സംവാദം:ലാറി ബേക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മശ്രീ എന്നു തുടക്കം തനെ ചേർക്കണോ?--Vssun 18:22, 1 ഏപ്രിൽ 2007 (UTC)[മറുപടി]

നമുക്ക് ഇതു തിരങ്ങെടുത്ത ലേഖനം ആക്കിയാലോ--Shiju Alex 05:29, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഉത്തർപ്രദേശിലെ ഫൈസാബാദ് ആയിരുന്നു ആദ്യം അദ്ദേഹത്തിൻറെ വാസ്തുശില്പഭംഗി തിരിച്ചറിഞ്ഞത്. ഈ ഭാഗം ഒന്നു നോക്കണേ..--Vssun 05:30, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഞാനിതിനെ ഉത്തർപ്രദേശിലെ ഫൈസാബാദ് ആയിരുന്നു അദ്ദേഹത്തെ ആകർഷിച്ചത് എന്നാക്കട്ടേ?--Vssun 05:33, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു ബേക്കർ ഇന്ത്യയിലെ തന്റെ കെട്ടിടനിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. എന്ന് എന്റെ നിർദ്ദേശം.മൻ‌ജിത് കൈനി 05:36, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ബ്രിട്ടിഷ് സർക്കാർ സർ ബഹുമതി നൽകുന്നതു പോലെയാണ് പത്മശ്രീ, ഭാരത രത്ന തുടങ്ങിയവ. അത് പേരിനു മുന്നായി ചേർക്കണം എന്നാണ് പ്രോട്ടോക്കോൾ. അത് കിട്ടാനുള്ള യോഗ്യത അത്ര വലുതായതു കൊണ്ടാണ് അത്. ഡോ. മി. എന്നിവ പലെയല്ല അത്. അതിനാൽ അത് ചേർക്കണം എന്നാണ് എന്റെ അഭിപ്രായം. --ചള്ളിയാൻ 05:53, 2 ഏപ്രിൽ 2007 (UTC)[മറുപടി]

പദ്മ പുരസ്കാരങ്ങൾ പേരിനു മുന്നിൽ ചേർക്കരുതെന്നോ മറ്റോ ഒരു കോടതി വിധി ഉണ്ടെന്നു തോന്നുന്നു. വിശദാംശങ്ങൾ അറിയുമ്പോലെ പറയാം.മൻ‌ജിത് കൈനി 06:00, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ലേഖനത്തിൽ ചേർത്തോളൂ പക്ഷേ താളിന്റെ പേരിൽ ഇത്തരം തലവാചകങ്ങൾ ഒരിക്കലും ചേർക്കരുത്.--Vssun 06:08, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഭരത് മോഹൻലാൽ, ഭരത് കമലഹാസൻ എന്നൊക്കെയും കാണാറുണ്ട് സ്ഥിരമായി. --ചള്ളിയാൻ 10:39, 2 ഏപ്രിൽ 2007 (UTC)[മറുപടി]

വിമർശനങ്ങൾ[തിരുത്തുക]

ബേക്കർ ശൈലിയെ കുറിച്ച് എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടോ. എല്ലറ്റിനും എന്തെങ്കിലും ഒക്കെ വിമർശങ്ങൾ കാണുമല്ലോ. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. ചള്ളിയനേ ഒന്ന് നോക്കൂ.--Shiju Alex 06:06, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ലാറിബേക്കര് വിപ്ലവകാരിയോ[തിരുത്തുക]

ഇന്ഫോ ബോക്സിന്റെ കാര്യമാണേ..

ഇതല്ലേ കൂടുതല് യോജിക്കുക ?

ലോറൻസ് ബേക്കർ
(ലാറി ബേക്കർ)
ജനനം1917 മാർച്ച് 02
മരണം2007 ഏപ്രിൽ 1
തൊഴിൽവാസ്തു വിദ്യാ വിദഗ്ധന്
കുറിപ്പുകൾ
ചെലവു കുറഞ്ഞ വീടുകള് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കര് കേരളത്തിന്റെ ആധുനിക പെരുന്തച്ചന് എന്ന അപരനാമത്തില് അറിയപ്പെടുന്നു.


ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:47, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഞാൻ ഇത് ഷിജുവിനോട് ചോദിച്ചിരുന്നു. ചെലവു കുറഞ്ഞ വീടു വെയ്ക്കുന്നതിൽ ഒരു വിപ്ലവം സൃഷ്ടിച്ച ആൾ അല്ലേ എന്നു തോന്നിപ്പിക്കുവാനാണ് അത് ചെയ്തത്. ഞാൻ ഒരിക്കൽ മാറ്റിയതാണ് അത്. പിന്നെവീൺടും വന്നല്ലോ? --ചള്ളിയാൻ 10:35, 2 ഏപ്രിൽ 2007 (UTC)[മറുപടി]
ഫുട്ട് നോട്ട്സ് വായിക്കാൻ ലെൻസ് വക്കണം ടക്സ്. അത് ഒന്നു വലുതാക്കുന്നതാണ് നല്ലത്--ചള്ളിയാൻ 10:46, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ബെർമിങ്‌ഹാം[തിരുത്തുക]

ബെർമിങ്‌ഹാം എന്നല്ല ബർമിങ്ങം എന്നാൺ ഉച്ഛാരണം എന്നാണ് IPA ( Birmingham (pron. IPA: [ˈbɜ:mɪŋˌəm]/Burr-ming-um)}--ചള്ളിയാൻ 12:55, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ടോട്ടൻ‌ഹാം, ഫുൾഹാം, ബെർമിങ്ഹാം എന്നൊക്കെയാണ് ഇംഗ്ലണ്ടിലെ സ്ഥലങ്ങളുടെ പേര് കണ്ടിട്ടുള്ളത്.. ഇംഗ്ലണ്ടീൽ പോയിട്ടല്ലാട്ടോ.. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരിടക്ക് സ്ഥിരമായി കാണാറുണ്ടായിരുന്നു.. :)--Vssun 18:19, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഐ. പി. എ. തെറ്റായിരിക്കുമൊ? ചിലപ്പോൾ ആവാം. ഈ സം‌വാദം അവിടെ ഉന്നയിക്കേണ്ടാതാണ് എന്ന് എനിക്ക് തോന്നുന്നു. --ചള്ളിയാൻ 03:04, 3 ഏപ്രിൽ 2007 (UTC)[മറുപടി]

അവലോകനം[തിരുത്തുക]

ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അചഞ്ചലമായ സേവനത്തിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാൾ ... എന്നു പറയുന്നിടത്ത് എന്തോ ഒരു കുഴപ്പമുണ്ടെന്നെനിക്കു തോന്നുന്നു. അചഞ്ചലമായ എന്നു പറഞ്ഞാൽ ചലിക്കാത്ത എന്നല്ലേ അർത്ഥം. വ്യാകരണത്തിലും പദപ്രയോഗങ്ങളിലും ഒക്കെ അത്ര പിടിയില്ലാത്തതിനാൽ അറിയാവുന്ന ആരെങ്കിലും ഒന്നു വിശദീകരിക്കാമോ--പ്രവീൺ:സംവാദം 12:34, 3 ഏപ്രിൽ 2007 (UTC)[മറുപടി]


ബേക്കറുടെ സ്വവസതി എന്നു പറയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ, ‘ബേക്കറുടെ വസതി‘ എന്നെഴുതിയാൽ പോരെ? ന്റെ പ്രത്യയം ആണ് എനിക്ക് കൂടുതൽ ദഹിക്കുന്നത്. (ബേക്കറിന്റെ) . അവസാനകാലം എന്ന വിഭാഗം കൂടി ജീവിതരേഖയിലേക്ക് ഉൾക്കൊള്ളിക്കാമെന്നും തോന്നുന്നു.--പ്രവീൺ:സംവാദം 12:08, 5 ഏപ്രിൽ 2007 (UTC)[മറുപടി]

"ഈഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കർ പണിതു കൊടുത്തു. ഇതോടെ ബേക്കർ പ്രശസ്തിയിലേക്ക് ഉയർന്നു. " ---- ഇതിൽ "നമ്പൂതിരിപ്പാട്" എന്ന വാക്കു ഒഴിവാക്കിക്കൂടെ ? ഈ ലേഖനത്തിന്റെ ഒഴുക്ക് നഷ്ടപെടുന്നുണ്ടോ എന്ന് ശംശയം . ‌‌‌Ashok.tcr (സംവാദം) 11:04, 5 ജനുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലാറി_ബേക്കർ&oldid=4026352" എന്ന താളിൽനിന്ന് ശേഖരിച്ചത്