സംവാദം:വിവേകാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു..... കടുപ്പിച്ചിരിക്കുന്നത് ശരിയോ?--Vssun 12:05, 16 മാർച്ച് 2007 (UTC)

ബംഗാളിയിൽ ബിബേകാനന്ദോ എന്നല്ലേ? അപ്പോൾ രബീന്ദ്ര നാഥ ടാഗോർ മാത്രം മാറ്റിയാൽ മതിയോ?--ചള്ളിയാൻ 12:34, 16 മാർച്ച് 2007 (UTC)

ഇത് ഒരു തമാശ ആയിട്ടാണ് ഞാൻ മനസിലാക്കുന്നത്, സത്യാവസ്ഥ എന്തു മനോഹരം!! ചള്ളിയൻ ജി ഒരു പക്ഷെ നമ്മൾ ഇതു മനസിലാക്കിയിരിക്കും പക്ഷെ മറ്റുള്ളവരോ? ഇത് അക്ഷരതെറ്റാണെന്ന് വ്യാഖ്യാനിക്കാം പിന്നെ ഒരു പക്ഷെ നമ്മുക്ക് മലയാളീകരിച്ചാൽ മതി എന്നു പറഞ്ഞേക്കാം. ഒരു നല്ല ഉത്തരം കിട്ടുന്നില്ലെന്നെ!! അതു കൊണ്ടാണ് ഞാൻ ആ വാക്ക് മലയാളം വിക്കിയിലേക്ക് പകർത്തിയത്. --  ജിഗേഷ്  ►സന്ദേശങ്ങൾ  13:05, 16 മാർച്ച് 2007 (UTC)


"ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ" എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ശ്രീരാമനേയും ശ്രീകൃഷ്ണനെയും ശ്രീശങ്കരനേയും ഇങ്ങനെ ഒന്നിച്ചുകെട്ടിയിരിക്കുന്നത് കാണുമ്പോൾ രുചികേട് തോന്നുന്നു. ശങ്കരനോട് താരതമ്യപ്പെടുത്തേണ്ട തത്വചിന്തകന്മാരല്ല ശ്രീരാമനും ശ്രീകൃഷ്ണനും. താരതമ്യേന ആധുനികകൃതിയായ ഭഗവത്ഗീതക്ക് ശ്രീകൃഷണനുമായി കഥയിലെങ്കിലും ബന്ധമുള്ളതുകൊണ്ട് അദ്ദേഹം തത്വചിന്തകനാണെന്ന് വാദത്തിനുവേണ്ടി സമ്മതിക്കമെന്നു വയ്ക്കാം. എന്നാൽ ശ്രീരാമനെ മതതത്വശാസ്ത്രവുമായി ബന്ധപ്പെടുത്തി കാണുന്നത് ആദ്യമായാണ്. രാമായണം അദ്ദേഹത്തെ മര്യാദപുരുഷോത്തമൻ, അതായത് ഉത്തമമനുഷ്യൻ ആയി മാത്രമേ അവതരിപ്പിക്കുന്നുള്ളു എന്നാണ് എന്റെ അറിവ്.Georgekutty 21:22, 12 ജൂലൈ 2008 (UTC)

"രാമായണം അദ്ദേഹത്തെ മര്യാദപുരുഷോത്തമൻ, അതായത് ഉത്തമമനുഷ്യൻ ആയി മാത്രമേ അവതരിപ്പിക്കുന്നുള്ളു" ശ്രീരാമനാൽ പറയപ്പെട്ട രീതിയിൽ ശ്രീരാമഗീത അടക്കമുള്ള തത്വൊപദേശങ്ങൾ രാമായണത്തിന്റെ ഭാഗമായ് ഉണ്ട്,അവഒക്കെ മെൽപ്പറഞ്ഞ ദാർശനിക-തത്വ ചിന്തയുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നതുംകണ്ണൻ വയനാട് 10:00, 5 ജനുവരി 2013 (UTC)

ഫലകം[തിരുത്തുക]

താളിലെ Unreferenced ഫലകം എടുത്ത് മാറ്റാറായോ. ഞാൻ കുറച്ച് അവലംബങ്ങൾ ചേർത്തിട്ടുണ്ട്. --അഖിൽ ഉണ്ണിത്താൻ 13:43, 15 ഒക്ടോബർ 2010 (UTC)

