സംവാദം:ലിസമ്മയുടെ വീടു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

article name should change to ലിസമ്മയുടെ വീടു് as in poster. പ്രമാണം:Lisammayude Veedu.jpg— ഈ തിരുത്തൽ നടത്തിയത് 106.67.147.143 (സംവാദംസംഭാവനകൾ)

മാറ്റി--റോജി പാലാ (സംവാദം) 09:08, 12 ജനുവരി 2013 (UTC)
പോസ്റ്ററിലുള്ളതുപോലെ തന്നെയാണ് വേണ്ടതെങ്കിലും സംവൃതോകാരത്തിന്റെ കാര്യത്തിൽ ആ നയം സ്വീകരിക്കണമോ? വേണ്ടെന്നാണ് എന്റെ പക്ഷം. --Jairodz (സംവാദം) 11:36, 13 ജനുവരി 2013 (UTC)
പോസ്റ്ററുകൾ തന്നെ രണ്ടുതരത്തിലും കാണുന്നുണ്ടല്ലോ. ഇത് നോക്കൂ -- റസിമാൻ ടി വി 11:40, 13 ജനുവരി 2013 (UTC)

റസിമാൻ കാണിച്ച ലിങ്കിലുള്ളത് ഔദ്യോഗിക പൊസ്റ്റർ ആണെന്ന് തോന്നുന്നില്ല. ലിസമ്മയുടെ വീട് എന്ന രൂപം റീഡയറക്ട് ഉണ്ടല്ലോ എന്തായാലും. ഇതിൽ സംവൃതോകാരം പ്രശ്നം കൊണ്ടു വരേണ്ടതുണ്ടോ?--ഷിജു അലക്സ് (സംവാദം) 11:49, 13 ജനുവരി 2013 (UTC)

ലേഖനങ്ങളുടെ തലക്കെട്ടിൽ സംവൃതോകാരം ഉപയോഗിക്കേണ്ടതില്ല എന്നൊരു നയം സ്വീകരിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. തലക്കെട്ടുകളിൽ സംവൃതോകാരം ഉപയോഗിച്ചു കണ്ടിട്ടില്ല. തെറ്റാണെങ്കിൽ ക്ഷമിക്കുക. പോസ്റ്ററുകളിലെ അക്ഷരത്തെറ്റുകൾ അതേപടി തലക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. ഉദാ: കല്ല്യാണം എന്ന വാക്ക്. പക്ഷേ, സംവൃതോകാരത്തിന്റെ കാര്യത്തിൽ അതുവേണോ? അങ്ങനെയെങ്കിൽ പല ചിത്രങ്ങളുടെയും തലക്കെട്ടുകൾ മാറ്റേണ്ടി വരും. --Jairodz (സംവാദം) 11:57, 13 ജനുവരി 2013 (UTC)

പൊതുവെ സംവൃതോകാരം വേണ്ടതില്ല എന്ന ഒരു സമവായം ഉണ്ട്. പക്ഷെ അത് നയമായി ഉണ്ടോ എന്ന് അറിയില്ല. എന്തയാലും ഇതേ പൊലൂള്ള സംഗതികളിൽ പോസ്റ്ററിൽ ഉള്ളത് അതേ പോലെ ഉപയൊഗിക്കണം എന്നാണ് എന്റെ പക്ഷം. പടത്തിന്റെ പേരു തിരുത്താൻ നമുക്ക് ആവില്ലല്ലോ. --ഷിജു അലക്സ് (സംവാദം) 12:07, 13 ജനുവരി 2013 (UTC)

സംവൃതോകാരം ഉപയോഗിക്കുന്നത് തെറ്റല്ലാത്തതു കൊണ്ടുതന്നെ ഉള്ളടക്കത്തിൽ അതിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതില്ല. എങ്കിലും തലക്കെട്ടുകൾ സംവൃതോകാരത്തെ അവഗണിച്ച് ഒരു പൊതുവായ ശൈലി സ്വീകരിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക പഴയകാല ചിത്രങ്ങളുടെയും പോസ്റ്ററുകളിൽ സംവൃതോകാരം ഉണ്ട്. ഉദാ: വീട് വച്ച് അവസാനിക്കുന്ന മേലേപ്പറമ്പിൽ ആൺവീട്. സംവൃതോകാരം ഉള്ളത് തിരിച്ചുവിടലായി നിർത്തണം എന്നാണ് എന്റെ അഭിപ്രായം. --Jairodz (സംവാദം) 12:16, 13 ജനുവരി 2013 (UTC)

സത്യത്തിൽ നമ്മളെന്താ ചർച്ച ചെയ്യുന്നത്?:) പൊസ്റ്ററിൽ ഉള്ളത് തലക്കെട്ട് ആവാം (അത് സംവൃതോകാരം ഉള്ളത് ആയാലും) എന്നും മറ്റ് രൂപങ്ങൾ തിരിച്ചും വിടാം എന്നുമേ ഞാൻ പറഞ്ഞുള്ളൂ. --ഷിജു അലക്സ് (സംവാദം) 12:28, 13 ജനുവരി 2013 (UTC)

ചർച്ച വഴിതെറ്റിയിട്ടില്ല. താങ്കൾ പറഞ്ഞതു മനസ്സിലായി. സംവൃതോകാരം പോസ്റ്ററിൽ ഉണ്ടായാലും തലക്കെട്ടിൽ ചന്ദ്രക്കല മാത്രം മതിയെന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്. താങ്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ കുറെ ലേഖനങ്ങളുടെ തലക്കെട്ട് മാറ്റേണ്ടിയിരിക്കുന്നു. --Jairodz (സംവാദം) 14:32, 13 ജനുവരി 2013 (UTC)

പോസ്റ്ററിനു തുല്യമാണ് തലക്കെട്ട് ഉചിതം.--റോജി പാലാ (സംവാദം) 14:44, 13 ജനുവരി 2013 (UTC)