സംവാദം:വിഷു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഖനം :വിഷു; ചെയ്യേണ്ട കാര്യങ്ങൾ തിരുത്തുക  · ചരിത്രം  · ശ്രദ്ധിക്കുക  · refresh


കാർഷികോത്സവം അല്ല വിഷു[തിരുത്തുക]

പുതു വർഷപിറവിയാണ്‌. വിത്തു വിതക്കാൻ നിലം ഉഴുതു വയ്ക്കും മഴ വരുന്നതിനും മുന്നേ. ഓണം ആണ്‌ കാർഷികോത്സവം. ഏതോ ദിനപത്രക്കാർ ഇതെല്ലാം കാർഷികോത്സവമാക്കി. എന്തെങ്കിലും അഭിപ്രായങ്ങൾ? --ചള്ളിയാൻ 16:44, 11 മേയ് 2007 (UTC)[മറുപടി]

വയൽപ്പണികളുടെ തുടക്കത്തെയാണ് വിഷു കുറിക്കുന്നതെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇത് കാർഷികോത്സവമല്ലേ? സജിത്ത് വി കെ 04:17, 12 മേയ് 2007 (UTC)[മറുപടി]
കൊല്ലവർഷത്തിന്റെ തുടക്കം പണ്ട് കാർഷിക പ്രവർത്തനങ്ങളുടെ തുടക്കത്തോടെയായിരുന്നു. മേടം ഒന്നായിരുന്നു അന്ന് കൊല്ലവർഷാരംഭം. കാർഷികോത്സവമാണ്‌ വിഷു. ഓണം വസന്തോത്സവമാണെന്ന് എവിടോ കണ്ടിട്ടുണ്ട്. --പ്രവീൺ:സംവാദം 11:09, 12 മേയ് 2007 (UTC)[മറുപടി]
കൂടുതൽ വിശദാംശങ്ങളുള്ളതിനാലാണ് പഴയചിത്രം വീണ്ടും പഴയസ്ഥാനത്തു വച്ചത്--പ്രവീൺ:സംവാദം 11:22, 12 മേയ് 2007 (UTC)[മറുപടി]
വിഷു അധ്വാനത്തിന്റെ ഉത്സവമാണെന്നാണ് ഞാൻ പഠിച്ചിരുന്നത്. Pimlokto (സംവാദം) 14:53, 16 ഏപ്രിൽ 2022 (UTC)[മറുപടി]

സംക്രാന്തി[തിരുത്തുക]

അന്ന് മാത്രമല്ല ഇന്നും മേടം ഒന്നിന്‌ തന്നെയാണ്‌ കൊല്ലവർഷാരംഭം.


സജിത്തേ വയല്പ്പണികളുടെ തുടക്കം വിഷുവിനാണ്‌ എന്ന് കാണിക്കുന്ന ഒരു രേഖ തരാമോ. (ഇംഗ്ലീഷ് വിക്കി അല്ലാതെ)കണി കാണുന്നത് രാവിലെ ഇരുട്ടത്താണ്‌. അത് കാണുന്ന പ്രതീതി ഉണ്ടാണമെങ്കിൽ ആ പടം തന്നെ വേണ്ടേ പ്രവീണെ. 26 വർഷമെങ്കിലും കണികണ്ട എക്സ്പീരിയൻസ് ഉണ്ട്. ഈ വർഷവും കണ്ടു. അത് ഏകദേശം താങ്കൾ മാറ്റിയ പടം പോലെ തന്നെയിരി‍ക്കും. നേരം പുലർന്ന് കാണുന്നത് കണിയാവില്ല. പിന്നെ ഡീറ്റെയിൽ കാണാനാണെങ്കിൽ മറ്റേ പടം തന്നെ വച്ചാൽ മതി.

കാർഷിക ഉത്സവം വിളവ് നല്ലതാവുമ്പോൾ ആണ് നടക്കുക പ്രവീൺ. അതായത് ജനങ്ങളുടെ കയ്യിൽ ധാരാളം കാശ് വരുമ്പോൾ. ഉസ്തവം ആഘോഷിക്കാൻ മാത്രം സമ്പാദിക്കുമ്പോൾ അല്ലാതെ വിത്ത് വിതക്കുന്നതിൻ മുന്ന് ഉണ്ട്ടാവില്ല. കാർഷിക സംബന്ധിയായ എന്നു പറഞ്ഞാൽ ഒരു പക്ഷേ ശരിയായിരിക്കാം.

