സംവാദം:ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രന്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

\\730 താളുകളും 1460 പേജുകളുമുണ്ട്.\\

പേജും താളും തമ്മിൽ വ്യത്യാസം ഉണ്ടോ?--ഷിജു അലക്സ് (സംവാദം) 03:23, 14 നവംബർ 2013 (UTC)

leaves എന്നതിനു പകരമായാണ് താള് ഉപയോഗിച്ചിരിക്കുന്നത്. leaves : a unit generally comprising two printed, blank, or illustrated pages of a book, one on each side. യോജിച്ച മലയാളവാക്കുണ്ടെങ്കിൽ മാറ്റുക.--Arjunkmohan (സംവാദം) 11:47, 14 നവംബർ 2013 (UTC)

'leavesന്റെ മലയാളമായി താള് ഉപയോഗിക്കാമോ എന്ന് സംശയമാണ്. ഞാൻ ശബ്ദതാരാവലിയും നോക്കി. അതിലും അച്ചടിക്കാനോ എഴുതാനോ വേണ്ട പാകത്തിൽ മുറിച്ചെടുത്ത കടലാസ് എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. ബെയ്‌ലി നിഘണ്ടുവിലും അങ്ങനെ തന്നെ. അതിനു പുറമേ ഓൺലൈൻ ലോകത്ത് പെജ് എന്നതിന്റെ പരിഭാഷ ആയിട്ടാണ് താൾ ഉപയൊഗിക്കുന്നത്. ന്തിനാൽ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്ന അർത്ഥം വരാൻ തക്കാതായ വേറൊരു വാക്ക് ഉപയൊഗിക്കുന്നതാവും നല്ലത്. അങ്ങനൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് പിടിയില്ല. --ഷിജു അലക്സ് (സംവാദം) 14:54, 14 നവംബർ 2013 (UTC)