സംവാദം:റമദാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൻപതാം മാസം[തിരുത്തുക]

ഹിജ്റ വർഷ പ്രകാരം അൻപതാം മാസമാൺ് റമദാൻ. ? --സാദിക്ക്‌ ഖാലിദ്‌ 07:53, 13 മാർച്ച് 2007 (UTC)[മറുപടി]

വ്യത്യാസം[തിരുത്തുക]

റമദാൻ, റംസാൻ ഇവ ഒന്നു തന്നെയാണോ....? -- Ajaykuyiloor 09:27, 29 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഒന്നു തന്നെ. അറബിയിലെ ഉച്ഛാരണത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന മലയാള പ്രയോഗം റമദാൻ എന്നായിരിക്കും. റംസാൻ എന്നത് മലയാളീകരിച്ചാതാവാനാണ് വഴി.--വിചാരം (സംവാദം) 06:44, 22 ജൂലൈ 2012 (UTC)[മറുപടി]

യുദ്ധം പാടില്ലാത്ത മാസം[തിരുത്തുക]

"യുദ്ധംപാടില്ലാത്ത മാസത്തിൽ ഒന്നാണ്‌ റമദാൻ മാസം" എന്ന് ലേഖനത്തിൽ കാണുന്നു. ഇതു തെറ്റാണെന്നാണ് തോന്നുന്നത്. ഇസ്ലാമിൽ യുദ്ധം നിരോധിച്ച മാസങ്ങൾ: മുഹറം, റജബ്,ദുൽഖഅദ്, ദുൽഹിജ്ജ എന്നീ നാലുമാസങ്ങളല്ലേ .--വിചാരം (സംവാദം) 06:41, 22 ജൂലൈ 2012 (UTC)[മറുപടി]

വിജ്ഞാനകോശത്തിന് അനുയോജ്യമല്ലാത്ത എഴുത്തു ശൈലി[തിരുത്തുക]

പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്

മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം, വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ

ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.

ഒരു ഇസ്‌ലാം മത വിശ്വാസിയുടെ മാത്രം കാഴ്ചപ്പാടിലാണ് ഈ ലേഖനം മുഴുവൻ എഴുതിയിരിക്കുന്നത്. ഒരു വിജ്ഞാനകോശത്തിലെ ലേഖനത്തിന് ചേരുന്ന ശൈലിയേയല്ല ഇത്. മുകളിൽ ഉദ്ധരിച്ചത് പോലെയുള്ള അങ്ങേയറ്റം മതവിശ്വാസത്തിൽ അടിസ്ഥിതമായ ആശയങ്ങൾ ഇവിടെ അവശ്യമാണോ?

Indielov (സംവാദം) 12:48, 5 ഏപ്രിൽ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റമദാൻ&oldid=3728966" എന്ന താളിൽനിന്ന് ശേഖരിച്ചത്