കാർഷികോത്സവമാണ് എന്ന് ഏതെങ്കിലും ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ടോ? ഓണത്തെ പറ്റി എവിടെയോ കേക്കുന്നതെന്തിന് താങ്കൾ തന്നെ സംഭാവന ചെയ്തിട്ടുള്ള ഓണം ലേഖനം ഇല്ലേ?

ഇതേ മട്ടിൽ ഇന്ന് പലരും ജനുവരി ഒന്നിന്‌ ആഘോഷിക്കാറുണ്ട്. പടക്കം എല്ലാം പൊട്ടിച്ച്. ലോകത്തിലെ മറ്റു രാജ്യങ്ങളിലും. അതൊക്കെ കാർഷികമാവുമോ?

എവിടെയോ കണ്ടതിനാൽ അല്ല ഞാൻ അത് മാറ്റിയത്. അതിന് തക്കതായ തെളിവ് ഉള്ളതിനാൽ ആണ്. എങ്കിലും എല്ലവരുടേയും അഭിപ്രായം ചോദിച്ചു എന്നു മാത്രം. അഭിപ്രായം എല്ലാം വന്നിട് ഞാൻ വിശദാംങ്ങൾ തരാം.

പിന്നെ സംക്രാന്തിയെ പറ്റി എങ്ങും പരാമർശമില്ല. അതെഴുതിയുരുന്നെങ്കിൽ ഈ സംശയങ്ങൾ എല്ലാം മാറിയേനേ.

സ്നേഹത്തോടെ --ചള്ളിയാൻ 13:14, 12 മേയ് 2007 (UTC)[മറുപടി]

നാം തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നതിനാലല്ല ചിത്രം മാറ്റുന്നത് നമ്മൾ നമ്മളെ പറ്റി മാത്രം ചിന്തിക്കുന്നതിന്‌ തുല്യമാണ്‌. ഇനി കാണുന്നവർക്കും വിശദാംശങ്ങളുള്ള ചിത്രം ലഭിക്കട്ടെ എന്നാഗ്രഹം. കണികാണുന്ന പ്രതീതിക്കായി ഒരാൾ കണ്ണടച്ചുനിൽക്കുന്ന പടം നൽകത്തില്ലേ? ;-) കാർഷികോത്സവം എന്നു പറഞ്ഞാൽ ഒരു വിളവെടുപ്പ് കഴിഞ്ഞ് പുതിയ വിളകൾ നടാനായി നിലമൊരുക്കുന്നതും, ഭൂമിയെ പൂജിക്കുന്നതും എല്ല്ലാം അടക്കമുള്ള ഒരു ഉത്സവമാണ്‌. പൊലിക പൊലിക എന്നാൽ പുതിയ വിള പൊലിക്കുക എന്നാണ്‌, പൂപ്പൊലിയല്ല. ഭൂമിയേയും നമ്മളെതന്നെയും കണികാണിച്ച് അടുത്ത വിളയും വർഷവും നന്നായിരിക്കേണമേ എന്ന പ്രാർത്ഥനയാണ്‌. പഞ്ഞക്കർക്കിടകം കഴിഞ്ഞ് വസന്തകാലത്തിന്റെ സ്വാഗതമാണ്‌ ഓണം(BTW: ഓണത്തിന്റെ പഴയരൂപം കാണൂ, ഞാനതിൽ കൈവച്ചതായിപോലും ഓർക്കുന്നില്ല). ഈ വിഷുവിനടുത്തിറങ്ങിയ പത്രമാസികകൾ എല്ലാം വിഷുവിന്റെ വിശദാംശങ്ങൾ എഴുതിയിട്ടുണ്ട്. ഒരു പത്രത്തിൽ പോലും വിവരമുള്ളവർ ഇല്ലന്ന് ഞാൻ കരുതുന്നില്ല. ലക്ഷ്യം വച്ചുകൊണ്ടുള്ള തിരുത്തലുകളോട് താത്പര്യവുമില്ല.--പ്രവീൺ:സംവാദം 05:05, 13 മേയ് 2007 (UTC)[മറുപടി]


അങ്ങനെ നോക്കിയാൽ എല്ലാ ഉത്സവങ്ങളും നിലവുമായി എതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കും. ഇവിടെ ഇംഗ്ലീഷ് വിക്കിയിൽ ഓണവും, തമിഴ്നാട്ടിൽ പൊങ്കലും ആണ്‌ കൊടുത്തിരിക്കുന്നത്. അതായത് വിളവ് എടുപ്പ് കഴിഞ്ഞശേഷം. നിലമുഴുന്നതല്ല. എന്നാൽ ഇതേ സമയത്ത് തന്നെ പഞ്ചാബിലും മറ്റ് ഉത്തരദേശങ്ങളിലും ഇത് കാർഷിക വിളവെടുപ്പ് ഉത്സവമാണ്‌ അതിനാൽ അതും കേരളത്തിലെ വർഷാരംഭവുമായി ഇത് കൂടിക്കുഴഞ്ഞതായിരിക്കാം ഇന്നത്തെ --ചള്ളിയാൻ 06:38, 17 ഓഗസ്റ്റ്‌ 2007 (UTC)

