സംവാദം:വിശുദ്ധ ഡൊമിനിക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാസ്തികർ!![തിരുത്തുക]

ലേഖനത്തിലെ താഴെപ്പറയുന്ന ഭാഗം ഞാൻ കൗതുകത്തോടെയാണു വായിച്ചത്:-

"ഇക്കാലത്ത് 'അൽബിഗെൻസുകൾ' (Albigenses) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാസ്തികവാദികളായ ഒരു സംഘത്തിന്റെ ഇടപെടലുകൾ മൂലം ലാംഗ്വഡോക്കിലെ ക്രിസ്തുമതവിശ്വാസികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചുവന്നിരുന്നു. നാസ്തികരെ ക്രിസ്തുമതാനുഭാവികളാക്കി മാറ്റുന്നതിനുവേണ്ടി മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കണമെന്ന ആശയം ഡൊമിനിക്കിന് ലഭിച്ചത് ഇവിടെവച്ചാണ്."

അൽബിജൻഷ്യന്മാരെക്കുറിച്ച് ഞാൻ ആദ്യം കേട്ടത് ചെറുപ്പത്തിൽ, വീട്ടിലുണ്ടായിരുന്ന മാതാവിന്റെ പഴയ വണക്കമാസപ്പുസ്തകത്തിലെ ദൃഷ്ടാന്തകഥകളിൽ ഒന്നു വായിച്ചപ്പോഴാണ് എന്നാണ് ഓർമ്മ. അതിൽപ്പോലും ആ പാവങ്ങൾ ക്രിസ്തുമതവിരുദ്ധർ ആയിരുന്നെന്നല്ലാതെ, നാസ്തികർ ആയിരുന്നെന്നു പറയുന്നില്ല. മലയാളം വിക്കിപ്പീടിയയിൽ അവർ നാസ്തികരാകുന്നു!!

കാത്താറിസം എന്നു കൂടി അറിയപ്പെട്ട അൽബിജൻഷ്യന്മാരുടെ പ്രസ്ഥാനം നാസ്തികതയായിരുന്നില്ല, മദ്ധ്യയുഗങ്ങളിൽ ക്രിസ്തീയതയുടെ നവീകരണത്തിനായി നടന്ന ആത്മാർത്ഥമായ ഒരു ശ്രമമായിരുന്നു. തീവ്രധാർമ്മികരായിരുന്നു അവർ. മലയാളം വിക്കിയിൽ ആ പ്രസ്ഥാനത്തെക്കുറിച്ച് കാത്താറിസം എന്ന പേരിൽ ഒരു ചെറിയ ലേഖനമുണ്ട്.

ലേഖനത്തിലെ ഈ ഭാഗം മലയാളം സർവവിജ്ഞാനകോശത്തിൽ നിന്നെടുത്തതാണെന്നു കണ്ട് അത്ഭുതം തോന്നുന്നു. സർവവിജ്ഞാനകോശത്തിന്റെ നിലവാരം ഇത്രയൊക്കെയോ ഉള്ളെന്ന് അറിയില്ലായിരുന്നു.ജോർജുകുട്ടി (സംവാദം) 06:21, 26 ഒക്ടോബർ 2012 (UTC)[മറുപടി]