സംവാദം:വധശിക്ഷ സൗദി അറേബ്യയിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷയ്ക്കർഹമായ കുറ്റങ്ങളിൽ മതവിശ്വാസമില്ലായ്മയ്ക്കും (അപോസ്റ്റസി) വിഗ്രഹാരാധനയ്ക്കും (ഐഡൊലേറ്ററി) അവലംബം ആവശ്യപ്പെടപ്പെട്ടിട്ടുണ്ട്. കാർ മോഷണം (കാർജാക്കിംഗ്) മരണശിക്ഷയർഹിക്കുന്ന കുറ്റമാണെന്നത് തെറ്റാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജമചെയ്തതാണ് ഈ താൾ. ഇംഗ്ലീഷ് വിക്കിയിലും ഈ അവകാശവാദങ്ങൾക്ക് തെളിവുകൾ കൊടുത്തിട്ടില്ല. ഞാൻ നടത്തിയ പ്രാധമിക അന്വേഷണത്തിലും കാർ ജാക്കിംഗിനും ഐഡൊലേറ്ററിക്കും അവലംബങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തിനു നന്ദി. കുറച്ചുനാൾ കൂടി വിദഗ്ധാഭിപ്രായം വല്ലതും കിട്ടുമോ എന്ന് കാത്തിരുന്ന ശേഷം താൾ തിരുത്താം എന്ന് കരുതുന്നു.

കാർ ജാക്കിംഗ് എന്ന് ഇംഗ്ലീഷ് വിക്കിയിൽ എഴുതിയത് ഹൈവേകളിൽ തടഞ്ഞു നിർത്തി മോഷണം നടത്തുന്നതിനെ ഉദ്ദേശിച്ചാണെന്നു തോന്നുന്നു. അതിന് അവലംബമുണ്ട്. "കാർ മോഷണം" എന്നത് "പെരുവഴിയിലെ മോഷണം" എന്നാക്കി മാറ്റിയിട്ടുണ്ട്. അവലംബവും ചേർത്തിട്ടുണ്ട്.

അപോസ്റ്റസി എന്ന വാക്കിന്റെ തർജമയിൽ അർത്ഥവ്യത്യാസം വന്നതാണോ എന്ന് ഉറപ്പില്ല. ദയവായി പരിശോധിക്കുക. --അജയ് ബാലചന്ദ്രൻ 04:04, 19 ജൂൺ 2012 (UTC)

  • "ഔദ്യോഗികമതം വഹാബി ഇസ്ലാമായതുകാരണം" എന്നത് മാറ്റിയതായി കണ്ടു. കാരണം വിശദമാക്കിയിരുന്നില്ല. ഉപയോക്താവിന് അംഗത്വമില്ലാതിരുന്നതിനാൽ സാധാരണ രീതിയിൽ ഇത് ചർച്ചചെയ്യാൻ സാധിച്ചില്ല. മാറ്റം നീക്കം ചെയ്തിട്ടുണ്ട്. മാറ്റത്തിനു കാരണം സമർത്ഥിക്കാനപേക്ഷിക്കുന്നു.
  • "മതവിശ്വാസമില്ലാതിരിക്കൽ" എന്നതിനെ "സത്യ നിഷേധിയാവൽ" എന്നും ഒരുപയോക്താവ് മാറ്റിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ സത്യമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ വിശ്വാസമില്ലാതാവുക എന്നതാണ് വാസ്തവത്തിൽ കുറ്റം. അതിന് അനുയോജ്യമായ വാക്ക് "മതവിശ്വാസമില്ലാതിരിക്കൽ" എന്നുതന്നെയല്ലേ? ഇതിൽ മാറ്റം വരുത്തിയിട്ടില്ല. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]
റസിമാൻ എന്റെ സംവാദം താളിൽ പറഞ്ഞതുപോലെ "ഇസ്ലാം മതമുപേക്ഷിക്കൽ" എന്ന പ്രയോഗമായിരിക്കും അപോസ്റ്റസിക്ക് ഇവിടെ കൂടുതൽ യോജിക്കുന്നതെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 8 നവംബർ 2012 (UTC)[മറുപടി]
മതപരിത്യാഗം എന്ന് മാറ്റിയിട്ടുണ്ട്. വഹാബി ഇസ്ലാമും നീക്കി - സൗദി അറേബ്യ ഔദ്യോഗികമായി ഇസ്ലാമികരാഷ്ട്രമാണ്, വഹാബികൾ എന്നത് മുഹമ്മദിബ്നു അബ്ദിൽ വഹാബിന്റെ ആശയങ്ങളെ അനുകൂലിക്കുന്നവരെ കളിയാക്കി വിളിക്കുന്ന പേരാണ് -- റസിമാൻ ടി വി 15:33, 8 നവംബർ 2012 (UTC)[മറുപടി]