കേരളത്തിൽ പൊതുവെ നെൽ കൃഷി രണ്ട് തരത്തിലാണെന്നാണെന്റെ അറിവ്. ഒന്ന് ഓണത്തിന്റെ സമയത്താണ് ( പുഞ്ച കൃഷി എന്നോ മുണ്ടകൻ എന്നോ ആണ്)ഉണ്ടാകുക, അതായത് ഉയരം കൂടിയ വെളളകെട്ടില്ലാത്ത പാടത്ത് നടത്തുന്ന കൃഷി(പാലക്കാട് ഭാഗത്ത്). ഇനി വേനൽ കാലത്ത് നെൽകൃഷി ഉണ്ട്. ഇത് കുട്ടനാട്, തൃശ്ശൂറ്(പുഴക്കൽ- ഏനാമാവ്)കോൾ പാടശേഖരത്ത് നടത്തുന്ന പരിപാടി(വേനൽകാലത്തെ ഇവിടെ കൃഷി ചെയ്യാന് ‍സാധിക്കു). വിഷുഅടുക്കുമ്പോൾ ആണ് വിളവെടുപ്പ് നടക്കുക. ഇതിനെന്തോ പേർ ഉണ്ട് എനിക്കറിയില്ല. അത് കൊണ്ട് ഈ രണ്ട് കൃഷിക്കും ഈ ഉത്സവമായി ബന്ധമില്ലെ എനാണ് എന്റെ സംശയം. -- ജിഗേഷ് സന്ദേശങ്ങൾ  07:25, 17 ഓഗസ്റ്റ്‌ 2007 (UTC)

വിഷു കാർഷികോത്സവമാണെന്ന തെളിവ് കിട്ടി, അത് മാറ്റിയിട്ടുമുണ്ട്. --ചള്ളിയാൻ ♫ ♫ 02:56, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഓണവും വിഷുവും വസന്തോത്സവമല്ല. ഓണം അല്ലേയല്ല[തിരുത്തുക]

കേരളം ഭൂമധ്യരേഖയ്ക്ക് അടുത്തു കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഇവിടെ വസന്തവും വർഷവുമൊന്നും ശരിയായി നിർവചിക്കാൻ സാധ്യമല്ല. എങ്കിലും കേരളത്തിലെ വസന്തം ജനുവരി അവസാനം ആരംഭിച്ച് (ഏകദേശം 20-21-22 തീയതികളിൽ) ഫെബ്രുവരി മുഴുവനും ഉൾക്കൊണ്ട് മാർച്ച അവസാനം (ഏകദേശം 20-21-22 തീയതികളിൽ) അവസാനിക്കുന്നു എന്ന് കണക്കാക്കാം. (സംശയമുള്ളവർ മാവ് പൂക്കുന്നതുമൊക്കെയൊന്ന് കാണുക.) ഇക്കാരണത്താൽത്തന്നെ ഓണവും വിഷുവും വസന്തോത്സവങ്ങളല്ല. കണിക്കൊന്ന വേനൽക്കാലത്താണ് പൂക്കുന്നത്. മാർച്ച് മാസത്തിന്റെ അവസാനത്തോടെ കേരളത്തിൽ വേനൽ ആരംഭിക്കുന്നു. മെയ് അവസാനിക്കുമ്പോൾ വർഷം ആരംഭിക്കുന്നു.ജൂൺ,ജൂലായ് എന്നിവ വർഷകാലമാണ്. ജൂലായ് അവസാനത്തോടെ ശരദ്കാലം ആരംഭിക്കുന്നു. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ ഒടുക്കം വരെ ശരദ്കാലമാണ്. ഈ സമയത്താണ് ഓണം. വസന്തകാലത്തല്ല - ശരദ്കാലത്താണ്. ഹേമന്തവും കഴിഞ്ഞ് നവംബര് അവസാനത്തോടെ ആരംഭിക്കുന്ന ശിശിരകാലം ജനുവരി അവസാനം വരെ നീണ്ട് നിൽക്കുന്നു. (ഡിസംബറലും ജനുവരിയിലും രാവിലെ പുതച്ച് മൂടിക്കിടക്കുമ്പോൾ തണുപ്പുകാലമാണെന്നൊന്ന് ഓർത്താൽ മതി. വേറെ റഫറൻസൊന്നും വേണ്ട.). "പഞ്ഞക്കർക്കിടകം കഴിഞ്ഞ് വസന്തകാലത്തിന്റെ സ്വാഗതമാണ് ഓണം" എന്നൊക്കെ പ്രവീൺ മുകളിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കണ്ടു. ഒന്ന് ചിന്തിച്ചിട്ടെഴുതൂ സഖേ!. മണ്ണും ഞാറ്റുവേലയും നെൽ‍കൃഷിയും മറക്കാത്ത മലയാളികളുണ്ടെങ്കിൽ ഈ കമ്പൂട്ടർ കുഞ്ഞിരാമന്മാർക്കിടയിലേക്ക് വരൂ.. ഇതെല്ലാം വെട്ടിത്തിരുത്തൂ.. ചങ്കൂറ്റത്തോടെ. --Naveen Sankar 08:43, 3 ഏപ്രിൽ 2009 (UTC)[മറുപടി]

