സംവാദം:വെള്ളാളർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഡിറ്റ് ചെയ്തുകൊണ്ട് ലയിപ്പിക്കാവുന്നതേയുള്ളൂ --സിദ്ധാർത്ഥൻ 04:35, 25 ഓഗസ്റ്റ്‌ 2008 (UTC)

സംഘസാഹിത്യത്തിൽ എന്ന വിഭാഗം ആവശ്യമുണ്ടോ. അതിൽ വെള്ളാളരുടെ സാഹിത്യസംഭാവനയെക്കുറിച്ചൊന്നും പറയുന്നില്ലല്ലോ. --Shiju Alex|ഷിജു അലക്സ് 14:31, 27 ഓഗസ്റ്റ്‌ 2008 (UTC)

സംഘസാഹിത്യത്തിലാണ്‌ ഇവരെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത് --Vssun 12:02, 28 ഓഗസ്റ്റ്‌ 2008 (UTC)

വെള്ളാള കുലജാതർ[തിരുത്തുക]

ഇത്രയും വലിയ ഒരു ലിസ്റ്റിന്റെ ആവശ്യമുണ്ടോ?? ലോകമറിയുന്ന കുറച്ചു പേരെപ്പറ്റിയുള്ള ചേർത്താൽ പോരെ?? ഠാ വട്ടത്തിൽ പ്രശസ്തരായ അനവധി പേരെ ഈ ലേഖനത്തിൽ കാണാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 11:33, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

ലേഖനം വലുതാണെങ്കിലും നിറയെ പരസ്പര ബന്ധമില്ലാത്ത വാചകങ്ങളുണ്ട്. ചരിത്ര വിദ്യാർത്തിയുടെ ഉത്തരക്കടലാസ് പോലെ തോന്നുന്നു. എല്ലാം ശരിയാവുന്നതു വരെ ക്ലീനപ്പ് സജഷൻ ചേർക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 12:12, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

കുറേ കഴിഞ്ഞ് വന്ന് വാല്യൂവേഷൻ തുടങ്ങാം അല്ലേ. എല്ലാം ഒന്ന് കലങ്ങിത്തെളിയട്ടെ. --ചള്ളിയാൻ ♫ ♫ 12:24, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രശസ്തരുടെ ലിസ്റ്റ് ചെറുതാക്കിയിട്ടുണ്ട്. സ്കൂളും, പലചരക്കുകടയും, വൈദ്യശാലയും ഒക്കെ തുടങ്ങിയതിന്റെ നിര സൂക്ഷിച്ചിട്ടില്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 11:46, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]

പണി തീർന്നിട്ടില്ല. പിള്ളയണ്ണൻ, കണക്കപ്പിള്ളമാർ, പുകഴേന്തി, മുതലിയാർ ഓലച്ചുവടികൾ എന്നിങ്ങനെ ചില താളുകൾ കൂടിയുണ്ട്. അവ ലയിപ്പിക്കേണ്ടിവന്നേക്കും. (പുകഴേന്തിയൊഴിച്ച്) --സിദ്ധാർത്ഥൻ 12:01, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]

മുകളിലുള്ളതെല്ലാം ഇങ്ങാട്ട് പോരട്ടേ.. --ചള്ളിയാൻ ♫ ♫ 08:02, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

വെള്ളം സംഭരിക്കാനും അതുപയോഗിക്കാനും അറിയാവുന്നവരയതീനാലാന് അവരെ വെള്ളാളർ അഥവാ ബെള്ളാളർ എന്നു വിളിഛിരുന്നതെന്ന് തർസ്റ്റൺ പറഞ്ഞിട്ടുണ്ട്. വെള്ളത്തി കപ്പൽ ഓടിക്കാൻ അറിയാവുന്നവരും അവരായിരുന്നു. സിന്ധു നദിയുടെ തീരത്തു നിന്നേ തുടങ്ങുന്നു അവരുടെ ചരിത്രംസിന്ധു നദിയിൽ ഡാമുകളും മറ്റും കെട്ടിയിരുന്ന ദ്രാവിഡരെപ്പറ്റി വേദങ്ങളിൽ പറയുന്നുണ്ട്. ദ്രാവിഡർ അവീടെ നിന്ന്ന് രക്ഷപ്പെട്ട് ദക്ഷിണേന്ത്യയിൽ വന്നു ചേർന്നതുമാണെന്ന് സിദ്ധാന്തിക്കുന്നുമുണ്ട്. --ചള്ളിയാൻ ♫ ♫ 17:31, 1 നവംബർ 2008 (UTC)[മറുപടി]

ലേഖനത്തിന്റെ ആമുഖത്തിൽ വെള്ളാളരുടെ ഇന്നത്തെ ആവാസമേഖലയുടെ വ്യാപ്തിയെക്കുറിച്ച് ഒരു വാചകമുണ്ടെങ്കിൽ നന്നായിരുന്നു. --Vssun (സുനിൽ) 02:54, 21 നവംബർ 2011 (UTC)[മറുപടി]

കേരളവെള്ളാള മഹാസഭ എന്നൊന്നുണ്ട്, [1] ഇതിലെന്തെങ്കിലുമുണ്ടാകും --എഴുത്തുകാരി സംവാദം 03:50, 21 നവംബർ 2011 (UTC)[മറുപടി]
കേരളത്തിലെ വെള്ളാളരുടെ ആവാസമേഖലയെക്കുറിച്ചും, അവർ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയവരുമാണെന്നുമുണ്ട്. മറ്റിടങ്ങളിലെ വെള്ളാളരെക്കുറിച്ച് വിവരങ്ങളില്ല. --Vssun (സംവാദം) 02:23, 9 ഡിസംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളാളർ&oldid=1128156" എന്ന താളിൽനിന്ന് ശേഖരിച്ചത്