ഷിക്കാഗൊ?[തിരുത്തുക]

ഷിക്കാഗൊ ആണോ ചിക്കാഗോ ആണോ ? --വിക്കിറൈറ്റർ : സംവാദം 13:06, 16 ഒക്ടോബർ 2010 (UTC)

പേര്[തിരുത്തുക]

സ്വാമി എന്നത് ചേർക്കേണ്ടതുണ്ടോ, വിക്കി നയത്തിന് എതിരല്ലെ, അത്. വിവേകാനന്ദൻ എന്ന് പോരേ.--ഇർഷാദ്|irshad (സംവാദം) 07:57, 22 ജനുവരി 2013 (UTC)

മലയാളം വിക്കിപീഡിയയിൽ അങ്ങനെയൊരു നയം സ്വീകരിച്ചിട്ടില്ല എന്നാണെന്റെ അറിവ്. ഉണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധി എപ്പോഴേ മോഹൻദാസ് കരംചന്ദ് ഗാന്ധി ആയേനെ. ഏതു പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്, അതാണ് മലയാളം വിക്കിയിൽ തലക്കെട്ടാവുക. കൂടാതെ ഇംഗ്ലീഷ് വിക്കിപീഡിയയിലും സ്വാമി വിവേകാനന്ദൻ എന്നുതന്നെയാണ്. Saint Peter എന്നതുപോലെയാണ് Swami Vivekananda കണക്കാക്കുന്നത്. ഏതു നയത്തിനും എക്സെപ്ഷൻസ് ഉണ്ടാവാറുണ്ടല്ലോ. :-) --Jairodz (സംവാദം) 08:07, 22 ജനുവരി 2013 (UTC)
മഹാത്മാഗാന്ധിയെ മോഹൻദാസ്കരംചന്ദ് ഗാന്ധി ആക്കേണ്ടിയിരിക്കുന്നു. ബഹുമാനസൂചകമായ പദങ്ങൾ ഒഴിവാക്കുകയെന്നത് മതലേഖനങ്ങൾക്ക് മാത്രമല്ല -- റസിമാൻ ടി വി 08:23, 22 ജനുവരി 2013 (UTC)
മലയാളം വിക്കിപീഡിയയിൽ ബഹുമാനസൂചകമായ പദങ്ങൾ ഒഴിവാക്കുന്നതിനെ പറ്റി നയം സ്വീകരിച്ചിട്ടുണ്ടോ? കണ്ണി? ഈയിടെ നടന്ന ചില സംവാദങ്ങളിലും കൂടുതൽ അറിയപ്പെടുന്ന പേരിലാണ് തലക്കെട്ട് വേണ്ടത് എന്നു കണ്ടതായി ഓർക്കുന്നു. അങ്ങനെയുള്ള പദങ്ങൾ ഒഴിവാക്കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. --Jairodz (സംവാദം) 08:31, 22 ജനുവരി 2013 (UTC)
ഇംഗ്ലീഷ് വിക്കിയിലെ നയം ഉപയോഗിച്ചാണ് ഇസ്ലാമികലേഖനങ്ങളിൽ (സ) മുതലായവ ഉപയോഗിക്കരുതെന്ന് തീരുമാനമായതെന്ന് തോന്നുന്നു. അതുതന്നെ ഇവിടെയും നോക്കാവുന്നതാണ്. മലയാളം വിക്കിയിൽ പ്രത്യേകം നയരൂപീകരണം നടന്നിട്ടുണ്ടോ എന്നോർക്കുന്നില്ല -- റസിമാൻ ടി വി 08:41, 22 ജനുവരി 2013 (UTC)
നയം നിലവിൽ ഇല്ലേ.--ഇർഷാദ്|irshad (സംവാദം) 08:48, 22 ജനുവരി 2013 (UTC)

വിശുദ്ധ തുടങ്ങിയ വിശേഷണപദങ്ങൾക്ക് നിലവിൽ നയം ഇല്ല എന്നാണ് തോന്നുന്നത്.ഇവിടെ നോക്കുക--ബിനു (സംവാദം) 08:54, 22 ജനുവരി 2013 (UTC)

