സംവാദം:വെള്ളപ്പൈൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഭാവികമായ പുനരുദ്ഭവം തീരെ കുറവാണ്‌ എന്നത്‌ പൂർണ്ണമായും തെറ്റാണ്‌. ഓരോ മരത്തിന്റെ ചുവട്ടിലും നൂറു കണക്കിന്‌ കായ്കൾ മഴക്കാലത്തു മുളച്ചു വരാറുണ്ട്‌ എന്നു മാത്രമല്ല വലിയ സംരക്ഷണമില്ലാതെ തന്നെ വളരാൻ മടിയില്ലാത്തതാണ്‌ വെള്ളപ്പൈൻ. Habitat loss may be the real villain.— ഈ തിരുത്തൽ നടത്തിയത് Vinayaraj (സംവാദംസംഭാവനകൾ)

അവലംബത്തിലും ഇൻഫോബോക്സിലും പറഞ്ഞിട്ടുണ്ട് ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണെന്ന്. സ്വാഭാവിക പുനരുത്ഭവം കുറവായതിനാലും അമിതചൂഷണത്താലും ഇന്നിവ വംശനാശത്തിന്റെ വക്കിലാണ്. താങ്കൾ ചില മരച്ചുവടു കണ്ടതുകൊണ്ട് ഇതിന്റെ ഗുരുതരമായ അവസ്ഥ മാറുമോ? --റോജി പാലാ (സംവാദം) 12:54, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഹഹ! അതു വലിയ തമാശയാണല്ലോ റോജീ. ഞാനെന്താണു പറഞ്ഞത്‌, താങ്കൾ എന്താണു കേട്ടത്‌. ഈ മരം ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്‌. അതെപ്പറ്റിയൊന്നും യാതൊരു തർക്കവുമില്ല. ആകെ ഞാനൊരു എതിരഭിപ്രായം പറഞ്ഞത്‌ സ്വാഭാവികമായ പുനരുദ്ഭവത്തെപ്പറ്റി മാത്രമാണ്‌,അല്ലാതെ വെള്ളപ്പയിന്റെ വംശനാശഭീഷണി ഇല്ലായ്മയെപ്പറ്റിയല്ല. ഞാൻ ഈ മരം എന്നും കാണാറുണ്ട്‌, ഒന്നല്ല, ഒട്ടനവധി. എല്ലാത്തിന്റെയും ചുവട്ടിൽ ധാരാളം തൈകൾ മുളച്ചു കാണുന്നുമുണ്ട്‌. ഇതല്ലേ സ്വാഭാവികമായ പുനരുദ്ഭവം?. — ഈ തിരുത്തൽ നടത്തിയത് Vinayaraj (സംവാദംസംഭാവനകൾ)

ശരി. സ്വാഭാവികമായ പുനരുദ്ഭവം അതു തന്നെ. എങ്കിലും ഇതു പ്രകാരം തീരെ ഒഴിവാക്കിയിട്ടുണ്ട്. --റോജി പാലാ (സംവാദം) 17:29, 6 ഓഗസ്റ്റ് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളപ്പൈൻ&oldid=1380740" എന്ന താളിൽനിന്ന് ശേഖരിച്ചത്