സംവാദം:വിദ്യുത് ഋണത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് ഇലക്ട്രോ ഋണത്വം എന്നാക്കുന്നതിൽ എതിർപ്പുണ്ടോ? --ജുനൈദ് 07:47, 17 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട് പൂർണ്ണമായും മലയാളമാക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ എത്ര മലയാളികൾക്ക് ഇത്തരം മലയാളം പദങ്ങളുമായി പരിചയമുണ്ട് എന്നതാണു പ്രശ്നം? ഇതേക്കുറിച്ച് ഒരു വിശദമായ ചർച്ച ആവശ്യമാണ്‌.--Anoopan| അനൂപൻ 08:00, 17 ഓഗസ്റ്റ്‌ 2008 (UTC)

'വിദ്യുത് ഋണത'(ഇലക്ട്രോ നെഗറ്റിവിറ്റി),'വിദ്യുത്ഘനത'(ഇലക്ട്രോ പോസിറ്റിവിറ്റി)എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരിടത്തും ഉപയോഗിച്ചു കണ്ടിട്ടില്ല.ഇപ്പോഴത്തെ പത്താം ക്ലാസ് പുസ്തകത്തിൽ(മലയാളം മീഡിയം) ഇലക്ട്രോ നെഗറ്റിവിറ്റി (ദീർഘമില്ലാതെ) എന്നാണുള്ളത്.--ശ്രുതി 08:11, 17 ഓഗസ്റ്റ്‌ 2008 (UTC)

പത്താം ക്ലാസ് പാഠപുസ്തത്തിന്റെ സൃഷ്ടാക്കൾക്ക് മലയാളം അറിയില്ലായിരിക്കാം, :(
എവിടെയെങ്കിലും ഉപയോഗിച്ച് തുടങ്ങിയലല്ലേ എല്ലാവർക്കും പരിചിതമാകൂ. --ജുനൈദ് 08:45, 17 ഓഗസ്റ്റ്‌ 2008 (UTC)

ശീർഷകങ്ങൾ ഇലക്ട്രോനെഗറ്റിവിറ്റി, ഇലക്ട്രോപോസിറ്റിവിറ്റി എന്നിവക്കുപകരം യഥാക്രമം വിദ്യുത് ഋണത, വിദ്യുത് ധനത എന്നിങ്ങനെ മലയാളത്തിലാക്കണം --Naveen Sankar 09:18, 17 ഓഗസ്റ്റ്‌ 2008 (UTC)


അതെ നമുക്ക് വിദ്യുത് ഋണത എന്നാക്കാം. നമ്മൾ മലയാളം ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നാരു ഉപയോഗിക്കും. കേരളത്തിലെ പാഠപുസ്തകസൃഷ്ടാക്കളുടെ കാര്യം വിട്. --Shiju Alex|ഷിജു അലക്സ് 09:42, 17 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത് ഋണത എന്നു തന്നെ ഉപയോഗിച്ച് കണ്ടിട്ടുണ്ട്--പ്രവീൺ:സംവാദം‍ 12:22, 17 ഓഗസ്റ്റ്‌ 2008 (UTC)
ഉപയോഗിച്ചു കണ്ടിട്ടുണ്ട്. എനിക്കും പ്രിയം മലയാളം വാക്കു തന്നെ. പക്ഷേ പ്രശ്നമുള്ളത് എത്ര മലയാളികൾക്ക് ഈ പദം അറിയാം എന്നുള്ളതാണ്‌. ഞാൻ പഠിച്ചിരുന്ന സമയത്ത് മലയാളം പാഠപുസ്തകങ്ങളിൽ പോലും ഇംഗ്ലീഷ് പദമായിരുന്നു. ഇത്തരം പദങ്ങൾ സാധാരണക്കാരൻ കൂടുതലും കേൾക്കുന്നതും വായിക്കുന്നതും പാഠപുസ്തകങ്ങളിൽ നിന്നാണല്ലോ? ആ സ്ഥിതിക്ക് ഇത്തരം പദങ്ങൾ മലയാളത്തിലാക്കുമ്പോൾ ഒരു വിജ്ഞാനകോശം കോണ്ടു ലഭിക്കേണ്ട പലതും നഷ്ടപ്പെടുകയും ചെയ്യുമെന്ന് തോന്നുന്നു. ഇതിനു പകരമായി ഈ വാക്കുകൾ ഉപയോഗിക്കുകയും ബ്രാക്കറ്റിൽ സർവ്വസാധാരണമായ ഇംഗ്ലീഷ് പദം നൽകുകയുമാണ്‌ നല്ലതെന്നു തോന്നുന്നു.--Anoopan| അനൂപൻ 12:29, 17 ഓഗസ്റ്റ്‌ 2008 (UTC)
ഇലക്റ്റ്രോ നെഗറ്റിവിറ്റി ഒരു റീഡിറക്റ്റ് ആക്കി ഇടുകയും താളിൽ വിദ്യുത് ഋണതയുടെ നിർവ്വചനം വരുന്നിടത്ത് ഇലക്റ്റ്രോ നെഗറ്റിവിവിറ്റി എന്ന് ബ്രാക്കറ്റിൽ എഴുതുകയും ചെയ്യുകയായിരിക്കും നല്ലത് എന്നെനിക്കു തോന്നുന്നു--പ്രവീൺ:സംവാദം‍ 12:32, 17 ഓഗസ്റ്റ്‌ 2008 (UTC)
പ്രവീണീനോടു യോജിക്കുന്നു‌. ഇതിവിടെ മാത്രമല്ല. ഇത്തരം പദങ്ങൾ ഉപയോഗിക്കുന്ന എല്ലായിടത്തും ഇതേ ശൈലി വരുത്തണം.--Anoopan| അനൂപൻ 12:35, 17 ഓഗസ്റ്റ്‌ 2008 (UTC)
അതെ, അതു തന്നെയാണ്‌ ശരിയായ രീതി --ജുനൈദ് 12:51, 17 ഓഗസ്റ്റ്‌ 2008 (UTC)
ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം‍ 13:08, 17 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത് ഋണത ഒറ്റവാക്കാണോ?[തിരുത്തുക]