ക്ഷമിക്കുക, താങ്കളെപ്പോലെ പണ്ഡിതനല്ല ഞാൻ, ഓണക്കാലത്ത് കാണുന്നത്ര പൂക്കൾ ഞാൻ മറ്റൊരു കാലത്തും കണ്ടിട്ടില്ല. എന്റെ കാഴ്ചയുടെ പ്രശ്നമാവാം.. പൂവേ പൊലി, പൂവേ പൊലി തുടങ്ങിയ പാട്ടുകളൊക്കെയും ഓണക്കാലവുമായി ബന്ധ്പ്പെട്ടാണ്‌ ഈ കുഞ്ഞിരാമൻ കേട്ടിട്ടുള്ളത്. താങ്കളെപ്പോലെ വിജ്ഞാനമുള്ളവരാണ്‌ അത് തെറ്റാണെങ്കിൽ ശരിയാക്കേണ്ടത്. വിഷു വസന്തോത്സവമഅണെന്നു പറഞ്ഞിട്ടുമില്ല.. നന്ദി--പ്രവീൺ:സംവാദം 08:36, 4 ഏപ്രിൽ 2009 (UTC)[മറുപടി]
പ്രവീൺ താങ്കളുടെ വകയായുള്ള പുച്ഛവും പരിഹാസവും സ്വീകരിച്ചിരിക്കുന്നു. നന്ദി. ഞാൻ ആദ്യമേ പറഞ്ഞില്ലേ.. കേരളത്തിലെ വസന്തവും ഹേമന്തവുമൊന്നും ശരിയായി നിർ‌വചിക്കാൻ സാധ്ധ്യമല്ലെന്ന്."പഞ്ഞക്കർക്കിടകം കഴിഞ്ഞ് വസന്തകാലത്തിന്റെ സ്വാഗതമാണ് ഓണം" എന്ന് എഴുതിയതിലാണ് ഞാൻ പ്രവീണിനോട് വിയോജിച്ചത്. വിഷുവിന്റെ കാര്യത്തിലല്ല. വിഷുവിന്റെ കാര്യത്തിൽ വിയോജിക്കുന്നത് മറ്റ് സമ്പാദകരോടാണ്. ഓണം വസന്തോത്സവല്ല എന്നതിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയും ചെയ്യുന്നു. ഒന്നുകൂടി.. പ്രവീണിനെമാത്രമല്ല കുഞ്ഞിരാമൻ എന്ന് ഞാൻ മുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാൻ കൂടി ഉൾ‍പ്പെടുന്ന ഒരു സമൂഹത്തെയാണ്. തെറ്റിദ്ധാരണയുണ്ടാക്കിയതിന് കൃപയാ ക്ഷമിക്കുക. --Naveen Sankar 04:05, 8 ഏപ്രിൽ 2009 (UTC)[മറുപടി]

ചങ്കരാന്തി[തിരുത്തുക]

ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്.

മഴ എങ്ങനെയുണ്ടാവുമെന്നാണ് പിന്നെ പറയുന്നത്. ചേരുന്നില്ല. Not4u 15:27, 14 ഏപ്രിൽ 2009 (UTC)[മറുപടി]

വിഷു വേണ്ടത് മാര്ച്ച് 23 നല്ലേ?[തിരുത്തുക]

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ രണ്ട് അയനങ്ങളുണ്ടല്ലോ.

