സംവാദം:റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിപ്പോർട്ടർ എന്നല്ലേ പേര്. ഇത് നോക്കുക. --സിദ്ധാർത്ഥൻ 14:22, 10 നവംബർ 2010 (UTC)[മറുപടി]

റിപ്പോർട്ടർ എന്നാക്കി--റോജി പാലാ 11:05, 2 ജൂലൈ 2011 (UTC)[മറുപടി]

വിമർശനം[തിരുത്തുക]

വിക്കി വാൻഡലിസത്തെ സപ്പോർട് ചെയ്യുന്നത് ഒരു നല്ല പ്രവണതയല്ല. അത് മതിയായ തെളിവുകളുടെ പിൻബലത്തിൽ വിമർശനം എന്ന ഭാഗത്ത് ഉൾപ്പെടുത്തിയത് യാതൊരു വിവരണവും നൽകാതെ റോജി പാലാ എന്ന ഉപഭോക്താവ് ഒഴിവാക്കുന്നു. ഇതൊരു നല്ല രീതിയല്ല. വിമർശനം വിക്കിക്ക് നിരക്കാത്തതാണ് എങ്കിൽ പരസ്പര സമ്മതത്തോടെ നീക്കുന്നതിൽ ഒരു വിരോധവും ഇല്ലഎൻജിത്ത് (സംവാദം) 12:37, 28 ജൂൺ 2017 (UTC)[മറുപടി]

ഉപയോക്താവ്:Renrav, വിമർശനം ആർക്കെതിരെയാണ്. റിപ്പോർട്ടറിനെതിരെയോ?--റോജി പാലാ (സംവാദം) 04:37, 28 ജൂൺ 2017 (UTC)[മറുപടി]

അതെ , റിപ്പോർട്ടറിന് എതിരെ. അത് സ്ഥാപിക്കുന്ന റിപ്പോർട്ടർ ന്യൂസിന്റെ ലിങ്കും അവിടെ ഉണ്ടല്ലോ എൻജിത്ത് (സംവാദം) 12:37, 28 ജൂൺ 2017 (UTC)[മറുപടി]

ഉപയോക്താവ്:Renrav, റിപ്പോർട്ടറിനെതിരെ വിമർശനം അവരുടെ തന്നെ വാർത്താസൈറ്റിൽ എഴുതിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ അതു അത്ഭുതകരം തന്നെ! എനിക്കതു അവരുടെ സ്വയം വിമർശനമായി തോന്നുന്നില്ല. അതല്ല അങ്ങനെ വാർത്ത എഴുതിയതിന് റിപ്പോർട്ടറിനെ ആരെങ്കിലും മറ്റെവിടെയെങ്കിലും വിമർശിച്ചിട്ടുണ്ടോ? എങ്കിൽ മാത്രമേ അതു വിമർശനം ആകുന്നുള്ളു. അല്ലാതെ,

ഇതെങ്ങനെ വിമർശനം എന്ന തലക്കെട്ടിൽ എഴുതാൻ സാധിക്കുന്നു. ഈ വിമർശനം എന്നതു താങ്കളുടെ സ്വന്തം കാഴ്ചപ്പാടല്ലേ? അതല്ലെങ്കിൽ റിപ്പോർട്ടർ ഇങ്ങനെ എഴുതിയതിനെ മറ്റെവിടെയെങ്കിലും വിമശിക്കപ്പെട്ടതായി തെളിവ് നൽകിയാൽ താളിൽ നിലനിർത്താൻ സാധിക്കുമായിരിക്കും. അല്ലാത്തിടത്തോളം ഇത് താങ്കളുടെ സ്വന്തം കാഴ്ചപ്പാടാണ്. അത്തരം കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ വേദിയാക്കരുത്. --റോജി പാലാ (സംവാദം) 03:49, 29 ജൂൺ 2017 (UTC)[മറുപടി]