സംവാദം:വിവാഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യോജിക്കുന്നില്ല വ്യത്യസ്ത മതപര വിവാഹങ്ങൾക്കായി ഉപയോക്താക്കളുടെ അന്വേഷണം ഉണ്ടാകാവുന്നതാണ്. നിക്കാഹിനും പ്രത്യേക വിവാഹത്തിനും പ്രത്യേകം താളുകൾ നിലവിലുണ്ട്. ഈ താളിൽ ക്രിസ്ത്യൻ വിവാഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ട് പ്രധാന ലേഖനം എന്ന നിലയിൽ ക്രിസ്ത്യൻ വിവാഹത്താളിലേക്ക് ലിങ്ക് കൊടുക്കുകയാണ് വേണ്ടത്. --Adv.tksujith (സംവാദം) 09:20, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദവും കാണുക--റോജി പാലാ (സംവാദം) 11:47, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ശരിയാണ് വിവാഹ ചടങ്ങ് മാത്രമല്ല, അതിന്റെ നിയമങ്ങളും കൂടി എഴുതാം. ചടങ്ങ് തന്നെ വ്യത്യസ്ത തരത്തിലൂണ്ടാവുമല്ലോ... അവലംബങ്ങൾ ലഭ്യമെങ്കിൽ അതെല്ലാം ചേർക്കാം.ക്രിസ്ത്യൻ വിവാഹം വലിയൊരു ലേഖനമാകും. ഇംഗ്ലീഷ് വിക്കിയിൽ ഇല്ല എന്നതുകൊണ്ട് നമ്മളിവിടെ ഒഴിവാക്കേണ്ടതില്ലല്ലോ. ക്രിസ്ത്യൻ വിവാഹത്തെ സംബന്ധിച്ച ധാരണയുള്ളഴരെല്ലാം ചേർന്ന് ആ ലേഖനം മെച്ചപ്പെടുത്തട്ടെ... -- Adv.tksujith (സംവാദം) 17:34, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ലയനനിർദ്ദേശത്തിന്റെ സംവാദം നടത്തേണ്ടത്[തിരുത്തുക]

ഈ സംവാദം ഇവിടെ നടത്തുക--റോജി പാലാ (സംവാദം) 02:18, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം സാധാരണ ഏത് താളിലേക്കാണോ ലയിപ്പിക്കേണ്ടത് അവിടെ നടത്തണമെന്ന നിർദ്ദേശമുള്ളതിനാലാണ് ഇവിടെ നടത്തിയത്... ലയിപ്പിക്കുമ്പോൾ പഴയ താളിന്റെ സംവാദ താളും ലയിപ്പിക്കേണ്ടിവരും എന്നതിനാലായിരിക്കും അങ്ങനെ വെച്ചിട്ടുള്ളതെന്ന് തോന്നുന്നു.. --Adv.tksujith (സംവാദം) 03:36, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

" സംവാദം സാധാരണ ഏത് താളിലേക്കാണോ ലയിപ്പിക്കേണ്ടത് അവിടെ നടത്തണമെന്ന നിർദ്ദേശമുള്ളതിനാലാണ് ഇവിടെ നടത്തിയത്. " - ഈ നിർദ്ദേശമെവിടെയാണുള്ളത്? ---ജോൺ സി. (സംവാദം) 04:55, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

ഈ താളിൽ ലയനനിർദ്ദേശമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 05:02, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

" സംവാദം സാധാരണ ഏത് താളിലേക്കാണോ ലയിപ്പിക്കേണ്ടത് അവിടെ നടത്തണമെന്ന നിർദ്ദേശമുള്ളതിനാലാണ് ..... " ഈ നിർദ്ദേശം എവിടെയെന്നാണ് ചോദ്യം. ലയനനിർദ്ദേശം എവിടെയെന്നല്ല :) ---ജോൺ സി. (സംവാദം) 05:30, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

{{mergeto}} ഫലകം ചേർക്കുമ്പോൾ വരുന്ന പെട്ടിയിൽ വരുന്ന (അഭിപ്രായം പ്രകടിപ്പിക്കുക) എന്ന കണ്ണിയിൽ ഞെക്കിയാൽ പോകുന്നത് ഏതുതാളിലേയ്ക്കാണോ ലയിപ്പിക്കേണ്ടത് അതിന്റെ സംവാദം താളിലേയ്ക്കാണ്. ഈ താളിൽ നോക്കുക. അഭിപ്രായം രേഖപ്പെടുത്താൻ ഇവിടേയ്ക്ക് തിരിച്ചുവിടപ്പെടുന്നു. ഇതേ ഞാൻ കണ്ടിട്ടുള്ളൂ. അല്ലാതെ ഒരു നിർദ്ദേശമുള്ളതായി അറിയില്ല. --അജയ് ബാലചന്ദ്രൻ സംവാദം 05:36, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇംഗ്ലീഷ് താളിലെ നിർദ്ദേശം നമുക്കും ഒരു നയമായി സ്വീകരിക്കാവുന്നതാണെന്ന് തോന്നുന്നു. {{mergeto}}{{mergefrom}} എന്ന രണ്ടു ഫലകങ്ങളും വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും രണ്ടിന്റെയും സംവാദം ഒരു ലേഖനത്തിന്റെ സംവാദം താളിൽ തന്നെ വേണമെന്നുമാണ് ഇംഗ്ലീഷ് വിക്കിയിലെ നയം (Create one discussion section, typically on the destination article's talk page.). പാരലലായി രണ്ടു സംവാദം താളിൽ ചർച്ച നടന്നാൽ പ്രശ്നമാകുമല്ലോ? ഇത്തരമൊരു നയത്തിന്റെ കരടുണ്ടാക്കി ചർച്ചയ്ക്കിട്ട് മലയാളത്തിലും നയമാക്കിയാലോ? --അജയ് ബാലചന്ദ്രൻ സംവാദം 05:49, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ഞാനും ഇപ്പോൾ ആ താൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു :) ---ജോൺ സി. (സംവാദം) 05:53, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

" ഇത്തരമൊരു നയത്തിന്റെ കരടുണ്ടാക്കി ചർച്ചയ്ക്കിട്ട് മലയാളത്തിലും നയമാക്കിയാലോ? " -നല്ലതാണെന്നാണ് അഭിപ്രായം. ഇനി ആശയക്കുഴപ്പങ്ങളൊഴിവാക്കാമെല്ലോ ---ജോൺ സി. (സംവാദം) 06:31, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിവാഹം&oldid=1638055" എന്ന താളിൽനിന്ന് ശേഖരിച്ചത്