  1. വിദ്യുത് ഋണത/വിദ്യുത്ഋണത സമസതപദമാണോ?
  2. വിദ്യുത്ഘനത (ശ്രുതി പറഞ്ഞത്), വിദ്യുത് ധനത (നവീൻ പറഞ്ഞത്) ഇതിൽ ഏതാണ് ശരി?. അതും ഒറ്റവാക്കാണോ? --സാദിക്ക്‌ ഖാലിദ്‌ 14:18, 17 ഓഗസ്റ്റ്‌ 2008 (UTC)
പോസിറ്റിവിറ്റി എന്നതിന്റെ പരിഭാഷയായി ധനതയാണു ശരി. Umesh | ഉമേഷ് 02:03, 19 ഓഗസ്റ്റ്‌ 2008 (UTC)

ധനത ആണു ശരി. സമസ്തപമാണോ എന്നറിയില്ല. --Shiju Alex|ഷിജു അലക്സ് 14:19, 17 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത് + ധനത = വിദ്യുദ്ധനത, വിദ്യുത് + ഋണത = വിദ്യുദൃണത എന്നു വരും. പക്ഷേ ഈ വാക്കുകൾ കേൾക്കാൻ ഭീകരമാണല്ലോ. നല്ല വാക്കുകൾ ആലോചിക്കേണ്ടിയിരിക്കുന്നു. Umesh | ഉമേഷ് 19:10, 17 ഓഗസ്റ്റ്‌ 2008 (UTC)
electro = വിദ്യുത്, negativity = ഋണത, positivity= ധനത, electronegativity = വിദ്യുത് ഋണത (വിദ്യുതൃണത), electropositivity = വിദ്യുത് ധനത (വിദ്യുത്ധനത) ഇത്രയേ ഉള്ളൂ --ജുനൈദ് 03:38, 18 ഓഗസ്റ്റ്‌ 2008 (UTC)
വിദ്യുത്-ധനത, വിദ്യുത്-ഋണത എന്നൊക്കെ എഴുതാം. ചേർക്കുമ്പോൾ വിദ്യുദ്ധനത, വിദ്യുദൃണത എന്നു തന്നെ വേണം. അല്ലെങ്കിൽ സംസ്കൃതം ഉപയോഗിച്ചാലേ ശരിയാവുള്ളൂ എന്ന ശാഠ്യം മാറണം. ഇലക്ട്രോനെഗറ്റിവിറ്റി എന്നതു് ഇംഗ്ലീഷ്; വിദ്യുദൃണത എന്നതു സംസ്കൃതം. രണ്ടും മലയാളമല്ല. എന്നു വെച്ചു് നല്ല മലയാളപദങ്ങൾ കിട്ടിയില്ലെങ്കിൽ അവ ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. വിദ്യുതൃണത, വിദ്യുത്ധനത എന്നിവ തെറ്റായ പ്രയോഗങ്ങളാണു്. അവ ഒഴിവാക്കണം. Umesh | ഉമേഷ് 02:03, 19 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത് ഋണത, വിദ്യുത് ധനത എന്നൊക്കെയാണ്‌ പണ്ട് ശാസ്ത്രകേരളത്തിലൊക്കെ വന്നിരുന്നത്--പ്രവീൺ:സംവാദം‍ 06:56, 18 ഓഗസ്റ്റ്‌ 2008 (UTC)

ഇങ്ങനെ വേർതിരിച്ചെഴുതിയാൽ കുഴപ്പമില്ല. ഒരു ഹൈഫൻ അവയ്ക്കിടയിൽ ഇടണം എന്നു മാത്രം. Umesh | ഉമേഷ് 02:03, 19 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വിദ്യുത്_ഋണത&oldid=4025977" എന്ന താളിൽനിന്ന് ശേഖരിച്ചത്