സംവാദം:വേദബന്ധു ശർമ്മ
ദൃശ്യരൂപം
ശ്രദ്ധേയത? -- റസിമാൻ ടി വി 18:46, 19 നവംബർ 2012 (UTC)
- സംശയമെന്താ? വേദബന്ധു എന്ന പേരിലാണ് ഇദ്ദേഹം എഴുതിയിരുന്നത്. പകരംവെക്കാനാവാത്ത മികച്ച സംഭാവനകളാണ് ഇദ്ദേഹം നൽകിയിട്ടുള്ളത്. ഭാരതീയസാഹിത്യവും സിദ്ധാന്തവും മാത്രമല്ല, യവനസാഹിത്യസിദ്ധാന്തങ്ങളും മലയാളത്തിൽ അവതരിപ്പിക്കുന്നത് വേദബന്ധുവാണ്-യവനകാവ്യതത്ത്വങ്ങൾ. അരിസ്റ്റോട്ടിലിന്റെ poetics, ലോങ്ഗിനസ്സിന്റെ On the Sublime, ഹോരസിന്റെ Ars poetica തുടങ്ങി ഗ്രീക്ക് സൗന്ദര്യശാസ്ത്രഗ്രന്ഥങ്ങൾ പലതും വിവർത്തനം ചെയ്തിട്ടുണ്ട് (നേരിട്ടാകാം). ആര്യസമാജക്കാർക്ക് ഇതൊക്കെ മറച്ചുവെക്കണമായിരിക്കും!--തച്ചന്റെ മകൻ (സംവാദം) 04:58, 20 നവംബർ 2012 (UTC)
ശ്രദ്ധേയനെന്നത് നിസ്സംശയം പറയാം.നമ്മുടെ അശ്രദ്ധകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ ഒരാൾ--- ബിനു (സംവാദം) 05:11, 20 നവംബർ 2012 (UTC) പിന്നെ വേദബന്ധു എന്നു പോരെ ശീർഷകം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊക്കെ അങ്ങനെയാണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ ഓർമ ബിനു (സംവാദം) 05:47, 20 നവംബർ 2012 (UTC)
ശ്രദ്ധേയത വ്യക്തമാക്കിയും അവലംബങ്ങൾ ചേർത്തും ഈ താളും ഇംഗ്ലീഷ് വിക്കി ലേഖനവും തിരുത്തിയാൽ നന്നായിരുന്നു, അവിടെ ഡിലീഷന് വച്ചിരിക്കുകയാണ് -- റസിമാൻ ടി വി 06:20, 20 നവംബർ 2012 (UTC)
- സമാജപ്രവർത്തനത്തിൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വം വേദബന്ധു ശർമ്മ എന്ന പേരിലാണെങ്കിൽ അതുതന്നെ ഉചിതം. അവലംബപരിശോധനയ്ക്ക് സമയമില്ല. ലേഖകൻ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 07:02, 20 നവംബർ 2012 (UTC)
- ഇംഗ്ലീഷ് ലേഖനം എങ്ങനെ തിരിച്ചെടുക്കാം? --കുമാർ വൈക്കം (സംവാദം) 11:47, 17 നവംബർ 2013 (UTC)
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |