സംവാദം:വരക്കൽ മുല്ലക്കോയ തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിലെ അവലംബങ്ങളെല്ലാം മുസ്ലീം പ്രസിദ്ധീകരണങ്ങളോ വെബ്സൈറ്റുകളോ ആണ്. ഇവയെല്ലാം ഈ ആളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവയാണെന്ന് തോന്നുന്നു. ഇങ്ങനെയല്ലാത്ത സ്വതന്ത്രമായ അവലംബങ്ങൾനൽകി ഈ ലേഖനം നന്നാക്കുക രൺജിത്ത് സിജി {Ranjithsiji} 02:51, 25 മേയ് 2017 (UTC)

ഇദ്ദേഹം കേരളം മുസ്ലിം യാഥാസ്ഥിതിക പണ്ഡിതരുടെ തല തൊട്ടപ്പനാണ് . ഇതിന്റെ ഇഗ്ളീഷ് താൾ കണ്ടാണ് ഇത് മലയാള വൽക്കരിക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ പുറത്തേക്കുള്ള കണ്ണികളായി നൽകിയ അവലംബങ്ങളിൽ സംഭവിച്ച പിശകിന് ക്ഷമ ചോദിക്കുന്നു , പഴയവ ഒഴിവാക്കി യഥാർത്ഥ കണ്ണികൾ കൂട്ടി ചേർത്തിട്ടുമുണ്ട് . ഇതിൽ പ്രധാനമായും അവലംബിച്ചിരിക്കുന്ന മുസ്ലിം ഹെറിറ്റേജ് പ്രബന്ധങ്ങൾ ചരിത്രകാരന്മാരുടേതാണ് എന്നതു അവരുടെ വെബ്ബിൽ പോയാൽ മനസ്സിലാകും മുസ്ലിം പണ്ഡിതരെ കുറിച്ച് മുസ്ലിം പ്രസിദ്ധീകരണങ്ങൾ മാത്രമേ എഴുതാറുള്ളു, എല്ലാ മത പണ്ഡിതരെയും കുറിച്ച് അവരുടെ ആളുകൾ മുൻപ് രേഖപ്പെടുത്തി വെച്ചതാണ് അവലംബനങ്ങളായി ചരിത്രകാരന്മാർ പോലും സ്വീകരിക്കുന്നത് കല്ലും പതിരും വേർതിരിക്കുമെന്നു മാത്രം. അല്ലെങ്കിലും ഓരോ മത വിഭാഗങ്ങളെ കുറിച്ച് ഇതര മത വിഭാഗങ്ങൾ എഴുതണമെന്നു പറയുന്നത് യുക്തി സഹചമാണോ.? വിക്കി പീഡിയ നിയമാവലിയിൽ അങ്ങിനെയൊന്നും പറയുന്നുമില്ല , ഇത് സംബന്ധിച്ച് ഞാൻ തിരഞ്ഞതിൽ ഭൂരിഭാഗം മുസ്ലിം പണ്ഡിതരുടെ ജീവ ചരിത്രങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങൾ തന്നെ ഉപയോഗിച്ച് എഴുതപ്പെട്ടവയാണ്.

വിക്കിയിൽ ഇ എം എസ് അടക്കമുള്ള കമ്യൂണിസ്റ് നേതാക്കളുടെയും പാർട്ടികളുടെയും വിപ്ലവങ്ങളുടെയും താൾ അവലംബങ്ങൾ ചിന്ത പ്രസിദ്ധീകരണങ്ങളും ദേശാഭിമാനി പത്രവുമാണ് , മുസ്ലിം നേതാക്കളുടേത് പ്രബോധനം അൽ മുർഷിദ് ശബാബ് വാരികളാണ് അവലംബിച്ചിരിക്കുന്നത് . ഇവ പറ്റില്ലെന്ന് മാനദണ്ഡമുണ്ടെങ്കിൽ ഇത്തരത്തിലുള്ള മുഴുവൻ താളുകളും നീക്കം ചെയ്യേണ്ടി വരും

