സംവാദം:വിൻഡോസ് 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിൽ നിന്ന് പകർത്തിയ വിവരങ്ങൾ മായ്ച്ചിരിക്കുന്നു -- റസിമാൻ ടി വി 18:31, 27 ഒക്ടോബർ 2012 (UTC)

നൂറു കണക്കിന് ഒറ്റവരി ലേഖനങ്ങൾ, അക്ഷരത്തെറ്റുകളുള്ള എണ്ണമറ്റ ലേഖനങ്ങൾ തുടങ്ങിയവ തിരുത്തി വിക്കിപീഡിയയെ മുന്നിലേയ്ക്ക നയിക്കാനായി കാര്യനിർവാഹക പദവി ഉപയോഗിക്കുമെന്ന് കരുതുന്നു. അതൊന്നും തിരുത്താതെ പകർപ്പവകാശത്തിന്റെ പേരിൽ ഈ ലേഖനത്തിൽ വരുത്തിയ വന്ന മാറ്റങ്ങൾ യാതൊരു ശുപാർശയും കൂടാതെ തിരുത്തിയത് അംഗീകരിക്കുന്നില്ല.--സലീഷ് (സംവാദം) 03:03, 28 ഒക്ടോബർ 2012 (UTC)
നൂറു കണക്കിന് ഒറ്റവരി ലേഖനങ്ങൾ, അക്ഷരത്തെറ്റുകളുള്ള എണ്ണമറ്റ ലേഖനങ്ങൾ എന്നിവ ഉണ്ടെന്ന കരുതി വിക്കിപീഡിയയുടെ നയങ്ങൾ മാറ്റാനാവുമോ? ലേഖനങ്ങൾ വികസിപ്പിക്കുകയും അക്ഷരത്തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടത് കാര്യനിർവാഹകർ മാത്രമല്ലല്ലോ? --എസ്.ടി മുഹമ്മദ് അൽഫാസ് 04:56, 28 ഒക്ടോബർ 2012 (UTC)
പകർപ്പവകാശലംഘനം വിക്കിയിൽ ഒരു വിധത്തിലും അനുവദിക്കുന്നതല്ല. ശ്രദ്ധയില്പെടുന്നവ അതിവേഗം നീക്കം ചെയ്യപ്പെടും. നീക്കം ചെയ്യാൻ എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ അവകാശമുണ്ട്. പകർപ്പുകളുടെ നാൾവഴി മറയ്ക്കാൻ മാത്രമേ കാര്യനിർവാഹകപദവി ആവശ്യമുള്ളു. ഒറ്റവരി ലേഖനങ്ങൾ, അക്ഷരത്തെറ്റുകൾ ഇവയൊക്കെ എല്ലാ ഉപയോക്താക്കൾക്കും ഒരേപോലെ പ്രവർത്തിക്കാവുന്ന മേഖലകളാണ്. അവയൊന്നും ചില പ്രത്യേക വിഭാഗങ്ങൾക്കായി മാറ്റിവച്ചിട്ടില്ല. ഈ ഉപയോക്താക്കൾ തന്നെയാണ് ചില പ്രത്യേക കാര്യങ്ങൾ ചെയ്യാനായി ചിലരെ ഈ പദവിയിലേക്കു തിരഞ്ഞെടുത്തിട്ടുള്ളത്.--റോജി പാലാ (സംവാദം) 05:34, 28 ഒക്ടോബർ 2012 (UTC)
ഇവിടെ ചർച്ച ചെയ്യുന്നത് കടുത്ത പകർപ്പവകാശ ലംഘനത്തെക്കുറിച്ചാണ്. വിൻഡോസ് 8-നെക്കുറിച്ച് വിക്കിയിൽ അനേഷിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്ന വിധത്തിൽ ലേഖനം മാറ്റുകയാണ് ചെയ്തത്. അതിന് അത് അപ്പാടെ മാറ്റുകയല്ല വേണ്ടത്. മറിച്ച് കൂടുതൽ ആരോഗ്യകരമായ രീതിയിൽ ലേഖനം തിരുത്തുകയാണ് വേണ്ടത്. കാര്യനിർവാഹകർ കൂട്ടംകൂടി ആക്രമിക്കുകയല്ല വേണ്ടത്. ലേഖനം തിരുത്തി മുന്നോട്ടു പോകാം. ഈ അനാരോഗ്യ സംവാദം ഇവിടെ വച്ചു നിർത്താം.--സലീഷ് (സംവാദം) 07:52, 28 ഒക്ടോബർ 2012 (UTC)