  • ദക്ഷിണായനം = സൂര്യൻ തെക്കോട്ട് നീങ്ങി സഞ്ചരിക്കുന്ന ആറ്‌ മാസക്കാലം.
  • ഉത്തരായനം = സൂര്യൻ വടക്കോട്ട് നീങ്ങി സഞ്ചരിക്കുന്ന ആറ്‌ മാസക്കാലം.

ദക്ഷിണായനവും ഉത്തരായനവും തുടങ്ങുന്ന ദിവസങ്ങളിൽ രാപകലുകൾ തുല്യമായിരിക്കും. രാപകലുകൾ തുല്യമായ രണ്ട് തിയ്യതികൾ നമുക്കറിയാം:

  1. മാർച്ച് 21
  2. സെപ്റ്റമ്പർ 23

>> മാർച്ച് 21 ന്‌ ഉത്തരായനം തുടങ്ങുന്നു. >> സെപ്റ്റമ്പർ 23 ന്‌ ദക്ഷിണായനംതുടങ്ങുന്നു. ഇനി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: 1. ഉത്തരായനം = മകരം മുതൽ മിഥുനം അവസാനിക്കും വരെയുള്ള കാലം. 2. ദക്ഷിണായനം = കർക്കിടകം മുതൽ ധനു അവസാനിക്കും വരെയുള്ള കാലം. 3. വിഷു = 1. തുല്യാവസ്ഥയുള്ളത്. 2. സൂര്യൻ നേരെ വരുന്ന സമയം. 3. സമത്വം. 4. മേടമാസം ഒന്നാം തിയ്യതി (ആണ്ടു പിറപ്പ്) ആഘോഷദിനം. ഇങ്ങനെയാണിവ മൂന്നും, മലയാള നിഘണ്ടുകളിലും മറ്റും, വിശദീകരിക്കപ്പെടാറുള്ളത്. രാപകലുകൾ തുല്യമാകുന്ന ദിനം എന്നാണ്‌ വിഷുദിനം എന്നതിന്നർത്ഥം. നാം വിഷു ആഘോഷിക്കുന്നത് മകരം ഒന്നിനാണ്‌. ഇത്തവണ ഏപ്രിൽ 15 ന്‌. എന്നാൽ, മകരം ഒന്നിന്‌/ ഏപ്രിൽ 15 ന് രാപകലുകൾ തുല്യമല്ല. മാർച്ച് 21 ന്‌ രാപകലുകൾ തുല്യമാണ്‌. അന്നാണ്‌ യഥാർത്ഥത്തിൽ ഉത്തരായനം ആരംഭിക്കുന്നതും. അങ്ങനെയെങ്കിൽ വിഷു ആഘോഷിക്കേണ്ട ദിവസം: ഏപ്രിൽ 15 അല്ല; മാർച്ച് 21 ആണ്‌. അപ്പോൾ ശരിയായ മകര സംക്രാന്തിനാളും അന്ന് തന്നെയല്ലേ?--Zuhairali 14:02, 14 ഏപ്രിൽ 2011 (UTC)

ഈ ലേഖനത്തിലെ തന്നെ പേരിനു പിന്നിൽ എന്ന വിഭാഗം കാണുക. ഒപ്പം വിഷുവങ്ങളുടെ പുരസ്സരണം എന്ന ലേഖനം കാണുക. മറ്റാരെങ്കിലും കൂടുതൽ വിശദീകരിക്കും എന്ന് കരുതുന്നു. --ഷിജു അലക്സ് 18:16, 14 ഏപ്രിൽ 2011 (UTC)[മറുപടി]

വിഷുവും ശ്രീകൃഷ്ണനും[തിരുത്തുക]

വിഷുവും ശ്രീകൃഷ്ണനും തമ്മിൽ എന്താണ് ബന്ധം? "കണി കാണും നേരം" എന്നും "ചെത്തി മന്ദാരം തുളസി" എന്നുമുള്ള പാട്ടുകൾ പ്രചരിക്കുന്നതിനു മുമ്പ്‌ ശ്രീകൃഷ്ണന് വിഷു ആഘോഷത്തിൽ ഇത്ര പങ്കുണ്ടയിരുന്നോ? അറുപതുകളിൽ വിട്ടിൽ വച്ചിരുന്ന കണികളിൽ ശ്രീകൃഷ്ണൻ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല

മത്താപ്പൂ[തിരുത്തുക]

മത്താപ്പൂ എന്നു ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പൂക്കുറ്റി അല്ലേ? Pimlokto (സംവാദം) 14:45, 16 ഏപ്രിൽ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിഷു&oldid=4026276" എന്ന താളിൽനിന്ന് ശേഖരിച്ചത്