കൂടുതൽ അറിയപ്പെടുന്ന പേരുപയോഗിക്കുക എന്നാണ് മലയാളം വിക്കിപീഡിയയിലെ ശൈലി. ഓരോ ലേഖനങ്ങളിലും ഇതേക്കുറിച്ച് ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയുമാണ് ചെയ്യാറുള്ളത്. മഹാത്മാഗാന്ധി എന്നത് കൂടുതൽ അറിയപ്പെടുന്ന പ്രയോഗം എന്ന നിലയിൽ അങ്ങനെ നിർത്താൻ മുമ്പ് ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയതായി ഓർക്കുന്നു. ജയൻ മറ്റൊരു ഉദാഹരണം. വിശുദ്ധ എന്ന പ്രയോഗത്തെക്കുറിച്ച് സംവാദം:പൗലോസ് അപ്പസ്തോലൻ എന്ന താളിൽ ചർച്ചകൾ കാണാം. (സ) എന്നത് ശ്രീ പോലെയുള്ള വിശേഷണമാണെന്ന് വിചാരിക്കുന്നു. അത് ഒഴിവാക്കണമെന്ന് നയമുണ്ട്. ഒഴിവാക്കേണ്ട കൂടുതൽ പ്രയോഗങ്ങളെപ്പറ്റി നയരൂപീകരണം നടത്തുകയും ശൈലീപൂസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്.
മഹാത്മാഗാന്ധിയെ വെറും ഗാന്ധി എന്നാണ് അതിനേക്കാൾ കൂടുതലായി അറിയപ്പെടുന്നത്. ഔദ്യോഗികരേഖകളിലും മറ്റും എം.കെ. ഗാന്ധി (മോഹൻദാസ് കരംചന്ദ് ഗാന്ധി) എന്നും എഴുതപ്പെടുന്നു. വിക്കിപീഡിയയുടെ നിഷ്പക്ഷത ഉയർത്തിപ്പിടിക്കുന്നതിന് മോഹൻദാസ് കരംചന്ദ് ഗാന്ധി ഉപയോഗിക്കണമെന്നും കരുതുന്നു. സ്വാമി വിവേകാനന്ദന്, വിവേകാനന്ദൻ എന്ന് മാത്രം തലക്കെട്ടിട്ടാൽ തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തതുകൊണ്ട് ഈ ശൈലിയനുസരിച്ച് വിവേകാനന്ദൻ എന്നും മാറ്റാം. എന്നാൽ എല്ലാ സ്വാമിത്തലക്കെട്ടുകാർക്കും അത് പറ്റില്ല. സ്വാമി അഗ്നിവേശ് ഉദാഹരണം. --Vssun (സംവാദം) 09:04, 22 ജനുവരി 2013 (UTC)
സ്വാമി അഗ്നിവേശ് ,സ്വാമി ചിദാനന്തപുരി തുടങ്ങി വേറയും താളുകളുണ്ട്,ഇത്തരം ശീർഷകങ്ങളുള്ളവ.

ബിനു (സംവാദം) 09:07, 22 ജനുവരി 2013 (UTC)

സുനിൽ പറഞ്ഞതനുസരിച്ച് തലക്കെട്ട് മാറ്റാമെന്ന് കരുതുന്നു. ഇവിടെയും ഒരു ചർച്ചക്ക് തുടക്കം കുറിച്ചിട്ടുണ്ട് -- റസിമാൻ ടി വി 09:19, 22 ജനുവരി 2013 (UTC)

സമാനമായ ഇംഗ്ലീഷ് ലേഖനത്തിന് വിവേകാനന്ദൻ എന്ന പേരുമാത്രമുള്ളതിനാൽ ഇന്റർവിക്കി സെർച്ചിനെ സഹായിക്കുന്നത് "സ്വാമി" ഒഴിവാക്കലാണ്. സ്വാമി വിവേകാനന്ദൻ തിരിച്ചുവിടൽ താളായി നിലനിർത്തിയിട്ടുണ്ട്. --Adv.tksujith (സംവാദം) 17:53, 25 ഡിസംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വിവേകാനന്ദൻ&oldid=1886889" എന്ന താളിൽനിന്ന് ശേഖരിച്ചത്