പകർപ്പവകാശമുള്ള ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുക, മായ്ക്കാൻ നിർദ്ദേശിക്കുക എന്നിവ കാര്യനിർവാഹകനാകുന്നതിനു മുമ്പും ചെയ്ത കാര്യങ്ങളായിരുന്നു. ഇപ്പോൾ ഉറപ്പായ പകർപ്പവകാശലംഘനമുള്ള ലേഖനങ്ങൾ മായ്ക്കാൻ നിർദ്ദേശിക്കുന്നതിനു പകരം സ്വയം മായ്ക്കുന്നു എന്നു മാത്രം. എങ്കിലും എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തിപരമായ ആരോപണങ്ങളുയർന്ന സ്ഥിതിക്ക് പകർപ്പ് നാൾവഴിമറയ്ക്കൽ നടത്തിയത് മാറ്റിയിട്ടുണ്ട്. മറ്റ് ഉപയോക്താക്കളെ ഈ സൃഷ്ടി പകർപ്പാണോ എന്ന് സ്വയം വിലയിരുത്താൻ ക്ഷണിക്കുന്നു. മറ്റ് കാര്യനിർവാഹകർക്ക് പകർപ്പവകാശലംഘനമടങ്ങിയ പതിപ്പിനെക്കുറിച്ച് ഉചിതമെന്ന് തോന്നുന്നത് ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 07:54, 28 ഒക്ടോബർ 2012 (UTC)

പ്രിയ സലീഷ്, ഇവിടെ താങ്കളെ ആക്രമിക്കുകയല്ല അല്പം പരിചയമുള്ളവർ ഇവിടെ ചെയ്യരുതാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നെന്നു മാത്രം. അവ നല്ല അർഥത്തിൽ മാത്രം എടുക്കുക. താങ്കൾ ഈ നാൾവഴിയും ഈ വെബ്സൈറ്റും കാണുക. മാതൃഭൂമിയിലെ വെബ്സൈറ്റിലെ വാക്കുകളിൽ നിന്നും എന്തെങ്കിലും വിത്യാസം താങ്കൾ ഇവിടെ എഴുതിയതിൽ ഉണ്ടോ? ഇനി അങ്ങനെ പകർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ മാതൃഭൂമി വായിച്ചുനോക്കി താങ്കളുടെ സ്വന്തം വാചകത്തിൽ ഇവിടെ എഴുതുക. വിൻഡോസിന്റെ ആദ്യപതിപ്പായ എന്ന വിക്കിയിൽ താങ്കൾ ഉൾപ്പെടുത്തിയ ഒരു വരി മാത്രം എടുത്ത് താങ്കൾ ഗൂഗിളിൽ ഒന്നു സെർച്ചുചെയ്തു നോക്കുക. റിസൽട്ട് ആദ്യം ലഭിക്കുക മാതൃഭൂമി സൈറ്റിലേതായിരിക്കും. (താങ്കൾ അവലംബമായി മാതൃഭൂമി നൽകിയില്ലെങ്കിലും) അങ്ങനെ വളരെ എളുപ്പത്തിൽ പകർപ്പുകൾ കണ്ടെത്താം. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞുതരുന്നെന്നു മാത്രം. താങ്കൾ ചെയ്തതു തെറ്റാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇനി ഇത്തരം പ്രവർത്തി തുടരാതിരിക്കാനാണ് ഇത്തരത്തിൽ അറിയിപ്പു നൽകുന്നത്. ഒരിക്കലും മറ്റൊരു വെബ്സൈറ്റിൽ നിന്നും നേരിട്ടു പകർത്തരുത്. ചെയ്തതിനെ ന്യായീകരിക്കാതെ ചെയ്ത പ്രവർത്തി തെറ്റാണെന്നു മനസ്സിലാക്കുക. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. പെട്ടെന്നു നീക്കം ചെയ്യാനുള്ള ഈ നയവും കാണുക.--റോജി പാലാ (സംവാദം) 08:20, 28 ഒക്ടോബർ 2012 (UTC)
വളരെ നന്ദി റോജി ജി. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. സംവാദം ഇവിടെ വച്ചു നിർത്താം.--സലീഷ് (സംവാദം) 09:48, 28 ഒക്ടോബർ 2012 (UTC)
ഏയ്. അതിനു ക്ഷമയുടെയൊന്നും ആവശ്യമില്ലന്നേ!. Smiley.svg--റോജി പാലാ (സംവാദം) 10:55, 28 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വിൻഡോസ്_8&oldid=1462929" എന്ന താളിൽനിന്ന് ശേഖരിച്ചത്