കേരളത്തിൽ ചരിത്ര റഫറന്സിനായി ഉപയോഗിക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ ഒരു യാഥാസ്ഥിതിക പണ്ഡിതന്റെ മത ചരിത്ര ഗ്രന്ഥമാണ് , മറ്റൊരു ചരിത്ര ഗ്രന്ഥമായ മഹത്തായ മാപ്പിള സാഹിത്യം മുജാഹിദ് പണ്ഡിതന്മാർ രചിച്ചതാണ്. ക്രിസ്തയൻ രേഖകൾ പലതും അവലംബിക്കുന്നത് പള്ളി രേഖകളെയാണ് ബ്രാഹ്മണ ചരിത്രത്തിനു അവരുടെ ശാസനകളും പുരാണങ്ങളും വരെ ഇതിവൃത്തമാക്കാറുണ്ട്. ഇഗ്ളീഷ് താളുകളിൽ കൊടുത്തിരിക്കുന്ന റഫറന്സുകളിൽ അതാതു വിഭാഗങ്ങളുടെ വെബസൈറ്റുകൾ വരെ ഉപയോഗിച്ച് കാണുന്നുണ്ട് . താങ്കൾ ഉയർത്തിയിരിക്കുന്നു മാനദണ്ഡം വെച്ച് നോക്കിയാൽ വിക്കിയിലെ ഈ വിഷയകമായി ഉള്ള പകുതി താളുകളും നിർമ്മാർജ്ജനം ചെയ്യേണ്ടി വരും മാധ്യമം സിറാജ് പത്രങ്ങളെ മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ മാനദണ്ഡം വെച്ച് മാതൃഭൂമി നായർ വിഭാഗത്തിലും മനോരമ ക്രിസ്തയൻ വിഭാഗത്തിലും ഉൾപ്പെടും അങ്ങിനെ നോക്കിയാൽ ഒരു പ്രമാണവും ഒന്നിൽ നിന്നും സ്വീകരിക്കാൻ പറ്റുകയില്ല പറഞ്ഞു വന്നത് ഇത്തരം വിഷയങ്ങളിൽ നിങ്ങൾ അൽപ്പം കൂടി ശ്രദ്ധ പതിപ്പിക്കണമെന്നാണ്. ഒരു താളിൽ നിർദേശങ്ങൾ രേഖപ്പെടുത്തും മുൻപ് അതെ വിഭാഗത്തിൽ പെടുന്ന മറ്റു താളുകളും പരിശോധിക്കുന്നത് നല്ലതാണ് . നിങ്ങളുടെ താളിൽ മറ്റു ചിലർ ഇതേ നിർദേശം നൽകിയത് കൊണ്ടാണ് സൂചിപ്പിക്കുന്നത് . നിർദേശങ്ങൾ നൽകും മുൻപ് ഹോം വർക്ക് നടത്തുക. --Zamanak (സംവാദം) 08:28, 29 മേയ് 2017 (UTC)

വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് ഈ നയം കഴിയാവുന്നിടത്തോളം പാലിക്കണം എന്നതാണ് വിക്കിപീഡിയയിലെ നിർദ്ദേശം. മറ്റൊരു ലേഖനത്തിൽ അങ്ങനെയുള്ളതുകൊണ്ട് ഇവിടെയും അങ്ങനെ ചെയ്യാം എന്ന വാദഗതി തീരെ അംഗീകരിക്കാനും കഴിയില്ല. പ്രധാനമായും രണ്ട് കാരണം ഒന്ന് എല്ലാ ലേഖനത്തിലെയും മാനദണ്ഡങ്ങൾ മുഴുവനും ശരിയാക്കിയിട്ടു ഇവിടെ ശരിയാക്കാമെന്നത് പ്രായോഗികമായി നടക്കുന്ന കാര്യമായിരിക്കില്ല. രണ്ട് എല്ലാ ലേഖനങ്ങളുടെയും കാഴ്ചപ്പാട് സമതുലിതമായിരിക്കണമെന്ന നയമുള്ളതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ അവയും ശരിയാക്കപ്പെടും(ഒഴിവാക്കപ്പെടുമെന്നല്ല). ടാഗ് ശ്രദ്ധിക്കുക refimprove - അതായത് കൂടുതൽ വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർത്ത് നന്നാക്കുക എന്നുതന്നെയാണ്.)
ഇദ്ദേഹം കേരളം മുസ്ലിം യാഥാസ്ഥിതിക പണ്ഡിതരുടെ തല തൊട്ടപ്പനാണ് എന്ന് താങ്കൾ പറഞ്ഞതുകൊണ്ട് കാര്യമില്ല. എനിക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഇദ്ദേഹത്തെപ്പറ്റി ഒന്നുമറിയാതിരിക്കുമ്പോൾ ഇങ്ങനെയുള്ള പ്രസ്താവന തെളിയിക്കുന്ന ഒന്നിലധികം സ്രോതസ്സുകൾ വേണ്ടിവരും.
കേരളത്തിൽ ചരിത്ര റഫറന്സിനായി ഉപയോഗിക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ ഒരു യാഥാസ്ഥിതിക പണ്ഡിതന്റെ മത ചരിത്ര ഗ്രന്ഥമാണ് - ശരിയായിരിക്കാം പക്ഷെ പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തിൽ ഉണ്ടാകേണ്ടത്. അതായത് വിവിധ പക്ഷപാതമുള്ള ഒന്നിലധികം റഫറൻസുകളോ അല്ലെങ്കിൽ യാതൊരു പക്ഷവുമില്ലാത്ത റഫറൻസുകളോ ലേഖനത്തിലെ വാദങ്ങൾ സ്ഥാപിക്കാനായി നൽകേണ്ടതാണ്. ഇദ്ദേഹത്തെപ്പറ്റി കേരളത്തിലെ മുസ്ലീം അല്ലാത്ത (അദ്ദേഹവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമില്ലാത്ത) അവലംബങ്ങൾ നൽകുന്നതുവരെ ഈ ലേഖനം ഒരു പക്ഷപാതപരമായ ലേഖനമാണെന്ന് തന്നെ പറയേണ്ടിവരും.
ഒരു താളിൽ നിർദേശങ്ങൾ രേഖപ്പെടുത്തും മുൻപ് അതെ വിഭാഗത്തിൽ പെടുന്ന മറ്റു താളുകളും പരിശോധിക്കുന്നത് നല്ലതാണ് . - അതായത് എല്ലാതാളും ശരിയാക്കിയിട്ടുമാത്രമേ ഒരു താൾശരിയാക്കാൻ കഴിയൂ എന്ന വാദം ശരിയാവുകയില്ല. താളുകൾ ശരിയാക്കുന്നതിന്റെ ഭാഗമായാണ് ടാഗുകൾ ചേർക്കുന്നത്.
ഇതെല്ലാം കൂടാതെ സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ എന്ന ഈ ഒരോറ്റവിഷയവുമായി ബന്ധപ്പെട്ട് അനേകം തിരുത്തൽ യുദ്ധങ്ങളും നശീകരണപ്രവർത്തനങ്ങളും മലയാളം വിക്കിയിൽ നടന്നുവരുന്നു. സ്വാഭാവികമായും അതുമായി നേരിട്ട് ബന്ധപ്പെടുന്ന ചരിത്രത്തിൽ ചെറുതല്ലാത്ത പങ്കുള്ള എല്ലാ വിഷയവും സംശയത്തിന്റെ നിഴലിൽ വരുന്നതും ദുരുദ്ദേശപരമായ ലേഖനമാണെന്ന് വിചാരിക്കുന്നതും സ്വാഭാവികം.

രൺജിത്ത് സിജി {Ranjithsiji} 10:55, 29 മേയ് 2017 (UTC)