സംവാദം:വിരലിടൽ (ലൈംഗികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വയംഭോഗവുമായി ലയിപ്പിച്ചു കൂടേ? --അഖിലൻ 13:44, 19 ജനുവരി 2013 (UTC)

ലയിപ്പിച്ചു കൂട. ഉദാ: ഞാൻ ഒരു പെണ്ണിന് എന്റെ വിരലിട്ട് കൊടുത്താൽ അത് വിരലിടൽ ആകും. പക്ഷെ സ്വയം ഭോഗം ആവുമോ? അഖിലേട്ടൻ പറ..--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 16:58, 19 ജനുവരി 2013 (UTC)

ലയിപ്പിക്കേണ്ടതില്ല എന്നാണ് എനിക്കും അഭിപ്രായം. താളിന് സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 19 ജനുവരി 2013 (UTC)

താൾ അല്പം വികസിപ്പിച്ചതിനാൽ സ്വതന്ത്രനിലനില്പുണ്ടെന്ന് കരുതുന്നു. ലയനനിർദ്ദേശം നീക്കി -- റസിമാൻ ടി വി 15:24, 19 ജനുവരി 2013 (UTC)

"'വിരലിട്ട് യോനി, കൃസരി, ഭഗം, മലദ്വാരം എന്നിവയെ ലൈംഗികമായ് ഉത്തേജിപ്പിച്ച് സുഖം കണ്ടെത്തുന്നതിനെയാണ് വിരലിടൽ എന്ന് പറയുന്നത് രതിലീലകളുടെ ഭാഗമായി യോനി, കൃസരി എന്നിവ ഉത്തേജിപ്പിക്കുന്നതും ഇതിൽ പെടില്ലേ ? അല്ല എന്നാണെങ്കിൽ വിരലിടൽ സ്വയംഭോഗം മാത്രമായി പോവുമെന്ന് തോന്നുന്നു. അരുൺ / അരുൺ (സംവാദം) 16:07, 19 ജനുവരി 2013 (UTC)

അടുത്ത വരിയിൽ തന്നെ ചെയ്യുന്നത് സ്വയമോ ലൈംഗികപങ്കാളിയോ ആകാമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ അരുൺ -- റസിമാൻ ടി വി 16:08, 19 ജനുവരി 2013 (UTC)
അത് ശരിയാണ്. പക്ഷേ വിരലിടൽ ഒരു സുരക്ഷിതലൈംഗികരീതിയാണെന്ൻ ലേഖനത്തിൽ കാണുമ്പോൾ അത് ലിംഗ-യോനീ ബന്ധത്തിന് പകരം വെയ്ക്കുന്ന ഒന്നാണോ എന്നാണ് സംശയം. ലിംഗയോനീബന്ധത്തിനായി യോനിയെ തയ്യാറാക്കുന്നതിന് വിരലുകൾ ഉപയോഗിക്കുന്നതും വിരലിടൽ തന്നെയല്ലേ ? അങ്ങനെയാണെങ്കിൽ ലേഖനത്തിൽ അക്കാര്യവും ചേർക്കുകയുമാവാം. അരുൺ / അരുൺ (സംവാദം) 16:19, 19 ജനുവരി 2013 (UTC)
"ബാഹ്യകേളിയുടെ ഭാഗമായും ഇത് ചെയ്യാറുണ്ട്" ഇങ്ങനെ ഒരു വരി ചേർത്തു -- റസിമാൻ ടി വി 17:21, 19 ജനുവരി 2013 (UTC)
float അരുൺ / അരുൺ (സംവാദം) 17:59, 19 ജനുവരി 2013 (UTC)

ഇതിനെ അംഗുലീമൈഥുനം ആക്കിക്കൂടേ? മുഷ്ടി -ഹസ്തമൈഥുനം ഒക്കെ പോലെ? ബിനു (സംവാദം) 11:31, 20 ജനുവരി 2013 (UTC)

അങ്ങനെ ഒരു വാക്കുണ്ടോ ബിനൂ? :) -- റസിമാൻ ടി വി 11:32, 20 ജനുവരി 2013 (UTC)
സായിപ്പിനും സംസ്കൃതത്തിനും എന്തുമാകാം. മലയാളത്തിൽ പറ്റില്ല എന്നുണ്ടോ ?? --സുഗീഷ് (സംവാദം) 11:40, 20 ജനുവരി 2013 (UTC)

