സംവാദം:ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃത്തിയാക്കൽ[തിരുത്തുക]

യാന്ത്രികവിവർത്തനത്തിന്റെ ശേഷിപ്പുകൾ ഒരുപാടിടങ്ങളിൽ കാണുന്നുണ്ട്. വൃത്തിയാക്കേണ്ടതുണ്ട്.--Irshadpp (സംവാദം) 13:04, 25 ജൂലൈ 2021 (UTC)[മറുപടി]

ഇനി എവിടെയൊക്കെയോ ആണ്?. TheWikiholic (സംവാദം) 21:44, 25 ജൂലൈ 2021 (UTC)[മറുപടി]

ട്രാൻസ്ലേറ്ററിൽ പലപ്പോഴും വാക്കുകൾ വിവർത്തനം ചെയ്യപ്പെടുകയും ഘടന അതേപടി നിലനിൽക്കുകയും ചെയ്യുന്ന പ്രശ്നമുണ്ട്. അത് എഡിറ്റർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും തിരുത്തേണ്ടതുമാണ്. ഈ ലേഖനത്തിൽ മൊത്തം ഇത്തരം പ്രശ്നങ്ങളുണ്ട്.--Irshadpp (സംവാദം) 06:05, 26 ജൂലൈ 2021 (UTC)[മറുപടി]

അവ ഏതൊക്കെ ആണെന്ന് ഓരോന്നായി ഇവിടെ ചൂണ്ടിക്കാണിച്ചാൽ അവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്. TheWikiholic (സംവാദം) 07:13, 26 ജൂലൈ 2021 (UTC)[മറുപടി]

ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കിയാൽ മതി. ഞാൻ കാണുന്നത് ഓരോന്നായി തിരുത്തുന്നുണ്ട്. മൊത്തത്തിൽ യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾക്കൊക്കെ ഈ പ്രശ്നങ്ങൾ കാണും. ഇംഗ്ലീഷ് ലേഖനത്തിലെ ഉള്ളടക്കം മുഴുവൻ ഒറ്റയടിക്ക് ചേർക്കണമെന്നില്ല. അല്പാല്പം ചേർത്ത് ശരിയാക്കി വികസിപ്പിച്ചാൽ മതിയല്ലോ. അതാകുമ്പോൾ നമ്മുടെ ശ്രദ്ധ ഓരോ വാചകത്തിലും പതിയും.--Irshadpp (സംവാദം) 08:24, 26 ജൂലൈ 2021 (UTC)[മറുപടി]

ലേഖനങ്ങൾ മുഴുവനായി വിവർത്തനം ചെയ്യുന്നത് വിക്കി ലിങ്കുകൾ അതു പോലെ അവലംബങ്ങൾ എന്നിവ യാത്രികമായി ചേർക്കപ്പെടാൻ വേണ്ടി ആണ്. ഞാൻ കുറെ തവണ ലേഖനം വായിച്ചു നോക്കി കുറെ കൂടെ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഉണ്ടെങ്കിൽ അവ ഇവിടെ ചേർക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൃത്തിയാക്കൽ ഫലകം നീക്കം ചെയ്യപ്പെടുന്നതാണ്.- TheWikiholic (സംവാദം) 09:35, 26 ജൂലൈ 2021 (UTC)[മറുപടി]

ഇനിയും ഒരുപാട് ഉണ്ട്. കാണുന്ന ആരെങ്കിലും ശരിയാക്കാൻ വേണ്ടിയാണ് ഫലകം ചേർത്തിട്ടുള്ളത്. പെട്ടെന്ന് നീക്കം ചെയ്യേണ്ടതില്ല.--Irshadpp (സംവാദം) 11:13, 27 ജൂലൈ 2021 (UTC)[മറുപടി]

ഒരു ലേഖനം പൂർണ്ണമാകുന്നത് നിരവധി തിരുത്തലുകൾക്ക് ഒടുവിൽ ആണ്. ലേഖനത്തിലെ യാന്ത്രിക പരിപഭാഷകൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതെ ആയി എന്നു തന്നെ പറയാം. മറ്റു സാങ്കേതിക പദങ്ങൾ ഉണ്ടെങ്കിൽ അതിനു പകരമായി സാർവത്രികമായി ഉപയോഗിക്കുന്ന പദങ്ങൾ ഉണ്ടാകാത്തിടത്തോളം അതു മാറ്റണ്ടതില്ല. എന്നാൽ അതുവരെ ലേഖത്തിൽ മുകളിൽ ഇത്തരത്തിലുള്ള ഫലകങ്ങൾ ചേർക്കാൻ പാടുള്ളതല്ല. കൂടാതെ ലേഖനം പൂർണമായും സ്വന്തം രീതിയിൽ പരിഭാഷപ്പെടുത്തുമ്പോൾ അത് WP:SYNTH ആക്കാനുള്ള സാധ്യതയും കൂടുതൽ ആണ്. TheWikiholic (സംവാദം) 12:21, 28 ജൂലൈ 2021 (UTC)[മറുപടി]