സംവാദം:വയലാർ രാമവർമ്മയുടെ ചലച്ചിത്രഗാനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ ഒരു സൂചികയല്ല എന്നതനുസരിച്ച് ചലച്ചിത്രഗാനങ്ങളുടെ പട്ടിക ഇവിടെ നിലനിർത്താനാവുമോ എന്ന് സംശയിക്കുന്നു -- റസിമാൻ ടി വി 19:08, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇത്തരം വിവരങ്ങളും വിജ്ഞാനകോശപരമായ അറിവുകളാണു്. രൂപഘടനയിൽ കാര്യമായ മാറ്റങ്ങൾ ആവാമെങ്കിലും ഇത്തരം പട്ടികകൾക്കും വിക്കിപീഡിയയിൽ സ്ഥാനമുണ്ടു്. വിക്കിപീഡിയ ഒരു സൂചികയല്ല എന്ന ഖണ്ഡികയിൽ ഉദ്ദേശിക്കുന്ന സൂചികകൾക്കു് മറ്റ് അർത്ഥങ്ങളാണുള്ളതു്. (ഉദാ: ടെലഫോൺ ഡയറൿടറി, പ്രക്ഷേപണപരിപാടികളുടെ ദൈനംദിന വിവരം, ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ പേരുകൾ, യെല്ലോ പേജുകൾ തുടങ്ങിയവ). കൂടുതൽ വിവരങ്ങൾക്കു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ സമാന താളുകൾ പരിശോധിക്കണമെന്നു് അഭ്യർത്ഥിക്കുന്നു. മലയാളത്തിലെ താൾ കൂടുതൽ വിശദവുമാക്കേണ്ടതുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:09, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾ എന്ന ഒരു വിവരം തിരഞ്ഞാരെങ്കിലും വരില്ലേ റസിമാൻ ? പിന്നെ വിക്കിപീഡിയാ നയത്തിൽ പെടുന്ന പട്ടികയുടെ സ്ഥാനമല്ല പ്രശസ്തനായ ഒരു കവി എഴുതിയ ഗാനങ്ങൾക്കുള്ളത്. വിശ്വേട്ടാ വിശദവുമാക്കേണ്ടതുണ്ട് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്, കൂടുതലായി എന്തു വിവരങ്ങളാണ് ചേർക്കേണ്ടത് ? ബിപിൻ (സംവാദം) 03:07, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
ഈ ലേഖനമല്ല, വിക്കിപീഡിയ ഒരു സൂചികയല്ല എന്ന താളിലെ ഇതുസംബന്ധിച്ച വിവരങ്ങളാണു് കൂടുതൽ വിശദീകരിച്ച് എഴുതണമെന്നുദ്ദേശിച്ചതു്. :) വയലാറിന്റെ ഗാനങ്ങളുടെ പട്ടിക വളരെ വലുതാണെങ്കിൽ, (200-250ൽ കൂടുതലുണ്ടെങ്കിൽ) ഈ ലേഖനം പല പട്ടികകളോ താളുകളോ ആയി വിഭജിക്കേണ്ടിയും വരും. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 22:45, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
ഏതാണ്ട് 1300 എണ്ണം ഉണ്ട്. കാലഘട്ടമനുസരിച്ച് വിഭജിക്കാം. അറുപതുകൾ, എഴുപതുകൾ എന്നിങ്ങനെ. ബിപിൻ (സംവാദം) 02:17, 12 ഫെബ്രുവരി 2013 (UTC)[മറുപടി]