിൽ യോജിക്കുമെങ്കിലും ഹൈന്ദവസംബന്ധമായ വിഷയങ്ങൾ എന ഫലകം ഈ ലേഖനത്തിന് അനുയോജ്യമല്ലെന്ന് കരുതുന്നു. --Vssun 04:39, 25 മേയ് 2010 (UTC)[മറുപടി]

"ഹൈന്ദവസംബന്ധമായ" എന്ന പ്രയോഗം തന്നെ തെറ്റല്ലേ. അതിൽ പുനരുക്തി കാണുന്നു. ഹൈന്ദവം എന്നതിൽ തന്നെ "സംബന്ധം" അടങ്ങിയിട്ടില്ലേ?Georgekutty 04:48, 25 മേയ് 2010 (UTC)[മറുപടി]

ഹൈന്ദവസംബന്ധമായ വിഷയങ്ങൾ ചേർക്കുന്നതിനു ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടതുകൊണ്ട് ചേർത്തതാണ്‌. ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം ആ ടെമ്പ്ലേറ്റ് ഉപയോഗപ്രദമല്ലേ?--Rameshng:::Buzz me :) 05:28, 25 മേയ് 2010 (UTC)[മറുപടി]
  1. ഹൈന്ദവസംബന്ധം തെറ്റാണെന്ന് ജോർജുകുട്ടിയുടെ നിഗമനത്തോട് യോജിക്കുന്നു. ഹിന്ദുവിനെ സംബന്ധിക്കുന്നത് എന്ന സംബന്ധം അതിലുണ്ട് എന്ന് കരുതുന്നു.
  2. ഓരോ ലേഖനത്തിലും ആ ലേഖനത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രം പോരേ? ഹിന്ദുത്വവുമായി ഈ ലേഖനത്തിന് ബന്ധമില്ലെന്ന് കരുതുന്നു. --Vssun 06:28, 25 മേയ് 2010 (UTC)[മറുപടി]

ഹൈന്ദവം ഫലകം നീക്കം ചെയ്തു.--Vssun 05:38, 4 ജൂൺ 2010 (UTC)[മറുപടി]

അഖിലേന്ത്യാശ്രദ്ധ[തിരുത്തുക]

പോത്തൻ ജോസഫ് ആയിരുന്നോ ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നോ സത്യാഗ്രഹത്തിൽ പങ്കെടുത്തത്? ബാരിസ്റ്റർ എന്നറിയപ്പെട്ടിരുന്നത് ജോർജ് ജോസഫ് ആയിരുന്നു. തിരുത്തുന്നു. --കുമാർ വൈക്കം (സംവാദം) 07:23, 24 നവംബർ 2013 (UTC)[മറുപടി]

ഗുരുവിന്റെ വീക്ഷണം[തിരുത്തുക]

"എസ്.എൻ.ഡി.പി.യുടെ അന്നത്തെ കാര്യദർശി എം.കെ.കേശവനമായി ..."

നാരായണ ഗുരുവും ഗാന്ധിജിയുമായി തെറ്റിദ്ധാരണ ഉണ്ടാക്കിയ വിഷയത്തെ കുറിച്ച് - മൂന്നു പ്രാവശ്യം വൈക്കം എം.എൽ.എ. ആയിരുന്ന എം.കെ.കേശവനെ കുറിച്ചാണോ ഇത് ? [1] ദേശാഭിമാനി പത്രപ്രവർത്തകനായിരുന്ന ഒരു കെ.എം. കേശവനെ കുറിച്ച് പറയുന്നുണ്ട്. ബ്ലോഗാണ്. --കുമാർ വൈക്കം (സംവാദം) 08:02, 24 നവംബർ 2013 (UTC)[മറുപടി]

"വൈക്കം സത്യാഗ്രഹരേഖകൾ" നോക്കി. കെ.എം. കേശവൻ എന്നാണു വേണ്ടത്. തിരുത്തിയിട്ടുണ്ട്. അബദ്ധം ചൂണ്ടിക്കാണിച്ചതിനു നന്ദി.ജോർജുകുട്ടി (സംവാദം) 10:46, 24 നവംബർ 2013 (UTC)[മറുപടി]

തിയതിയിൽ സംശയം[തിരുത്തുക]

1924 ഫെബ്രുവരി 29ന് വൈക്കത്ത് ഈഴവരും പുലയരും പങ്കെടുത്ത മഹാസമ്മേളനം നടന്നു.

1925 മാർച്ച് 9 ന് മഹത്മാഗാന്ധി സത്യാഗ്രഹ പന്തലിലെത്തി.

1924 സെപ്തംബർ 12 ന് ശ്രീനാരായണാ ഗുരു ആശ്രമം സത്യാഗ്രഹികൾക്ക് വിട്ടുകൊടുത്തു. മാതൃഭൂമി വാരാന്തപതിപ്പ് 30.03.2014Satheesan.vn (സംവാദം) 08:57, 30 മാർച്ച് 2014 (UTC)[മറുപടി]