സംവാദം:ലുലു ഹൈപ്പർമാർക്കറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലുലു ഹൈപ്പർമാർക്കറ്റ് എന്ന ലേഖനം ഹൈപ്പർമാർക്കറ്റ് ശൃംഘലയെപ്പറ്റിയായതിനാലും ലയനം നിർദ്ദേശിച്ചിരിക്കുന്ന ലേഖനത്തിൽ ഇപ്പോഴത്തെ സ്ഥിതിയിൽ സ്വതന്ത്ര നിലനിൽപ്പിനുള്ള ഉള്ളടക്കം ഇല്ലാ‌ത്തതിനാലും ലയിപ്പിക്കേണ്ടതാണ്, ഭാവിയിൽ ഉള്ളടക്കം വികസിച്ചാൽ വീണ്ടും വിഭ‌ജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:09, 17 ജൂൺ 2013 (UTC)[മറുപടി]


ഈ ലേഖനം ലുലു ഹൈപ്പർ മാർക്കറ്റിൻറെ പരസ്യം പോലെ തോന്നിക്കുന്നു. എല്ലാ സൂപ്പർ മാർക്കറ്റുകളുടേയും പരസ്യം പോലയുളള ലേഖനങ്ങൾ വിക്കിയിൽ വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഒരു വിജ്ഞാനകോശത്തിൽ ഇത്തരം പരസ്യ ലേഖനങ്ങൾ വേണ്ടതുണ്ടോ എന്നു സംശയം ഉണ്ട്. വലുതും ചെറുതുമായി മറ്റു മാർക്കറ്റുകളും ഈ രീതി പിന്തുടരാനും സാദ്ധ്യതയുണ്ടല്ലോ. അങ്ങനെ ചെറിയ മാർക്കറ്റുകളുടെ ലേഖനങ്ങൾ വന്നാൽ നിലനിർത്തുമോ ഒഴിവാക്കുമോ? അതോ ദശലക്ഷങ്ങൾ ആസ്തിയുള്ളവരുടേത് അനുവദനീയമാകുമോ?..അൻസാരിയ്യ പബ്ലിക് സ്കൂൾ കമ്പളക്കാട് എന്ന താളിൻറെ കാര്യത്തിൽ (പരസ്യം പോലെ തോന്നിപ്പിക്കുന്നത്) നാം അവലംബിച്ച നയം എന്തായിരുന്നു എന്ന് ഓർമ്മിക്കുമല്ലോ..

Martinkottayam (സംവാദം) 14:33, 25 ഒക്ടോബർ 2017 (UTC)[മറുപടി]