സംവാദം:ലത്തീൻ കത്തോലിക്കാസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരാധനക്രമത്തിലെ വ്യത്യാസമാണ് കേരളത്തിലെ കത്തോലിക്കാ ക്രൈസ്തവർക്കിടയിലെ വിഭജനത്തിന് (rite) അടിസ്ഥാനം. അല്ലാതെ ഭാഷകളുടെ അടിസ്ഥാനത്തിൽ അല്ല. Mohanpn 19:20, 26 സെപ്റ്റംബർ 2007 (UTC)

ലത്തീൻ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നത് പ്രസ്തുത ആരാധനാക്രമങ്ങൾ പിന്തുടർന്നുപോന്നിരുന്ന ആരാധനാഭാഷാടിസ്ഥാനത്തിലാണ്. സുറിയാനി കത്തോലിക്കർ തന്നെ സീറോ-മലബാർ എന്നും സീറോ-മലങ്കര എന്നും വിഭജിക്കപ്പെട്ടിട്ടുണ്ടല്ലോ. “വിഭജനം” എന്നു മാത്രം നോക്കിയാൽ, ആരാധനാക്രമം, പാരമ്പര്യമായ അനുഷ്ഠാനങ്ങൾ എന്നിങ്ങനെ ധാരാളം കാര്യങ്ങൾ ഓരോ rite-ലും തനതായി തന്നെ ഉണ്ട്; ഭാഷയും ആരാധനാക്രമവും മാത്രമല്ല.
പിന്നെ, ലേഖനത്തിലെ വാക്യത്തിൽ, മോഹൻ ചൂണ്ടിക്കാണിച്ച തെറ്റായ ധ്വനി ശരിയാക്കിയിട്ടുണ്ട്. --ജേക്കബ് 20:14, 26 സെപ്റ്റംബർ 2007 (UTC)

സാക്ഷാൽ റോമൻ കത്തോലിക്കാ സഭ ലത്തീൻ സഭതന്നെ .റോമാ പാപ്പായും ലത്തീൻ . പക്ഷെ,കേരളത്തിൽ ഇതു് ജാതികൂടിയാണു്.ലത്തീൻ സഭ ഒ ബി സിയാണു്.--എബി ജോൻ വൻനിലം 03:34, 27 സെപ്റ്റംബർ 2007 (UTC)