വിരലിനു ജാമ്യം നൽകാനുള്ള ശ്രമമാണേ,വിരലിടൽ എന്നത് തീരെ വ്യക്തതയില്ലാത്ത പദമാണ് അതിനു ലൈംഗികമായ അർഥം നൽകുന്നത് കൗമാരത്തിന്റെ ഭ്രമകല്പനയാണ്,അതിനെ ഈ ഒറ്റയർഥത്തിൽ തളച്ചിടരുത്.അംഗുലീമൈഥുനം കുറഞ്ഞപക്ഷം അർഥം ഗ്രഹിക്കാൻ ബുദ്ധിമുട്ടില്ലാത്ത പദമെങ്കിലും ആണ് ബിനു (സംവാദം) 11:49, 20 ജനുവരി 2013 (UTC)

float ബിനുമാഷിന്. വിരലിടൽ എന്ന മലയാളവാക്കിന് ഇവിടെ ആർക്കും അവലംബം ഒന്നും വേണ്ടാന്നു തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:41, 20 ജനുവരി 2013 (UTC)


@binu & rajesh,

അംഗുലി എന്ന പദം ഞാനിപ്പൊഴാണ് കേൾക്കുന്നത് തന്നെ. എന്തിനാണ് ആവശ്യമില്ലാതെ സംസ്കൃതം കൊണ്ട് വരുന്നത്. സംസ്കൃതം ശ്രേഷ്ഠമായ ഭാഷ തന്നെ. പക്ഷെ ഇത് മലയാളം വിക്കിയല്ലെ?

വിരലിടൽ കേട്ടിട്ടില്ല??

അണ്ണൻ കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് എണീച്ച് വല്ലപ്പോഴും ആൾക്കാരോടൊക്കെ, പ്രത്യേകിച്ച് പെമ്പിള്ളാരോടൊക്കെ ഒന്ന് മിണ്ടുന്നത് നന്നായിരിക്കും.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:15, 20 ജനുവരി 2013 (UTC)

കേട്ട്കേൾവി അങ്ങനെ പലതും ഉണ്ട് ജസ്റ്റിൻ. എന്റെ കേട്ടുകേൾവികളൊക്കെ വിക്കിയിൽ കയറ്റാൻ ഉള്ളതല്ലല്ലോ...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:23, 20 ജനുവരി 2013 (UTC)


ഇതിനെന്താ ആശാനെ ഇത്ര ചിന്തിക്കാൻ? നമ്മൾ വാണം വിടുന്നത് പോലെ അവർ വിരൽ അകത്തോട്ടും പുറത്തോട്ടും ഇടും. ഓർഗാസം കിട്ടുമ്പോഴുള്ള സുഖത്തിന് വേണ്ടി. അതിന് വിരലിടൽ എന്നല്ലാതെ എന്താണ് പറയാറ്. ഇംഗ്ലിഷിൽ Fingering. എന്തിനാ ആവശ്യമില്ലാത്ത കപടസദാചാരം??--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:30, 20 ജനുവരി 2013 (UTC)
ഇതു സദാചാരത്തിന്റേയും കാപട്യത്തിന്റേയും പ്രശ്നമല്ല ജസ്റ്റിൻ, ജസ്റ്റിന്റെ ചോദ്യത്തിന്നുള്ള ഉത്തരമാണ് ശരിക്കും ബിനുമാഷ് മുകളിൽ തന്നിരിക്കുന്നത്. അവലംബം എന്നൊരു കീറാമുട്ടിയുമായി വിക്കിയിൽ പലയിടത്തും പലരും ഇരുന്ന് കീറാൻ ശ്രമിക്കുന്നുണ്ട്. ജസ്റ്റിൻ പുതിയതായതു കൊണ്ട് ചിലപ്പോൾ അറിഞ്ഞെന്നു കാണില്ല. അവരുടേയും ശ്രദ്ധ ക്ഷണിക്കാനാണിതു പറഞ്ഞത്. നിയമനിർമ്മാണം വല്ലതും നടക്കുന്നുണ്ടെങ്കിൽ അത് കാര്യക്ഷമമാക്കാൻ ഉപകരിക്കും. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:43, 20 ജനുവരി 2013 (UTC)
അംഗുലീമൈഥുനത്തിനോട് യോജിക്കുന്നു --അഖിലൻ 18:15, 20 ജനുവരി 2013 (UTC)

സ്വയംഭോഗവുമായി ലയിപ്പിക്കൽ[തിരുത്തുക]

സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയം ഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും എന്നു തെളിവു സഹിതം വിക്കിപീഡിയയിൽ തന്നെ പറയുമ്പോൾ ഈ ലേഖനം അവിടേക്ക് ലയിപ്പിച്ച് ആ ലേഖനത്തെ വികസിപ്പിക്കുകയായിരുന്നു വേണ്ടത്. ലയിപ്പിക്കാനുള്ള ശുപാർശ നീക്കം ചെയ്തത് ശരിയായില്ല.-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:46, 20 ജനുവരി 2013 (UTC)

അതൊരു തർജ്ജമപ്രശ്നമാണ് രാജേഷ്. "Mutual masturbation" എന്നൊരു വാക്കുണ്ട്. ഇതനുസരിച്ച് ഒരു വ്യക്തിക്ക് തന്റെ ലൈംഗികപങ്കാളിയെ masturbate ചെയ്യാനാകും. ഇവിടെ masturbate ഒരു transitive verb ആണ് ("I masturbated him/her" എന്ന് പറയാമെന്നർത്ഥം). "സ്വയം" എന്ന അർത്ഥം ഇതിൽ ഉൾപ്പെടുന്നില്ല. എന്നാൽ മലയാളത്തിൽ വാക്കിൽ തന്നെ "സ്വയം" ഉണ്ട്. "I masturbated" പോലെ intransitive verb അർത്ഥമാണ് മലയാളത്തിലെ അർത്ഥത്തോട് ഒത്തുപോവുന്നത്. മലയാളത്തിൽ "ഞാൻ അവനെ/അവളെ സ്വയംഭോഗം ചെയ്തു" എന്ന പറയാനാവില്ലല്ലോ. അതുകൊണ്ട് ലയനം ഇംഗ്ലീഷിൽ പ്രാവർത്തികമാവുമെങ്കിലും മലയാളത്തിൽ ആവില്ലെന്ന് വ്യക്തിപരമായ അഭിപ്രായം. ഇപ്പോൾ താളിൽ ഏതാണ്ട് സ്വയം നിലനിൽക്കാനുള്ള വിവരങ്ങളുമുണ്ടല്ലോ -- റസിമാൻ ടി വി 16:15, 20 ജനുവരി 2013 (UTC)

ശീർഷകം ഹസ്തമൈഥുനം എന്നായാലെന്ത്? കൈയ്യുടെ ഏതുഭാഗമുപയോഗിച്ചു ചെയ്യുന്ന മൈഥുനക്രിയയും അതിൽ പെടുത്താമല്ലോ?ഒരുതാളിൽ എല്ലാം പെടുത്താല്ലോ ബിനു (സംവാദം) 06:06, 21 ജനുവരി 2013 (UTC)

തത്വത്തിൽ അനുകൂലിക്കുന്നു (പക്ഷേ ഇതിലൊരു പ്രശ്നം ഹസ്തമൈഥുനത്തിൽ പുരുഷന്മാരുടെ മാസ്റ്റർബേഷനും വരും എന്നതാണ്) മൈഥുനം എന്ന വാക്കുപയോഗിക്കുന്നതിലൂടെ ഇംഗ്ലീഷിലെ ഫിംഗറിംഗിന് മലയാളത്തിൽ ഇടൽ എന്ന ചുരുങ്ങിയ അർത്ഥം നൽകപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. അകത്തേയ്ക്ക് ഇടൽ മാത്രമല്ലല്ലോ ഈ പരിപാടി? പുറത്തുനിന്നുള്ള തിരുമ്മലും ഫിംഗറിംഗ് തന്നെയല്ലേ? ശരിക്കും വേണ്ടത് അംഗുലീമൈഥുനം പോലെയുള്ള ഒരു വാക്കു തന്നെയാണ് എന്നു തോന്നുന്നു. ബാക്കി പ്രയോഗങ്ങൾ താളിന്റെ ഉള്ളിൽ വിശദീകരിക്കുന്നതാവും ഉചിതം എന്നും തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 22 ജനുവരി 2013 (UTC)
masturbation കൈകൊണ്ടു മാത്രമല്ല കാലുകൊണ്ടോ ഉപകരണങ്ങൾകൊണ്ടോ ഒക്കെ ചെയ്യാം. masturbationകൊണ്ട് പലപ്പോഴും സ്വയംഭോഗംതന്നെയാണ് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷിൽ. masturbation-നു തുല്യമായി നമുക്കൊരു വാക്കില്ലാത്തതുകൊണ്ട് 'സ്വയംഭോഗ'ത്തെ ഒഴിവാക്കണോ? സ്വയംഭോഗത്തിനു തുല്യമായി ഇംഗ്ലീഷിൽ ഒരു വാക്കില്ലാത്തത് ഇംഗ്ലീഷിലെയും പ്രശ്നമല്ലേ? നിഘണ്ടു പരിശോധിച്ചപ്പോൾ masturbation-ഉ സമാനമായി 'ഹർഷണം' എന്ന വാക്കു കണ്ടു. നിർബ്ബന്ധമാണെങ്കിൽ അത് ഉപയോഗിക്കാം.

എന്തായാലും സ്വയം നിൽക്കാൻ കെൽപ്പുള്ള ഈ ലേഖനത്തെ ലയിപ്പിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. --തച്ചന്റെ മകൻ (സംവാദം) 06:48, 22 ജനുവരി 2013 (UTC)

ലിംഗേതരഹർഷണം ആയാലോ? സ്വയം ഭോഗം ഒഴിവായി. അംഗുലി തന്നെ വേണമെന്ന പ്രശ്നവും ഒഴിവായി. It is just a suggestion. --അജയ് ബാലചന്ദ്രൻ (സംവാദം) 07:30, 22 ജനുവരി 2013 (UTC)
വായിക്കുന്ന ഒരാൾക്കും മനസ്സിലാവാത്ത പേരല്ലേ അജയ്? ഈ ലേഖനം ലയിപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അംഗുലീമൈഥുനം എന്ന് തലക്കെട്ടു മാറ്റി നിലനിർത്തിയാൽ പോരേ? -- റസിമാൻ ടി വി 07:34, 22 ജനുവരി 2013 (UTC)
പേര് മാറ്റുന്നതിനോടും എതിർപ്പുണ്ട്. നിഘണ്ടുവിൽ ഈ വാക്കില്ല, ഇന്റർനെട്ടിലില്ല എന്നൊക്കെ പറയുന്നത് ന്യായമല്ല. പുതിയ വാക്കുണ്ടാക്കുക എന്ന ഇവിടെ നടക്കുന്ന പരിപാടി അതിനെക്കാൾ ശരികേടല്ലേ? മലയാളിക്ക് ഈ വാക്ക് പൊതുവിൽ ഉപയോഗിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് അത് കാണാത്തത്. 'വിരലിടൽ' ഡോക്ടർമാർ ഉപയോഗിക്കുന്നതാണെന്നാണ് എന്റെ ധാരണ. വിരലിലോ ഇടലിലോ ഇല്ലാത്ത അശ്ലീലം വിരലിടലിൽ എന്താണെന്ന് മനസ്സിലാകുന്നില്ല. ഇനി സംസ്കൃതീകരിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിൽ, അതിനുള്ള വാക്ക് 'അംഗുലിഷംഗം' എന്നാണ്. അംഗുലീസംഗം ആയാൽ അർത്ഥവ്യക്തതയുണ്ട്.--തച്ചന്റെ മകൻ (സംവാദം) 07:52, 22 ജനുവരി 2013 (UTC)
ലയിപ്പിക്കുന്നതിനോടും മലയാളത്തിലില്ലാത്ത പുതിയ വാക്ക് ഉണ്ടാക്കുന്നതിനോടും എനിക്കും താല്പര്യമില്ല. തച്ചൻ മകൻ പറഞ്ഞ വാക്ക് മറ്റൊരു വാക്കുമായി ചേർത്ത പ്രയോഗം എഴുതിയെന്നേ ഉള്ളൂ.
അശ്ലീലം ആരോപിച്ച് ഒരു വാക്കും ഒഴിവാക്കരുത് എന്ന ആഗ്രഹവുമുണ്ട്. വിരലിടൽ ഡോക്ടർമാരും (ഗർഭപാത്രത്തിന്റെയും പ്രോസ്റ്റേറ്റിന്റെയും മറ്റും പരിശോധനയ്ക്കായി) ഉപയോഗിക്കുന്ന കാര്യത്തിന് അവലംബവുമുണ്ട് (ഈ താളിലെ അർത്ഥത്തിലല്ല എന്നേയുള്ളൂ :) ). ഞാൻ എന്തായാലും ഈ വാക്കിന് അവലംബം ആവശ്യപ്പെടില്ല. ഇത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ആർക്കും ചെയ്യാവുന്നതേയുള്ളൂ എന്നേ പറഞ്ഞുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:07, 22 ജനുവരി 2013 (UTC)

അശ്ലീലമായതു കൊണ്ടാണെന്ന് ആരുപറഞ്ഞു. ലേഖനത്തിലെ വിവരണമനുസരിച്ചുള്ള പ്രവൃത്തിയെ കുറിക്കാൻ ഈ പദം ഉപയോഗിക്കുന്നതിന് അവലംബം വേണമെന്നേ പറഞ്ഞുള്ളൂ. @T.M- സംഗം എന്നതിനേക്കാൾ കൂടുതൽ പരിചയം മലയാളിക്ക് മൈഥുനമാകായാലാണ് അതു ചേർന്ന ഒരു പദം നിർദ്ദേശിച്ചത്(മുഷ്ടിമൈഥുനവുമായി ഈ പ്രവൃത്തിക്ക് സാമ്യവുമുണ്ടല്ലോ?)ബിനു (സംവാദം) 09:17, 22 ജനുവരി 2013 (UTC)

അശ്ലീലം എന്ന വിഷയം ആദ്യം ചർച്ചയിൽ കൊണ്ടുവന്നതുതന്നെ തച്ചൻ മകനാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:43, 22 ജനുവരി 2013 (UTC)
വിരലിടൽ മാറ്റി അംഗുലീമൈഥുനമൊക്കെ കൊണ്ടുവരാനും ഇത് മറ്റവിടത്ത് ലയിപ്പിക്കാനുമൊക്കെ ശ്രമിക്കുന്നതിന്റെ പിന്നിൽ വേറെന്താണാവോ ഊഹിക്കേണ്ടത്? ബിനൂ, 'ലേഖനത്തിലെ വിവരണമനുസരിച്ചുള്ള പ്രവൃത്തിയെ കുറിക്കാൻ അംഗുലീമൈഥുനം ഉപയോഗിക്കുന്നതിന് അവലംബം' ഹാജരാക്കാമോ?--തച്ചന്റെ മകൻ (സംവാദം) 12:17, 22 ജനുവരി 2013 (UTC)

@TM

താങ്കൾ വെറുതെ ഓരോന്ന് ഊഹിച്ച് ക്ലേശിക്കരുത്. അംഗുലീസംഗത്തിന് ഹാജരാക്കാൻ ഉണ്ടോ അവലംബം താങ്കളുറ്റെ കൈയ്യിൽ?

ബിനു (സംവാദം) 12:23, 22 ജനുവരി 2013 (UTC)

അംഗുലിഷംഗം എന്ന വാക്ക് സംസ്കൃതനിഘണ്ടുക്കളിലുള്ളതാണ്. ഞാൻ ആ വാക്ക് ഉപയോഗിക്കണമെന്ന് പറഞ്ഞിട്ടുമില്ല --തച്ചന്റെ മകൻ (സംവാദം) 13:00, 22 ജനുവരി 2013 (UTC)

വിരലിടൽ[തിരുത്തുക]

ഈ വാക്ക് ഈ അർത്ഥത്തിൽ ഭാഷയിൽ ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങൾ (അവലംബമാക്കാൻ സാധിക്കാത്തവ) ഓൺലൈൻ തിരച്ചിലിൽ കണ്ടു (ഉദാ). അതിനാലാണ് ഞാൻ അവലംബം ചോദിക്കാത്തത്. വേണമെങ്കിൽ പുറത്തേയ്ക്കുള്ള കണ്ണിയായി ആ ബ്ലോഗ് കൊടുക്കാവുന്നതാണ്. വലയത്തിൽ (ലൈംഗികം) എന്നു കൊടുത്തതുകൊണ്ട് അർത്ഥശങ്കയുമില്ല എന്ന് തോന്നുന്നു (മൂക്കിൽ വിരലിടുന്നത് ലൈംഗികമല്ലല്ലോ?). --അജയ് ബാലചന്ദ്രൻ (സംവാദം) 14:42, 20 ജനുവരി 2013 (UTC)

ജസ്റ്റിൻ, താങ്കൾ കേൽക്കാത്ത പലതും ഉണ്ട്. അതുകൊണ്ട് അതെല്ലാം വിക്കിയിൽ വരണം എന്നു പറഞ്ഞാൽ അല്പം പാടാണ്. സദാചാരത്തിന്റെ കാര്യം വിട്. --സുഗീഷ് (സംവാദം) 15:00, 20 ജനുവരി 2013 (UTC)
അതേതാപ്പാ? ഒന്ന് പറയുഒ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:10, 20 ജനുവരി 2013 (UTC)
ഇല്ല ജസ്റ്റിൻ ഞാനും കുറേ സേർച്ച് ചെയ്തു നോക്കി. കിട്ടുന്നില്ല!! ഏതോ കാമഭ്രാന്തൻ നെറ്റിൽ എഴുതിയ ആ ഒരു കഥയിലേ വിരലിടൽ വരുന്നുള്ളൂ. അതുവെച്ചാണ് ഡോക്ടർ ഭാഷയിൽ ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങൾ നിരത്തിയതും ഇതിന് അവലംബം ചോദിക്കാതിരുന്നതും!! ഇംഗ്ലീഷിലെ Fingering നെ ആധാരമാക്കിയാവണം ഇവിടെയും അതിനു മാത്രം ബ്രാക്കറ്റിൽ ലൈംഗീകം എന്നു കൊടുത്തുത്. അവിടെ Fingering എന്നതിന് ഒന്നിലധികം ലേഖനങ്ങൾ ഉണ്ട്, മാത്രമല്ല Fingering ന്റെ പ്രധാന ലേഖനം ഇതല്ലതാനും. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:05, 20 ജനുവരി 2013 (UTC)
ആ കഥയിലുണ്ടല്ലൊ. പിന്നെ ഇവിടെയ്ം പ്രധാന ലേഖനം അല്ല. പിന്നെ എന്തടിസ്ഥനത്തിലാ ആ അതുല്യ പ്രതിഭയെ കാമഭ്രാന്തൻ എന്ന് പറഞ്ഞത്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:10, 20 ജനുവരി 2013 (UTC)
പ്രതിഭാശാലികളെ അനാദരിക്കയൊന്നുമല്ല, ഭ്രാന്തും ഒരു പ്രതിഭാവിലാസമാണല്ലോ--ബിനു (സംവാദം) 06:08, 21 ജനുവരി 2013 (UTC)

ഞാൻ അവലംബം ചോദിച്ചില്ല എന്നുകരുതി മറ്റാർക്കും ചോദിച്ചുകൂട എന്നില്ലല്ലോ? ആർക്കും വിരലിടൽ എന്ന വാക്കിന് ഈ താളിലെ അർത്ഥം ഉണ്ട് എന്നതിന് അവലംബം ആവശ്യപ്പെടുകയും സ്രോതസ്സായി പരിഗണിക്കാവുന്ന അവലംബം ലഭിച്ചില്ലെങ്കിൽ പേരുമാറ്റം നടത്താവുന്നതാണ്. ശബ്ദതാരാവലിയിൽ വിരലിടൽ എന്ന വാക്കില്ല എന്നു കൂടി പറയട്ടെ. Fingering എന്ന വാക്കിന് ഓളം എന്ന ഡിക്ഷണറിയിൽ വിരലിടൽ എന്ന തർജ്ജമ ഇല്ല. ഡി.സി. ബുക്ക്സിന്റെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിക്ഷനറിയിലും സ്പർശനം, തടവൽ, മീട്ടൽ എന്നിങ്ങനെയുള്ള അർത്ഥമേ ഉള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:54, 21 ജനുവരി 2013 (UTC)

മുന്നറിയിപ്പ്[തിരുത്തുക]

ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. ഇങ്ങനെ ഒരു മുന്നറിയിപ്പ് എന്തിനാ. ആർക്കുവേണേലും പടം മറയ്ക്കാമെന്നാണോ--Roshan (സംവാദം) 06:18, 21 ജനുവരി 2013 (UTC)

Offensive ആണെന്ന് കരുതുന്ന ചിത്രങ്ങൾ കാണാതിരിക്കാനുള്ള വഴിയാണ് റോഷൻ. ഒരു ചിത്രം ഒരു യൂസർ കാണാനാഗ്രഹിക്കുന്നില്ലെങ്കിൽ സ്വന്തം സെറ്റിങ്സിൽ മാറ്റം വരുത്തുകയാണ് വേണ്ടത്, അല്ലാതെ ലേഖനത്തിൽ നിന്ന് ചിത്രം നീക്കുകയല്ല -- റസിമാൻ ടി വി 06:31, 21 ജനുവരി 2013 (UTC)